Innathe plan

Innathe plan travel and talk

അങ്ങനെ ഒരു പറക്കും വീരനെ നമ്മൾ വാങ്ങിയേചിത്രങ്ങൾ Youtube-ൽ വരുന്നതുവരെ കാത്തിരിക്കണേ.📷 DJI Mini2                        ...
27/07/2022

അങ്ങനെ ഒരു പറക്കും വീരനെ നമ്മൾ വാങ്ങിയേ

ചിത്രങ്ങൾ Youtube-ൽ വരുന്നതുവരെ കാത്തിരിക്കണേ.

📷 DJI Mini2

🏠 പഴമയുടെ പുതുമ ആയിരത്തി എണ്ണൂറുകളിൽ കോഴിക്കോട് നിന്നും തൃശ്ശൂർ ജില്ലയിലെ കൊടുങ്ങലൂരിലേക്ക് ചരക്കു നീക്കത്തിനു വേണ്ടി നി...
27/07/2022

🏠 പഴമയുടെ പുതുമ

ആയിരത്തി എണ്ണൂറുകളിൽ കോഴിക്കോട് നിന്നും തൃശ്ശൂർ ജില്ലയിലെ കൊടുങ്ങലൂരിലേക്ക് ചരക്കു നീക്കത്തിനു വേണ്ടി നിർമിക്കപ്പെട്ടതാണ് കനോലി കനാൽ. നിലവിലുള്ള പുഴകളേയും ജലാശയങ്ങളേയും ബന്ധിപ്പിച്ചാണ് ഈ ജലമാർഗ്ഗം നിർമിച്ചെടുത്തത്.

കനോലി കനാലിന് കുറകെ നിർമിച്ച തൂക്കുപാലത്തിൽ നിന്നും എടുത്തതാണീ ദൃശ്യം.

കനോലി കനാലിന്റെ വിവരങ്ങളുമായി Youtube-ൽ വരുന്നതുവരെ കാത്തിരിക്കുക.

🌏 Canoly canal, Thrissur, Kerala, India

📷 Canon EOS 200D
🔍 EF-S 55-250mm F4-5.6 IS STM

അവശേഷിപ്പുകൾകേരളത്തിലെ ഏറ്റവും വലിയ കായൽ ഏതെന്നു ചോദിച്ചാൽ അറിയാത്തവർ ആരുമുണ്ടാകില്ലെന്ന് കരുതുന്നു. അതെ! വേമ്പനാട്ട് കാ...
16/06/2022

അവശേഷിപ്പുകൾ

കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതെന്നു ചോദിച്ചാൽ അറിയാത്തവർ ആരുമുണ്ടാകില്ലെന്ന് കരുതുന്നു. അതെ! വേമ്പനാട്ട് കായൽ, അതിങ്ങനെ നീണ്ട് കിലോമീറ്ററുകളോളം കിടക്കുന്നു.

കോട്ടയംകാരുടെ വേമ്പനാട്ട് കായൽ ആലപ്പുഴക്കാർക്ക് പുന്നമടക്കായലും കൊച്ചിക്കാർക്ക് കൊച്ചിക്കായലുമാണ്.

ചെറു ദ്വീപുകളും ഇവിടെയുള്ള resort - കളും വിനോദ സഞ്ചാരികളെ അകർഷിക്കുന്നു. കൂടാതെ സഞ്ചാരികൾക്ക് വേണ്ടി ചെറുവഞ്ചിയാത്രകളും, അതുപോലെ വലിയ പുരവഞ്ചി യത്രകളും ലഭ്യമാണ്.

പൂത്തോട്ടയിൽ നിന്ന് സുഹൃത്തുക്കളുമായുള്ള ഒരു വഞ്ചിയാത്രയിലാണ് പടം പിടിക്കാൻ കഴിഞ്ഞത്.

വേമ്പനാട്ടുകായലിന്റെ വിശേഷങ്ങളുമായി Youtube-ൽ വരുന്നതുവരെ കാത്തിരിക്കുക.

