Nadancamp

Nadancamp പാട്ടും കഥകളും പാകത്തിന് കൂട്ടിയിളക്കി നല്ല സൗഹൃദങ്ങള്‍ നിര്‍മിക്കുന്ന ഒരു ചെറു കൂട്ടം

27/06/2024

നാടൻ ക്യാമ്പിനു നമ്മൾ പുറപ്പെടുന്നത് സാധാ KSRTC ബസിലാണ്.
സാധാരണക്കാരോടൊത്തു അവരിലൊരാളായി പാട്ടും കഥകളുമൊക്കെയായി അങ്ങനെ അങ്ങ് പോകും ചിലപ്പോ യാത്രക്കാരിലൊരാൾ നമുക്കൊപ്പം അങ്ങ് കൂടും നമ്മളെക്കാൾ ഉച്ചത്തിൽ അവർ പാടും ചിരിക്കും അങ്ങനെ ഇത്തവണത്തെ കാന്തല്ലൂർ യാത്രയിൽ ബസിൽ കൂടെയുണ്ടായിരുന്ന ആളാണ് അമ്പടിക്കണ്ണൻ ചേട്ടൻ അദ്ദേഹം ഗംഭീരമായി പാടി കൂടെ ഞങ്ങളും കൂടി പിന്നെ ബസ്‌ മൊത്തത്തിൽ ഓരോളമായിരുന്നു

‘നാടൻ ക്യാമ്പില് പ്രായല്ല്യ; ആണും പെണ്ണുംല്ല്യ; ജാതിയോ മതോ നിറോ മണോ ഒന്നൂല്ല്യ. ഒരേ മനസ്സും കൊറേ സ്നേഹോം ഉള്ള പച്ചയായ മന...
25/06/2024

‘നാടൻ ക്യാമ്പില് പ്രായല്ല്യ; ആണും പെണ്ണുംല്ല്യ; ജാതിയോ മതോ നിറോ മണോ ഒന്നൂല്ല്യ. ഒരേ മനസ്സും കൊറേ സ്നേഹോം ഉള്ള പച്ചയായ മനുഷ്യന്മാർ മാത്രം. അമ്പാടി ചേട്ടൻ മുതൽ ആഗ്നേയ വരെ നാടൻ ക്യാമ്പിൻ്റെ സ്വന്താണ്. മറക്കാനും ക്ഷമിക്കാനും ആസ്വദിക്കാനും വന്നവരൊക്കെ എല്ലാം മറന്ന് ആഘോഷിച്ചാണ് അവിടം വിട്ട് പോന്നത്.

വെറും ആഘോഷംന്ന് പറഞ്ഞൂടാ, മതിമറന്ന് ആടിപ്പാടി, ആർത്തുല്ലസിച്ച്, പൊട്ടിച്ചിരിച്ച്, മനസ്സ് നിറഞ്ഞെന്ന് വേണം പറയാൻ. പരസ്പരം പങ്കു വെച്ചും, തളർന്നപോ താങ്ങായും, വീണിടത്ത് നിന്ന് കൈപിടിച്ച് ഉയർത്താനും ഒക്കെ ഒരു മടിയും ഇല്ലാത്ത ഒരു കൂട്ടം നന്മ വറ്റാത്ത മനുഷ്യർ.

ഒരു രണ്ട് ദിവസത്തിൽ നിങ്ങളെല്ലാം കീഴടക്കിയത് എന്താണെന്ന് അറിയാമോ?? കോംപ്ലക്സും ഈഗോയും അങ്ങറ്റത്തെ ഇൻസെക്യൂരിറ്റിയും കൊണ്ട് കെട്ടിപ്പടുത്ത എൻ്റെ ഹൃദയമാണ്!!

കാന്തല്ലൂരിലെ പൂക്കളെ പോലെ ഭംഗിയുള്ള കൂട്ടുകാരേ;കഥകൾ പറയാനും, ആടാനും, പാടാനും, പൊട്ടിച്ചിരിക്കാനും, ജീവിതം ആഘോഷമാക്കാനും നമുക്ക് വീണ്ടും കൂടാം.

ഒത്തിരി സ്നേഹത്തോടെ..🫂❤️’

Happy Review from Sandhya Mohandas

ജീവിതത്തിൽ ഒരോളത്തിൽ നമ്മളെടുക്കുന്ന നഷ്ടബോധം തോന്നാത്ത തീരുമാനങ്ങളുണ്ടാവും. ഈ അൻപതോളം വരുന്ന ആളുകൾക്ക് കാന്തല്ലൂർ ഇവന്റ...
24/06/2024

ജീവിതത്തിൽ ഒരോളത്തിൽ നമ്മളെടുക്കുന്ന നഷ്ടബോധം തോന്നാത്ത തീരുമാനങ്ങളുണ്ടാവും. ഈ അൻപതോളം വരുന്ന ആളുകൾക്ക് കാന്തല്ലൂർ ഇവന്റ് അത്തരത്തിലൊരു തീരുമാനമായിരുന്നു.

