Wayanad Travel Guide

Wayanad Travel Guide Welcome to the panorama of fascinating nature of Wayanad. Explore the enchanting beauty of it.

*We are happy to hear you*Queries  https://t.ly/OUoFn ---------------------------------------------------------Follow ou...
28/02/2024

*We are happy to hear you*

Queries
https://t.ly/OUoFn
---------------------------------------------------------
Follow our channel for the latest updates
https://t.ly/4LxK1

14/08/2023
05/07/2023

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുറുവ ദ്വീപിലേക്ക് പ്രവേശനം ഉണ്ടാകില്ല

wayanad opened ❤️❤️❤️❤️❤️❤️
12/08/2022

wayanad opened ❤️❤️❤️❤️❤️❤️

06/06/2022
*ഫ്രീഡം ടിക്കറ്റ്  ഫോർ വുമൺ*അന്താരാഷ്ട്ര വനിതാ ദിനാഘോഷ  പരിപാടികളുടെ ഭാഗമായി മാർച്ച്  8 ( ചൊവ്വാഴ്ച)  ജില്ലാ ടൂറിസം പ്രമ...
07/03/2022

*ഫ്രീഡം ടിക്കറ്റ് ഫോർ വുമൺ*

അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടികളുടെ ഭാഗമായി മാർച്ച് 8 ( ചൊവ്വാഴ്ച) ജില്ലാ ടൂറിസം
പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിനോദ
സഞ്ചാര കേന്ദ്രങ്ങളിൽ വനിതകൾക്ക് പ്രവേശനം സൗജന്യമായിരിക്കും. ഡിടിപിസി കേന്ദ്രങ്ങളായ എടക്കൽ ഗുഹ, പൂക്കോട് തടാകം, കർലാട് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം, ടൗൺ സ്ക്വയർ,
മാവിലാംതോട് പഴശ്ശി സ്മാരകം,
പഴശ്ശി പാർക്ക് മാനന്തവാടി, കാന്തൻപാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലാണ് വനിതകൾക്ക് സൗജന്യ പ്രവേശനം
ഉണ്ടായിരിക്കുക.






ജില്ലയിലെ ടൂറിസ്റ്റ് സെൻ്ററുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് കേസുകൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 26.01.2022 മു...
24/01/2022

ജില്ലയിലെ ടൂറിസ്റ്റ് സെൻ്ററുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് കേസുകൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 26.01.2022 മുതൽ 14.02.2022 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.


Nilgiri updates
10/12/2021

Nilgiri updates

New updates
08/12/2021

New updates

16/10/2021

ചെമ്പ്രാ പീക്ക്, സൂചിപ്പാറ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

കല്‍പ്പറ്റ: ശക്തമായ മഴയുടെ സാഹചര്യത്തില്‍ ചെമ്പ്രാ പീക്ക്, സൂചിപ്പാറ എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി സൗത്ത് വയനാട് ഡി.എഫ് ഒ അറിയിച്ചു.16/10/2021

21/09/2021Banasura sagar dam, Karapuzha dam, Soochipara waterfalls, Chembra peak, Muthanga wildlife sanctuary and Tholpe...
21/09/2021

21/09/2021
Banasura sagar dam, Karapuzha dam, Soochipara waterfalls, Chembra peak, Muthanga wildlife sanctuary and Tholpetty wildlife sanctuary are open too

13/09/2021

New update

വയനാട്ടിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള പഞ്ചായത്തുകളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതല്ല.
31/08/2021

വയനാട്ടിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള പഞ്ചായത്തുകളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതല്ല.

10/08/2021

We are Ready to Serve..

