16/02/2024
ഒരു ഗുജറാത്ത് യാത്ര
ഒരു ഗുജറാത്ത് യാത്ര കുറിപ്പ്, കൂടെ ഉള്ളവർ ഉഷ, ഗീത, പദ്മജ, ഹേമ, പ്രിയംവത, ജയശ്രീ, ഹേമ ഹരി, ലതിക,യാത്രയുടെ ഒന്നാം ദിവസം 5 ഫെബ്രുവരി കോഴിക്കോട് നിന്നും ഇൻഡിഗോ ഫ്ലൈറ്റിൽ ബോംബെ വഴി യാത്ര പുറപ്പെട്ടു,പക്ഷെ ഫ്ലൈറ്റ് വരാൻ 4മണിക്കൂർ താമസിച്ചു,10:30നു പോകേണ്ട വിമാനം പുറപ്പെട്ടത് 2മണിക്, ഇൻഡിഗോ എന്ന വീമാന കമ്പനി നമുക്ക് ചായയും ഉച്ച ഭക്ഷണവും തന്നു, കൂട്ടത്തിൽ പ്രായം കൂടിയ ആൾ പ്രിയംവത അമ്മ ആയിരുന്നു 80 വയസ്സ്,എന്നേക്കാളും ഉഷാർ ആയിരുന്നു, നമ്മൾ ബോംബെ എത്തി ടെർമിനൽ 2 ആയിരുന്നു ഇറങ്ങിയത് അവിടുന്ന് ടെർമിനൽ 1ലേക്ക് ഷട്ടിൽ സർവീസ് ബസ് ഉണ്ടായിരുന്നു അതിൽ കയറി,
ചെക്കിങ് കഴിഞ്ഞു വിമാനത്തിൽ കയറി, അഹ്‌മദാബാദ് എയർപോർട്ടിൽ വിമാനങ്ങളുടെ ഇറങ്ങല് കൂടുതലായൊണ്ട് വിമാനത്തിൽ തന്നേയ് ഒരുമണിക്കൂർ ഇരുത്തി,6മണിക് എത്തേണ്ട ഞങ്ങൾ രാത്രി 09:30ആയി അഹ്‌മദാബാദ് എത്തുമ്പോൾ,, അവിടുന്ന് നേരെ ഹോട്ടലിലേക്കു. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു, രണ്ടു ദിവസം ഒരേ ഹോട്ടലിൽ ആയിരുന്നു ലതിക ചേച്ചി കൊണ്ടുവന്ന പുലിസാദവും ഉഷേച്ചിയുടെ നാരങ്ങ അച്ചാറും കൂട്ടി, പിന്നേ പപ്പടം, തൈര് ഉണ്ടായിരുന്നു, ഫ്രഷ് ആയി സുഗമായി ഉറങ്ങി,
രണ്ടാം ദിവസം 6 ഫെബ്രുവരി പിറ്റേന്ന് രാവിലെ 07:30 നു ഞങ്ങൾ 200 കിലോമീറ്റർ യാത്ര ചെയ്തു സർദാർ വല്ലഭയി പട്ടേൽ പ്രതിമ കാണാൻ പോയി, പോകുന്ന വഴിയിൽ രണ്ടു സൈഡും കൃഷി സ്ഥലങ്ങൾ ആയിരുന്നു, ഒരു വീടുപോലും കാണാൻ ഇല്ല നാലുമണിക്കൂർ എടുത്തു വാടോദരാ എത്താൻ, നേരത്തെ ടിക്കറ്റ് എടുത്തതോണ്ട് ബുദ്ധിമുട്ടില്ലാതെ എല്ലാം കാണാൻ കഴിഞ്ഞു, നമ്മൾ വന്ന വണ്ടിയിൽ നിന്നിറങ്ങി കുറച്ചു മുന്നോട്ടു നടന്നാൽ ഫ്രീ ഷട്ടൽ സർവീസ് ബസ് കിട്ടും, അതിൽ കയറി വേണം നമ്മൾ പ്രതിമ കാണാൻ പോകാൻ, പട്ടേൽ പ്രതിമ ഉള്ള സ്ഥലത്ത് കാണാൻ ഒരുപാടു കാര്യങ്ങൾ ഉണ്ട് ഏതെല്ലാം എന്ന് പറയാം, പ്രതിമയുടെ നെഞ്ച് വരെ നമുക്ക് ലിഫ്റ്റിൽ കയറി നർമത നദിയുടെ ഭംഗി ആസ്വദിച്ചു,
