Kadappuram Panchayath

Kadappuram Panchayath Kadappuram is a village in Thrissur district in the state of Kerala, India.

പുതിയതായി ഇറങ്ങുന്ന വാഹനങ്ങളിൽ ഹെഡ് ലൈറ്റിൻ്റെ പ്രകാശം വളരെ കൂടുതലാണ്. മിക്ക വാഹനങ്ങളും ഓടിക്കുന്നവർ ലൈറ്റ് ഡിം ചെയ്യാൻ ...
06/10/2024

പുതിയതായി ഇറങ്ങുന്ന വാഹനങ്ങളിൽ ഹെഡ് ലൈറ്റിൻ്റെ പ്രകാശം വളരെ കൂടുതലാണ്.
മിക്ക വാഹനങ്ങളും ഓടിക്കുന്നവർ ലൈറ്റ് ഡിം ചെയ്യാൻ ശ്രമിക്കാറില്ല.
ആനപ്പുറത്ത് ഇരിക്കുന്നവന് നടന്നു പോകുന്നവൻ്റെ വിഷമം അറിയേണ്ടതില്ലല്ലോ?
നല്ല വെള്ള നിറത്തിലുഉള്ള ഈ വെളിച്ചം എതിരെ വരുന്ന വാഹനത്തിൻ്റെ ഡ്രൈവറുടെ കണ്ണിലടിച്ചാൽ രണ്ട് മൂന്ന് സെക്കൻ്റുവരെ മുന്നിൽ ഇരുട്ടായിരിക്കും.
അപകടം ഉണ്ടാവാൻ നിമിഷങ്ങൾ മതി.
ഇത്തരം വാഹനങ്ങളുടെ ഹെഡ് ലൈറ്റിൻ്റ പ്രകാശം നിയന്ത്രിച്ചില്ലെങ്കിൽ ഭാവിയിൽ റോഡ് അപകടങ്ങളുടെ എണ്ണം വർദ്ധിച്ചേക്കാം.

07/09/2024
നമ്മുടെ നാട് വീണ്ടും ഒരു പ്രളയത്തിലകപ്പെടാനുള്ള സാധ്യതൾ കാണുന്നു പലയിടത്തും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്  എല്ലാ...
30/07/2024

നമ്മുടെ നാട് വീണ്ടും ഒരു പ്രളയത്തിലകപ്പെടാനുള്ള സാധ്യതൾ കാണുന്നു പലയിടത്തും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്

എല്ലാവരും മൊബൈലിലും പവർ ബാങ്കിലും ഫുൾ ചാർജ് ചെയ്ത് വെക്കാൻ പ്രത്യകം ശ്രദ്ധിക്കണം

പ്രളയം വന്നാൽ ആദ്യം മുടങ്ങുന്നത് വൈദ്യുതിയായിരിക്കും അപ്പോൾ പിന്നെ മൊബൈൽ ചാർജ് ചെയ്യാൻ കഴിയില്ല

എവിടെയെങ്കിലും കുടുങ്ങിപ്പോയാൽ മൊബൈൽ സിഗ്നൽ നോക്കിയായിരിക്കും രക്ഷാപ്രവർത്തനം

മൊബൈൽ ഓഫായിപ്പോയാൽ രക്ഷാപ്രവർത്തനത്തിന് അതു വലിയ ബുദ്ധിമുട്ടായിരിക്കും

വെള്ളക്കെട്ടും ഉരുൾപൊട്ടലിനും സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും പരമാവധി ഒഴിഞ്ഞു സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ ശ്രമിക്കണം

അനാവശ്യ യാത്രകൾ ഒഴിവാക്കുക

സന്നദ്ധ പ്രവർത്തനങ്ങളിൽ പരമാവധി സഹകരിക്കുക

നമ്മുടെ നാടിനെ രക്ഷിക്കാൻ നമ്മെളെയൊള്ളൂ 🙏

22/07/2024
14/07/2024

പ്രിയപ്പെട്ട കുട്ടികളെ,

ജില്ലയിൽ ഇന്നും നാളെയും ശക്തമായ കാറ്റും മഴയും ആയതിനാൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിക്കുകയാണ്.

*മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല*

08/07/2024
29/06/2024

കടപ്പുറം പഞ്ചായത്തിലെ
കടൽക്ഷോഭ ദുരിതത്തിന്
ശാശ്വത പരിഹാരം കാണുക...

YMA കടപ്പുറത്തിന്റെ
ആഭിമുഖ്യത്തിൽ

#തീര
#സംരക്ഷണ
#സദസ്സ്

2024 ജൂൺ 30 ഞായർ
വൈകീട്ട് 4 മണിക്ക്
ആശുപത്രിപ്പടി പരിസരത്ത്

പ്രശസ്ത സാഹിത്യകാരൻ
പി.സുരേന്ദ്രൻ

മാധ്യമ പ്രവർത്തകൻ
കെ.സി ശിവദാസ്

എന്നിവർ പങ്കെടുക്കുന്നു.

എല്ലാ നാട്ടുകാരെയും
പരിപാടിയിലേക്ക് സ്നേഹപൂർവം ക്ഷണിക്കുന്നു..

