26/02/2023
*ഇന്ത്യയുടെ വടക്കേയറ്റം കണ്ടു .....
ഇനി തെക്കേ അറ്റത്തേക്ക് ഒരു യാത്ര....*
ധനുഷ്കോടി- രാമേശ്വരം- മധുര -കൊടൈക്കനാൽ...
*1964 ഡിസംബർ 22* ഇന്ത്യ ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത കടൽ ദുരന്തം .....
സൗത്ത് ആൻഡമാൻ കടലിൽ ഡിസംബർ 17ന് രൂപം കൊണ്ട ചുഴലിക്കാറ്റ്...
400 - 500 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച്....
ശ്രീലങ്കയും കടന്നു... ഡിസംബർ 22ന് ഇന്ത്യൻ തീരത്തേക്ക്....
ശക്തി അല്പം കുറഞ്ഞെങ്കിലും ഇന്ത്യയുടെ തെക്കേ തീരത്ത് മണിക്കൂറിൽ 280 കി മി വേഗതയിൽ ആഞ്ഞടിച്ചു ....
7 മീറ്ററോളം ഉയരത്തിൽ ഉയർന്ന കടൽ തിരമാലകൾ.... ഒറ്റരാത്രികൊണ്ട്....
നിമിഷങ്ങൾ കൊണ്ട് ഒരു പ്രദേശമാകെ നക്കി എടുത്തു വെടിപ്പാക്കി....
തുറമുഖവും, റെയിൽവേ സ്റ്റേഷനും, ഷിപ്പയാർഡ് ഒക്കെ ഉണ്ടായിരുന്ന.... ജനനിബിഡമായിരുന്ന....
മൂന്നു വശങ്ങളും കടലാൽ ചുറ്റപ്പെട്ട .....
ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും സംഗമിക്കുന്ന *ധനുഷ്കോടി* .......
അന്ന് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായത്..... സമ്പന്നമായ ഒരു പ്രമുഖ പട്ടണം ആയിരുന്നു.....
ആ ദുരന്തത്തിൽ 1800 ൽ പരം പേർ കൊല്ലപ്പെട്ടു....
രാമേശ്വരത്ത് നിന്നും ധനുഷ്കോടി ഉൾപ്പെടുന്ന പാമ്പൻ ദ്വീപിനെ ബന്ധിപ്പിക്കുന്ന ഏക പാതയായ....
ബ്രിട്ടീഷുകാർ നിർമ്മിച്ച രണ്ട് കിലോമീറ്റർ അധികം നീളമുള്ള റെയിൽപ്പാളത്തിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന......
150 ഇൽ പരം യാത്രക്കാര് ഉണ്ടായിരുന്ന ....
രാമേശ്വരം ധനുഷ്കോടി പാസഞ്ചർ ട്രെയിനും തകർന്ന പാലത്തിനൊപ്പം കടൽ വിഴുങ്ങി..... ജനവാസയോഗ്യമല്ലാത്തതിനാൽ മദ്രാസ് ഗവൺമെൻറ് ' the ghost town'എന്ന് വിശേഷണം നൽകിയ ധനുഷ്കോടി ഒരുകാലത്ത് ശ്രീലങ്കയെയും ഇന്ത്യയെയും ബന്ധപ്പെടുത്തിയിരുന്ന തുറമുഖ പട്ടണം ആയിരുന്നു ....
കോയമ്പത്തൂരിൽ നിന്നും കോട്ടയത്തു നിന്നുമുള്ള ട്രെയിനിൽ പാമ്പൻ പാലത്തിലൂടെ ധനുഷ്കോടി റെയിൽവേ സ്റ്റേഷനിൽ എത്തി ഇവിടെ നിന്നും 'ബോട്ട് മെയിൽ എക്സ്പ്രസ്' ഫെറി സർവീസിൽ 29 കിലോമീറ്റർ കടലിലൂടെ സഞ്ചരിച്ച്,
ശ്രീലങ്കൻ തുറമുഖമായ തലൈ മന്നാർ എത്തി ചേർന്ന് ട്രെയിൻ വഴി തലസ്ഥാനമായ കൊളംബോയിലേക്ക്.....
ഇന്ത്യയിൽ നിന്ന് ഒറ്റ ടിക്കറ്റിൽ കൊളംബോ വരെ എത്താനുള്ള സംവിധാനം.....
തൊഴിൽ തേടി മലയാളികൾ അടക്കമുള്ള ആയിരങ്ങൾ സിലോണിലേക്ക് പോയ തിരക്കേറിയ പാത.....
ദക്ഷിണേന്ത്യയിലെ പ്രധാന തുറമുഖം,.... റെയിൽവേ സ്റ്റേഷൻ... ഷിപ്പിയാർഡ്......
ദൈർഘ്യം കുറഞ്ഞ ഭൂപ്രദേശത്ത് ജന സാന്ദ്രമായ പട്ടണം....
ബംഗാൾ ഉൾക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും സംഗമ ഭൂമി....
ഒരേകടൽ .....
രണ്ടു നിറം....
1914ൽ നിർമ്മിച്ച 2 കിലോ മീറ്ററിൽ അധികം നീളമുള്ള കടൽ പാലം രാമേശ്വരത്തെയും ധനുഷ്കോടിയെയും ബന്ധിപ്പിച്ചിരുന്നു.....
കപ്പലുകൾക്ക് കടന്നുപോകാൻ പാകത്തിൽ നടുഭാഗം ഉയർന്നുപൊങ്ങുന്ന.....
ബ്രിട്ടീഷ് സാങ്കേതികവിദ്യയിൽ, ലണ്ടനിൽ നിന്നും കടൽ മാർഗ്ഗവും കര മാർഗ്ഗവും ഇന്ത്യയിൽ എത്തിച്ച.....
അക്കാലത്തെ നിർമ്മാണ വിസ്മയം.....
പഴയ കാലത്തിൻറെ ദുരന്ത സാക്ഷികളായി തലയുയർത്തി നിൽക്കുന്ന അവശേഷിപ്പുകൾ......
തുറമുഖത്തിന്റെയും.... റെയിൽവേ സ്റ്റേഷന്റെയും...
പള്ളി ,സ്കൂൾ ,നീതി ഓഫീസ്, ഷിപ്പിയാഡിന്റെയും....
തകർന്നടിഞ്ഞ ബാക്കിപത്രങ്ങൾ വിസ്മയത്തോടെ അല്ലാതെ നമുക്ക് നോക്കിക്കാണാനാവില്ല.....
വിശുദ്ധ ബലിയർപ്പിക്കാൻ ആരും തിരിഞ്ഞു നോക്കാത്ത ആന്തോണീസ് പുണ്യാളന്റെ ആൾത്തറ മഹാ ദുരന്തത്തിന്റെ മൂക സാക്ഷി......
കടൽ വിഴുങ്ങിയ അവസാന യാത്രക്കാർ കടന്നു വരേണ്ടിയിരുന്ന റെയിൽവേ ട്രാക്ക്......
തിരിഞ്ഞു നോക്കാതെ നമുക്ക് തിരിച്ചു നടക്കാൻ ആവില്ല......
ശ്രീരാമൻ കടലിൽ ചിറ കെട്ടാൻ ഉപയോഗിച്ച പാറയുടെ ബാക്കി വന്ന കഷണങ്ങൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു.... വാനരസേനയുടെ സഹായത്തോടെ ലങ്കയിലേക്കുള്ള വഴിയായ് രാമസേതുവിന്റെ പണി തുടങ്ങിയപ്പോൾ രാമൻ തന്റെ ധനുസ്സ് കൊണ്ട് അടയാളപ്പെടുത്തിയതിനാൽ 'ധനുസിന്റെ അറ്റം' എന്ന അർത്ഥത്തിലത്രേ ധനുഷ്കോടി എന്ന നാമം ഉണ്ടായത്.....
'മഹോതദി' എന്ന ബംഗാൾ ഉൾക്കടലും 'രത്നാകരം' എന്ന ഇന്ത്യൻ മഹാസമുദ്രവും സംഗമിക്കുന്ന ധനുഷ്കോടിയിൽ മുങ്ങി കുളിച്ചാൽ മാത്രമേ കാശി യാത്രയുടെ ഫലം സമ്പൂർണ്ണമാകൂ എന്ന് വിശ്വാസം ....
ഇന്ത്യയുടെ തെക്കേ അറ്റത്തെ മുനമ്പായ അരിച്ചില്‍ മുനമ്പ് (ധനുഷ്കോടി പോയിൻറ്) ൽ നിന്നും ലങ്കയിലെ മാന്നാർ ദ്വീപ് വരെ നാടയുടെ ആകൃതിയിൽ കടലിൽ പൊങ്ങിക്കിടക്കുന്ന കല്ലുകളുടെ പാത.....
'ആഡംസ് ബ്രിഡ്ജ്' എന്ന് ലോകം വാഴ്ത്തുന്ന രാമസേതു പാത ഒരു വിസ്മയമാണ് .....
2345 മീറ്റർ നീളത്തിലെ രാജ്യത്തെ ഏറ്റവും വലിയ കടൽ പാലമായ
*പാമ്പൻ പാലം* രാമേശ്വരത്തെയും ധനുഷ്കോടിയെയും ബന്ധിപ്പിക്കുന്ന റോഡ് യാത്ര മാർഗമാണ്..... പാലത്തിന് നടുവിലെ ഉയർന്ന ഭാഗത്ത് വാഹനം നിർത്തി, പുറത്തിറങ്ങി നിൽക്കുമ്പോൾ പറന്നു പോകുന്ന അനുഭൂതി.... അടിയിൽ കാണുന്ന തകർന്ന പാലത്തിൻറെ തൂണുകൾ വരിവരിയായി.... ചുഴലിക്കാറ്റിൽ തകർന്ന പാലം പുനർ നിർമ്മിച്ചത് മലയാളികളുടെ അഭിമാനമായ മെട്രോമാൻ ഈ ശ്രീധരന്റെ നേതൃത്വത്തിൽത്രേ....