അവിടെ നിന്നും എസ്‌കേലേറ്റർ വഴി മുകളിൽ എത്തി പ്രതിമയും അതിനോടാനുബന്ധിച്ച സ്ഥലങ്ങളുടെ കാഴ്ചകൾ ആസ്വദിച്ചു വീണ്ടും താഴോട്ട് വന്നു,,പ്രായമായവർക്കു വീൽ ചെയർ അസിസ്റ്റൻസ് ഉണ്ട്,എസ്‌കേലേറ്റർ, സ്റ്റെപ്സ്, വളരെ നല്ല സൗകര്യങ്ങൾ ഉണ്ടവിടെ, പിന്നേ കാണാൻ പോയത് ജംഗിൾ സഫാരി,അത് നമ്മൾ ബസില്ലായിരുന്നു പോയത്, മൂന്നാമത് കാണാൻ പോയത് വാലി ഓഫ് ഫ്ലവർസ് അവിടെ ഒറിജിനലും ഡ്യൂപ്ലിക്കേറ്റ് ആയ പൂക്ക ളായിരുന്നു ,
നാലാമത് നർമത ഡാം,ഇത് വാലി ഓഫ് ഫ്ലവർസിന്റെ ഓപ്പസൈറ്റ് ആയിരുന്നു,പിന്നേ ലൈറ്റ് ആൻഡ് സൗണ്ട് ഷോ, അത് കാണാൻ ഞങ്ങൾ നിന്നില്ല 7 മണിയാകും അത് തുടങ്ങാൻ നേരം വൈകും തിരിച്ചു അഹ്‌മദാബാദ് എത്താൻ എന്നുള്ള കാരണം കൊണ്ട് അത് കാണാൻ നിന്നില്ല, ഞാൻ മനസിലാക്കിയത് ആദ്യത്തെ ദിവസം അഹ്‌മദാബാദ് നിൽക്കുക, രണ്ടാം ദിവസം വാടോദ്ര നിൽക്കുക അങ്ങിനെ ആണേൽ എല്ലാം കാണാൻ പറ്റും, ഞങ്ങൾ അന്ന് തന്നെ തിരിച്ചു പോന്നു അഹ്‌മദാബാദ് ലേക്ക്, എത്തുമ്പോൾ സമയം പുലർച്ചെ ഒരുമണി, ഫ്രഷ് ആയി ഉറങ്ങി,
മൂന്നാം ദിവസം 07 ഫെബ്രുവരി ഹോട്ടൽ ചെക്ക് ഔട്ട് ചെയ്തു നേരെ ബുജിലേക്ക്,7 മണിക്കൂർ യാത്ര, ഉപ്പു തടാകങ്ങളും ഫാക്ടറി കളും കണ്ടുകൊണ്ടൊരു ദീർഘ യാത്ര, നേരെ പോയത് വൈറ്റ് റാൻ കാണാൻ,പോകുന്ന വഴിക് ഒരു ഗ്രാമത്തിൽ കയറി, ചെറിയ ഷോപ്പിംഗ് നടത്തി ബീച്ച്ലേക്ക് പോയി, അവിടെ ടിക്കറ്റ് ഉണ്ട്, നമ്മുടെ വണ്ടി ഇറങ്ങി ഞങ്ങൾ ഒട്ടക വണ്ടിയെടുത്താണ് കടൽ കാണാൻ പോയത്, അവിടുത്തെ കാഴ്ചകൾ വളരെ മനോഹരമായിരുന്നു, ഒട്ടക വണ്ടി അടിപൊളി ആയിരുന്നു,
അവിടെ ടെന്റ് സ്റ്റാൾ ഷോപ്പിംഗ് ഓക്കേ ചെയ്തു, ഫുഡ് കഴിച്ചു അതൊരു ഒന്നൊന്നര പരീക്ഷണം ആയിരുന്നു, ആർക്കും ടേസ്റ്റ് ഇഷ്ടായില്ല, പിന്നേ നമ്മൾ രാത്രി നേരെ ബുജ് ഹോട്ടലിലേക്ക് വീണ്ടും 100km യാത്ര, എല്ലാരും തളർന്നു, പിന്നേ യാത്രയിൽ ഫുൾ അന്താക്ഷരി ആയിരുന്നു, റൂം എത്തുന്നു തളർന്നു ഉറങ്ങുന്നു.