YMA kadappuram 💙

എന്തുകൊണ്ട് നമുക്കിത് കിട്ടുന്നില്ല..❓
29/06/2024

എന്തുകൊണ്ട് നമുക്കിത് കിട്ടുന്നില്ല..❓

29/06/2024

കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്ക്കൂളിന് തെക്ക് ഭാഗം താമസിക്കുന്ന പരേതനായ ചിന്നക്കൽ സെയ്തു മുഹമ്മദ് മകൻ സി.എസ്. മുഹമ്മദുണ്ണി 75 മരണപ്പെട്ടു.
ഭാര്യമാർ സൽമ ,പരേതയായ കുഞ്ഞിമോൾ
മക്കൾ ഷഹ്റബാനു , ഫൈറൂസ് , മുനീഫ് , സുൽഫത്ത് , ജംഷീറ
മരുമക്കൾ അൻവർ സാദാത്ത് , സെലാം , സോന , റിഹാസ് , സെക്കീർ .
ഖബറടക്കം പിന്നീട് .

27/06/2024

അധികാരികളെ നിങ്ങൾ കാണുന്നില്ലേ..,
കരയെ കാർന്ന് തിന്നുന്ന കടലിന്റെ ക്രൂരതകളും
കടലിന്റെ മക്കളെ കണ്ണുനീരും...

കടലെടുത്ത് കടലെടുത്ത് കടപ്പുറത്തിന്റെ കടൽ തീരം ഇല്ലാതായി കൊണ്ടിരിക്കുകയാണ്.. കടപ്പുറം പഞ്ചായത്തിലെ തീരമക്കൾക്ക് ദുരിത കഥകൾ തുടർക്കഥയാവുകയാണ്..
നാളുകൾ എത്രയായി ഞങ്ങൾ ശബ്ദമുയർത്താൻ തുടങ്ങിയിട്ട്,
വീടുകളും കെട്ടിടങ്ങളും ഏറെക്കുറെ ഇല്ലാതായി കഴിഞ്ഞു.
ഇനി ഈ നാട് കൂടി നാമാവശേഷമാവുകയാണ്..
എന്നാണ് ഇതിനൊരു ശാശ്വത പരിഹാരമുണ്ടാവുക..?

പ്രിയ നാട്ടുകാരേ,
നമ്മുടെ നാട് ഇന്നൊരു മരണ വെപ്രാളത്തിലാണ്..
ഒരു നിലക്ക് നമ്മളും അതിൽ കുറ്റക്കാരാണ്, നമ്മൾ എന്ത് കൊണ്ട് ഒറ്റക്കെട്ടായി പോരാട്ടത്തിനിറങ്ങുന്നില്ല..?
നമ്മളല്ലേ ആദ്യം ഇറങ്ങേണ്ടവർ..?
കേരളത്തിൽ പല ഭാഗങ്ങളിലും ശക്തമായ സമരങ്ങൾ നടത്തി ശാശ്വത പരിഹാരം നേടിയെടുത്തത് നമ്മുടെ കണ്മുന്നിലുണ്ടല്ലോ..
അവരെ പോലെ അവകാശപ്പെട്ടത് തന്നെയല്ലേ നമ്മളും ചോദിക്കുന്നത്..?

പ്രിയരേ,
നമ്മൾ നാട്ടുകാർ ഭീരുക്കളായി മാറി നിന്ന് കൂടാ..
നമ്മൾ ചങ്കൂറ്റമുള്ളവരാണെന്നും കടപ്പുറത്തിന്റെ മക്കൾ കാരിരുമ്പിന്റെ കരുത്തുള്ളവരാണെന്നും കാണിച്ചു കൊടുക്കണം...
പൊരുതാം നമുക്ക് ഒറ്റക്കെട്ടായി...

നാടിന് വേണ്ടി..,
*ബ്ലാക്ക് ക്യാറ്റ്സ്*
അഞ്ചങ്ങാടിവളവ്



24/06/2024

രാഷ്ട്രീയം മറക്കാം...
ഒന്നിച്ചു നിൽക്കാം...

24/06/2024

انا لله وانا اليه راجعون
ഫോക്കസ് സ്കൂളിൽ മുന്നം മദ്രസ അധ്യാപകനായി ജോലി ചെയ്തിരുന്ന, കടപ്പുറം റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച ആറങ്ങാടി ഇർഷാദുൽ അനാം മദ്റസ സ്വദർമുഅല്ലിം , സി.പി അബൂബക്കർ ഫൈസി ( കരിങ്കല്ലത്താണി മുറിയൻകണ്ണി ) ഇന്ന് സുബഹിക്ക് സുന്നത്ത് നിസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ കടപ്പുറം ഉപ്പാപ്പ പള്ളിയിൽ വെച്ച് ഈ ലോകത്തോട് വിട പറഞ്ഞു. അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ.അദ്ദേഹത്തിന്റെ എല്ലാ സൽകർമ്മങ്ങളും അല്ലാഹു സ്വീകരിക്കട്ടെ. കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ. സ്വർഗാവകാശികളിൽ അല്ലാഹു ഉൾപ്പെടുത്തട്ടെ.

'ഇനിയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാകില്ല..കടൽ ഭിത്തി നിർമ്മിച്ചു തരണം'; പ്രതിഷേധം കടുപ്പിച്ച് തൃശൂരിലെ തീരദേശവാസികൾ | Th...
23/06/2024

'ഇനിയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാകില്ല..കടൽ ഭിത്തി നിർമ്മിച്ചു തരണം'; പ്രതിഷേധം കടുപ്പിച്ച് തൃശൂരിലെ തീരദേശവാസികൾ | Thrissur | Rough Sea

23/06/2024

Address

Thrissur

Website

Alerts

Be the first to know and let us send you an email when Kadappuram Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share