🌏 Poothotta, Ernakulam, Kerala, India

📷 DJI Pocket 2

🌉ചെമ്മാപ്പിള്ളി തൂക്കുപാലം കനോലി കനാലിന്റെ (ചെമ്മാപ്പിള്ളി - നാട്ടിക) ഇരുകരകളേയും ബന്ധിപ്പിച്ചു കൊണ്ട് കേരള ഇലക്ട്രിക്കൽ...
08/06/2022

🌉ചെമ്മാപ്പിള്ളി തൂക്കുപാലം

കനോലി കനാലിന്റെ (ചെമ്മാപ്പിള്ളി - നാട്ടിക) ഇരുകരകളേയും ബന്ധിപ്പിച്ചു കൊണ്ട് കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡ് (കെ ഇ എൽ) ആണ് ഈ തൂക്കുപാലം നിർമിച്ചിരിക്കുന്നത്.

കാൽ നടയാത്രക്കാർക്ക് മാത്രമാണ് പാലത്തിൽ കൂടി കടന്നുപോകാൻ അനുവാദമുള്ളൂ.
കനോലി കനാലിന് കുറകെ നിർമിച്ച ഈ തൂക്കുപാലം തൃപ്രയാർ പട്ടണത്തിനോടടുത്താണ്. തൃപ്രയാർ ശ്രീരാമസ്വാമീ ക്ഷേത്രദർശനത്തിന് വരുന്നവർക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന ഒരു സ്ഥലം കൂടിയാണിത്.

കനോലി കനാലിന്റെ സൗന്ദര്യം അസ്വദിക്കാൻ പ്രഭാതത്തിൽ ഇറങ്ങിയപ്പോൾ എടുത്തതാണ് ചിത്രം.

കൂടുതൽ വിശേഷങ്ങളുമായി Youtube-ൽ വരുന്നതുവരെ കാത്തിരിക്കുക.

🌏 Canoly canal, Thrissur, Kerala, India

📷 Canon EOS 200D
🔍 EF-S 55-250mm F4-5.6 IS STM

☁️ അതാ നോക്കൂ നിങ്ങളുടെ സ്വപ്നങ്ങൾ ചിറകുവിരിച്ച്കൊണ്ടൊഴികി നടക്കുന്നു. കടലും കടൽതീരവും ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഇല്...
07/06/2022

☁️ അതാ നോക്കൂ നിങ്ങളുടെ സ്വപ്നങ്ങൾ ചിറകുവിരിച്ച്കൊണ്ടൊഴികി നടക്കുന്നു.

കടലും കടൽതീരവും ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഇല്ലെന്ന് വിശ്വസിക്കുന്നു. എന്നാലിതാ നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും ഒരു വൈകുന്നേരം ചിലവഴിക്കാൻ പറ്റിയ ഒരു സ്ഥലം ഞാൻ പരിചയപ്പെടുത്താം.

സ്നേഹതീരം!

തൃശ്ശൂർ പട്ടണത്തിൽ നിന്നും ഇരുപത് കിലോമീറ്റർ മാത്രം ദൂരെ തളിക്കുളത്താണ് ഈ കടൽതീരം. വിശ്രമകേന്ദ്രങ്ങളും കുട്ടികൾക്കായി കളിസ്ഥലവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കടലിൽ ഇറങ്ങി വിനോദം കണ്ടെത്തുന്നവരെ നിരീക്ഷിക്കാനായി സുരക്ഷാ ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്.

ദേശീയപാത അറുപത്തിയാറ് വഴി പോകുന്നവർക്ക് തളിക്കുളത്തു നിന്നും വെറും രണ്ട് കിലോമീറ്ററേ ഇവിടേക്കുള്ളൂ, അപ്പോ എങ്ങന്യാ നിങ്ങളും പോരല്ലേ? സ്നേഹതീരത്തേക്ക്...

കാലവർഷത്തിനു മുന്നോടിയായി ആകാശത്തുരുണ്ടുകൂടിയ മഴ മേഘങ്ങളുടെ ദൃശ്യം അതിമനോഹരമായിരുന്നു.

കൂടുതൽ വിശേഷങ്ങളുമായി Youtube ചാനലിൽ കണ്ടുമുട്ടാം.

