ഇടുക്കിയുടെ സ്വന്തം കൂട്ടുകാർ - Friends of Idukki

  • Home
  • India
  • Idukki
  • ഇടുക്കിയുടെ സ്വന്തം കൂട്ടുകാർ - Friends of Idukki

ഇടുക്കിയുടെ സ്വന്തം കൂട്ടുകാർ - Friends of Idukki എന്താണെങ്കിലും ഒന്ന് വന്നതല്ലെ... ഇനി ഒന്ന് ഫോളോ ചെയ്തേക്കൂട്ടോ
(93)

നമ്മുടെ ജില്ല ഇടുക്കി
പ്രകൃതി അതിന്റെ സൗന്ദര്യംകൊണ്ട് വിരുന്നൂട്ടിയ, കോടമഞ്ഞും മൗനവും പുതച്ചുനില്‍ക്കുന്ന, മലകള്‍ക്കുള്ളില്‍ ഏലത്തിന്റേയും തേയിലയുടെയും കാപ്പിയുടെയും ഗന്ധം നിറഞ്ഞുനില്‍ക്കുന്ന ഇടുക്കി.
ഇടുക്കിയുടെ സൗന്ദര്യം പറഞ്ഞറിയിക്കാവുന്നതല്ല. അത്‌ ആസ്വദിച്ച്‌ അനുഭവിച്ചറിയണം. കോടമഞ്ഞും മലമേടുകളും നിത്യഹരിത വനങ്ങളും വന്യജീവികളും എണ്ണിയാൽ തീരാത്ത വെള്ളച്ചാട്ടങ്ങളും ഡാമുകളും നിറഞ്ഞ മനോഹരമായ ഒരു

സ്വപനഭൂമി തന്നെയാണു നമ്മുടെ ജില്ല. വിനോദ സഞ്ചാരികൾക്കെന്നും പ്രിയപ്പെട്ടവൾ ആണു നമ്മുടെ മിടുക്കിയായ ഇടുക്കി.കോടമഞ്ഞില്‍ പൊതിഞ്ഞ റോഡിലുടെയുള്ള യാത്ര ദൂരകാഴ്ച്ചയുടെ സുന്ദര്യവും വിശാലവുമായ പ്രകൃതിയില്‍ കോടമഞ്ഞ്‌ തെന്നി പറക്കുകയും ചെയ്യുന്ന മനോഹരമായ കാഴ്ചകൾ നമ്മുടെ കണ്ണുകൾക്ക്‌ കുളിർമ്മയേകും.
കേരളത്തിലെ സഞ്ചാരികളുടെ പറുദീസാ ഏതാണു എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം മാത്രമേയുള്ളൂ അത് മലനിരകളുടെ റാണി ആയ ഇടുക്കി തന്നെ ആണ്. പ്രകൃതി രമണീയമായ ഇടുക്കിയിലെത്തുന്ന വിനോദസഞ്ചാരി ലോകത്തിന്റെ ഇതു കോണില്‍ പോയാലും ഈ വന മനോഹാരിത അസ്വദിക്കാൻ വീണ്ടും മടങ്ങി വരും. അത്ര മനോഹരമാണ് ഇടുക്കിയുടെ വശ്യത. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, ഹില്‍ സ്റ്റേഷനുകള്‍, അണക്കെട്ടുകള്‍, ട്രെക്കിങ്, വെള്ളച്ചാട്ടങ്ങള്‍, ആനസവാരി തുടങ്ങി സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതെല്ലാം ഇടുക്കിയിലുണ്ട്.
ഇടുക്കി എന്നും നമ്മുടെ സ്വകാര്യ അഹങ്കാരവും അഭിമാനവും ആണു.
ഇടുക്കിയുടെ സ്വന്തം കൂട്ടുകാർ

നടി കനകലത അന്തരിച്ചു🌹🌹🌹ആദരാഞ്ജലികൾ🌹🌹🌹
06/05/2024

നടി കനകലത അന്തരിച്ചു
🌹🌹🌹ആദരാഞ്ജലികൾ🌹🌹🌹

ഇപ്പോൾ  നല്ല ചൂട് കാലമാണ്  എന്നാൽ  എത്ര കാലം എസിയെ ആശ്രയിച്ച് ജീവിക്കും.താപനില കുറഞ്ഞ സമയത്തിനുള്ളിൽ വർദ്ധിച്ച് 45°C മുത...
05/05/2024

ഇപ്പോൾ നല്ല ചൂട് കാലമാണ് എന്നാൽ എത്ര കാലം എസിയെ ആശ്രയിച്ച് ജീവിക്കും.

താപനില കുറഞ്ഞ സമയത്തിനുള്ളിൽ വർദ്ധിച്ച് 45°C മുതൽ 49°C വരെയും 55°C മുതൽ 60°C വരെയും എത്തുന്നു.

56 ഡിഗ്രി സെൽഷ്യസിൽ മനുഷ്യർക്ക് അതിജീവിക്കാൻ പ്രയാസമായിരിക്കും.

