P V Associates Madanvila

  • Home
  • P V Associates Madanvila

P V Associates Madanvila COMMON SERVICE CENTRE (CSC)

*എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട  അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു*2023 വർഷത്തെ എം.ബി.ബി.എസ്/ബി.ഡി....
16/09/2023

*എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു*

2023 വർഷത്തെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അന്തിമ അലോട്ട്മെന്റും ആയൂർവേദ/ഹോമിയോ/സിദ്ധ/യുനാനി/ഫാർമസി/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

*താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച് വിദ്യാർഥികളിൽ നിന്നും ലഭിച്ച സാധുവായ പരാതികൾ പരിഹരിച്ചശേഷമാണ് അന്തിമ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്*

അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭിക്കും.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് ഹോം പേജിൽ നിന്ന് അലോട്ട്മെന്റ് മെമ്മോ പ്രിന്റ് എടുക്കാവുന്നതാണ്. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോളേജ്, അലോട്ട്‌മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർഥിയുടെ അലോട്ട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് ഒടുക്കി 16-09-2023 മുതൽ 20-09-2023 വരെ വൈകുന്നേരം നാലിനുള്ളിൽ അലോട്ട്മെന്റ് ലഭിച്ച കോഴ്‌സ്/കോളേജിൽ പ്രോസ്വെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകളുമായി ഹാജരായി പ്രവേശനം നേടണം.

വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് കാണുക.

ഹെൽപ് ലൈൻ നമ്പർ : 0471 2525300

https://cee.kerala.gov.in/keam2023/
➖➖➖➖➖➖➖➖
CSC ഡിജിറ്റല്‍ സേവ
Madanvila Ph : 9061527282
https://chat.whatsapp.com/H5fNPMBj0RZ0UtWOWRH3eh

WhatsApp Group Invite

ഏവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ. ..
28/08/2023

ഏവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ. ..

14/08/2023
*പ്ലസ് വൺ രണ്ടാം അലോട്മെന്റ് 26നും മൂന്നാംഘട്ടം ജൂലൈ ഒന്നിനും* പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് ജൂൺ 26...
22/06/2023

*പ്ലസ് വൺ രണ്ടാം അലോട്മെന്റ് 26നും മൂന്നാംഘട്ടം ജൂലൈ ഒന്നിനും*

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് ജൂൺ 26ന് പ്രസിദ്ധീകരിക്കും. മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാംഅലോട്മെന്റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയാക്കിയ ശേഷം മൂന്നാമത്തെ അലോട്ട്മെന്റ് ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ജൂലൈ ഒന്നുമുതൽ മൂന്നാംഘട്ട അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ആരംഭിക്കും. അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ മുഖ്യ അലോട്ട്മെന്റുകൾക്ക്ശേ ശേഷം സപ്ലിമെന്ററി അലോട്ട്മെന്റ് ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ➖➖➖➖➖➖➖➖
CSC ഡിജിറ്റല്‍ സേവ
MADANVILA PERUMATHURA P O
Ph:9061527282 [email protected] Whatsup link

WhatsApp Group Invite

*ഗവ. ഐടിഐ പ്രവേശനം: അപേക്ഷ ജൂലൈ 15 വരെ*വ്യാവസായിക പരിശീലന വകുപ്പിനു കീഴിലുള്ള സർക്കാർ ഐടിഐകളിൽ റഗുലർ സ്‌കീമിലുള്ള 72 ട്ര...
22/06/2023

*ഗവ. ഐടിഐ പ്രവേശനം: അപേക്ഷ ജൂലൈ 15 വരെ*

വ്യാവസായിക പരിശീലന വകുപ്പിനു കീഴിലുള്ള സർക്കാർ ഐടിഐകളിൽ റഗുലർ സ്‌കീമിലുള്ള 72 ട്രേഡുകളിൽ (എൻസിവിടി/എസ്‌സിവിടി) പ്രവേശനത്തിന് ഇന്നു മുതൽ ജാലകം അഡ്മിഷൻ പോർട്ടലിലൂടെ (https://itiadmissions.kerala.gov.in) ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 15.

