SHORE OF HORMUZ

SHORE OF HORMUZ ഹോര്‍മുസ് തീരത്തെ ഒമാന്റെ പറുദീസ,
സഞ? Khasab (Arabic: خصب) is a city in an exclave of Oman bordering the United Arab Emirates.

It is the local capital of the Musandam peninsula and is dubbed the "Norway of Arabia"


യു.എ.ഇയിലെ റാസല്‍ഖൈമ, ഫുജൈറ എമിറേറ്റ്‌സിലെ മലനിരകള്‍ക്കരികിലുള്ള മുസണ്ഡം പെനിന്‍സുലയിലെ കടലിനോടു ചേര്‍ന്നുള്ള കൂറ്റന്‍ പര്‍വ്വത താഴ്‌വരകളിലെ ഗ്രാമങ്ങളും ദ്വീപുകളും ഒമാന്‍ അതിര്‍ത്തിയിലാണ്‌. എന്നാല്‍ റോഡുമാര്‍ഗ്ഗം മുസണ്ഡത്തിലേക്കു കടക്കാന്‍ റാസല്‍ഖൈമ-ഫുജൈറ എമിറേറ്റുകളിലെ മലനിരകള്‍ കടക്കണം. യു.എ.ഇയുടെ വടക്കേ മൂല

യില്‍ പര്‍വ്വത ശിഖരങ്ങള്‍ക്കപ്പുറത്തുള്ള മുസണ്ഡം ഗ്രാമ പ്രദേശങ്ങളും ദ്വീപുകളും പ്രകൃതി രമണീയ മലനിരകളും, താഴ്‌വരകളും, കടല്‍ത്തീരവും, കടല്‍ ജീവി സങ്കേതങ്ങളും പൌരാണിക കോട്ടകളുമെല്ലാം ഗള്‍ഫിലെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമായി വികസിക്കുകയാണ്‌. കാര്യമായ വികസനങ്ങമൊന്നുമില്ലാത്ത ഈ മേഖലയില്‍ എത്താന്‍ ഒമാന്‍കാര്‍ക്ക്‌ കടമ്പകളേറെ കടക്കണം. എന്നാല്‍, യു.എ.ഇയിലെ വിടേശികള്‍ക്കു പോലും നിഷ്‌പ്രയാസം കടക്കാന്‍ കഴിയുന്ന ടൂറിസ്റ്റു കേന്ദ്രമാണ്‌ ഇത്‌.

നോര്‍വേ ഓഫ്‌ അറേബ്യ, നോര്‍വേ ഓഫ്‌ മിഡിലീസ്റ്റ്‌ എന്നീ ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന പര്‍വ്വത നിബിഢമായ മുസണ്ഡത്തിലെ ഓരോഗ്രാമവും കൌതുകം നല്‍കുന്നു. മലനിരകള്‍ക്കു താഴെ സമുദ്രവും താഴ്‌വാരങ്ങളിലെ ജലാശയവും ഏറെ ആകര്‍ഷകമാണ്‌. 70കിലോമീറ്ററോളം വീതിയുള്ള 'സ്‌ട്രെയ്റ്റ്‌ ഓഫ്‌ ഹൊര്‍മുസ്‌' കടലിടുക്കിന്‌ സമീപത്തെ മുസണ്ഡം മുനമ്പിലെ ഏകപട്ടണം തലസ്ഥാനമായ ഖസബാണ്‌. 17-ാ‍ം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച കോട്ടയാണ്‌ ഖസബിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്‌. പോര്‍ച്ചുഗീസുകാര്‍ നാവിക താവളമാക്കിയിരുന്ന കോട്ടയാണിത്‌. കടല്‍ക്ഷോഭവേളയിലും മറ്റും കപ്പലുകള്‍ നങ്കൂരമിട്ട്‌ വിശ്രമിക്കാനും ശുദ്ധജലം ശേഖരിക്കാനും പൌരാണിക കാലഘട്ടത്തില്‍ താവളമാക്കിയതും ഖസബായിരുന്നു. ഈത്തപഴം, ഗോതമ്പ്‌, ചെറുനാരങ്ങ തുടങ്ങിയ കൃഷിയും ഇവിടെയുണ്ട്‌. പരമ്പരാഗത രീതിയില്‍ ഈത്തപ്പന നാരും ഓലയും ഉപയോഗിച്ച്‌ പായയും കയറും നെയ്യുന്ന ഖസബിലെ ജനങ്ങളുടെ പ്രധാന തൊഴില്‍ മത്സ്യബന്ധനമാണ്‌.
മുസണ്ഡത്തിലെ ജനസംഖ്യ 28,000 മാത്രമാണ്‌. 18,000പേര്‍ തലസ്ഥാനമായ ഖസബിലാണ്‌ താമസിക്കുന്നത്‌. 5500പേര്‍ കിഴക്കന്‍ അതിര്‍ത്തി ഗ്രാമമായ ദിബ്ബയിലും.