ചിരിച്ചും കളിച്ചും നടന്നും കഥകൾ പറഞ്ഞും പരസ്പരം പങ്കുവെച്ച നിമിഷങ്ങൾ, കൗതുകപ്പെടുത്തിയ മനുഷ്യർ.. കാന്തല്ലൂരിനെയും നാടൻക്യാമ്പിനെയും മനോഹരമാക്കിയ, ഞങ്ങളിൽ വിശ്വാസമർപ്പിച്ചു വന്ന ഓരോരുത്തരോടും ഒത്തിരി സ്നേഹം.

ഈ ജൂൺ 26-30 വരെ നടക്കുന്ന മണാലി ഇവന്റിലേക്ക് അഞ്ച് പേർക്കൂടെ അവസരമുണ്ട്. താൽപര്യമുള്ളവർക്ക് ഉടനെ വിളിക്കുകയോ മെസേജ് അയക്...
18/06/2024

ഈ ജൂൺ 26-30 വരെ നടക്കുന്ന മണാലി ഇവന്റിലേക്ക് അഞ്ച് പേർക്കൂടെ അവസരമുണ്ട്. താൽപര്യമുള്ളവർക്ക് ഉടനെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാം.

+91 88912 13504

കോഴിക്കോടിന്റെ മനോഹാരിത വിളിച്ചോതുന്ന, അതികമാരും എത്തിപ്പെടാത്ത മനോഹരമായ ഒരിടമാണ് ആനക്കാംപൊയിൽ. ഒരുപാട് വെള്ളച്ചാട്ടങ്ങള...
17/06/2024

കോഴിക്കോടിന്റെ മനോഹാരിത വിളിച്ചോതുന്ന, അതികമാരും എത്തിപ്പെടാത്ത മനോഹരമായ ഒരിടമാണ് ആനക്കാംപൊയിൽ. ഒരുപാട് വെള്ളച്ചാട്ടങ്ങളും മലകളും നിറഞ്ഞ ഈ കൊച്ചുപ്രദേശത്തിൽ കേരളത്തിന്റെ പല ദിക്കുകളിൽ നിന്നെത്തുന്ന കിടിലൻ മനുഷ്യരോടൊത്ത് കഥകളും പാട്ടും ചെറുമഴയുമൊക്കെയായി കൂടാനുണ്ടോ ?

ഈ വരുന്ന ജൂലൈ 06-07 തീയതികളാണ് നമ്മുടെ ഇവന്റ്.
👉🏽 പ്രായപരിധികളില്ലാതെ ഒറ്റക്കോ കുടുംബവുമായോ എങ്ങനെ വേണമെങ്കിലും കൂടെ കൂടാം.
👉🏽 28 സ്ലോട്ടുകൾ കൂടെയുണ്ട്.

താൽപര്യമുള്ളവർക്ക് വിളിക്കുകയോ വാഡ്സ്ആപ്പിലേക്ക് മെസേജ് അയക്കുകയോ ചെയ്യാം 💝🫂

-partner

പെരുന്നാളൊക്കെ അല്ലെ, എല്ലാരും ചിരിച്ചോണ്ടിരിക്കുന്ന ഒരു കളർപടം കിടക്കട്ടെ ✨
17/06/2024

പെരുന്നാളൊക്കെ അല്ലെ, എല്ലാരും ചിരിച്ചോണ്ടിരിക്കുന്ന ഒരു കളർപടം കിടക്കട്ടെ ✨

 യുടെ തുറന്നെഴുത്തുകൾ.അടുത്ത ഇവന്റ് ജൂൺ 22-23 നാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാം.
15/06/2024

യുടെ തുറന്നെഴുത്തുകൾ.

അടുത്ത ഇവന്റ് ജൂൺ 22-23 നാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാം.

ജൂൺ 26-30 നുള്ള നടക്കുന്ന മണാലി ഇവന്റിന് പങ്കെടുക്കാൻ കഴിയാതെ വിഷമിക്കുന്നവരാണോ ? ദേ, നമ്മുടെ അടുത്ത ഇവന്റ് ജൂലൈ 14-18 ത...
13/06/2024

ജൂൺ 26-30 നുള്ള നടക്കുന്ന മണാലി ഇവന്റിന് പങ്കെടുക്കാൻ കഴിയാതെ വിഷമിക്കുന്നവരാണോ ? ദേ, നമ്മുടെ അടുത്ത ഇവന്റ് ജൂലൈ 14-18 തീയതികളിൽ നടക്കുകയാണ്.