ഓഗസ്റ്റ് ഒന്നിനു 14 വയസ്സ് തികഞ്ഞിരിക്കണം. ഡ്രൈവർ കം മെക്കാനിക് (എൽഎംവി) ട്രേഡിലേക്കു 18 വയസ്സ് പൂർത്തിയാകണം. ഉയർന്ന പ്രായപരിധിയില്ല. എസ്എസ്എൽസി ജയിച്ചവർക്കും പരാജയപ്പെട്ടവർക്കും തത്തുല്യ യോഗ്യതയുള്ളവർക്കും തിരഞ്ഞെടുക്കാവുന്ന എൻജിനീയറിങ്, നോൺ എൻജിനീയറിങ് ട്രേഡുകളുണ്ട്.
സാക്ഷരതാ മിഷൻ നടത്തുന്ന ലെവൽ എ സ്റ്റാൻഡേഡ് 10 തുല്യതാപരീക്ഷ യോഗ്യതയായി പരിഗണിക്കും. മട്രിക് ട്രേഡുകളിൽ സിബിഎസ്ഇ/ഐസിഎസ്ഇ പത്താം ക്ലാസ് സ്കൂൾതല പരീക്ഷ ജയിച്ചവരെയും നോൺ മട്രിക് ട്രേഡുകളിൽ സിബിഎസ്ഇ പത്താം ക്ലാസ് സ്‌കൂൾ തല പരീക്ഷയിൽ പങ്കെടുത്തവരെയും പരിഗണിക്കും. പ്രൈവറ്റായി എസ്എസ്എൽസി എഴുതി പരാജയപ്പെട്ടവർക്ക് അർഹതയില്ല.
അപേക്ഷാ ഫീസ് 100 രൂപ. അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനോടൊപ്പം സമീപത്തെ വ്യാവസായിക പരിശീലന വകുപ്പിനു കീഴിലുള്ള സർക്കാർ ഐടിഐയിൽ അസ്സൽ രേഖ പരിശോധന ജൂലൈ 18നു മുൻപു പൂർത്തിയാക്കണം. റാങ്ക് ലിസ്റ്റ് ജൂലൈ 22നു പ്രസിദ്ധീകരിക്കും. ➖➖➖➖➖➖➖➖
CSC ഡിജിറ്റല്‍ സേവ
MADANVILA PERUMATHURA P O Ph : 9061527282 Email: [email protected] Whatsapp link: https://chat.whatsapp.com/H5fNPMBj0RZ0UtWOWRH3eh

Industrial Training Department (ITD), Kerala functions with the major objectives of providing Skill and apprenticeship Training to the youths in Kerala State. To achieve these objectives the ITD runs a variety of skill training programmes in Industrial Training Institutes in the State. It also regis...

ഇക്കഴിഞ്ഞ പ്ലസ് ടു എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മാടൻ വിളയിലെ  വിദ്യാർത്ഥികൾക്ക് പി വി അസോസിയേറ്റ്സ് ഉപ...
09/06/2023

ഇക്കഴിഞ്ഞ പ്ലസ് ടു എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മാടൻ വിളയിലെ വിദ്യാർത്ഥികൾക്ക് പി വി അസോസിയേറ്റ്സ് ഉപഹാരം നൽകി. അഴൂർ പഞ്ചായത്ത് മെമ്പർ ഷാജഹാൻ, എസ് ഐ എസ് സെക്രട്ടറി ഷെഹിൻ, സജിൻ, അനസ് തുടങ്ങിയവർ പങ്കെടുത്തു. ...

*KEAM 2023- യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ ജൂൺ 5 വൈകുന്നേരം 3 മണിക്ക് മുമ്പായി സമർപ്പിക്കണം*2023 ലെ എഞ്ചിനീയറിംഗ് പ്രവേശന ...
01/06/2023

*KEAM 2023- യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ ജൂൺ 5 വൈകുന്നേരം 3 മണിക്ക് മുമ്പായി സമർപ്പിക്കണം*

2023 ലെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ, അവർക്ക് യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു/തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ 👇🏻
www.cee.kerala.gov.in m വെബ് സൈറ്റിലൂടെ സമർപ്പിക്കേണ്ടതാണ്.

🛑 *_മാർക്ക് ഓൺലൈനായി സമർപ്പിക്കുന്നതിന് 05.06.2023, വൈകുന്നേരം 3.00 വരെ വെബ്സൈറ്റിൽ സൗകര്യം ലഭ്യമാകുന്നതാണ്._*

🔻മേൽ പറഞ്ഞ പ്രകാരം വെബ്സൈറ്റ് വഴി യഥാസമയം യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ സമർപ്പിക്കാത്ത വിദ്യാർത്ഥികളെ 2023 ലെ എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല

▪️മേൽപ്പറഞ്ഞ വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള KEAM 2023-Candidate Portal എന്ന ലിങ്കിലൂടെ അപേക്ഷാർത്ഥികൾ അവരുടെ അപേക്ഷാ നമ്പർപാഡ് എന്നിവ നൽകി ഹോം പേജിൽ പ്രവേശിച്ച ശേഷം “Mark Submission for Engg' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് യോഗ്യതാ പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് സമർപ്പിക്കാവുന്നതാണ്പ്രവേശന പരീക്ഷാ കമ്മീഷണർ 2023 മെയ് -17 ന് നടത്തിയ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ പേപ്പർ , എന്നിവ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മാർക്ക് സമർപ്പിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.

▪️എന്നാൽ പ്രവേശന പരീക്ഷയ്ക്ക് നിശ്ചിത യോഗ്യത നേടുന്നവരെ മാത്രം ഉൾപ്പെടുത്തിയായിരിക്കും എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക.