17/06/2021

*ലോക്ഡൗണ്‍ ഇളവുകള്‍;*
*ജില്ലയില്‍ എ- വിഭാഗത്തില്‍ 3 തദ്ദേശ സ്ഥാപനങ്ങള്‍*
*ബി- യില്‍ 23 ഉം സി-യില്‍ 2 ഉം*

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചുള്ള സര്‍ക്കാര്‍ ഉത്തരവു പ്രകാരം നിലവിലുള്ള രോഗസ്ഥിരീകരണ നിരക്കിന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് ഇളവുകള്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവായി. ടി.പി.ആര്‍ 8 ശതമാനത്തില്‍ താഴെയുള്ള മൂന്ന് ഗ്രാമപഞ്ചായത്തുകളെ എ- വിഭാഗത്തിലും 8 നും 20 നും ഇടയിലുള്ള 21 തദ്ദേശ സ്ഥാപനങ്ങളെ ബി- വിഭാഗത്തിലും 20 നും 30 നും ഇടയിലുള്ള രണ്ട് പഞ്ചായത്തുകളെ സി- വിഭാഗത്തിലും ഉള്‍പ്പെടുത്തി. 30 നു മുകളില്‍ ടി.പി.ആറുള്ള ഡി- വിഭാഗം ജില്ലയില്‍ നിലവിലില്ല.

*എ- വിഭാഗം തദ്ദേശ സ്ഥാപനങ്ങള്‍ (ബ്രക്കറ്റില്‍ ടി.പി.ആര്‍)*

പുല്‍പ്പള്ളി (4.24), പൂതാടി (7.47), മീനങ്ങാടി (7.82)

*ബി- വിഭാഗം തദ്ദേശ സ്ഥാപനങ്ങള്‍ (ബ്രക്കറ്റില്‍ ടി.പി.ആര്‍)*

തവിഞ്ഞാല്‍ (13.68), തൊണ്ടര്‍നാട് (18.83), തിരുനെല്ലി (11.96), മാനന്തവാടി മുനിസിപാലിറ്റി (8.64), എടവക (19.08), വെളളമുണ്ട (13.97), പടിഞ്ഞാറത്തറ (15.73), കോട്ടത്തറ (13.82), പനമരം (9.72), മുള്ളന്‍കൊല്ലി (10.29), കണിയാംമ്പറ്റ (9.38), മുട്ടില്‍ (9.21), കല്‍പറ്റ മുനിസിപാലിറ്റി (9.49), പൊഴുതന (10.59), വൈത്തിരി (11.25), മേപ്പാടി (15.13), അമ്പലവയല്‍ (10.35), നെന്‍മേനി (16.02), നൂല്‍പുഴ (15.85), സുല്‍ത്താന്‍ ബത്തേരി മുനിസിപാലിറ്റി (13.66), തരിയോട് (9.47)

*സി- വിഭാഗം തദ്ദേശ സ്ഥാപനങ്ങള്‍ (ബ്രക്കറ്റില്‍ ടി.പി.ആര്‍)*

വെങ്ങപ്പള്ളി (22.38), മൂപ്പൈനാട് (26.43)

എ- വിഭാഗത്തില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ അവശ്യവസ്തു സ്ഥാപനങ്ങളും മറ്റെല്ലാ സ്ഥാപനങ്ങളും കടകളും റിപ്പയര്‍ കടകളും 50 ശതമാനം ശേഷിയില്‍ എല്ലാ ദിവസവും (ശനി, ഞായര്‍ ഒഴികെ) രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം. ഹോട്ടല്‍, റെസ്‌റ്റോറന്റുകള്‍ (പാര്‍സല്‍, ഹോംഡെലിവറി മാത്രം- രാത്രി 9.30 വരെ), ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ ഓടാം. ബിവറേജസ് ഔട്ട്‌ലെറ്റ്, ബാര്‍ എന്നിവിടങ്ങളില്‍ ടൈക്ക് എവേ മാത്രം. പ്രഭാത സവാരിയും കൂട്ടംകൂടാതെയുള്ള ഔട്ട്‌ഡോര്‍ കായിക പരിശീലനവും സൈക്ലിങും അനുവദിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ 25 ശതമാനം ഹാജര്‍.