👉🏽 പ്രായഭേദ്യമന്യെ ആർക്കും വരാം.
👉🏽 പരിമിതമായ സ്ലോട്ടുകൾ മാത്രം.
👉🏽 മലയാളി കോർഡിനേറ്റർ

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യുക.

11/06/2024

ഓർമിക്കാനെന്നും ഇഷ്ടപ്പെടുന്ന ആ ഒരു യാത്ര ഏതായിരുന്നു ?

‘Traveling is one of the thing most of the people wishing for. And “Nadan Camp” Yallepatti event was one of my starting ...
10/06/2024

‘Traveling is one of the thing most of the people wishing for. And “Nadan Camp” Yallepatti event was one of my starting travel exploration. Whoever looking for a very simple and eco grounded experience of exploration with this beautiful earth and nature.

No need for second thought, get along with Nadan Camp. It will definitely give you something which is very immense feeling of your soul hearted moments.’

Happy review from
Ladies only event member

‘“മോളുടെ സ്വതന്ത്ര ചിന്തയെ മാനിക്കുന്നു. ഒരു teacher ആണ്. ഉചിതമായി ചിന്തിക്കുക. നാട് മുഴുവൻ ലഹരിയാണ്. സൂക്ഷിക്കുക. പ്രായ...
06/06/2024

‘“മോളുടെ സ്വതന്ത്ര ചിന്തയെ മാനിക്കുന്നു. ഒരു teacher ആണ്. ഉചിതമായി ചിന്തിക്കുക. നാട് മുഴുവൻ ലഹരിയാണ്. സൂക്ഷിക്കുക. പ്രായമൊന്നും അത്തരക്കാർക്ക് പ്രശ്നമല്ല. സൂക്ഷിക്കുക. കാർ എടുത്തോളൂ. അതായിരിക്കും safe.”

ഇത് , ഞാൻ മകളെയും കൂട്ടി ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ എൻറെ പപ്പയുടെ മറുപടിയാണ്.
പ്രായം മനസ്സിനെ ബാധിക്കില്ലെങ്കിലും ശരീരത്തെ ബാധിക്കും, ബാധിച്ചു കൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിവിൽ നിന്നാണ് ഇത്തരം ഒരു സാഹസം ഞാൻ ചെയ്യാൻ ഇട വന്നത്. ഇതിൽ എന്താണ് ഇത്ര സാഹസം എന്ന് പലർക്കും തോന്നിയേക്കാം. പക്ഷേ എന്നെപ്പോലൊരാൾക്ക് ഇത് വലിയൊരു സാഹസം തന്നെയാണ്.

ഈ സാഹസം ഒരു വിജയമാക്കി തന്ന നാടൻ ക്യാമ്പിന് വളരെയധികം നന്ദി. ഇത്രയും സുരക്ഷിതമായി, പേടി കൂടാതെ അപരിചിതരോടൊപ്പം നിൽക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചതല്ല. ഇതിൽ പങ്കെടുത്ത അപരിചിതരായ എല്ലാ കൂട്ടുകാർക്കും എൻറെ നന്ദി.

എൻറെ മകൾ വളരെയധികം ആസ്വദിച്ചു ഈ ക്യാമ്പ്. ഇനിയും നാടൻ ക്യാമ്പിന്റെ ഇവൻസിൽ പങ്കെടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. എല്ലാ കൂട്ടുകാരോടും, അവൾക്ക് അറിയുന്ന എല്ലാവരോടും നാടൻ ക്യാമ്പിനെ പറ്റി അറിയിക്കുമെന്നും പറഞ്ഞു. ഇത്രയുമൊക്കെ ഒരു ദിവസം കൊണ്ട് അവൾ പറയാൻ കാരണമായ എല്ലാവർക്കും എൻറെ നന്ദി. 🥰🙏’

Happy Review from Sruthi Jacob

നമ്മുടെ അടുത്ത ലക്ഷ്യദ്വീപ് യാത്ര സെപ്തംബർ 02-05 വരെയാണ്. നിലവിലെ കാലാവസ്ഥ മഴയായത് കൊണ്ടാണ് സെപ്തംബറിലേക്ക് നീളുന്നത്. ഫ...
05/06/2024

നമ്മുടെ അടുത്ത ലക്ഷ്യദ്വീപ് യാത്ര സെപ്തംബർ 02-05 വരെയാണ്. നിലവിലെ കാലാവസ്ഥ മഴയായത് കൊണ്ടാണ് സെപ്തംബറിലേക്ക് നീളുന്നത്.

ഫാമിലിയായോ അല്ലാതെയോ ലക്ഷ്യദ്വീപ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഇത് നിങ്ങൾക്കുള്ള അവസരമാണ്.