🌏 Snehatheeram, Thalikulam, Thrissur, Kerala, India

📷 DJI Pocket 2

🌉 ഏനാമാവ് ബണ്ട് (കെട്ടുങ്ങൽ)കേരളത്തിലെ നാൽപത്തി നാല് നദികളിൽ ഒട്ടുമിക്കവയും അറബിക്കലിലാണ് വന്ന് ചേരുന്നത്. ഇങ്ങനെ കടലിലേ...
05/06/2022

🌉 ഏനാമാവ് ബണ്ട് (കെട്ടുങ്ങൽ)

കേരളത്തിലെ നാൽപത്തി നാല് നദികളിൽ ഒട്ടുമിക്കവയും അറബിക്കലിലാണ് വന്ന് ചേരുന്നത്. ഇങ്ങനെ കടലിലേക്ക് പതിക്കുന്ന നദികളിലേക്ക് ഉപ്പ് രസം കയറി വന്ന് തീരത്തുള്ള കൃഷികൾക്ക് വൻ നാശം സംഭവിക്കാറുണ്ട്.
ഇതു പരിഹരിക്കുന്നതിനുവേണ്ടി നദികൾക്ക് കുറുകെ നിർമിക്കപെട്ടിരിക്കുന്നവയാണ് ബണ്ടുകൾ.

പുഴക്കൽ പുഴക്കു കുറുകെ ഏനാമാവ് കായലിൽ തീർത്തിരുക്കുന്ന ബണ്ടാണ് കെട്ടുങ്ങൽ. ഈ ബണ്ട് പുഴക്കൽ പുഴയുട ഇരുകരയിലുമുളള കോൾ നിലങ്ങളിലേക്ക് ഉപ്പ് വെള്ളം എത്തുന്നത് തടയുന്നു. എല്ലാ വർഷവും മുളയും മണ്ണും ഉപയോഗിച്ച് താൽകാലിക ബണ്ട് നിർമിച്ച് കൂടുതൽ സുരക്ഷ ഉറപ്പുവരുത്താറുണ്ട്.

ബണ്ടിനോടൊപ്പം നിർമിച്ചിരിക്കുന്ന വാഹന ഗതാഗതത്തിനുള്ള പാതയിൽ നിന്നു കൊണ്ടാണ് ചിത്രം പകർത്തിയത്.

കൂടുതൽ വിവരങ്ങളുമായി Youtube-ൽ വരുന്നതുവരെ കാത്തിരിക്കുക.

🌏 Kole-wetlands of Thrissur, Kerala, India

📷 Canon EOS 200D
🔍 EF-S 55-250mm F4-5.6 IS STM

⛰️ ഇല്ലിക്കൽകല്ല് കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഇല്ലിക്കൽകല്ല്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം ആയിരം ...
26/05/2022

⛰️ ഇല്ലിക്കൽകല്ല്

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഇല്ലിക്കൽകല്ല്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം ആയിരം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടി വിനോദ സഞ്ചാരികളുട പ്രധാന ആകർഷണ കേന്ദ്രമാണ്.

പാറക്കൂട്ടങ്ങളുടെ പ്രത്യേക രീതിയിലുള്ള രൂപവും ചുറ്റും പച്ചപ്പു വിരിച്ച പ്രകൃതിയും കോടമഞ്ഞും ഒന്നനുഭവിച്ച് അറിയേണ്ടതു തന്നെയാണ്.
സുരക്ഷിതമായി മലമുകളിൽ എത്തുന്നതിനുവേണ്ടി സംരക്ഷണ വേലികൾ തിർത്തിരുക്കുന്നത്കൊണ്ട് തന്നെ ഏതു പ്രായക്കാർക്കും ഇവിടെ എത്തിച്ചേരാവുന്നതാണ്.

ഇല്ലിക്കൽകല്ലിലേക്ക് വരുന്നവർ അടുത്തുതന്നെയുള്ള ഇലവീഴാപൂഞ്ചിറയിൽ പോകാൻ മറക്കരുതേ.