ബി- വിഭാഗത്തില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ അവശ്യവസ്തു സ്ഥാപനങ്ങളും എല്ലാതരം റിപ്പയര്‍ കടകളും 50 ശതമാനം ശേഷിയില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം. ഹോട്ടല്‍, റെസ്‌റ്റോറന്റുകള്‍ (പാര്‍സല്‍, ഹോംഡെലിവറി മാത്രം- രാത്രി 7 വരെ). മറ്റെല്ലാ സ്ഥാപനങ്ങളും കടകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ അനുവദിക്കില്ല. ബിവറേജസ് ഔട്ട്‌ലെറ്റ്, ബാര്‍ എന്നിവിടങ്ങളില്‍ ടൈക്ക് എവേ മാത്രം. പ്രഭാത സവാരിയും കൂട്ടംകൂടാതെയുള്ള ഔട്ട്‌ഡോര്‍ കായിക പരിശീലനവും സൈക്ലിങും അനുവദിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ 25 ശതമാനം ഹാജര്‍.

സി- വിഭാഗത്തില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ അവശ്യവസ്തു സ്ഥാപനങ്ങള്‍ 50 ശതമാനം ശേഷിയില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം. ഹോട്ടല്‍, റെസ്‌റ്റോറന്റുകള്‍ (പാര്‍സല്‍, ഹോംഡെലിവറി മാത്രം- രാത്രി 7 വരെ). മറ്റെല്ലാ സ്ഥാപനങ്ങളും കടകളും റിപ്പയര്‍ കടകളും വെള്ളിയാഴ്ച മാത്രം പ്രവര്‍ത്തിക്കാം. ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ അനുവദിക്കില്ല. ബിവറേജസ് ഔട്ട്‌ലെറ്റ്, ബാര്‍ എന്നിവ പ്രവര്‍ത്തിക്കരുത്. പ്രഭാത സവാരിയും കായിക പരിശീലനവും സൈക്ലിങും അനുവദിക്കില്ല.

ഉത്തരവിന് ജൂണ്‍ 23 ന് വൈകീട്ട് 5 വരെയാണ് പ്രാബല്യം. ടി.പി.ആര്‍ എല്ലാ ബുധനാഴ്ചകളിലും പരിശോധിക്കുകയും അതിനനുസരിച്ച് തീരുമാനം എടുക്കുകയും ചെയ്യുന്നതാണ്. ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണസ്ഥാപന സെക്രട്ടറി, ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റ്, മുതലായവര്‍ തങ്ങളുടെ അധികാര പരിധിയിലെ കണ്ടെയന്‍മെന്റ് നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ നടപടികള്‍ സ്വീകരിക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി സംബന്ധിച്ച് വിവരം ഐ.ഡി.എസ്.പി ജില്ലാ ദുരന്ത ദുരന്ത നിവാരണ അതോറിറ്റിക്ക് കൃത്യമായ ഇടവേളകളില്‍ കൈമാറണം.ജില്ലയുടെ വിവിധ ജില്ലാ അതിര്‍ത്തികളില്‍ (സംസ്ഥാന അതിര്‍ത്തി ഒഴികെ) വിന്യസിക്കപ്പെട്ടിരിക്കുന്ന ജീവനക്കാരെ അടിയന്തിരമായി വിടുതല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

09/04/2021

കുറുവ ദ്വീപ് നാളെ തുറക്കും

രണ്ടു വർഷമായി അടഞ്ഞുകിടന്ന കുറുവ ദ്വീപ് നാളെ തുറക്കും. പരിസ്ഥിതി സംഘടനകൾ നൽകിയ പരാതിയിൽ കോടതി ഉത്തരവിനെ തുടർന്നാണു കുറുവയടക്കം ജില്ലയിലെ 5 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടത്. വനംവകുപ്പ് നിയന്ത്രണത്തിലുള്ള വനസംരക്ഷണ സമിതി കേസിൽ കക്ഷിചേരുകയും ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ചയാണ് വനംവകുപ്പ് നിയന്ത്രിക്കുന്ന കേന്ദ്രങ്ങൾ തുറക്കാൻ വിധിയായത്. അപൂര്‍വത നിറഞ്ഞ കുറുവ ദ്വീപ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.