🤿 പതിനഞ്ച് സ്ലോട്ടുകൾ മാത്രമൊള്ളൂ.
🐠 കൊച്ചി - കൊച്ചി ഫ്ലൈറ്റ് യാത്ര

താൽപര്യമുള്ളവർ ഉടനെ ഞങ്ങളെ വിളിക്കുകയോ വാഡ്സ്ആപ് മെസേജ് ചെയ്യുകയോ ചെയ്യുക.

+91 8891213504

യാത്രകൾക്ക് ഇന്ന് ഒരുപാട് ഒപ്ഷനുകളുണ്ട്. ഒരുപാട് ഒരുപാട് നല്ല ക്യാമ്പിങ് ടീമുകളുണ്ട്. അവയിൽ നിന്നും നാടൻക്യാമ്പ് നടത്തുന...
04/06/2024

യാത്രകൾക്ക് ഇന്ന് ഒരുപാട് ഒപ്ഷനുകളുണ്ട്. ഒരുപാട് ഒരുപാട് നല്ല ക്യാമ്പിങ് ടീമുകളുണ്ട്. അവയിൽ നിന്നും നാടൻക്യാമ്പ് നടത്തുന്ന ലേഡീസ് ഓൺലി ഇവന്റിനെ കുറിച്ച് അറിയാൻ ശ്രമിക്കുന്ന നിങ്ങൾക്ക് നന്ദി.

ഇതൊരു സാധാരണ ഇവന്റാണ്. കഥകൾക്കും സംസാരങ്ങൾക്കും ചിരികൾക്കും സൗഹൃദങ്ങൾക്കും നല്ല മനുഷ്യർക്കുമൊക്കെ പ്രാധാന്യം നൽകുന്ന ഒരു കുഞ്ഞി ഇവന്റ്.

👉🏽 വയനാട് വൈത്തിരിയിലെ പൂഞ്ചോല എസ്റ്റേറ്റിലാണ് നമ്മുടെ ഇവന്റ്.
👉🏽 പരിമിതമായ സ്ലോട്ടുകൾ മാത്രം

താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുകയോ വാഡ്സ്ആപ് ചെയ്യുകയോ ചെയ്യുമല്ലോ.

  events : • June 8-9 : Surprise Event (Sold Out)• June 22-23 : Kanthalloor, Munnar Event (14 slots left)• June 22-23 : ...
03/06/2024

events :

• June 8-9 : Surprise Event (Sold Out)
• June 22-23 : Kanthalloor, Munnar Event (14 slots left)
• June 22-23 : Wayanad Ladies Only (19 slots left)
• June 26-30 : Manali Event (09 slots left)

Feel free to DM/Whatsapp to know more details

മൂന്നാറിന്റെ മനോഹാരിത വിളിച്ചോതുന്ന, അതികമാരും എത്തിപ്പെടാത്ത മനോഹരമായ ഒരിടമാണ് കാന്തല്ലൂർ. കാന്തല്ലൂരിലെ ഏറ്റവും മനോഹരമ...
29/05/2024

മൂന്നാറിന്റെ മനോഹാരിത വിളിച്ചോതുന്ന, അതികമാരും എത്തിപ്പെടാത്ത മനോഹരമായ ഒരിടമാണ് കാന്തല്ലൂർ. കാന്തല്ലൂരിലെ ഏറ്റവും മനോഹരമായ ഒരു കുഞ്ഞിടത്ത്, കേരളത്തിന്റെ പല ദിക്കുകളിൽ നിന്നെത്തുന്ന കിടിലൻ മനുഷ്യരോടൊത്ത് കഥകളും പാട്ടും ചെറുമഴയുമൊക്കെയായി കൂടാനുണ്ടോ ?

ഈ വരുന്ന ജൂൺ 22-23 തീയതികളാണ് നമ്മുടെ ഇവന്റ്.
👉🏽 പ്രായപരിധികളില്ലാതെ ഒറ്റക്കോ കുടുംബവുമായോ എങ്ങനെ വേണമെങ്കിലും കൂടെ കൂടാം.
👉🏽 പരിമിതമായ സ്ലോട്ടുകൾ മാത്രം

താൽപര്യമുള്ളവർക്ക് വിളിക്കുകയോ വാഡ്സ്ആപ്പിലേക്ക് മെസേജ് അയക്കുകയോ ചെയ്യാം 💝🫂

ഒരുപാട് യാത്രകളിൽ ഒരെണ്ണം മാത്രായി വന്നതാണ് യെല്ലപെട്ടിയിലേക്ക്,പക്ഷെ പോയ സ്ഥലതിനപ്പുറം അതിനേക്കാൾ ഇഷ്ടവും കൗതുകവും ഒക്ക...
29/05/2024