ചൂട് ക്രമാതീതമായി വർദ്ധിക്കുന്നത് തടയാൻ ഇപ്പോഴെ മരങ്ങൾ നടണം.
ഒരു മരം ആവശ്യത്തിന് വളരാൻ അഞ്ച് മുതൽ ഏഴ് വർഷം വരെ എടുക്കും.

മഴക്കാലം ഉടനെ വരും. എല്ലാവരും രണ്ട് മരം എങ്കിലും ഈ വർഷം നടുക.

എല്ലാം സർക്കാരിൻ്റെ ചുമതലയാണ് എന്ന് കരുതരുത്

നമുക്കും കടമകൾ ഉണ്ട്

മരങ്ങൾ നമ്മുടെ പരിസ്ഥിതിയെ മലിനീകരണത്തിൽ നിന്ന് മുക്തമാക്കുകയും ചൂടിൽ നിന്ന് നമ്മെ പരിരക്ഷിക്കുകയും ചെയ്യും

©️ Fb

കേരളത്തിലെ ഏറ്റവും വലിയ റിസോർട്ടുകളിൽ ഉൾപ്പെടുന്ന ആനച്ചാൽ ഈട്ടിസിറ്റിയിലെ ഫോഗും, വൈബും പൊതു ജലസ്രോതസ്സുകൾ മലിനമാക്കുന്ന ...
01/05/2024

കേരളത്തിലെ ഏറ്റവും വലിയ റിസോർട്ടുകളിൽ ഉൾപ്പെടുന്ന ആനച്ചാൽ ഈട്ടിസിറ്റിയിലെ ഫോഗും, വൈബും പൊതു ജലസ്രോതസ്സുകൾ മലിനമാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനാൽ, ബഹു.ദേവികുളം ഡെപ്യൂട്ടി കളക്ടർ ശ്രീ. ജയകൃഷ്ണൻ IAS ഇവയുടെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവച്ചു.അന്വേക്ഷണത്തിന് ബഹു RDO യോടൊപ്പം ചിത്തിരപുരം ബ്ലോക്ക് CHC മെഡിക്കൽ ഓഫീസർ ഡോ. ഷാരൂൺ ജോർജ്ജ് മാമ്മൻ, പഞ്ചായത്ത് വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടർ, വെള്ളത്തൂവർ സർക്കിൾ ഇൻസ്‌പക്ടർ, വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ശുചിത്വമിഷൻ ജില്ലാഅസി. കോ ഓർഡിനേറ്റർ, വെള്ളത്തൂവൽ PHC, ഹെൽത്ത് ഇൻസ്പക്ടർ ശ്രീ.അനിൽകുമാർ M N, ചിത്തിരപുരം CHC, ഹെൽത്ത് ഇൻസ്പക്ടർ ശ്രീ.ജോൺ പി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. മുൻ ദിവസങ്ങങ്ങളിൽ വെള്ളത്തൂവവൽ PHC
,M 0 ഡോ. അക്സയുടെ നേതൃത്വത്തിലുള്ള ടീം അന്വേക്ഷണം നടത്തി പ്രാഥമിക റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നൽകിയിരുന്നു..... ബഹു .ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.മനോജ് സർ, ഇതു സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് മെഡിക്കൽ ഓഫീസർക്ക് പ്രത്യേകം നിർദ്ദേശം നൽകുകയുണ്ടായി.
ADIMALI

27/04/2024

എന്റെ സാറിന്റെ മോള്‍

എന്റെ സീനിയര്‍ സി കെ വിദ്യാസാഗര്‍ സാറിന്റെ മകള്‍ ഡോ. ധന്യാ സാഗറിനും എന്റെ അഭിഭാഷക വൃത്തിക്കും നാല്‍പ്പത്തിനാല് വയസ്സാണ്.

23-08-1979-ല്‍ ആണ് ധന്യ ജനിക്കുന്നത് ഞാന്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തത് 16-12-1979ലും. സാഗര്‍ സാറിന്റെ മൂന്നാമത്തെ ജൂനിയറായി ഞാന്‍ ചേരുമ്പോള്‍ ധന്യക്ക് പ്രായം മൂന്നു മാസം.

കണ്‍മുന്നിലാണ് ധന്യ വളര്‍ന്നതും മിടുമിടുക്കിയായി പഠിച്ച് ബിരുദാനന്തര ബിരുദം നേടി ഡോക്ടര്‍ ആയതും. ധന്യയുടെ ഭര്‍ത്താവ് സുരേഷ് പേരു കേട്ട ഡോക്ടറാണ്. ധന്യക്ക് സുഖമില്ലാതായപ്പോള്‍ കോഴിക്കോട്ടുള്ള അവരുടെ ക്ലിനിക്കില്‍ പോയിരുന്നു. അത്രയും വലിയ ഡന്റല്‍ ക്ലിനിക്ക് അപൂര്‍വ്വമായിരിക്കും!. ശാരീരികമായ അവശതകളെ മറന്നും ഞങ്ങള്‍ക്ക് ചായ ഉണ്ടാക്കി തന്നപ്പോള്‍ ധന്യയുടെ കണ്ണുകളില്‍ കണ്ട തിളക്കം ഇപ്പോഴും മറന്നിട്ടില്ല. മാരകമായ രോഗത്തെ കീഴടക്കണമെന്ന വാശിയിലായിരുന്നു ധന്യ. ലഭ്യമായ എല്ലാ വിദഗ്ദ്ധ ചികിത്സകളും നല്‍കിയിട്ടും ധന്യയെ രക്ഷിക്കാനായില്ല.