▪️ഹെൽപ് ലൈൻ നമ്പർ : 04712525300 ➖➖➖➖➖➖➖➖
CSC ഡിജിറ്റല്‍ സേവ
Madanvila Ph : 9061527282
https://chat.whatsapp.com/H5fNPMBj0RZ0UtWOWRH3eh

WhatsApp Group Invite

*ഹയര്‍ സെക്കന്‍ഡറി പ്രവേശനം: 02-06-2023 മുതല്‍ അപേക്ഷിക്കാം | ആദ്യ അലോട്ട്‌മെന്റ് 19-06-2023 ന്**ഹയര്‍ സെക്കന്‍ഡറി /വൊക്...
29/05/2023

*ഹയര്‍ സെക്കന്‍ഡറി പ്രവേശനം: 02-06-2023 മുതല്‍ അപേക്ഷിക്കാം | ആദ്യ അലോട്ട്‌മെന്റ് 19-06-2023 ന്*

*ഹയര്‍ സെക്കന്‍ഡറി /വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് 02-06-2023 മുതല്‍ 09-06-2023 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം*

ട്രയല്‍ അലോട്ട്‌മെന്റ് : 13-06-2023
ആദ്യ അലോട്ട്‌മെന്റ് : 19-06-2023

*ഹയര്‍ സെക്കന്‍ഡറി*
https://www.hscap.kerala.gov.in/

*വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി*
https://www.vhscap.kerala.gov.in/ ➖➖➖➖➖➖➖➖
CSC ഡിജിറ്റല്‍ സേവ
Madanvila Ph : 9061527282
https://chat.whatsapp.com/H5fNPMBj0RZ0UtWOWRH3eh

WhatsApp Group Invite

എസ്.എസ്.എൽ.സി ഫലം മേയ് 20ന്,ഹയർസെക്കൻഡറി ഫലം 25നുംഎസ്എസ്എൽസി പരീക്ഷാഫലം മേയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...
16/05/2023

എസ്.എസ്.എൽ.സി ഫലം മേയ് 20ന്,ഹയർസെക്കൻഡറി ഫലം 25നും

എസ്എസ്എൽസി പരീക്ഷാഫലം മേയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

▪ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 25നും പ്രഖ്യാപിക്കും. ➖➖➖➖➖➖➖➖
CSC ഡിജിറ്റല്‍ സേവ
മാടൻ വിള Ph : 9061527282

WhatsApp Group Invite

*NEET UG 2023* - *നീറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു..**അവസാന തീയതി : ഏപ്രിൽ 6*പരീക്ഷ  : മെയ് 7*രേഖകൾ*1. 10th സർട്ടിഫിക്കറ്റ്2...
14/03/2023

*NEET UG 2023* - *നീറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു..*

*അവസാന തീയതി : ഏപ്രിൽ 6*
പരീക്ഷ : മെയ് 7

*രേഖകൾ*
1. 10th സർട്ടിഫിക്കറ്റ്
2. +2 സർട്ടിഫിക്കറ്റ് (പാസ്സായവരെ ങ്കിൽ )
3. ആധാർ
4. പാസ്പോർട്ട് സൈസ് ഫോട്ടോ
5. പോസ്റ്റ് കാർഡ് ഫോട്ടോ
6. ഒപ്പ്
7. വിരൾ അടയാളം

അപേക്ഷ സമർപ്പിക്കുന്നതുനും , കൂടുതൽ വിവരങ്ങൾക്കും ➖➖➖➖➖➖➖➖ CSC ഡിജിറ്റല്‍ സേവ
മാടൻവിള Ph : 9061527282

WhatsApp Group Invite

*സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് പുതുക്കുന്നതിന് അവസരം*https://chat.whatsapp.com/H5fNPMBj0RZ0UtWOWRH3eh*കേരള സംസ്ഥാന...
01/03/2023

*സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് പുതുക്കുന്നതിന് അവസരം*

https://chat.whatsapp.com/H5fNPMBj0RZ0UtWOWRH3eh
*കേരള സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രാഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്ക് 2022-23 അദ്ധ്യയന വർഷത്തെ സി.എച്ച്. മുഹമ്മദ് കോയ കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് (റിന്യൂവൽ) പുതുക്കുന്നതിന് അവസരം*

🔵 *2021-2022 അദ്ധ്യയന വർഷം സ്കോളർഷിപ്പ് ലഭിച്ചവർക്കാണ് റിന്യൂവലിന് അവസരം നൽകുന്നത്*

*പ്രതിവർഷ സ്കോളർഷിപ്പ്*
🔘 ബിരുദം : ₹ 5,000/-
🔘 ബിരുദാനന്തര ബിരുദം : ₹ 6,000/-
🔘 പ്രൊഫഷണൽ കോഴ്സ് : ₹ 7,000/-
🔘 ഹോസ്റ്റൽ സ്റ്റൈപന്റ് : ₹ 13,000/-

🔵 ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്
🔵 കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചി ട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാവുന്നതാണ്.