വിരലുകള്‍ കടലിലേക്ക്‌ തള്ളി നില്‍ക്കും പോലെ കടലില്‍ പൊങ്ങി നില്‍ക്കുന്ന കൂറ്റന്‍ മലകള്‍ സുന്ദരമായ കാഴ്ചയാണ്‌. ലിമ, ഖുംസാര്‍, താവി, ബുഖ തുടങ്ങിയ ഗ്രാമപ്രദേശങ്ങളും മുസണ്ഡത്തിലെ മനോഹര മേഖലയാണ്‌. ലിമ, ഖുംസാര്‍ ദ്വീപുകളിലേക്ക്‌ ബോട്ടു മാര്‍ഗമേ സഞ്ചാര സൌകര്യമുള്ളു. ഖുംസാര്‍ ദ്വീപു യാത്രക്കിടയിലെ ഡോള്‍ഫിന്‍ കാഴ്ചകള്‍ മനോഹരമാണ്‌.
ബോട്ടു സഞ്ചാരികള്‍ക്കൊപ്പം നീന്തിപ്പായുന്ന ഡോള്‍ഫിന്‍കൂട്ടമാണ്‌ മുസണ്ഡം ദ്വീപുകളിലേക്ക്‌ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്‌.

ഖുംസാര്‍ ദ്വീപുവാസികളുടെ ഭാഷയും കൌതുകകരമാണ്‌. അറബി, പേര്‍ഷ്യന്‍, ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകള്‍ ഇടകലര്‍ത്തിയുള്ളതാണ്‌ ഖുംസാരി ഭാഷ. മറ്റൊരു ദ്വീപായ മഖ്‌ലാബ്‌ ദ്വീപ്‌ അറിയപ്പെടുന്നത്‌ ടെലിഗ്രാഫ്‌ ദ്വീപെന്ന പേരിലാണ്‌. 1864ല്‍ ബസ്‌റയില്‍ നിന്ന്‌ ഇന്ത്യയിലേക്ക്‌ സമുദ്രാന്തര്‍ വാര്‍ത്താ വിനിമയ കേബിള്‍ സ്ഥാപിച്ചത്‌ ഈ ദ്വീപു വഴിക്കായതാണ്‌ ഈ പേര്‍്‌ വരാന്‍ കാരണം. ജി.സി.സി രാജ്യങ്ങള്‍, ഇറാന്‍, ഇറാഖ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ എണ്ണയുള്‍പ്പെടെയുള്ള 90 ശതമാനം വ്യാപാരക്കടത്ത്‌ നടക്കുന്ന തിരക്കേറിയ കപ്പല്‍ മാര്‍ഗ്ഗമാണ്‌ മുസണ്ഡം പെനിന്‍സുലക്കരികിലെ സ്‌ട്രെയ്റ്റ്‌ ഓഫ്‌ ഹോര്‍മൂസ്‌ കടല്‍ ഇടുക്ക്‌. തന്ത്രപ്രാധാന പ്രദേശമായതിനാല്‍ മുസണ്ഡം മലനിരകളില്‍ പട്ടാളക്കാരെ വിന്യസിച്ച്‌ നിരീക്ഷണം നടത്തുന്നുമുണ്ട്‌.
മുസണ്ഡത്തിലേക്ക്‌ പോകുന്നവര്‍ക്ക്‌ റാസല്‍ഖൈമയിലെ ഷ്യാം-അല്‍ജീര്‍ വഴി റാസ്‌ അല്‍ദാര അതിര്‍ത്തിയില്‍ കസ്റ്റംസ്‌ ക്ലിയറന്‍സിന്‌ 50 ദിര്‍ഹമാണ്‌ ചെലവ്‌. അബൂദബിയില്‍ നിന്ന്‌ എമിറേറ്റ്‌സ്‌ റോഡുവഴി മൂന്ന്‌ മണിക്കൂറാണ്‌ യാത്രക്ക്‌ വേണ്ടിവരിക. അവിടെ നിന്ന്‌ 40 കിലോമീറ്ററാണ്‌ മുസണ്ഡം പട്ടണമായ ഖസബിലേക്കുള്ളത്‌.