ഒരുപാട് യാത്രകളിൽ ഒരെണ്ണം മാത്രായി വന്നതാണ് യെല്ലപെട്ടിയിലേക്ക്,
പക്ഷെ പോയ സ്ഥലതിനപ്പുറം അതിനേക്കാൾ ഇഷ്ടവും കൗതുകവും ഒക്കെ തോന്നിയ ഒരുപാട് മനുഷ്യരെ കിട്ടി... ഇപ്പൊ ഇങ്ങനെ ബസ് ൽ പോവുമ്പോ ട്രിപ്പ്‌ ആലോയ്ക്കുമ്പോ മനസ്സിലേക്ക് വരുന്നത് നിങ്ങൾ ഓരോർത്തരുടെയും face ഉം നമ്മടെ കളികളും കഥകളുമൊക്കെയാണ്.. എന്തോ ഉള്ളിലെവിടെയോ ഒരു എടേങ്ങേര് ഇനി ഈ ഗ്രൂപ്പ്‌ ഇതുപോലെ ഒരു രാത്രി ഒരുമിച്ച് ഇല്ലാലോ.. ഒരു ഒറ്റ രാത്രി കൊണ്ട് മനസ്സിൽ കേറിപ്പറ്റിയ എല്ലാരോടും സ്നേഹം മാത്രം 😌🤍
നല്ലൊരു അനുഭവം തന്നതിന് നാടൻ ക്യാമ്പിനും ഒരുപാട് നന്ദി 🤍

Happy review from binth_khaja

യാത്രകൾക്ക് ഇന്ന് ഒരുപാട് ഒപ്ഷനുകളുണ്ട്. ഒരുപാട് ഒരുപാട് നല്ല ക്യാമ്പിങ് ടീമുകളുണ്ട്. അവയിൽ നിന്നും നാടൻക്യാമ്പ് നടത്തുന...
28/05/2024

യാത്രകൾക്ക് ഇന്ന് ഒരുപാട് ഒപ്ഷനുകളുണ്ട്. ഒരുപാട് ഒരുപാട് നല്ല ക്യാമ്പിങ് ടീമുകളുണ്ട്. അവയിൽ നിന്നും നാടൻക്യാമ്പ് നടത്തുന്ന ലേഡീസ് ഓൺലി ഇവന്റിനെ കുറിച്ച് അറിയാൻ ശ്രമിക്കുന്ന നിങ്ങൾക്ക് നന്ദി.

ഇതൊരു സാധാരണ ഇവന്റാണ്. കഥകൾക്കും സംസാരങ്ങൾക്കും ചിരികൾക്കും സൗഹൃദങ്ങൾക്കും നല്ല മനുഷ്യർക്കുമൊക്കെ പ്രാധാന്യം നൽകുന്ന ഒരു കുഞ്ഞി ഇവന്റ്.

👉🏽 വയനാട് വൈത്തിരിയിലെ പൂഞ്ചോല എസ്റ്റേറ്റിലാണ് നമ്മുടെ ഇവന്റ്.
👉🏽 പരിമിതമായ സ്ലോട്ടുകൾ മാത്രം

താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുകയോ വാഡ്സ്ആപ് ചെയ്യുകയോ ചെയ്യുമല്ലോ.

മഴ കാരണം അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം നാളെ മുതൽ (മെയ് 28) തുറന്ന് പ്രവർത്തിക്കും. കനത്ത മഴയും മണ്ണിടിച്ചിൽ സാധ്...
27/05/2024

മഴ കാരണം അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം നാളെ മുതൽ (മെയ് 28) തുറന്ന് പ്രവർത്തിക്കും. കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതയും മുൻനിർത്തി ഈ മാസം 18 മുതലാണ് പൊന്മുടിയിലേക്ക് യാത്ര നിരോധനം ഏർപ്പെടുത്തിയത്.

ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടും വരെ യാത്ര ചെയ്ത് കൊണ്ടിരിക്കണം ✨വയനാടിന്റെ തണുപ്പിനെ സാക്ഷിയാക്കി നഗോമി ഇവന്റിലൂടെ ഒ...
27/05/2024

ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടും വരെ യാത്ര ചെയ്ത് കൊണ്ടിരിക്കണം ✨

വയനാടിന്റെ തണുപ്പിനെ സാക്ഷിയാക്കി നഗോമി ഇവന്റിലൂടെ ഒന്നായവർ 💝

ചെന്നെത്തുന്ന സ്ഥലം ഏതാണെങ്കിലും വന്നെത്തുന്ന മനുഷ്യരും അവരുടെ മനസ്സിന്റെ സൗന്ദര്യവുമാണ് ഓരോ ഇടത്തിനും ഭംഗി കൂട്ടുന്നത് ...
25/05/2024

ചെന്നെത്തുന്ന സ്ഥലം ഏതാണെങ്കിലും വന്നെത്തുന്ന മനുഷ്യരും അവരുടെ മനസ്സിന്റെ സൗന്ദര്യവുമാണ് ഓരോ ഇടത്തിനും ഭംഗി കൂട്ടുന്നത് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

സ്ഥലമേതെന്ന് അറിയാതെ ഞങ്ങളുടെ വിശ്വാസമർപ്പിച്ച് കൂടെ കൂടാൻ തയ്യാറാണോ ? എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ ഇവന്റ്.