🔴 കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥിനികളെ തെരഞ്ഞെടുക്കുന്നത്.
🔴 അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത യ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

🖥 *വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്*

*ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ*
https://www.scholarship.minoritywelfare.kerala.gov.in/renewal/commonrenewal.php?ss_type=CHMS ➖➖➖➖➖➖➖➖ CSC ഡിജിറ്റല്‍ സേവ
മാടൻവിള Ph : 9061527282
https://chat.whatsapp.com/H5fNPMBj0RZ0UtWOWRH3eh

WhatsApp Group Invite

*PSC അവസരങ്ങളുടെ പെരും മഴ*_ഈ സുവർണ്ണാവസരം ഉപയോഗപ്പെ ടുത്തു. പരമാവധി ഷെയർ ചെയ്യുക._*പോലീസ്, വനം വകുപ്പ്, LGS വിവിധ തസ്തിക...
18/01/2023

*PSC അവസരങ്ങളുടെ പെരും മഴ*

_ഈ സുവർണ്ണാവസരം ഉപയോഗപ്പെ ടുത്തു. പരമാവധി ഷെയർ ചെയ്യുക._

*പോലീസ്, വനം വകുപ്പ്, LGS വിവിധ തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്*

_വിശദമായ വർത്തക്കും അപേക്ഷ സമർപ്പിക്കാനും വാർത്തയോട് ചേർന്നുള്ള ലിങ്ക് സന്ദർശിക്കുക_

🗞️ *42 തസ്തികകളിലേക്ക് കേരള PSC പുതിയ വിജ്ഞാപനം വന്നു | നിരവധി ഒഴിവുകൾ*
🔸കോൺസ്റ്റബിൾ, വെഹിക്കിൾ ഇൻസ്പെക്ടർ, ഫോറസ്റ്റ് ഓഫീസർ, തുടങ്ങി നിരവധി ഒഴിവുകൾ
🔸യോഗ്യത: 7th,10th, 12th, Degree ..etc
👉🏻https://bit.ly/kerala-psc-23

🗞️ *ഏഴാം ക്ലാസ് യോഗ്യതയുള്ള വർക്ക് സുവർണാവസരം | LGS വിജ്ഞാപനം വന്നു*
🔸 കേരളത്തിലെ വിവിധ യൂണിവേഴ്‌ സിറ്റികളിൽ LGS ഒഴിവുകൾ
🔸ശമ്പളം ₹23,000 രൂപ മുതൽ
👉🏻https://bit.ly/kpsclgs-2023

🗞️ *ഡിഗ്രി യോഗ്യത ഉള്ളവർക്ക് SI ആവാൻ സുവർണ്ണാവസരം*
🔸കേരള പോലീസിൽ Sub Inspector ട്രെയിനി ഒഴിവുകൾ
🔸യോഗ്യത : Degree
👉🏻https://bit.ly/police-si-2023

🗞️ *കേരള വനം വകുപ്പിൽ ബീറ്റ് ഫോറെസ്റ്റ് ഓഫീസർ ആവാം*
🔸വിവിധ ജില്ലകളിൽ അവസരം
🔸യോഗ്യത: പ്ലസ്‌ടു
👉🏻https://bit.ly/forest-officer-23

🗞️ *പ്ലസ്ടു ഉള്ളവർക്ക് പോലീസിൽ ചേരാൻ സുവർണ്ണാവസരം*
🔸പോലീസ് കോൺസ്റ്റബിൾ ആവാം
🔸ശമ്പളം ₹31,100 രൂപ മുതൽ
👉🏻https://bit.ly/kerala-police-23

🗞️ *കേരള മോട്ടോർ വാഹന വകുപ്പി ൽ ഇൻസ്പക്ടർ വിജ്ഞാപനം വന്നു*
🔸അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ ഒഴിവുകൾ
🔸ശമ്പളം ₹95,600 രൂപ വരെ
👉🏻https://bit.ly/kerala-mvd-23

🗞️ *+2 യോഗ്യതയുള്ള വനിതകൾക്ക് പോലീസ് കോണ്‍സ്റ്റബിള്‍ ആവാം*
🔸Women Police Constable വിജ്ഞാപനം വന്നു
🔸ശമ്പളം ₹66,800 രൂപ വരെ
👉🏻 https://bit.ly/Kerala-police-23

🗞️ *SSLC യോഗ്യത ഉള്ളവർക്ക് കേരളത്തിൽ സ്ഥിര ജോലി നേടാം*
🔸കേരള ഡ്രഗ് കണ്ട്രോൾ ഡിപ്പാർട് മെന്റിൽ ലാബ് അറ്റൻഡർ ആവാം
🔸ശമ്പളം ₹52,600 രൂപ വരെ
👉🏻https://bit.ly/drugs-control

🗞️ *കേരള ക്ഷീരവികസന വകുപ്പിൽ ജോലി നേടാം*
🔸ഡയറി ഫാം ഇൻസ്ട്രക്ടർ ആവാം
🔸ശമ്പളം ₹75,400 രൂപ വരെ
👉🏻https://bit.ly/kerala-dairy-dpt ➖➖➖➖➖➖➖➖➖ CSC ഡിജിറ്റല്‍ സേവ
മാടൻവിള Ph : 9061527282
https://chat.whatsapp.com/H5fNPMBj0RZ0UtWOWRH3eh