രാവിലെ ഒരു എട്ടു മണിയോടുകൂടി ഇവിടെ എത്തിയ ഞങ്ങൾ സംരക്ഷണ വേലിയുടെ ഏറ്റവും അറ്റത്തു നിന്ന് പകർത്തിയതാണീ ദൃശ്യം.

ഇല്ലിക്കൽകല്ലിന്റെ കൂടുതൽ വിവരങ്ങളുമായി Youtube-ൽ വരുന്നതുവരെ കാത്തിരിക്കുക.

🌏 Illikkal kallu, Kottayam, Kerala, India

📷 Canon EOS 200D
🔍 EF-S 55-250mm F4-5.6 IS STM

🏖️ സ്നേഹതീരം കടലും കടൽതീരവും ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഇല്ലെന്ന് വിശ്വസിക്കുന്നു. എന്നാലിതാ നിങ്ങൾക്കും നിങ്ങളുടെ കു...
26/05/2022

🏖️ സ്നേഹതീരം

കടലും കടൽതീരവും ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഇല്ലെന്ന് വിശ്വസിക്കുന്നു. എന്നാലിതാ നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും ഒരു വൈകുന്നേരം ചിലവഴിക്കാൻ പറ്റിയ ഒരു സ്ഥലം ഞാൻ പരിചയപ്പെടുത്താം.

സ്നേഹതീരം!

തൃശ്ശൂർ പട്ടണത്തിൽ നിന്നും ഇരുപത് കിലോമീറ്റർ മാത്രം ദൂരെ തളിക്കുളത്താണ് ഈ കടൽതീരം. വിശ്രമകേന്ദ്രങ്ങളും കുട്ടികൾക്കായി കളിസ്ഥലവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കടലിൽ ഇറങ്ങി വിനോദം കണ്ടെത്തുന്നവരെ നിരീക്ഷിക്കാനായി സുരക്ഷാ ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്.

ദേശീയപാത അറുപത്തിയാറ് വഴി പോകുന്നവർക്ക് തളിക്കുളത്തു നിന്നും വെറും രണ്ട് കിലോമീറ്ററേ ഇവിടേക്കുള്ളൂ, അപ്പോ എങ്ങന്യാ നിങ്ങളും പോരല്ലേ? സ്നേഹതീരത്തേക്ക്...

സ്നേഹതീരത്തെ കുട്ടികളുടെ കളിസ്ഥലത്തിന്റെ സംരക്ഷണഭിത്തിയും അതു സംരക്ഷിക്കുന്നതിനുള്ള കടൽ ഭിത്തിയുമാണ് ചിത്രത്തിൽ. അവധി ദിനങ്ങളിലെ ഒരു ഉല്ലാസ യാത്രയിൽ പകർത്തിയതാണീ ചിത്രം.

കൂടുതൽ വിശേഷങ്ങളുമായി You tube ചാനലിൽ കണ്ടുമുട്ടാം.

🌏 Snehatheeram, Thalikulam, Thrissur, Kerala, India

📷 Canon EOS 200D
🔍 EF-S 55-250mm F4-5.6 IS STM

💙 പുഴയും ആകാശവും ഒന്നിക്കുമ്പോൾ കനോലി കനാൽ, പേര് കനാൽ എന്നാണെങ്കിലും ഇതിന് ഒരു പുഴയോളം വലുപ്പമുണ്ട് കേട്ടോ! ആയിരത്തി എണ്...
19/05/2022

💙 പുഴയും ആകാശവും ഒന്നിക്കുമ്പോൾ

കനോലി കനാൽ, പേര് കനാൽ എന്നാണെങ്കിലും ഇതിന് ഒരു പുഴയോളം വലുപ്പമുണ്ട് കേട്ടോ!

ആയിരത്തി എണ്ണൂറുകളിൽ കോഴിക്കോട് നിന്നും തൃശ്ശൂർ ജില്ലയിലെ കൊടുങ്ങലൂരിലേക്ക് ചരക്കു നീക്കത്തിനു വേണ്ടി നിർമിക്കപ്പെട്ടതാണ് ഈ ജലമാർഗ്ഗം. നിലവിലുള്ള പുഴകളേയും ജലാശയങ്ങളേയും ബന്ധിപ്പിച്ചാണ് ഈ ജലമാർഗ്ഗം നിർമിച്ചെടുത്തത്.