*12/ 7 Mosque Street, Rameswaram* എന്ന ഭവനം
രാമേശ്വരത്ത് നിന്നും ധനുഷ്കോടി ക്ക് പോകാൻ ബോട്ടുകൾ വാടകക്ക് നൽകിയിരുന്ന കുടുംബത്തിലെ, ജയി നുൽ ആബിദിന്റെയും ആയിഷ ഉമ്മ യുടെയും ഇളയ മകനായി പിറന്ന്....
ഇന്ത്യൻ പ്രസിഡണ്ട് പദം വരെ അലങ്കരിച്ച ലോകാരാധ്യനായ *ശ്രീ എപിജെ അബ്ദുൽ കലാമിന്റെ* വസതി..... അദ്ദേഹം ഉപയോഗിച്ച വസ്തുക്കൾ നമുക്ക് അവിടെ കാണാം ....
പാമ്പൻ പാലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ ശവകുടീരം ഇന്നൊരു പ്രധാന സന്ദർശന കേന്ദ്രമാണ് .....
64 തീർഥ സ്ഥാനങ്ങളിൽ ഒന്നാണ് രാമേശ്വരം ക്ഷേത്രം. രാമ-രാവണ യുദ്ധത്തിന് ശേഷം രാമൻ ഇവിടെയെത്തി കുളിച്ചു എന്നാണ് ഐതിഹ്യം....
ഇന്ത്യൻ ക്ഷേത്രങ്ങളിലെ ഏറ്റവും നീളം കൂടിയ ഇടനാഴി (നടവഴി) രാമേശ്വരം ക്ഷേത്രത്തി ലേത് ആണ്.... നിർമ്മിതികൊണ്ടും സപ്ത സ്വര മണ്ഡപം അടക്കം കൗതുകം കൊണ്ടും അത്ഭുതകരമായ കാഴ്ചാനുഭവം പ്രധാനം ചെയ്യുന്ന *മധുര ക്ഷേത്രം*.... മനംമയക്കുന്ന *കൊടൈക്കനാലിന്റെ* കുളിരും കാറ്റും മൂന്നു ദിവസങ്ങൾ കൊണ്ട് നമുക്ക് ഒരുമിച്ച് ആസ്വദിക്കാം..... അനുഭവിക്കാം .....
ടൂർ ടയറിന്റെ ധനുഷ്കോടി- രാമേശ്വരം- മധുര -കൊടൈക്കനാൽ യാത്ര 2023 ഏപ്രിൽ 16ന് വൈകുന്നേരം കോഴിക്കോട് നിന്ന് പുറപ്പെടുകയാണ് .
17ന് കാലത്ത് രാമേശ്വരം എത്തും. അന്ന് രാവിലെ ധനുഷ്കോടി സന്ദർശിക്കും ഉച്ചഭക്ഷണ ശേഷം ശ്രീ എപിജെ അബ്ദുൽ കലാം വസതി, രാമേശ്വരത്തെ മറ്റ് സ്ഥലങ്ങൾ സന്ദർശിച്ച് വൈകുന്നേരം രാമേശ്വരം ക്ഷേത്രത്തിലെത്തും... അന്ന് രാത്രി താമസം രാമേശ്വരത്ത്...
18ന് കാലത്ത് പുറപ്പെട്ടു പാമ്പൻ പാലം ,എപിജെ അബ്ദുൽ കലാം സ്ഥിതിമണ്ഡപം എന്നിവ സന്ദർശിച്ച് ഉച്ചക്കുശേഷം മധുര ക്ഷേത്ര കാഴ്ചകൾ. വൈകുന്നേരം അഞ്ചുമണിയോടെ അവിടുന്ന് തിരിച്ച് രാത്രി 9 മണിക്ക് മുമ്പായി കൊടൈക്കനാലിൽ എത്തും.
താമസം കൊടൈക്കനാലിൽ .
19ന് കൊടൈക്കനാൽ കാഴ്ചകൾക്ക് ശേഷം രാത്രി ക്യാമ്പ് ഫയർ കഴിഞ്ഞ് തിരിച്ച് നാട്ടിലേക്ക് .....
മൂന്നു പകലും രണ്ട് രാത്രി താമസവും ഉള്ള യാത്രയ്ക്ക് ,യാത്ര ഭക്ഷണം ,എല്ലാ എൻട്രി ടിക്കറ്റുകളും, മറ്റു ചിലവുകളും ഉൾപ്പെടെ ഒരാൾക്ക് 12000 രൂപയാണ് നിരക്ക് ...
ആകെ 40 പേർക്കാണ് അവസരം....
എ സി പുഷ്ബാക്ക് സീറ്റ് സെമി സ്ലീപ്പർ ബസ് ആണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്..... താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക :
Tour on Tyre
Call: 7034991100