WhatsApp Group Invite

*42 തസ്തികകളിലേക്ക് കേരള PSC പുതിയ വിജ്ഞാപനം വന്നു | ഓൺലൈനായി അപേക്ഷിക്കാം*കോൺസ്റ്റബിൾ, സ്കൂൾ ടീച്ചർ, വെഹിക്കിൾ ഇൻസ്പെക്...
08/01/2023

*42 തസ്തികകളിലേക്ക് കേരള PSC പുതിയ വിജ്ഞാപനം വന്നു | ഓൺലൈനായി അപേക്ഷിക്കാം*

കോൺസ്റ്റബിൾ, സ്കൂൾ ടീച്ചർ, വെഹിക്കിൾ ഇൻസ്പെക്ടർ, ഫോറസ്റ്റ് ഓഫീസർ, തുടങ്ങി നിരവധി ഒഴിവുകൾ

ഏഴാം ക്ലാസ്, പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി മറ്റ് ഉയർന്ന യോഗ്യതയുള്ള വർക്ക് അപേക്ഷ സമർപ്പിക്കാം

*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*

🔗https://bit.ly/kerala-psc-23

🔗https://bit.ly/kerala-psc-23

🔗https://bit.ly/latst-gvt-job-23

അവസാന തിയ്യതി: 2023 ജനുവരി 18 ➖➖➖➖➖➖➖➖➖ CSC ഡിജിറ്റല്‍ സേവ
മാടൻവിള Ph : 9061527282
https://chat.whatsapp.com/H5fNPMBj0RZ0UtWOWRH3eh

WhatsApp Group Invite

Happy New year 🥳❤️
31/12/2022

Happy New year 🥳❤️

Happy Christmas 🥳
24/12/2022

Happy Christmas 🥳

*ബി.ടെക്, ഡിപ്ലോമ അപ്രന്റീസ് ട്രെയിനിങ്*https://chat.whatsapp.com/H5fNPMBj0RZ0UtWOWRH3eh*സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതു...
24/12/2022

*ബി.ടെക്, ഡിപ്ലോമ അപ്രന്റീസ് ട്രെയിനിങ്*

https://chat.whatsapp.com/H5fNPMBj0RZ0UtWOWRH3eh

*സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപ്പരം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററും ചേർന്ന് ബി.ടെക്, ഡിപ്ലോമ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു.*

ബി.ടെക് , ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമ പാസായി മൂന്ന് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.

*സ്റ്റൈപ്പന്റ്*
ബി.ടെക് പാസായവർക്ക് കുറഞ്ഞത്-9,000 രൂപയും ഡിപ്ലോമക്കാർക്ക്-8,000 രൂപയും

*ട്രെയിനിങ്ങിനു ശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിക്കും.*

താല്പര്യമുള്ളവർ എസ്.ഡി സെന്ററിൽ രജിസ്റ്റർ ചെയ്തതിനുശേഷം ഇ-മെയിൽ മുഖേന ലഭിച്ച രജിസ്‌ട്രേഷൻ കാർഡിന്റെ പ്രിന്റും സർട്ടിഫിക്കറുറുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസലും പകർപ്പുകളും വിശദമായ ബയോഡാറ്റയുടെ പകർപ്പുകളും സഹിതം *07.01.2023 നു രാവിലെ 9.30ന് ഇന്റർവ്യൂവിന് ഹാജരാകണം.*

ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ ഇന്റർവ്യൂവിന് പങ്കെടുക്കാം.

പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാർക്ക്‌ലിസ്റ്റുകൾ, സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവയുടെ പകർപ്പുകൾ കരുതേണ്ടതാണ്.

*ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികൾ സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററിൽ 06.01.2023 നു മുൻപായി രജിസ്റ്റർ ചെയ്യണം.*

ഇന്റർവ്യൂ നടക്കുന്ന ദിവസം അപ്രന്റീസ്ഷിപ്പിന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ ഉണ്ടായിരിക്കില്ല.

രജിസ്‌ട്രേഷൻ ചെയ്യാനുള്ള അപേക്ഷാ ഫോം എസ്.ഡി. സെന്റർ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.

ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ *നാഷണൽ വെബ്‌പോർട്ടൽ ആയ http://www.mhrdnats.gov.in/ ൽ രജിസ്റ്റർ ചെയ്തവർ അതിന്റെ പ്രന്റൗട്ട് കൊണ്ടുവന്നാൽ അതു പരിഗണിക്കുന്നതാണ്.*

*അപേക്ഷാഫോമിനും പങ്കെടുക്കുന്ന കമ്പനികളുടെ വിശദാംശങ്ങൾക്കും*
www.sdcentre.org
➖➖➖➖➖➖➖➖➖ CSC ഡിജിറ്റല്‍ സേവ
മാടൻവിള
ഫോൺ : 9061527282
https://chat.whatsapp.com/H5fNPMBj0RZ0UtWOWRH3eh

WhatsApp Group Invite

*30 തസ്തികകളിലേക്ക് കേരള PSC പുതിയ വിജ്ഞാപനം വന്നു | നിരവധി ഒഴിവുകൾ*യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ...
23/12/2022

*30 തസ്തികകളിലേക്ക് കേരള PSC പുതിയ വിജ്ഞാപനം വന്നു | നിരവധി ഒഴിവുകൾ*

യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ്,സ്കൂൾ ടീച്ചർ, കൂലി വർക്കർ, തുടങ്ങി നിരവധി ഒഴിവുകൾ

ഏഴാം ക്ലാസ്, പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി മറ്റ് ഉയർന്ന യോഗ്യതയുള്ള വർക്ക് അപേക്ഷ സമർപ്പിക്കാം

*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*

🔗https://bit.ly/kpsc-recrut-23

🔗https://bit.ly/kpsc-recrut-23

🔗https://bit.ly/latst-gvt-job-22

ഓൺലൈനായി അപേക്ഷിക്കണ്ട അവസാന തിയ്യതി: 2023 ജനുവരി 04 ➖➖➖➖➖➖➖➖➖ CSC ഡിജിറ്റല്‍ സേവ
മാടൻവിള
ഫോൺ : 9061527282
https://chat.whatsapp.com/H5fNPMBj0RZ0UtWOWRH3eh

WhatsApp Group Invite

*39 തസ്തികകളിലേക്ക്​ പി.എസ്​.സി വിജ്ഞാപനം*39 ത​സ്തി​ക​ക​ളി​ലേ​ക്ക്​ നി​യ​മ​ന​ത്തി​ന്​ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കാ​...
18/12/2022

*39 തസ്തികകളിലേക്ക്​ പി.എസ്​.സി വിജ്ഞാപനം*

39 ത​സ്തി​ക​ക​ളി​ലേ​ക്ക്​ നി​യ​മ​ന​ത്തി​ന്​ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു.

*ജ​ന​റ​ൽ റി​ക്രൂ​ട്ട്​​മെ​ന്‍റ്​ സം​സ്ഥാ​ന​ത​ലം:* കാ​യി​ക യു​വ​ജ​ന​കാ​ര്യ വ​കു​പ്പി​ൽ അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ, കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ (ട്രെ​യി​നി​ങ് കോ​ള​ജു​ക​ൾ) അ​സി. പ്ര​ഫ​സ​ർ (ഫി​സി​ക്ക​ൽ സ​യ​ൻ​സ്)- നേ​രി​ട്ടും ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന​യും, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി. പ്ര​ഫ​സ​ർ (ന​ഴ്സി​ങ്) - നേ​രി​ട്ടും ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന​യും, കാ​യി​ക യു​വ​ജ​ന​കാ​ര്യ വ​കു​പ്പി​ൽ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (ഹോ​മി​യോ)- ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നോ​ൺ വൊ​ക്കേ​ഷ​ന​ൽ ടീ​ച്ച​ർ (മാ​ത്ത​മാ​റ്റി​ക്സ്, ഇം​ഗ്ലീ​ഷ്, ബ​യോ​ള​ജി, ഫി​സി​​ക്സ്, കെ​മി​സ്​​ട്രി, കോ​മേ​ഴ്സ്)- ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന, സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ൽ അ​സി. സ​യ​ന്‍റി​സ്റ്റ്, കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ (മ്യൂ​സി​ക് കോ​ള​ജു​ക​ൾ) ലെ​ക്ച​റ​ർ (വ​യ​ലി​ൻ), കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ (മ്യൂ​സി​ക് കോ​ള​ജു​ക​ൾ) ലെ​ക്ച​റ​ർ (വോ​ക്ക​ൽ), വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നോ​ൺ വൊ​ക്കേ​ഷ​ന​ൽ ടീ​ച്ച​ർ (ജൂ​നി​യ​ർ) (കെ​മി​സ്​​ട്രി, ഹി​സ്റ്റ​റി, ഫി​സി​ക്സ്, ബ​യോ​ള​ജി, ഇം​ഗ്ലീ​ഷ്, ഇ​ക്ക​ണോ​മി​ക്സ്), കാ​യി​ക യു​വ​ജ​ന​കാ​ര്യ വ​കു​പ്പി​ൽ ഫി​സി​യോ​തെ​റ​പ്പി​സ്റ്റ്, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഒ​പ്റ്റോ​മെ​ട്രി​സ്റ്റ് ഗ്രേ​ഡ് 2, കാ​യി​ക യു​വ​ജ​ന​കാ​ര്യ വ​കുപ്പി​ൽ സ്റ്റാ​ഫ് ന​ഴ്സ്, മ്യൂ​സി​യം, മൃ​ഗ​ശാ​ല വ​കു​പ്പി​ൽ കെ​യ​ർ ടേ​ക്ക​ർ-​ക്ല​ർ​ക്ക്, പൊ​ലീ​സ്​ വ​കു​പ്പി​ൽ വു​മ​ൺ പൊ​ലീ​സ്​ കോ​ൺ​സ്റ്റ​ബി​ൾ (വു​മ​ൺ പൊ​ലീ​സ്​ ബ​റ്റാ​ലി​യ​ൻ), പൊ​ലീ​സ്​ (ബാ​ൻ​ഡ് യൂ​നി​റ്റ്) വ​കു​പ്പി​ൽ പൊ​ലീ​സ്​ കോ​ൺ​സ്റ്റ​ബി​ൾ (ബാ​ൻ​ഡ്/​ബ്യൂ​ഗ്ല​ർ/​ഡ്ര​മ്മ​ർ), ജ​ല ഗ​താ​ഗ​ത വ​കു​പ്പി​ൽ പെ​യി​ന്‍റ​ർ, ഡ്ര​ഗ്സ്​ ക​ൺ​ട്രോ​ൾ വ​കു​പ്പി​ൽ ലാ​ബ് അ​റ്റ​ൻ​ഡ​ർ, മ്യൂ​സി​യം, മൃ​ഗ​ശാ​ല വ​കു​പ്പി​ൽ ബ്ലാ​ക്സ്​​​മി​ത്ത്.

*ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്- ജി​ല്ല​ത​ലം:* വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്) - ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന, വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (സോ​ഷ്യ​ൽ സ​യ​ൻ​സ്) ത​മി​ഴ് മീ​ഡി​യം- നേ​രി​ട്ടും ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന​യും, വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (ഹി​ന്ദി) - ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന, ആ​രോ​ഗ്യ വ​കു​പ്പി​ൽ ഇ​ല​ക്ട്രീ​ഷ്യ​ൻ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട് ടൈം ​ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (ഹി​ന്ദി)

*സ്​​പെ​ഷ​ൽ റി​ക്രൂ​ട്ട്​​മെ​ന്‍റ്​ - സം​സ്ഥാ​ന​ത​ലം:* വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നോ​ൺ വൊ​ക്കേ​ഷ​ന​ൽ ടീ​ച്ച​ർ കൊ​മേ​ഴ്സ്, ഇം​ഗ്ലീ​ഷ്, മാ​ത്ത​മാ​റ്റി​ക്സ്​ (സീ​നി​യ​ർ) (പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗം, പ​ട്ടി​ക​വ​ർ​ഗം), മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ (പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗം, പ​ട്ടി​ക​വ​ർ​ഗം)

*എ​ൻ.​സി.​എ റി​ക്രൂ​ട്ട്മെ​ന്‍റ്- സം​സ്ഥാ​ന​ത​ലം:* ആ​രോ​ഗ്യ​വ​കു​പ്പി​ൽ അ​സി. സ​ർ​ജ​ൻ/​കാ​ഷ്വ​ൽ​റ്റി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (മു​സ്​​ലിം, എ​സ്.​സി.​സി.​സി), മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ (ഹി​ന്ദു​നാ​ടാ​ർ), ഫ​യ​ർ ആ​ൻ​ഡ് റെ​സ്​​ക്യൂ സ​ർ​വി​സ​സി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്​​ക്യൂ ഓ​ഫി​സ​ർ (ഡ്രൈ​വ​ർ)-​ട്രെ​യി​നി (വി​ശ്വ​ക​ർ​മ, പ​ട്ടി​ക​വ​ർ​ഗം), സം​സ്ഥാ​ന സ​ഹ​ക​ര​ണ ക​ൺ​സ്യൂ​മ​ർ ഫെ​ഡ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ മാ​നേ​ജ​ർ ഗ്രേ​ഡ് 2 (ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ)- സൊ​സൈ​റ്റി കാ​റ്റ​ഗ​റി, സം​സ്ഥാ​ന ക​യ​ർ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക് (ഒ.​ബി.​സി, മു​സ്​​ലിം)