🍃 ഇവന്റിന്റെ കൂടുതൽ വിവരങ്ങൾ ബുക്കിംങ് പൂർത്തിയാക്കിയവരോട് രണ്ട് ദിവസം മുമ്പെ പറയുന്നതാണ്.

🙌🏽 കൊടുക്കുന്ന കാശിനും മാറ്റിവെക്കുന്ന സമയത്തിനും നഷ്ടം തോന്നില്ലെന്ന് ഉറപ്പ് തരാം.

താൽപര്യമുള്ളവർക്ക് ഉടനെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യുക.

+91 88912 13504

ഇനി നടക്കാനുള്ള ഇവന്റുകൾ ഏതൊക്കെയാണെന്ന് അറിയണ്ടേ ? എല്ലാ ഇവന്റുകളിലേക്കും വളരെ പരിമിതമായ സ്ലോട്ടുകൾ കൂടെ ബാക്കിയുണ്ട്. ...
23/05/2024

ഇനി നടക്കാനുള്ള ഇവന്റുകൾ ഏതൊക്കെയാണെന്ന് അറിയണ്ടേ ?

എല്ലാ ഇവന്റുകളിലേക്കും വളരെ പരിമിതമായ സ്ലോട്ടുകൾ കൂടെ ബാക്കിയുണ്ട്.

‘എന്റെ ഫ്രണ്ടിന്റെ ഫ്രണ്ടായ ആദി സജ്ജെസ്റ്റ് ചെയ്ത നാടൻ ക്യാംബിൽ ഞാനെത്തുന്നത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു..ക്യാമ്...
23/05/2024

‘എന്റെ ഫ്രണ്ടിന്റെ ഫ്രണ്ടായ ആദി സജ്ജെസ്റ്റ് ചെയ്ത നാടൻ ക്യാംബിൽ ഞാനെത്തുന്നത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു..
ക്യാമ്പിന്റെ സ്ഥിതിവിശേഷം അജ്ഞമായ എന്നെ സംബന്ധിച്ച് ആകാംഷയുടെ പാരമ്യത്തിലാണ് ഞാൻ പുറപ്പെട്ടത്..

കോഴിക്കോട് KSRTC സ്റ്റാൻഡിൽ നിന്ന് യാത്ര ആരംഭിച്ചത് മുതൽ പുതു അനുഭവങ്ങളുടെ ആഘോഷമേളമായിരുന്നു..
Introvert എന്ന് സ്വയം അലങ്കാരമായി കൊണ്ട് നടക്കുന്ന എന്നെപ്പോലെ ചിലരും കൂടെയുണ്ടായിരുന്നു..
അന്ത്യാക്ഷരി തുടങ്ങിയത് മന്ദഗതിയിലാണെങ്കിലും പിന്നീട് ചിലരുടെ സംഗീതം വയനാട്ടിലെ മലയിടുക്കുകളിൽ അലയൊലി തീർത്തു..
കാസറ്റ് വിഴുങ്ങി പാട്ട് പാടുന്ന പോലെ ചിലർ ആ സന്ദർഭത്തിൽ കസർത്തുന്ന കാഴ്ചയും കണ്ടു..

ഹൈറേഞ്ചിലെ ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്താൻ Offroad ജീപ്പിന്റെ drivers മത്സരയോട്ടമായിരുന്നു..
പൊടിപാറുന്ന പ്രകമ്പനം കൊള്ളിച്ച പ്രകടനത്തിനൊടുവിൽ അവർ ഞങ്ങളെ ലക്ഷ്യത്തിലെത്തിച്ചു..
ഏലക്കയിട്ട ചായയും പഴംപൊരിയും with സല്ലുഭായിയുടെ യമണ്ടൻ തള്ളും,ഒരു വല്ലാത്ത experience ആയിരുന്നു..

അരുവിയിലെ കുളിരുകോരുന്ന തണുപ്പിൽ മുങ്ങിയപ്പോൾ മനം മടുക്കാത്ത അനുഭവങ്ങളുടെ ഘോഷയാത്രയായിരുന്നു പിന്നീട്..വെള്ളത്തിലെ പാട്ടും നൃത്തവും ബാക്കി കലാപരിപാടികൾക്കെല്ലാം ചുക്കാൻ പിടിച്ചത് അഖിൽ ആയിരുന്നു..ചിലരുടെ മുങ്ങിക്കുളി,തെളിഞ്ഞ വെള്ളത്തെ പുട്ടിവെള്ളമായി പരിവർത്തിച്ചു..