ക്യാന്‍സര്‍ ചികിത്സ പലപ്പോഴും മോഹിപ്പിക്കലാണ്. ലോകത്തെവിടെയും കിട്ടുന്ന ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. മോഹിപ്പിച്ച് കോതിപ്പിച്ച് ചികിത്സിച്ചാലും രക്ഷപ്പെടുന്നവര്‍ അത്യാപൂര്‍വ്വം. കള്ള ക്യാന്‍സര്‍ അങ്ങനാണ്. എത്ര വലിയ സൗഭാഗ്യങ്ങള്‍ ഉണ്ടായാലും!.

എന്റെ അനിയത്തിക്ക് രോഗം വന്നപ്പോള്‍ ലഭ്യമായ എല്ലാ ചികിത്സയും നല്‍കി അവസാനം ലക്ഷങ്ങള്‍ വിലവരുന്ന വിദേശ മരുന്നും നല്‍കി. കോഴ്‌സ് തീരുന്നതു വരെ കൃത്യമായി പണം വാങ്ങി. കോഴ്‌സ് തീര്‍ന്ന ശേഷവും മരുന്ന് വിമാനത്തില്‍ വന്നു കൊണ്ടേയിരുന്നു. എങ്കിലും വില വാങ്ങിയില്ല. കോഴ്‌സ തീരുന്നതു വരെ രോഗി ജിവിച്ചിരിക്കില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് മരുന്നു കമ്പനിക്കാര്‍ മരുന്ന് നല്‍കുന്നത്. കോഴ്‌സ് തീര്‍ന്ന ശേഷവും ജീവിച്ചിരിക്കുന്നവര്‍ മരുന്നു കമ്പനിക്കാര്‍ക്ക് പോലും അത്ഭൂതമാണ്. പിന്നീട് മരുന്നു നല്‍കുന്നത് ഗവേഷണമാണ്. എത്ര ഡോസ് നല്‍കുന്നതു വരെ ജീവിച്ചിരിക്കും എന്നറിയാന്‍!. പ്രത്യേകിച്ച് ഒരു പ്രയോജനവും കിട്ടില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെ ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന കച്ചവട തന്ത്രം നന്നായി പയറ്റുന്നത് ക്യാന്‍സര്‍ രോഗികളിലാണ്. മോഹിച്ചു ചികിത്സ തേടുന്നവര്‍ പിന്നേയും ബാക്കി!.

ധന്യ ഒരു ഓര്‍മ്മപ്പെടുത്തലാണ് ക്യാന്‍സര്‍ ചികിത്സയിലെ കൊള്ള അവസാനിപ്പിച്ച് കുറഞ്ഞ ചിലവില്‍ ചികിത്സ കിട്ടിയിരുന്നു എങ്കില്‍ എന്ന് ആശിക്കാത്തവരായി ആരുണ്ട്?. ലക്ഷക്കണക്കിന് രൂപ വിലയിട്ട് നല്‍കുന്ന മരുന്നിന്റെ യഥാര്‍ത്ഥ നിര്‍മ്മാണ ചിലവ് തീര്‍ത്തും നിസ്സാരമാണെന്ന് കൂടി അറിയുമ്പോള്‍ ഈ തട്ടിപ്പുകാരെ അറിയാതെ ആരും ശപിച്ചു പോകും. ധന്യക്ക് പ്രണാമം.
- Adv S Asokan Elavumkal
തൊടുപുഴ
25-04-2024

വോട്ട് ചെയ്യൂ. സെൽഫി എടുക്കൂ, സമ്മാനം നേടൂ. നാളെ രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ് സമയം.          ...
25/04/2024

വോട്ട് ചെയ്യൂ. സെൽഫി എടുക്കൂ, സമ്മാനം നേടൂ.

നാളെ രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ് സമയം.