കനോലി കനാലിന് കുറകെ നിർമിച്ച തൂക്കുപാലത്തിൽ നിന്നും എടുത്തതാണീ ദൃശ്യം.

കനോലി കനാലിന്റെ വിവരങ്ങളുമായി Youtube-ൽ വരുന്നതുവരെ കാത്തിരിക്കുക.

🌏 Canoly canal, Thrissur, Kerala, India

📷 Canon EOS 200D
🔍 EF-S 55-250mm F4-5.6 IS STM

🚣‍♂️ വേമ്പനാട്ട് കായലിലെ പ്രഭാത കാഴ്ചകൾകേരളത്തിലെ ഏറ്റവും വലിയ കായൽ ഏതെന്നു ചോദിച്ചാൽ അറിയാത്തവർ ആരുമുണ്ടാകില്ലെന്ന് കരു...
19/05/2022

🚣‍♂️ വേമ്പനാട്ട് കായലിലെ പ്രഭാത കാഴ്ചകൾ

കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതെന്നു ചോദിച്ചാൽ അറിയാത്തവർ ആരുമുണ്ടാകില്ലെന്ന് കരുതുന്നു. അതെ! വേമ്പനാട്ട് കായൽ, അതിങ്ങനെ നീണ്ട് കിലോമീറ്ററുകളോളം കിടക്കുന്നു.

കോട്ടയംകാരുടെ വേമ്പനാട്ട് കായൽ ആലപ്പുഴക്കാർക്ക് പുന്നമടക്കായലും കൊച്ചിക്കാർക്ക് കൊച്ചിക്കായലുമാണ്.

ചെറു ദ്വീപുകളും ഇവിടെയുള്ള resort - കളും വിനോദ സഞ്ചാരികളെ അകർഷിക്കുന്നു. കൂടാതെ സഞ്ചാരികൾക്ക് വേണ്ടി ചെറുവഞ്ചിയാത്രകളും, അതുപോലെ വലിയ പുരവഞ്ചി യത്രകളും ലഭ്യമാണ്.

പൂത്തോട്ടയിൽ നിന്ന് സുഹൃത്തുക്കളുമായുള്ള ഒരു വഞ്ചിയാത്രയിലാണ് പടം പിടിക്കാൻ കഴിഞ്ഞത്.

വേമ്പനാട്ടുകായലിന്റെ വിശേഷങ്ങളുമായി Youtube-ൽ വരുന്നതുവരെ കാത്തിരിക്കുക.

🌏 Poothotta, Ernakulam, Kerala, India

📷 Canon EOS 200D
🔍 EF-S 55-250mm F4-5.6 IS STM

💚 പച്ചവിരിച്ച കോൾ നിലങ്ങൾ ഇന്ത്യയിൽ സമുദ്രനിരപ്പിനും താഴെ  സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ കാണപ്പെടുന്നത് ദൈവത്തിന്റെ സ്വന്ത...
19/05/2022

💚 പച്ചവിരിച്ച കോൾ നിലങ്ങൾ

ഇന്ത്യയിൽ സമുദ്രനിരപ്പിനും താഴെ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ കാണപ്പെടുന്നത് ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിലാണ്. ആലപ്പുഴ ജില്ലയിലെ കുട്ടനാടും തൃശ്ശൂർ - മലപ്പുറം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കോൾപാടങ്ങളുമാണ് ഈ പ്രദേശങ്ങൾ. സമുദ്ര നിരപ്പിൽ നിന്ന് കുട്ടനാട് ഏകദേശം രണ്ട് മീറ്ററും കോൾപാടങ്ങൾ ഒരു മീറ്ററും താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നത്.

ഏകദേശം മുപ്പത്തിമൂവായിരം ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന തൃശ്ശൂർ - പൊന്നാനി കോൾപാടങ്ങൾ ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയാണ്. കേരളത്തിനാവശ്യമായ നാൽപത് ശതമാനത്തോളം അരി ഉൽപാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്.