നാലാം ദിവസം 08 ഫെബ്രുവരി ബ്രേക്ഫാസ്റ് കഴിച്ചു നേരെ ദ്വാരകക് പുറപ്പെട്ടു, പോകുന്ന വഴിക്കു സ്വാമി നാരായൺ അമ്പലം വളരെ മനോഹരമായ വാസ്തു ശില്പങ്ങൾ, കൊത്തു പണികൾ, നല്ലൊരു അന്തരീക്ഷം ആയിരുന്നു, അവിടുന്ന് നേരെ പോയത് പ്രാഗ് മഹൽ കാണാൻ പഴയ കാലത്തെ കലകൾ ചേർത്ത് നിർമ്മിച്ചതാന്, ഒരാൾ അവിടെ ഇരുന്നു മ്യൂസിക് ചെയ്തപ്പോൾ എന്റെ കൂടെ ഉള്ളവർ അതെല്ലാം വാങ്ങി അവരും ആ സംഗീതോപകാരങ്ങൾ വായിച്ചു
അവിടുന്ന് വീണ്ടും 8 മണിക്കൂർ യാത്ര, ദ്വാരക എത്തുമ്പോൾ 7മണി ആയി, എല്ലാരും ദ്വാരകദീഷ് അമ്പലത്തിലേക്ക് പോയി,അവിടെ പ്രതിഷ്ഠ കൃഷ്ണൻ ആണ്, അവിടുത്തെ കാര്യങ്ങൾ ചേച്ചി എന്നോട് പറഞ്ഞ കാര്യം വെച്ചാണ് ഞാൻ എഴുതുന്നത്, വലിയ തിരക്കാണ് അവിടെ, മൊബൈൽ ഉള്ളിലേക്ക് കൊണ്ടുപോകാൻ പറ്റില്ല, അവിടെ ചെന്ന സമയത്ത് ആരതി നടക്കുകയായിരുന്നു, അഞ്ചു നിലയാണ് അമ്പലം, അമ്പലത്തിലെ ദർശൻ കഴിഞ്ഞു നേരെ ഹോട്ടലിലേക്ക്, ചെക്കിങ് ചെയ്തു ഫ്രഷ് ആയി ഉറങ്ങി
,അഞ്ചാം ദിവസം09 ഫെബ്രുവരി ദ്വാരകയിൽ നിന്ന് നേരെ പോയത് ഗോപി തലവ് കാണാൻ, അത് കണ്ടപ്പോ നമ്മുടെ തളി അമ്പലം ഓക്കേ എത്രയോ വലുതാണ്, അവിടെ കുറെ പശുക്കളും അഴുക് പുരണ്ട ഒരു കുളം എന്ന് പറയാം, അവിടുന്ന് നേരെ പോയത് നാഗേഷ്വർ ജ്യോതിർ ലിംഗ അമ്പലം കാണാൻ ആയിരുന്നു, ഈ അമ്പലം നാഗനാഥ് അമ്പലം എന്ന പേരിലും അറിയപ്പെടുന്നു, ഇവിടെ ശിവനും പാർവതിയും നാഗങ്ങളായി നിർത്തം ചെയ്തിരുന്നു എന്നും ഐതീഹം ഉണ്ട്, അവിടുത്തെ വിസിറ്റിംഗ് കഴിഞ്ഞു നേരെ പോർബന്ധറിലേക്കു, പോകുന്ന വഴിയിൽ നാഗങ്ങൾ മാത്രം വസിക്കുന്ന സ്ഥലങ്ങൾ കാണിച്ചു തന്നു,
നേരെ പോർബന്ധറിലേക്കു രണ്ടു മണിക്കൂർ യാത്ര ഉണ്ട്, അവിടെ എത്തി നമ്മൾ ഓട്ടോ എടുത്താണ് ഗാന്ധിജിയുടെ ജനന സ്ഥലം കാണാൻ പോയത്, വളരെ അധികം സങ്കടം തോന്നിഅവിടെക്കു ഒരു ഗലിയിലൂടെ ആയിരുന്നു പോയത്, ഗാന്ധിജിയെ കുറിച്ച് അവിടെ ഉള്ള ഒരാൾ പറഞ്ഞ കാര്യം ഞാൻ ഇവിടെ പറയുകയാണ്, മോതിലാൽ നെഹ്‌റുവിന്റെ ജാര സന്തതിയാണ് മുഹമ്മദലി ജിന്ന എന്നും ഗാന്ധിജിയാണ് നെഹ്‌റുവിനോടുള്ള സ്നേഹത്തിൽ സഹോദരന് പാകിസ്ഥാൻ നൽകിയതും ഇലക്ഷനിൽ ജയിച്ച പടേലിനെ പ്രധാനമന്ത്രി ആകാതെ കുറഞ്ഞ വോട്ടിൽ ജയിച്ച നെഹ്‌റുവിനെ പ്രധാനമന്ത്രി ആക്കിയതും, ഗാന്ധിജി അഹിംസ സ്വീകരിച്ചത് കൊണ്ടാണ് ഇന്ത്യക്കു സ്വാതന്ത്ര്യം വൈകിയത് എന്നും അവിടെ ഉള്ള ആളുകൾ ഒരിക്കലും ഗാന്ധിജിയെ ബഹുമാനിക്കില്ല എന്നും പാട്ടേലിനാണ് അവിടെ എല്ലാരും ബഹുമാനിക്കുന്നത് എന്നൊക്കെ പറഞ്ഞു, കേട്ടപ്പോൾ സങ്കടം വന്നു ഒരു പക്ഷെ നമ്മൾ അറിഞ്ഞ ഗാന്ധിജി നമുക്ക് എത്രയോ പുണ്യം നിറഞ്ഞ ആൾ ആണ്, ഇല്ലേൽ ഇന്നും നമ്മൾ ബ്രിട്ടീഷുകാരുടെ അടിമ ആയി ജീവിക്കേണ്ടി വരുമായിരുന്നു,
ഗാന്ധിജിയുടെ ജനന സ്ഥലം കണ്ടു കഴിഞ്ഞു നേരെ പോയത് ഗാന്ധിജി വൈകുനേരം ചിലവഴിക്കുന്ന അമ്പലം സുധാമ ടെംപിൾ, സുദാമ എന്നാൽ കുചേലൻ, അവരുടെ സൗഹൃദത്തിന്റെ ഓർമയാണ് ഈ അമ്പലം, അത് കഴിഞ്ഞു അവിടുന്ന് നേരെ പോയത്
സോമനാതിലേക്കായിരുന്നു.സോമനാതിൽ എത്തി നേരെ അമ്പല ദർശനം അത് കഴിഞ്ഞു അവിടെ ലേസർ ഷോ കണ്ടു റൂമിൽ തിരിച്ചെത്തി.
ആറാം ദിവസം 10 ഫെബ്രുവരി സോംന്നാതിൽ നിന്നും നേരെ സാസൻ ഗിർ പോകുന്ന വഴിക്കു ബാൽക്കതീർത് ടെംപിൾ പോയി, കൃഷ്ണനെ അമ്പെയ്ത് സ്ഥലം ആണ്, അത് കഴിഞ്ഞു ഗീത മന്ദിരം, പിന്നേ ത്രിവേണി സംഗമം നദികളായ ഹിറാണ്, കപില, സരസ്വതി നദികളുടെ സംഗമം, പിന്നേ നേരെ സാസൻ ഗിർ പോയി,അവിടുന്ന് ഷട്ടിൽ ബസിൽ ജംഗിൾ സഫാരി ചെയ്തു നേരെ ഹോട്ടലിലേക്ക്, രാത്രി ഡാൻസും പാട്ടും ഓക്കേ ആയി റിലാക്സ് ആയ ഒരു ദിവസം മനോഹരം ആയിരുന്നു
ഏഴാം ദിവസം 11ഫെബ്രുവരി, രാവിലെ നേരത്തെ പുറപ്പെട്ടു സാസൻ ഗിർ ജീപ്പ് സഫാരി രണ്ടര മണിക്കൂർ എടുത്തു, മാൻ, സിംഹം, മയിൽ, തുടങ്ങിയവർ അത് കഴിഞ്ഞു നേരെ പോയത് മുന്ന് നദികൾ ചേരുന്ന ത്രിവേണി സംഗമത്തിന്റെ ഒരു ഭാഗമായ നദീതീരം ഹിരൻ നദിയും കപില