Idukki Idukki

ആദരാഞ്ജലികൾഅടിമാലിയിൽ വർക്ക്‌ ഷോപ്പ്‌ നടത്തുന്ന ചന്ദ്രൻ ആശാൻ നേര്യമംഗലം റാണിക്കല്ല് വളവിന് താഴ്ഭാഗത്തായി മരിച്ച നിലയിൽ ക...
21/04/2024

ആദരാഞ്ജലികൾ

അടിമാലിയിൽ വർക്ക്‌ ഷോപ്പ്‌ നടത്തുന്ന ചന്ദ്രൻ ആശാൻ നേര്യമംഗലം റാണിക്കല്ല് വളവിന് താഴ്ഭാഗത്തായി മരിച്ച നിലയിൽ കാണപ്പെട്ടു

🌹🌹🌹ആദരാഞ്ജലികൾ🌹🌹🌹അഡ്വ. C K വിദ്യാസാഗറിന്റെ മകൾ Dr. ധന്യ സാഗർ (44) ഇന്ന് തൊടുപുഴ St മേരീസ് ഹോസ്പിറ്റലിൽ വച്ച് നിര്യാതയായ ...
20/04/2024

🌹🌹🌹ആദരാഞ്ജലികൾ🌹🌹🌹

അഡ്വ. C K വിദ്യാസാഗറിന്റെ മകൾ Dr. ധന്യ സാഗർ (44) ഇന്ന് തൊടുപുഴ St മേരീസ് ഹോസ്പിറ്റലിൽ വച്ച് നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു

മൃതദേഹം വൈകിട്ട്‌ 3 pm ന് സാഗർ സാറിന്റെ വീട്ടിൽ കൊണ്ടുവന്നു

സംസ്കാരം നാളെ (21.4.24)
സമയം 12 noon

മൂന്നാർ മാട്ടുപ്പെട്ടിയിൽ പടയപ്പ ആന രണ്ട്  കാറുകൾ അക്രമിച്ചു ആളപായം ഇല്ലാADIMALI NEWS
16/04/2024

മൂന്നാർ മാട്ടുപ്പെട്ടിയിൽ പടയപ്പ ആന രണ്ട് കാറുകൾ അക്രമിച്ചു ആളപായം ഇല്ലാ
ADIMALI NEWS

15/04/2024

ഇനി ഡബിൾ ഡക്കർ ബസിൽ മൂന്നാർ കാണാം; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ബസിൽ വിനോദയാത്ര

കഴിവാണ് സാറേ ഇവരുടെ മെയിൻ.. ❤️
14/04/2024

കഴിവാണ് സാറേ ഇവരുടെ മെയിൻ.. ❤️

അടിമാലി വയോധികയായ പാത്തുമ്മ ഉമ്മയെ മൃഗീയമായി കൊലപാതകം നടത്തി സ്വർണം കവർന്ന പ്രതികളെ പാലക്കാട്ടു നിന്നും  പോലീസ് അറസ്റ്റ്...
14/04/2024

അടിമാലി വയോധികയായ പാത്തുമ്മ ഉമ്മയെ മൃഗീയമായി കൊലപാതകം നടത്തി സ്വർണം കവർന്ന പ്രതികളെ പാലക്കാട്ടു നിന്നും പോലീസ് അറസ്റ്റ് ചെയ്തു . പോലീസിന് അഭിനന്ദനങ്ങൾ 🤝🤝
കൊല്ലം കിളികൊല്ലൂർ സ്വദേശികളായ അലക്സ് കെ ജെ , കവിത എന്നിവരാണ് പ്രതികൾ

മൂന്നാറിന്റെ പാതയോരങ്ങളില്‍ മനോഹാരിത വിടര്‍ത്തി ജക്രാന്ത പൂക്കള്‍. മൂന്നാറിന്റെ തണുപ്പും തേയിലത്തോട്ടങ്ങളും ആസ്വദിക്കാന്...
14/04/2024

മൂന്നാറിന്റെ പാതയോരങ്ങളില്‍ മനോഹാരിത വിടര്‍ത്തി ജക്രാന്ത പൂക്കള്‍. മൂന്നാറിന്റെ തണുപ്പും തേയിലത്തോട്ടങ്ങളും ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികളെ സ്വീകരിക്കുന്നത് വഴിനീളെ വിരിഞ്ഞു നില്‍ക്കുന്ന ജക്രാന്ത പൂക്കളാണ്. നീല വാകയെന്നും വിളിപ്പേരുണ്ട് ജക്രാന്തയ്ക്ക്.മൂന്നാര്‍ എന്നും സൗന്ദര്യമൊളിപ്പിക്കുന്ന അത്ഭുത ഭൂമിയാണ്. വസന്തകാലത്തും മണ്‍സൂണ്‍കാലത്തുമെല്ലാം സഞ്ചാരികളുടെ നയനങ്ങള്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കുന്ന മൂന്നാറിന് പൂവിട്ടു നില്‍ക്കുന്ന ജക്രാന്ത മരങ്ങള്‍ നല്‍കുന്ന മനോഹാരിത വാക്കുകള്‍ക്കതീതം. മഞ്ഞ് മൂടിയ മലനിരകള്‍ക്കിടയില്‍ വൈലറ്റ് കാന്തി വിരിക്കുന്ന ജക്രാന്ത മരങ്ങള്‍ വസന്തകാലത്ത് മൂന്നാറിന് വര്‍ണ്ണനാതീതമായ സൗന്ദര്യം നല്‍കുന്നു