പകൽ വിളക്ക് അണഞ്ഞതിനു ശേഷം,ആ ജോലി ഏറ്റെടുത്തത് കാട്ടിലെ തടികളായിരുന്നു..ക്യാംബ് ഫയറിന് ചുറ്റുമിരുന്ന് ഏവരും പരിചയപ്പെട്ടും പാട്ട് പാടിയും കഥകൾ പറഞ്ഞും ആ നിമിഷങ്ങളെ ഉത്കൃഷ്ടമാക്കി..

ശേഷം ഡൈനിംഗ് ഹാളിൽ കൂടിയിരുന്ന് ഭക്ഷണം വിളമ്പിയതും വാരിതന്നതും തമാശകൾ പറഞ്ഞതും ഒരു പുതിയ കുടുംബം ഉടലെടുത്ത പ്രതീതിയായിരുന്നു എനിക്ക് സമ്മാനിച്ചത്..പിന്നീട് ചിലരുടെ തേപ്പ് കഥകളും ത്യാഗത്തിന്റെ കഥകളും Oyo room അനുഭവങ്ങളും എന്നെ ദൃതംഗപുളകിതനാക്കി..

Continues in comment section

Review by

ചെന്നെത്തുന്ന സ്ഥലം ഏതാണെങ്കിലും വന്നെത്തുന്ന മനുഷ്യരും അവരുടെ മനസ്സിന്റെ സൗന്ദര്യവുമാണ് ഓരോ ഇടത്തിനും ഭംഗി കൂട്ടുന്നത് ...
22/05/2024

ചെന്നെത്തുന്ന സ്ഥലം ഏതാണെങ്കിലും വന്നെത്തുന്ന മനുഷ്യരും അവരുടെ മനസ്സിന്റെ സൗന്ദര്യവുമാണ് ഓരോ ഇടത്തിനും ഭംഗി കൂട്ടുന്നത് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

സ്ഥലമേതെന്ന് അറിയാതെ ഞങ്ങളുടെ വിശ്വാസമർപ്പിച്ച് കൂടെ കൂടാൻ തയ്യാറാണോ ? എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ ഇവന്റ്.

🍃 ഇവന്റിന്റെ കൂടുതൽ വിവരങ്ങൾ ബുക്കിംങ് പൂർത്തിയാക്കിയവരോട് രണ്ട് ദിവസം മുമ്പെ പറയുന്നതാണ്.

🙌🏽 കൊടുക്കുന്ന കാശിനും മാറ്റിവെക്കുന്ന സമയത്തിനും നഷ്ടം തോന്നില്ലെന്ന് ഉറപ്പ് തരാം.

താൽപര്യമുള്ളവർക്ക് ഉടനെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യുക.

+91 88912 13504

ഈ വരുന്ന ജൂൺ 26 ന് ഡൽഹിയിൽ നിന്ന് തുടങ്ങി 30 ന് ഡൽഹിയിൽ അവസാനിക്കുന്ന രീതിയിലാണ് നമ്മുടെ അടുത്ത മണാലി ഇവന്റ്. 🥶 പ്രായപരി...
21/05/2024

ഈ വരുന്ന ജൂൺ 26 ന് ഡൽഹിയിൽ നിന്ന് തുടങ്ങി 30 ന് ഡൽഹിയിൽ അവസാനിക്കുന്ന രീതിയിലാണ് നമ്മുടെ അടുത്ത മണാലി ഇവന്റ്.

🥶 പ്രായപരിധികളില്ല. മനസ്സിന് പ്രായമാവാതിരുന്നാൽ മതി.
🙌🏽 ഫാമിലിയായോ കുട്ടികളുമായോ ഒറ്റക്കോ സുഹൃത്തുക്കളുമായോ എങ്ങനെയും വരാം.
⛄️ പരിമിതമായ സ്ലോട്ടുകളൊള്ളൂ.
😎 മലയാളി ഗൈഡ് ഡൽഹി തൊട്ട് നിങ്ങളോടൊത്തുണ്ടാവും.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഉടനെത്തന്നെ താഴെയുള്ള നമ്പറിലേക്ക് വാഡ്സ്ആപ് ചെയ്യുകയോ വിളിക്കുകയോ ചെയ്യുക.