നദിയും ചേർന്നോഴുകുന്ന മനോഹരമായ നദിത്തീരം അതിലൂടെ മുതലകൾ നീങ്ങുന്നത് കണ്ടു പിന്നേ വീണ്ടും അഹ്‌മദാബാദ്ലേക്ക്,8 മണിക്കൂർ നീണ്ട യാത്ര ഇടയിൽ ജുനഗഡ് നിർത്തി അവിടെ മുഹബത്കാ മകബറ കണ്ടു വളരെ മനോഹരമായ കൊത്തു പണികളോട് കൂടിയ മ്യൂസിയം, പിന്നേ വീണ്ടും ദീർഘ ദൂര യാത്ര, ഒരു 12മണി ആകുമ്പോളേക്കും നമ്മൾ അഹ്‌മദാബാദ് എത്തി, എഗൈൻ റൂം ചെക്ക് ഇൻ, ഫ്രഷ് അപ് ആയി ഉറങ്ങി
എട്ടാം ദിവസം 12 ഫെബ്രുവരി, മുൻപുള്ള ദിവസങ്ങളിൽ എന്നും 6മണിക് എഴുനേൽക്കണം, പക്ഷെ ഇന്ന് 9മണി ആയപ്പോൾ ആണ് ഇറങ്ങിയത്, നേരെ റാണിക വാവ് കാണാൻ പോയി, അഞ്ചു നില ബിൽഡിങ്ങിൽ ഏറ്റവും താഴെ കാണുന്ന കുളം ഒരു കാലത്ത് പൊതുജനങ്ങൾ വെള്ളമെടുത്തിരുന്നു,
രാജാവ്മായുള്ള പ്രശ്നത്തിൽ റാണി ആ കുളത്തിൽ ചാടി മരിച്ചു എന്നാണ് ഐതീഹം, പിന്നേ നേരെ പോയത് ജെയിൻ ടെംപിൾ കാണാൻ, മനോഹരമായ കൊത്തു പണികളാൽ അലങ്കരിച്ചിരുന്നു ഓരോ തൂണുകളും, കുറച്ചു സമയം അവിടെ ഇരുന്നു പിന്നേ പോയത് സബർ മതി ആശ്രമത്തിലേക്കാണ്, വളരെ മനോഹരമായ ഒരു പാട് സ്ഥലങ്ങൾ ഗാന്ധിജിയുടെ കാലത്തെ ബുക്സ്, ഉപയോഗിച്ച വസ്തുക്കൾ, ആശ്രമാം അങ്ങിനെ ഒരുപാടു സബർ മതി നദിയുടെ സൈഡിൽ ആയിരുന്നു ആശ്രമം, അവിടെയും സമയം ചിലവഴിച്ചു നേരെ പോയത് ഷോപ്പിംഗ് ഉത്തമ്പോൾ എന്ന മാർക്കറ്റിലേക്ക്,
അത് കഴിഞ്ഞു റൂമിൽ എത്തി, ഫ്രഷ് അപ്പ് ആയി വീണ്ടും നൈറ്റ് മാർക്കറ്റ് കറങ്ങി ഓരോന്നും വാങ്ങി, എല്ലാർക്കും ടെൻഷൻ ആയിരുന്നു 15 കിലോയിൽ കൂടുമോ എന്ന്, രാത്രി ഫുഡ് കഴിച്ചു നേരെ റൂമിൽ എത്തി, ഫ്രഷ്അപ് ആയി ഉറങ്ങി
ഒൻപതാം ദിവസം 13 ഫെബ്രുവരി, രാവിലെ 11മണിക് ചെക്ക് ഔട്ട് ചെയ്തു അക്ഷരദാമ് കാണാൻ പോയി, ഒരു സന്യാസിയുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥ മ്യൂസിക് ഇന്ത്യ ഗാലറിയിൽ വളരെ മനോഹരം ആയിരുന്നു
4 മണി വരെ എല്ലാം കണ്ട് നേരെ എയർപോർട്ലേക്ക് ഒരു രാത്രി ഫുൾ ചെന്നൈ എയർപോർട്ട് ആയിരുന്നു