13/04/2024

പ്ലാസ്റ്റിക് കൂടിലിരുന്ന് ഉരുകാനൊന്നും നമ്മളില്ലേ...പാലക്കാടൻ ചൂടിൽ കവറിലിരുന്ന് വിരിഞ്ഞ് കാടമുട്ടകൾ

ഒരു രാഷ്ട്രീയ നേതാവിനും തോന്നിയില്ല..!ഒരു സിനിമാ നടനും കണ്ട ഭാവം നടിച്ചില്ല..!ഒരു സീരിയൽ നടനും മനസ്സ് അലിഞ്ഞില്ല..! പ്രമ...
12/04/2024

ഒരു രാഷ്ട്രീയ നേതാവിനും തോന്നിയില്ല..!
ഒരു സിനിമാ നടനും കണ്ട ഭാവം നടിച്ചില്ല..!
ഒരു സീരിയൽ നടനും മനസ്സ് അലിഞ്ഞില്ല..!
പ്രമുഖ യൂടൂബ് വ്ലോഗ്ര്മാരെ ഒന്നും കണ്ടില്ല..!
വലിയ നന്മ മരങ്ങളൊന്നും റിസ്ക് എടുത്തില്ല..!
വലിയ കോടീശ്വരൻമാരായ പ്രാഞ്ചികൾ അറിഞ്ഞിട്ടില്ല..!

പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ ഇങ്ങനെ ഒരു സംഭവം കേട്ടിട്ട് പോലും ഇല്ല..!

പക്ഷെ പലരും പലപ്പോഴും കോമാളി എന്ന് പറഞ്ഞ് അവഗണിക്കാറുള്ള ഒരു മനുഷ്യൻ ഒരു കോടിരൂപ ഇട്ട് തന്റെ സൗകര്യങ്ങൾ ഉപയോഗപെടുത്തി ബാക്കി 33 കോടിക്കി തെരുവിൽ ഒരു സഹജീവിയുടെ ജീവന് വേണ്ടി തെണ്ടാനിറങ്ങിയിരിക്കുന്നു..!

താങ്കളുടെ മനസിന്റെ വലിപ്പം ഉള്ള മറ്റൊരാൾ ദൈവം മാത്രം ആയADIMALI NEWSപ്രിയ സഹോദരൻ
Boby Chemmanur🥰

ADIMALI NEWS

പുറത്തെത്തിക്കുന്ന ആന അക്രമണകാരിയായേക്കും ; കോട്ടപ്പടിയിൽ  4 വാർഡുകളിൽ 24 മണിക്കൂർ നിരോധനാജ്ഞകോട്ടപ്പടി പ്ലാച്ചേരിയിൽ സ്...
12/04/2024

പുറത്തെത്തിക്കുന്ന ആന അക്രമണകാരിയായേക്കും ; കോട്ടപ്പടിയിൽ 4 വാർഡുകളിൽ 24 മണിക്കൂർ നിരോധനാജ്ഞ

കോട്ടപ്പടി പ്ലാച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ രക്ഷിക്കാൻ ശ്രമം തുടരുന്നു. പുലർച്ചെ രണ്ടുമണിയോടെ കിണറ്റിൽ വീണ ആനയെ പുറത്തെടുക്കാനുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. മണ്ണുമാന്തിയന്ത്രം ഇതുവരെ കിണറ്റിന് അടുത്ത് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ ആനയെ കരയ്ക്ക് എത്തിക്കുന്നത് വൈകിയേക്കുമെന്നാണു വിവരം. ആന കിണറ്റിൽപ്പെട്ടതിനെ തുടർന്ന് നാലുവാർഡുകളിൽ 24 മണിക്കൂർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ 1,2,3,4 വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആന കിണറ്റിൽനിന്നും സ്വയം കരകയറാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. കഴിഞ്ഞ 10 മണിക്കൂറോളമായി ആന ചതുരാകൃതിയിലുള്ള കിണറ്റിലാണ്. ആന കരയ്ക്കു കയറിയാൽ അക്രമാസക്തനാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങളെ ദൂരേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് അധികൃതർ.