ടെലിഗ്രാഫ് ദ്വീപിനെ ഒരു ടൂറിസം ഹോട്ട്‌സ്‌പോട്ടാക്കി മാറ്റുന്നതിനുള്ള ടൂറിസ്റ്റ് സൗകര്യങ്ങൾ..https://www.muscatdaily.com/...
11/06/2024

ടെലിഗ്രാഫ് ദ്വീപിനെ ഒരു ടൂറിസം ഹോട്ട്‌സ്‌പോട്ടാക്കി മാറ്റുന്നതിനുള്ള ടൂറിസ്റ്റ് സൗകര്യങ്ങൾ..

https://www.muscatdaily.com/2024/06/05/tourist-facilities-to-make-telegraph-island-a-tourism-hotspot/
5 ജൂൺ 2024 ഞങ്ങളുടെ കറസ്‌പോണ്ടൻ്റ് മുഖേന
മുസന്ദം - ഖസബിൻ്റെ വിലായത്തിൽ ചരിത്രപ്രസിദ്ധമായ ടെലിഗ്രാഫ് ദ്വീപ് (ജാസിറത്ത് മഖ്‌ലബ്) വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ തറക്കല്ലിടൽ ചൊവ്വാഴ്ച മുസന്ദം ഗവർണറേറ്റ് ആഘോഷിച്ചു.

മുസന്ദം മുനിസിപ്പാലിറ്റി, ഒക്യു കമ്പനി, പൈതൃക വിനോദസഞ്ചാര മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ മുസന്ദം ഗവർണറുടെ ഓഫീസ് സ്ഥാപിച്ച പരിസ്ഥിതി സൗഹൃദ ടൂറിസം സൗകര്യത്തിൻ്റെ വികസനം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

മുസന്ദം ഗവർണർ സയ്യിദ് ഇബ്രാഹിം സെയ്ദ് അൽ ബുസൈദിയുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.

സീ ലാൻഡിംഗ് പ്ലാറ്റ്‌ഫോം (8×2.5 മീ), ദ്വീപിൻ്റെ ഭാഗങ്ങളിലേക്ക് നയിക്കുന്ന ഒരു പർവത നടപ്പാത എന്നിവയുടെ നിർമ്മാണത്തിന് പുറമേ, 130 ചതുരശ്ര മീറ്റർ പൊതു സേവന കെട്ടിടത്തോട് അനുബന്ധിച്ച് 731 ചതുരശ്ര മീറ്റർ മൾട്ടി പർപ്പസ് ഹാളിൻ്റെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുന്നു.

ദ്വീപിന് ചുറ്റുമുള്ള ഏറ്റവും പ്രധാനപ്പെട്ട ലാൻഡ്‌മാർക്കുകൾ, തണലുള്ള പ്രദേശം, ഗാർഡ് റൂം, വൈദ്യുതി ജനറേറ്ററുകൾക്കും ഇന്ധന ടാങ്കുകൾക്കുമുള്ള ഒരു കെട്ടിടം എന്നിവയ്ക്ക് അഭിമുഖമായി രണ്ട് ഫോട്ടോഗ്രാഫി പിയറുകൾ സ്ഥാപിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു.

ദ്വീപിൻ്റെ അതുല്യമായ ചരിത്രപ്രശസ്തിയിൽ നിന്നാണ് ഈ പദ്ധതിക്ക് പ്രാധാന്യം ലഭിക്കുന്നത്. മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ആധുനിക ടെലികമ്മ്യൂണിക്കേഷൻ ലൈനിൻ്റെ ഇൻകുബേറ്ററായിരുന്നു ഈ ദ്വീപ്. ഇന്ത്യയിലെ മുംബൈ നഗരം മുതൽ ഇറാഖിലെ ബസ്ര നഗരം വരെ നീളുന്ന കടൽ കേബിളിൽ നിന്നാണ് ഇതിന് ഈ പേര് ലഭിച്ചത്. അങ്ങനെ 1864-ൽ ഈ ദ്വീപ് ഒരു ട്രാൻസ്മിഷൻ സ്റ്റേഷനായി മാറി. സുൽത്താൻ തുവൈനി ബിൻ സെയ്ദ് ബിൻ സുൽത്താൻ അൽ ബുസൈദി അന്നത്തെ ബ്രിട്ടീഷ് സർക്കാരിന് രേഖാമൂലം അനുമതി നൽകിയ ശേഷമാണ് സ്റ്റേഷൻ സ്ഥാപിച്ചത്.

ഈ നാഴികക്കല്ല് പ്രദേശത്ത് ആധുനിക ആശയവിനിമയ പ്രസ്ഥാനത്തിൻ്റെ പിറവി കണ്ടു. ജനസംഖ്യാശാസ്‌ത്രം, പ്രകൃതിദത്ത ഘടകങ്ങൾ, മുസന്ദം നദികളുടെ ഇടയിലുള്ള മികച്ച സ്ഥാനം എന്നിവയ്‌ക്ക് നന്ദി, ദ്വീപ് വിനോദസഞ്ചാരികൾക്കും സാഹസിക പ്രേമികൾക്കും ആകർഷകമായ സ്ഥലമായി വർത്തിക്കുന്നു.

Tourist facilities to make Telegraph Island a tourism hotspot

Address

KHASAB
Al Khasab
811

Alerts

Be the first to know and let us send you an email when SHORE OF HORMUZ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SHORE OF HORMUZ:

Share

Category

Nearby travel agencies


Other Tour Agencies in Al Khasab

Show All