+91 88912 13504

Cover - 📸 .krishna

അപരിചിതരായി, ഒരിക്കൽ പോലും കാണാൻ സാധ്യതയില്ലാത്ത മനുഷ്യർക്ക് പരിമിതമായ സമയത്തിനകത്ത് എങ്ങനെയാണ് ഇങ്ങനെ അടുക്കാനും കവിളൊട...
18/05/2024

അപരിചിതരായി, ഒരിക്കൽ പോലും കാണാൻ സാധ്യതയില്ലാത്ത മനുഷ്യർക്ക് പരിമിതമായ സമയത്തിനകത്ത് എങ്ങനെയാണ് ഇങ്ങനെ അടുക്കാനും കവിളൊട്ടുമാറ് ചേർന്ന് നിന്ന് കെട്ടിപ്പിടിക്കാനുമാവുന്നത് ✨💝

സാധാരണ ഇവന്റുകളിൽ നിന്നും മാറി നമ്മളെ തന്നെ ഒന്നുകൂടെ തിരിച്ചറിയാവുന്ന, നമ്മളിലേക്ക് തന്നെ ഒന്നുകൂടെ ഊർന്നിറങ്ങാവുന്ന, ജ...
16/05/2024

സാധാരണ ഇവന്റുകളിൽ നിന്നും മാറി നമ്മളെ തന്നെ ഒന്നുകൂടെ തിരിച്ചറിയാവുന്ന, നമ്മളിലേക്ക് തന്നെ ഒന്നുകൂടെ ഊർന്നിറങ്ങാവുന്ന, ജീവിതത്തിന്റെ ഒരു ബാലൻസ് കണ്ടെത്താനാവുന്ന ഒരു ഇടം ഒരുക്കുകയാണ് നാടൻക്യാമ്പ്, അതാണ് Nagomi.

ഈ വരുന്ന മെയ് 25-26 തീയതികളിൽ വയനാട് വെച്ചാണ് നമ്മുടെ ഇവന്റ് നടക്കുന്നത്. അപരിചിതരായി വന്ന്, പുതിയ കുറച്ച് സൗഹൃദങ്ങളും കഥകളും അതിലുപരി സ്വന്തത്തെ ഒന്ന് കൂടെ ഇഷ്ടപ്പെടാനും തിരിച്ചറിയാനും കഴിയുന്ന രണ്ട് ദിവസം.

വളരെ പരിമിതമായ സ്ലോട്ടുകൾ മാത്രമെ നമുക്കൊള്ളൂ.
താൽപര്യമുള്ളവർക്ക് താഴെയുള്ള നമ്പറിലേക്ക് വിളിക്കുകയോ വാഡ്സ്ആപിലേക്ക് മെസേജ് അയക്കുകയോ ചെയ്യാം.

+91 8891213504

ഈ വരുന്ന മെയ് 18 -19 ന് (അതായത് മറ്റന്നാളെ) നടക്കുന്ന യെല്ലപ്പെട്ടി ലേഡീസ് ഓൺലി ഇവന്റിൽ നിങ്ങളിലൊരാൾക്ക് തികച്ചും ഫ്രീയാ...
16/05/2024

ഈ വരുന്ന മെയ് 18 -19 ന് (അതായത് മറ്റന്നാളെ) നടക്കുന്ന യെല്ലപ്പെട്ടി ലേഡീസ് ഓൺലി ഇവന്റിൽ നിങ്ങളിലൊരാൾക്ക് തികച്ചും ഫ്രീയായി പങ്കെടുക്കാം.

കടിച്ചാൽ പൊട്ടാത്ത റൂളുകളില്ല.
👉🏽 ഇഷ്ടപ്പെടാതെ ഞങ്ങളുടെ പേജ് ഫോളോ ചെയ്യണമെന്നില്ല. യാത്രാ അപ്ഡേറ്റുകൾ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ കൂടെ കൂടാം.
👉🏽 ആരെയും മെൻഷൻ ചെയ്യണമെന്നില്ല.
👉🏽 എന്തെങ്കിലുമൊരു കമന്റ് ഇട്ടാൽ മാത്രം മതി. ആ കമന്റുകൾ Auto- Generator വെബ്സൈറ്റ് വഴിയാവും തിരഞ്ഞെടുക്കുക.
👉🏽 മറ്റുള്ളവരിലേക്ക് ഈ അവസരമെത്താനായി പോസ്റ്ററൊന്ന് സ്റ്റോറിയായി ഷെയർ ചെയ്യുക. (നിർബന്ധമില്ല).
👉🏽 ഇതൊരു ലേഡീസ് ഓൺലി ഇവന്റ് ആയത് കൊണ്ട് വിജയിയായി വരുന്നത് ഏതെങ്കിലും ആണുങ്ങളാണേൽ അവർക്ക് അവരുടെ പ്രിയപ്പെട്ടവരെയോ സുഹൃത്തുക്കളെയോ സജസ്റ്റ് ചെയ്യാം.

വിജയിയെ നാളെ (17-05-2024) രാവിലെ 11 മണിക്ക് അനൗൺസ് ചെയ്യുന്നതാവും.

Address

Valillappuzha
Vazhakkad
673640

Alerts

Be the first to know and let us send you an email when Nadancamp posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nadancamp:

Videos

Share

Category

Nearby travel agencies


Other Travel Companies in Vazhakkad

Show All