വെളുപ്പിനെ രണ്ടരയോടെയാണ് ഇവിടെ എത്തിയ കാട്ടാനക്കൂട്ടത്തിലെ 10 വയസ്സു തോന്നിക്കുന്ന കൊമ്പൻ ആഴം കുറഞ്ഞ കിണറ്റിൽ വീഴുന്നത്. രാവിലെ എട്ടുമണിയോടെയാണ് ആന കിണറ്റിൽ നിന്ന് സ്വയം കരകയറാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. കിണറിന്റെ ഒരു ഭാഗത്തെ തിട്ട ഇടിച്ച് അതുവഴി മുകളിലേക്ക് കയറാൻ സാധിക്കുമോ എന്നതാണ് മണിക്കൂറുകളായി ആന ശ്രമിച്ചു കൊണ്ടിരിക്കുന്നത്.ആനയുടെ ശരീരത്തിൽ ഒട്ടേറെ ഭാഗത്ത് മുറിവേറ്റിട്ടുമുണ്ട്. ആന ഇപ്പോള്‍ ക്ഷീണിതനായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ആന വീണ കിണറുള്ള സ്ഥലത്തിന് മൂക്കാൽ കിലോ മീറ്ററോളം അകലെയാണ് ഗതാഗത യോഗ്യമായ റോഡുള്ളത്. അതുകൊണ്ടു തന്നെ മണ്ണുമാന്തി യന്ത്രം കൊണ്ടു വന്ന് കിണർ ഇടിച്ച് ആനയെ കരകയറ്റാനുള്ള ശ്രമങ്ങൾ സംബന്ധിച്ച് രാവിലെ മുതൽ ചർച്ച തുടങ്ങിയിരുന്നു. എന്നാൽ ചെറിയ ഉപറോഡിലേക്ക് എത്തണമെങ്കിൽ പോലും സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ റോഡ് വെട്ടണം. ഇതിനോട് സ്ഥലമുടമ എതിര്‍പ്പ് പ്രകടിപ്പിച്ചെന്നും ഭീമമായ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്.

മലയാറ്റൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനംവകുപ്പും എഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് ചർച്ചകൾ നടത്തുന്നത്. ആനയെ മയക്കുവെടി വച്ച് മറ്റൊരു മേഖലയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ആന കിണറ്റിൽ നിന്ന് കരകയറിയാൽ പോലും അടുത്തുള്ള വനത്തിലേക്ക് പോവുകയും വീണ്ടും തിരിച്ചെത്തുമെന്നും നാട്ടുകാർ പറയുന്നു. അതുകൊണ്ട് സ്ഥിരമായ ഒരു പരിഹാരമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അതുപോലെ ആന വീണ കിണർ നന്നാക്കി കുടിവെള്ളം എടുക്കുന്ന രൂപത്തിലാക്കണെങ്കിൽ കുറഞ്ഞത് 3 ലക്ഷം രൂപയെങ്കിലും ചിലവ് വരും. ഇതും ഉടൻ നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഒരു ഭാഗത്ത് നാട്ടുകാരുമായി അധികൃതരുടെ ചർച്ച പുരോഗമിക്കുമ്പോൾ തനിയെ കിണറ്റിൽ നിന്ന് കയറാൻ പറ്റുമോ എന്ന ശ്രമത്തിലാണ് ആന.
നിരന്തരം വന്യമൃഗ ശല്യം നേരിടുന്ന പ്രദേശമാണ് ഇവിടം. ആന നിരന്തരം കൃഷി നശിപ്പിക്കുന്നതും ആളുകളെ ആക്രമിക്കുന്നതും ഇവിടെ പതിവാണ്. ഇതിനെ തുടര്‍ന്ന് നഷ്ടപരിഹാരം തേടി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയിട്ടും രക്ഷയില്ലാത്ത സാഹചര്യത്തിലായിരുന്നു നാട്ടുകാർ. ആന വീണ കിണറാണെങ്കിൽ സമീപത്തെ പത്തോളം വീട്ടുകാർ കുടിവെള്ളം എടുക്കാൻ ഉപയോഗിക്കുന്നതും. വെളുപ്പിനെ ആന വീണതറിഞ്ഞതോടെ വലിയ ജനക്കൂട്ടമാണ് ഇവിടെ എത്തിയത്. തുടർന്ന് വലിയ തോതിൽ പ്രതിഷേധവും ഉണ്ടായി. വന്യമൃഗ ശല്യത്തിന് സ്ഥിരമായ പരിഹാരം ഉണ്ടാകണെന്ന് രേഖാമൂലം എഴുതി നൽകണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.

ഇടുക്കി നെടുംങ്കണ്ടത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു: രണ്ട് പേര്‍ക്ക് പരിക്ക്നെടുങ്കണ്ടം തേര്‍ഡ് ക്യാമ്പില്‍ ക...
07/04/2024

ഇടുക്കി നെടുംങ്കണ്ടത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു: രണ്ട് പേര്‍ക്ക് പരിക്ക്

നെടുങ്കണ്ടം തേര്‍ഡ് ക്യാമ്പില്‍ കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. തേര്‍ഡ് ക്യാമ്പ് എം.ഡി.എസ് പാല്‍ സൊസൈറ്റി ജീവനക്കാരന്‍ മുണ്ടാട്ടുമുണ്ടയില്‍ ഷാജി, ഓട്ടോ ഡ്രൈവര്‍ റജി എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. സൊസൈറ്റിയിലേക്കുള്ള പാല്‍ വാങ്ങുകയും ചില്ലറ വില്‍പന നടത്തുകയും ചെയ്യുന്നതിനിടെയിലായിരുന്നു കാട്ടുപന്നി ഓട്ടോയില്‍ ഇടിച്ചത്. തുര്‍ന്ന് ഓട്ടോ മറിഞ്ഞു. റെജിയും ഷാജിയും റോഡിലേക്ക് തെറിച്ചു വീണു. ഇവരുടെ ദേഹത്തേക്കാണ് ഓട്ടോ മറിഞ്ഞത്. സാരമായി പരിക്കേറ്റ ഷാജിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും, ഓട്ടോ ഡ്രൈവര്‍ റെജിയെ തൂക്കുപാലാത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. Idukki News Live