കണ്ണെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന ഈ വയൽ നിലങ്ങൾ പ്രകൃതിയുടെ ഒരു മനോഹാരിത തന്നെയാണ്.

ഒരു പാട് പക്ഷി വർഗ്ഗങ്ങളുടെ ആവാസ വ്യവസ്ഥയെ നിലനിർത്തുന്നതിൽ ഈ കോൾപാടങ്ങൾ പങ്കു വഹിക്കുന്നു, അതുകൊണ്ടുതന്നെ ഇന്ത്യയിൽ പക്ഷികളുടെ എണ്ണം ഏറ്റവും കൂടതൽ ഉള്ള സ്ഥലങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഈ വയൽ നിലങ്ങൾ.

തൃശ്ശൂർ ജില്ലയിൽ സഞ്ചാരികളെ കൂടുതലായും അകർഷിക്കുന്ന കോൾനിലങ്ങൾ പുള്ള്, കാഞ്ഞാണി, ഏനാമാവ്, വെങ്കിടങ്ങ്, അടാട്ട്, പുഴക്കൽ എന്നിവയാണ്.

പക്ഷികളുടെ പടം പിടിക്കാൻ ഇറങ്ങിയതായിരുന്നു, പക്ഷികളെ ഒന്നും കിട്ടിയില്ലെങ്കിലും ആ പച്ചപ്പും നീലിമയുമല്ലാം ഒപ്പിയെടുക്കാൻ കഴിഞ്ഞല്ലോ വളരെ സന്തോഷം.

കോൾ പാടങ്ങളുടെ കൂടുതൽ വിവരങ്ങളുമായി Youtube-ൽ വരുന്നതുവരെ കാത്തിരിക്കുക.

🌏 Kole-wetlands of Thrissur, Kerala, India

📷 Canon EOS 200D
🔍 EF-S 55-250mm F4-5.6 IS STM

🌴 കേര വൃക്ഷങ്ങളുടെ നാട് തിങ്ങിനിറങ്ങ തെങ്ങിൻ തോപ്പുകളും, കടൽതീരത്തേക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങളും അതിൽ ഓടിക്കയറുന്ന കുഞ...
19/05/2022

🌴 കേര വൃക്ഷങ്ങളുടെ നാട്

തിങ്ങിനിറങ്ങ തെങ്ങിൻ തോപ്പുകളും, കടൽതീരത്തേക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങളും അതിൽ ഓടിക്കയറുന്ന കുഞ്ഞു കുട്ടിക്കുറുമ്പന്മാരും, കേരളത്തിന്റെ ഒട്ടുമിക്ക തീരദേശങ്ങളിലേയും കാഴ്ചയാണ്.

ഒട്ടുംമടിക്കണ്ട നിങ്ങളും പോരൂ, ഈ മണൽ തിട്ടയിലിരുന്ന് അറബിക്കടലിലേക്ക് മുങ്ങിത്താഴുന്ന സൂര്യനേയും നോക്കി നമുക്കൊരു സായാഹ്നം ഇവിടെ ചില വഴിക്കാം.

ഒരു അവധി ദിനത്തിലെ സായാഹ്നത്തിൽ സുഹൃത്തുക്കളുമായി തമ്പാൻകടവ് കടൽ തീരത്തു പോയപ്പോൾ പകർത്തിയതാണീ ചിത്രം.

🌏 Thamban Kadavu, Thalikulam, Thrissur, Kerala, India

📷 Dji Pocket 2

⛰️ ഇല്ലിക്കൽകല്ലിൽ നിന്നും ഒരു പ്രഭാത ദൃശ്യംകോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഇല്ലിക്കൽകല്ല്. സമുദ്രനിരപ...
19/05/2022

⛰️ ഇല്ലിക്കൽകല്ലിൽ നിന്നും ഒരു പ്രഭാത ദൃശ്യം

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഇല്ലിക്കൽകല്ല്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം ആയിരം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടി വിനോദ സഞ്ചാരികളുട പ്രധാന ആകർഷണ കേന്ദ്രമാണ്.

