12/04/2021
കോവിഡ് പിസിആർ ടെസ്റ്റ് നടത്താന്‍ അനുമതിയുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പുതുക്കി പൊതുജനാരോഗ്യ മന്ത്രാലയം
ദോഹ: കൊറോണ വൈറസ് പിസിആർ പരിശോധന നടത്താൻ അനുമതിയുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പുതുക്കി പൊതുജനാരോഗ്യ മന്ത്രാലയം. കോവിഡ് -19 പരിശോധനയ്ക്കായി നിലവിൽ 45 ആരോഗ്യ സൗകര്യങ്ങൾ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.
സ്വകാര്യ ആരോഗ്യ സെന്ററുകളിൽ പി.സി.ആർ പരിശോധനയുടെ വില ഏകീകരിക്കാൻ അടുത്തിടെ മന്ത്രാലയം തീരുമാനിക്കുകയും 300 ഖത്തർ റിയാൽ നിരക്കിൽ നിശ്ചയിക്കുകയും ചെയ്തിരുന്നു.
പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) വിദേശ യാത്ര ചെയ്യുന്നവർക്കായി കോവിഡ് -19 പിസിആർ പരിശോധന താൽക്കാലികമായി നിർത്തിയതിനെ തുടർന്നാണ് ഈ തീരുമാനം.
പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച 45 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പേരുകൾ :
അല്‍ ഇമാദി ആശുപത്രി, ടര്‍ക്കിഷ് ആശുപത്രി, ദോഹ ക്ലിനിക് ആശുപത്രി, അല്‍ അഹ്ലി ആശുപത്രി, ക്വീന്‍ ആശുപത്രി, ഡോ. മൂപ്പന്‍സ് ആസ്റ്റര്‍ ആശുപത്രി, മഗ്രിബി സെന്റര്‍ ഫോര്‍ ഐ-ഇ.എന്‍.ടി-ഡെന്റല്‍, എലൈറ്റ് മെഡിക്കല്‍ സെന്റര്‍, വെസ്റ്റ്ബേ മെഡികെയര്‍, സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സെന്റര്‍, ഫ്യൂച്ചര്‍ മെഡിക്കല്‍ സെന്റര്‍, ഡോ. ഖാലിദ് അല്‍ ശൈഖ് അലിസ് മെഡിക്കല്‍ സെന്റര്‍, അല്‍ ജുഫൈരി ഡയഗ്നോസിസ് ആന്‍ഡ് ട്രീറ്റ്മെന്റ്, അല്‍ അഹ്മദാനി മെഡിക്കല്‍ സെന്റര്‍, ഇമാറ ഹെല്‍ത്ത് കെയര്‍, കിംസ് ഖത്തര്‍ മെഡിക്കല്‍ സെന്റര്‍, അലീവിയ മെഡിക്കല്‍ സെന്റര്‍, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ പ്ലസ് അല്‍ മുന്തസ, അല്‍ ജമീല്‍ മെഡിക്കല്‍ സെന്റര്‍, അറ്റ്ലസ് മെഡിക്കല്‍ സെന്റര്‍, അല്‍ തഹ്രീര്‍ മെഡിക്കല്‍ സെന്റര്‍, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ദോഹ, ന്യൂ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ അല്‍ഖോര്‍, അല്‍ ഖയ്യാലി മെഡിക്കല്‍ സെന്റര്‍, അബീര്‍ മെഡിക്കല്‍ സെന്റര്‍, അല്‍ ഇസ്റ പോളി ക്ലിനിക്, വാല്യു മെഡിക്കല്‍ കോംപ്ലക്സ്, ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ ഡബ്ലൂ. എല്‍.എല്‍, ഡോ. മാഹിര്‍ അബ്ബാസ് പോളി ക്ലിനിക്, സിദ്ര മെഡിസിന്, അല്‍ മന്‍സൂര്‍ പോളിക്ലിനിക്, നോവ ഹെല്‍ത്ത് കെയര്‍, അല്‍ സുല്‍ത്താന്‍ മോഡിക്കല്‍ സെന്റര്‍, അല്‍ ഫര്‍ദാന്‍ മെഡിക്കല്‍ വിത്ത് നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്, റാഹാ മെഡിക്കല്‍ സെന്റര്‍ ഡബ്ലൂ.എല്‍.എല്‍, അല്‍ ഷെഫ പോളിക്ലിനിക് ഡി-റിംഗ് റോഡ്, പ്ലാനെറ്റ് മെഡിക്കല്‍ സെന്റര്‍, ഖത്തര്‍ പെട്രോളിയം-അല്‍ സലാത്ത, അല്‍ ഷെഫ പോളിക്ലിനിക്- അല്‍ ഖരൈതിയത്ത്, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ പ്ലസ്, വെല്‍കെയര്‍ പോളിക്ലിനിക്, തവാദി മെഡിക്കല്‍ സെന്റര്‍, അല്‍ സലാം മെഡിക്കല്‍ പോളിക്ലിനിക് - ഐന്‍ ഖാലിദ്.
വാർത്തകൾ നേരത്തെ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BUgbeiIKR2o6XSJ3wCR14F