Idukki News Live

🚨🚨🚨*വാഹനത്തിന് വഴി ഒരുക്കുക* 🚨🚨🚨 *രാജാക്കാട് ലൈഫ് കെയർ ഹോസ്പിറ്റലിൽ നിന്നും സീരിയസായ ഒരു രോഗിയേയും കൊണ്ട് എറണാകുളം ആസ്റ്...
07/04/2024

🚨🚨🚨*വാഹനത്തിന് വഴി ഒരുക്കുക* 🚨🚨🚨

*രാജാക്കാട് ലൈഫ് കെയർ ഹോസ്പിറ്റലിൽ നിന്നും സീരിയസായ ഒരു രോഗിയേയും കൊണ്ട് എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിലേക്ക് (KL38 6787) ആംബുലൻസ് പുറപ്പെട്ടിട്ടുണ്ട് ദയവായി വാഹനത്തിന് വഴിയൊരുക്കി കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു*

Credit post:ഹൈറേഞ്ച് കിംഗ്സ് ചാരിറ്റബിൾ ട്രസ്റ്റ് അടിമാലി

വില കുറച്ചതിനു പിന്നാലെ പൊലുഷൻ സർട്ടിഫിക്കറ്റ് ഇല്ല എന്ന കാരണത്താൽ ആണ് ഇറച്ചിക്കട അടപ്പിച്ചത്...
05/04/2024

വില കുറച്ചതിനു പിന്നാലെ പൊലുഷൻ സർട്ടിഫിക്കറ്റ് ഇല്ല എന്ന കാരണത്താൽ ആണ് ഇറച്ചിക്കട അടപ്പിച്ചത്...

നമ്മുടെ അടിമാലി ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡ് ആയ പഴംപള്ളിചാലിൽ താമസിക്കുന്ന സഹോദരനാണ് കൂലി വേല ചെയ്തു കുടുംബം പോറ്റിയിരു...
04/04/2024

നമ്മുടെ അടിമാലി ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡ് ആയ പഴംപള്ളിചാലിൽ താമസിക്കുന്ന സഹോദരനാണ്
കൂലി വേല ചെയ്തു കുടുംബം പോറ്റിയിരുന്ന ആളാണ് തീർത്തും പാവപ്പെട്ട കുടുംബമാണ് എല്ലാവരും ആത്മാർത്ഥമായി ഒന്ന് സഹായിക്കണേ

ADIMALI NEWS

പെരുമ്പാവൂർ ഒക്കലിൽ വാഹനം അപകടം. ടോറസ് ഇടിച്ചു ബൈക്ക് യാത്രക്കാരായ പിതാവും മകളും മരിച്ചു.കോതമംഗലം കറുകടംസ്വദേശി എൽദോസ് മ...
03/04/2024

പെരുമ്പാവൂർ ഒക്കലിൽ
വാഹനം അപകടം. ടോറസ് ഇടിച്ചു
ബൈക്ക് യാത്രക്കാരായ പിതാവും
മകളും മരിച്ചു.

കോതമംഗലം കറുകടം
സ്വദേശി എൽദോസ് മകൾ ബ്ലസ്സി എന്നിവരാണ്
മരണമടഞ്ഞത്. എട്ടുമണിയോടെയാണ് അപകടം
ഉണ്ടായത്. താന്നിപ്പുഴ പള്ളിക്ക് മുൻവശത്താണ് സംഭവം.
ബൈക്കിന്റെ പിന്നിലാണ് ടിപ്പർ ഇടിച്ചത്. ഏകദേശം 10
മീറ്ററോളം മുന്നിലേക്ക് നിരങ്ങി നീങ്ങിയ ശേഷമാണ്
വാഹനങ്ങൾ നിന്നത്. നഴ്സിംഗ് വിദ്യാർത്ഥിനിയായ
മകളെ അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്ക്
കൊണ്ടുപോകുന്നതിന് ഇടയിലായിരുന്നു അപകടം.
പെൺകുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ
മരണമടഞ്ഞു. എൽദോസിനെ ആശുപ്രതിയിലേക്ക്
കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സംസ്കാരം പിന്നീട് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ 🙏🏼

കോതമംഗലം: – മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബ...
02/04/2024

കോതമംഗലം: – മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽവർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്.