പാറക്കൂട്ടങ്ങളുടെ പ്രത്യേക രീതിയിലുള്ള രൂപവും ചുറ്റും പച്ചപ്പു വിരിച്ച പ്രകൃതിയും കോടമഞ്ഞും ഒന്നനുഭവിച്ച് അറിയേണ്ടതു തന്നെയാണ്.
സുരക്ഷിതമായി മലമുകളിൽ എത്തുന്നതിനുവേണ്ടി സംരക്ഷണ വേലികൾ തിർത്തിരുക്കുന്നത്കൊണ്ട് തന്നെ ഏതു പ്രായക്കാർക്കും ഇവിടെ എത്തിച്ചേരാവുന്നതാണ്.

ഇല്ലിക്കൽകല്ലിലേക്ക് വരുന്നവർ അടുത്തുതന്നെയുള്ള ഇലവീഴാപൂഞ്ചിറയിൽ പോകാൻ മറക്കരുതേ.

ഇല്ലിക്കൽകല്ലിലേക്ക് കയറുന്ന വഴി എതിർ ദിശയിലാണ് ചിത്രം പകർത്തിയത്. തെളിഞ്ഞ ആകാശവും കുന്നിൽ ചരിവുകളും വളഞ്ഞു പുളഞ്ഞ വഴികളും നല്ലൊരു ദൃശ്യ വിസ്മയംതന്നെയായിരുന്നു.

ഇല്ലിക്കൽകല്ലിന്റെ കൂടുതൽ വിവരങ്ങളുമായി Youtube-ൽ വരുന്നതുവരെ കാത്തിരിക്കുക.

🌏 Illikkal kallu, Kottayam, Kerala, India

📷 DJI Pocket 2

🌅 തൃശ്ശൂർ കോൾപാടത്ത് നിന്നൊരു സൂര്യോദയം ഇന്ത്യയിൽ സമുദ്രനിരപ്പിനും താഴെ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ കാണപ്പെടുന്നത് ദൈവത്...
19/05/2022

🌅 തൃശ്ശൂർ കോൾപാടത്ത് നിന്നൊരു സൂര്യോദയം

ഇന്ത്യയിൽ സമുദ്രനിരപ്പിനും താഴെ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ കാണപ്പെടുന്നത് ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിലാണ്. ആലപ്പുഴ ജില്ലയിലെ കുട്ടനാടും തൃശ്ശൂർ - മലപ്പുറം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കോൾപാടങ്ങളുമാണ് ഈ പ്രദേശങ്ങൾ.

ഏകദേശം മുപ്പത്തിമൂവായിരം ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന തൃശ്ശൂർ - പൊന്നാനി കോൾപാടങ്ങൾ ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയാണ്. കണ്ണെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന ഈ വയൽ നിലങ്ങൾ പ്രകൃതിയുടെ ഒരു മനോഹാരിത തന്നെയാണ്.

രാവിലെ ആറ് മണിയോടുകൂടി ഏനാമാവ് ബണ്ടിൽ നിന്നുമാണ് ചിത്രം പകർത്തിയത്. പാടവരമ്പത്തെ കേരവൃക്ഷങ്ങളും അതിനു മുകളിൽ കുങ്കുമ നിറത്തിൽ തിളങ്ങുന്ന സൂര്യനും ആരെയും ആകർഷിച്ചു പോകുന്ന ഒരു കാഴ്ച തന്നെയാണ്. പുഴക്കൽ പുഴയിലെ ആ പ്രതിബിംബം കൂടിയായപ്പോൾ ചിത്രം പകർത്തതെ പോകാനും കഴിഞ്ഞില്ല.

കോൾ പാടങ്ങളുടെ കൂടുതൽ വിവരങ്ങളുമായി Youtube-ൽ വരുന്നതുവരെ കാത്തിരിക്കുക.

🌏 Kole-wetlands of Thrissur, Kerala, India

📷 Canon EOS 200D
🔍 EF-S 55-250mm F4-5.6 IS STM

Address

Alerts

Be the first to know and let us send you an email when Innathe plan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Innathe plan:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share