പുഴയുടെ രോദനം
പുഴ പറയുന്നു
ഞാൻ ഒഴുകിക്കോട്ടെ
എന്റെ വഴികൾ അടച്ച്
എന്നെ കൊല്ലരുത്
എന്റെ മരണപ്പാച്ചിലിൽ
നിങ്ങളും നശിക്കും
പഴുക്കാനില വിളക്കുമരം
അക്ഷരനഗരിയായ നമ്മുടെ കോട്ടയത്തും ഒരു ലൈറ്റ് ഹൗസ് ഉണ്ട്. കോട്ടയം ടൗണിൽ നിന്നും ചിങ്ങവനം റൂട്ടിൽ ഏകദേശം 8 കിലോമീറ്റർ ദൂരെ ഗ്രാമമാണോ പട്ടണമാണോ എന്ന സന്ദേഹമുണർത്തുന്ന, വേമ്പനാട്ടു കായലും പാടശേഖരങ്ങളും പോറ്റിവളർത്തുന്ന,സാംസ്ക്കാരികമായും സാമൂഹികമായും മുൻപന്തിയിൽ നിൽക്കുന്ന ചെറുദേശമായ പള്ളം പഴുക്കാനിലയിൽ.
കരിമ്പുംകാല ബോട്ട് ജെട്ടിയിൽ നിന്നും ഏതാണ്ട് അര കിലോമീറ്റർ മാറി ഇടതു വശത്തു ഒരു ഇരുമ്പു നടപ്പാലമുണ്ട് അതു കയറി ‘ഗവൺമെന്റ് മോഡൽ ഫിഷ്ഫാമിന്റെ’ മുൻപിലൂടെ ബണ്ടിൽ കൂടി വലത്തോട്ട് ഒരു കിലോമീറ്റർ നടന്നാൽ നൂറ്റാണ്ടുകൾക്കു മുൻപ് രാജഭരണ കാലത്തു നിർമ്മിച്ച ലൈറ്റ് ഹൗസിൽ എത്തും.
എ.ഡി 1815-ൽ തിരുവിതാംകൂറിൽ ദിവാനായിരുന്ന കേണൽ ജോൺ മൺറോ ആണ് വിളക്കു മരം സ്ഥാപിച്ചത്എന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ കേണൽ ജോൺ മൺറോയുടെ സ്മരണക്കായി ആണ് ഇത് സ്
കഥാപ്രസംഗം
ഉല്ലാസ തീരത്തിന്റെ പശ്ചാത്തലത്തിൽ സുപ്രസിദ്ധ കാഥികനും സബ് ഇൻസ്പെക്ടറുമായ Kadhikan Vinod champakara
ആമ്പൽ വസന്തം
ആമ്പൽ വസന്തം @ കൊല്ലാട് തൃക്കയിൽ ശിവക്ഷേത്രത്തിനു സമീപം
പനച്ചിക്കാട്, വാകത്താനം, പുതുപ്പള്ളി പഞ്ചായത്ത് അതിർത്തികളിലൂടെ ഒഴുകുന്ന കൊടൂരാറിന്റെ തീരപ്രദേശത്തുള്ള പാതിയപ്പള്ളിക്കടവ് (ഊട്ടുപുര പാടശേഖരം) മുതൽ പാലക്കാലുങ്കൽ (വെള്ളുത്തുരുത്തി) തൃക്കോതമംഗലം, അമ്പാട്ട് കടവ്, കല്ലുങ്കൽ കടവ്, പാറയ്ക്കൽക്കടവ്, കൊല്ലാട് (തൃക്കയിൽ ), കളത്തിക്കടവ് വരെയുള്ള ഏക്കർ കണക്കിന് പാടങ്ങളിൽ ആമ്പൽ വസന്തം ഉണ്ട് . ഈ സ്ഥലങ്ങളെയെല്ലാം ബന്ധിപ്പിച്ച് ഉൾനാടൻ ജല ടൂറിസം വികസിപ്പിക്കുന്നതിന് പഞ്ചായത്ത് ഭരണ സമിതി കൾ മുൻകൈ എടുക്കണം. മലരിക്കൽ പോലെയോ അതിൽ ഉപരിയായോ ടൂറിസം സാദ്ധ്യതകൾ ഈ പ്രദേശങ്ങൾക്കുണ്ട്.
മീനടത്തും വഴിയോര സായാഹ്ന വിശ്രമ കേന്ദ്രം ഒരുങ്ങുന്നു.
മീനടത്തും വഴിയോര സായാഹ്ന വിശ്രമ കേന്ദ്രം ഒരുങ്ങുന്നു.
ജനകീയ കൂട്ടായ്മ, 13 - 04 - 2021
മീനച്ചിലാർ-മീനന്തറയാർ - കൊടൂരാർ നദീ പുനർസംയോജന പദ്ധതി ജനകീയ കൂട്ടായ്മയുടെ യോഗം ഏപ്രിൽ 13 ചൊവ്വ വൈകിട്ട് 5നു് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോട്ടയം, വൈ.എം.സി.എ.ഹാളിൽ ചേരുന്നതാണ്.
പുഴയെ രക്ഷിക്കാൻ എന്തു വേണം ?