ഇതരസംസ്ഥാനങ്ങളിൽ നിന്നും ഒട്ടേറെ സഞ്ചാരികൾ വന്നിരുന്ന കേന്ദ്രമാണിത്. കോടതി നിബന്ധനയനുസരിച്ച് ദിവസവും 1150 പേർക്കാണ് ദ്വീപിൽ പ്രവേശനം. രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ സഞ്ചാരികളെ പ്രവേശിപ്പിക്കും. കോവിഡ് മാനദണ്ഡം കർശനമായി പാലിച്ചാണ് പ്രവേശനമെന്നും സംഘാടകർ അറിയിച്ചു. പ്രകൃതിയുടെ പ്രാധാന്യത്തെക്കുറിച്ച് സഞ്ചാരികൾക്ക് ബോധവൽക്കരണവും നൽകും. സമ്പൂർണ പ്ലാസ്റ്റിക് നിരോധനവും ഏർപ്പെടുത്തി. ദ്വീപിലേക്ക് പ്രവേശിക്കാൻ 50 പേർക്കിരിക്കാവുന്ന ചങ്ങാടം നിർമിച്ചു. ദ്വീപിനുള്ളിൽ നടപ്പാത വൃത്തിയാക്കി സംരക്ഷണത്തിന് കമ്പിവേലി നിർമിച്ചു. കാലപ്പഴക്കത്താൽ തകർന്ന ഇരിപ്പിടങ്ങളും ഫോട്ടോഗ്യാലറികളും പുനർനിർമിച്ചുവരുന്നു.ചെളിയടിഞ്ഞ കവാടവും പരിസരവും വൃത്തിയാക്കി. ഒട്ടേറെപ്പേർ ദിവസങ്ങളോളം ജോലി ചെയ്താണ് കുറുവയുടെ മുഖം മിനുക്കിയത്. ദ്വീപിനുള്ളിൽ കാട്ടുതീ പ്രതിരോധവും സഞ്ചാരികളുടെ സുരക്ഷയും കണക്കിലെടുത്ത് 50 മീറ്റർ അകലത്തിൽ ഗൈഡുകളെ നിയോഗിക്കും. പാക്കം–കുറുവ വനസംരക്ഷണ സമിതിയംഗങ്ങളാണ് കുറുവയിലെ ടൂറിസം നിയന്ത്രിക്കുന്നത്. രണ്ടുവർഷത്തോളം തൊഴിൽ ഹിതരായിരുന്ന അവരും ഏറെ ആഹ്ലാദത്തിലാണ്. കബനിയിലെ തുരുത്തുകളില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ ആളുകള്‍ക്ക് കുളിക്കാന്‍ താല്‍ക്കാലിക തടയണകള്‍ നിര്‍മിക്കും.പരീക്ഷ കഴിയുന്നതോടെ കുറുവയിലേക്ക് സഞ്ചാരികളുടെ പ്രവാഹം വര്‍ധിക്കുമെന്നാണ് വനംവകുപ്പ് കണക്കുകൂട്ടല്‍. പാക്കം-ചേകാടി വനപാത ഗതാഗതയോഗ്യമാക്കിയതോടെ കുറവ യാത്രയും സുഖകരമായി. കുറുവ ദ്വീപ് തുറക്കുന്നതോടെ പാക്കം, ദാസനക്കര, പയ്യമ്പള്ളി, പാല്‍വെളിച്ചം, മാനന്തവാടി, പുല്‍പള്ളി പ്രദേശങ്ങളിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തുമെന്നും ടൂറിസം മേഖലയ്ക്കു ഉത്തേജനകമാകുമെന്നുമാണ് വിലയിരുത്തല്‍. കുറവ അടച്ചതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിരുന്നു.

Address

Kalpetta
Wayanad
673577

Alerts

Be the first to know and let us send you an email when Wayanad Travel Guide posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wayanad Travel Guide:

Videos

Share


Other Tourist Information Centers in Wayanad

Show All