*എ​ൻ.​സി.​എ റി​ക്രൂ​ട്ട്മെ​ന്‍റ് - ജി​ല്ല​ത​ലം:* വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (അ​റ​ബി​ക്) (വി​ശ്വ​ക​ർ​മ, എ​സ്.​ഐ.​യു.​സി നാ​ടാ​ർ, ഹി​ന്ദു​നാ​ടാ​ർ, ഒ.​ബി.​സി), ആ​രോ​ഗ്യ വ​കു​പ്പി​ൽ സ്റ്റാ​ഫ് ന​ഴ്സ്​ ഗ്രേ​ഡ് 2 (ഹി​ന്ദു​നാ​ടാ​ർ), വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (ഹി​ന്ദി) (ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ, ഹി​ന്ദു​നാ​ടാ​ർ, എ​ൽ.​സി./​എ.​ഐ, മു​സ്​​ലിം, ഒ.​ബി.​സി, എ​സ്.​സി.​സി.​സി, എ​സ്.​ഐ.​യു.​സി നാ​ടാ​ർ, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗം), വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) യു.​പി.​എ​സ്​ (പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗം), വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ.​പി.​എ​സ്​ (ധീ​വ​ര, എ​സ്.​സി.​സി.​സി, പ​ട്ടി​ക​ജാ​തി, എ​സ്.​ഐ.​യു.​സി.​നാ​ടാ​ർ, പ​ട്ടി​ക​വ​ർ​ഗം, ഒ.​ബി.​സി), ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ഫാ​ർ​മ​സി​സ്റ്റ് ഗ്രേ​ഡ് 2 (ഹോ​മി​യോ) (പ​ട്ടി​ക​വ​ർ​ഗം, എ​സ്.​സി.​സി.​സി, ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ, ധീ​വ​ര), വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട് ടൈം ​ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (ഹി​ന്ദി) (എ​സ്.​സി.​സി.​സി), വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട് ടൈം ​ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്), എ​ൽ.​പി.​എ​സ്​ (ഒ.​ബി.​സി, എ​സ്.​സി.​സി.​സി, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗം) ➖➖➖➖➖➖➖➖➖➖➖➖➖➖ CSC ഡിജിറ്റല്‍ സേവ
Madanvila Ph : 9061527282

WhatsApp Group Invite

*വോട്ടർ പട്ടിക പുതുക്കൽ; അപേക്ഷകൾ സമർപ്പിക്കാനുള്ള സമയ പരിധി ഡിസംബർ 18 വരെ നീട്ടി* പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതു...
10/12/2022

*വോട്ടർ പട്ടിക പുതുക്കൽ; അപേക്ഷകൾ സമർപ്പിക്കാനുള്ള സമയ പരിധി ഡിസംബർ 18 വരെ നീട്ടി*

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 18 വരെ നീട്ടി. 08.12.2022 ന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്ത് നീട്ടിയത്.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ, വിളിച്ചു ചേർത്ത അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ സമയപരിധി നീട്ടണമെന്ന ആവശ്യമുയർന്നിരുന്നു. അർഹരായ മുഴുവൻ ആളുകളേയും വോട്ടർ പട്ടികയിൽ ചേർക്കുന്നതിനും, മരണപ്പെട്ടവരേയും, താമസം മാറിയവരേയും വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും എല്ലാ രാഷ്ട്രീയപാർട്ടികളും ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിച്ച് പ്രവർത്തനം നടത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു.

നിലവിൽ 17 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 18 വയസ് പൂർത്തിയായ ശേഷം അർഹത പരിശോധിച്ച് വോട്ടർ പട്ടികയിൽ ഇടം പിടിക്കും. പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഫോം 6 , പ്രവാസി വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഫോം 6A , ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പി ക്കാൻ ഫോം 6B യും, വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതിന് എതിരെ ആക്ഷേപം ഉന്നയിക്കൽ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കൽ എന്നിവയ്ക്ക് ഫോം 7; തെറ്റ് തിരുത്തൽ , അഡ്രസ്സ് മാറ്റം , വോട്ടർ കാർഡ് മാറ്റം , ഭിന്ന ശേഷിക്കാരെ അടയാളപ്പെടുത്തൽ എന്നിവയ്ക്കായി ഫോം 8ഉം പൂരിപ്പിക്കാം. അപേക്ഷകൾ www.nvsp.in , വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് അല്ലെങ്കിൽ www.ceo.kerala.gov.in വഴിയോ സമർപ്പിക്കാം. ➖➖➖➖➖➖➖➖➖➖➖➖➖➖ CSC ഡിജിറ്റല്‍ സേവ
Madanvila Ph : 9061527282
https://chat.whatsapp.com/H5fNPMBj0RZ0UtWOWRH3eh

WhatsApp Group Invite

*ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം* കേരള നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ (മെമ്പര്‍ പ...
04/12/2022

*ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം*

കേരള നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ (മെമ്പര്‍ പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, അവശതാ പെന്‍ഷന്‍, സാന്ത്വന പെന്‍ഷന്‍) ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ 2023 ജനുവരി മാസം മുതല്‍ പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുന്നതിലേയ്ക്കായി ഗസറ്റഡ് ഓഫീസറോ, മെഡിക്കല്‍ ഓഫീസറോ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31 നകം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. ➖➖➖➖➖➖➖➖➖➖➖➖➖➖ CSC ഡിജിറ്റല്‍ സേവ Madanvila
Ph : 9061527282

WhatsApp Group Invite

ഏവർക്കുംപി വി അസോസിയേറ്റ്സ്ൻ്റെ      🏵️ഓണാശംസകൾ🏵️
07/09/2022

ഏവർക്കും
പി വി അസോസിയേറ്റ്സ്ൻ്റെ
🏵️ഓണാശംസകൾ🏵️

Address


Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00

Telephone

+919061527282

Website

Alerts

Be the first to know and let us send you an email when P V Associates Madanvila posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to P V Associates Madanvila:

Videos

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share