ആയിരമേക്കർ (അടിമാലി) സെന്റ്‌ തോമസ്‌ ദേവാലയത്തിൽ തിരുനാൾ ഏപ്രിൽ 5,6,7 തിയതികളിൽ...
02/04/2024

ആയിരമേക്കർ (അടിമാലി) സെന്റ്‌ തോമസ്‌ ദേവാലയത്തിൽ തിരുനാൾ ഏപ്രിൽ 5,6,7 തിയതികളിൽ...

നമ്മുടെ സ്വന്തം മൂന്നാർ…..
31/03/2024

നമ്മുടെ സ്വന്തം മൂന്നാർ…..

ഏവർക്കും സ്നേഹത്തിന്റെയും, പ്രത്യാശയുടെയും ഉയർപ്പ് തിരുനാൾ ആശംസകൾ...Happy Easter 🐣
31/03/2024

ഏവർക്കും സ്നേഹത്തിന്റെയും, പ്രത്യാശയുടെയും ഉയർപ്പ് തിരുനാൾ ആശംസകൾ...

Happy Easter 🐣

28/03/2024
ഇതാണ് മൂന്നാർ പങ്കജം!  പേര് കേട്ട്, ശാന്തമ്പാറ അമ്മിണി,  ചിന്നാർ ലീല എന്ന പട്ടികയിൽ പെട്ടതാണെന്ന് തെറ്റിദ്ധരിക്കരുത്!  ഒ...
26/03/2024

ഇതാണ് മൂന്നാർ പങ്കജം! പേര് കേട്ട്, ശാന്തമ്പാറ അമ്മിണി, ചിന്നാർ ലീല എന്ന പട്ടികയിൽ പെട്ടതാണെന്ന് തെറ്റിദ്ധരിക്കരുത്! ഒരുകാലത്ത് നമ്മുടെ നാട്ടിലെ ഏറ്റവും പ്രശസ്തമായ സിനിമ തിയേറ്റർ ആയിരുന്നു മൂന്നാർ പങ്കജം!

അടിമാലിയിൽ വരെ എത്തും, മൂന്നാർ പങ്കജത്തിന്റെ പോസ്റ്ററുകൾ!

പഴമക്കാരുടെ ഒരു വലിയ വിനോദ കേന്ദ്രമായിരുന്ന പങ്കജം ഇപ്പോൾ ഉണ്ടോ ഇല്ലയോ എന്നറിയില്ല. എന്തായാലും പങ്കജത്തിൽ പോയി ഒരു സിനിമയെങ്കിലും കാണാത്ത കാരണവന്മാർ നമ്മുടെ നാട്ടിൽ കുറവായിരിക്കും.

പങ്കജത്തെ കുറിച്ച് കൂടുതലറിയാവുന്നവർ പോയ കാലത്തിന്റെ ഓർമ്മകളിൽ സൗമ്യമായി ചിരിച്ചുകൊണ്ട് നിൽക്കുന്ന Sheikh Khwaja വിശേഷങ്ങൾ പറയുമല്ലോ!....
Sheikh Khwaja

100 പേർ താമസിക്കുന്നഒരു ഹോസ്റ്റലിൽ ദിവസവും പ്രഭാത ഭക്ഷണമായി നൽകിയിരുന്നത് "ഉപ്പുമാവ് " ആയിരുന്നു..!ഈ 100 പേരിൽ 80 പേരും ...
24/03/2024

100 പേർ താമസിക്കുന്ന
ഒരു ഹോസ്റ്റലിൽ ദിവസവും പ്രഭാത ഭക്ഷണമായി നൽകിയിരുന്നത് "ഉപ്പുമാവ് " ആയിരുന്നു..!

ഈ 100 പേരിൽ 80 പേരും ഉപ്പുമാവിന് പകരം മറ്റു പലഹാരം വേണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി..!

എന്നാൽ,
ആദ്യം പറഞ്ഞ 20 പേരും ഉപ്പുമാവ് വളരെ താൽപ്പര്യത്തോടെ കഴിച്ചു..

അങ്ങനെ ഹോസ്റ്റൽ നടത്തിപ്പുകാർ വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചു..

ഏത് പലഹാരമാണോ ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെടുന്നത് അത് നൽകാൻ ധാരണയായി..

ഉപ്പ്മാവ് ഇഷ്ടപ്പെട്ട 20 പേരും ഒന്നിച്ച് ഉപ്പുമാവിന് തന്നെ വോട്ട് നൽകി..

ബാക്കി 80 പേരിൽ-
18 പേർ മസാല ദോശ,
16 പേർ പൊറോട്ട,
14 പേർ നൂലപ്പം,
12 പേർ പുട്ടും കടലയും,
10 പേർ ഇഡ്ഡലി,
10 പേർ കഞ്ഞി.

അവസാനം വോട്ടെണ്ണി കഴിഞ്ഞപ്പോൾ
വെറും 20 പേർ ആവശ്യപ്പെട്ട ഉപ്പുമാവ് വിജയിച്ചു.

അങ്ങനെ അതുതന്നെ ദിവസവും വിളമ്പാൻ തീരുമാനമായി..!!

കഥയിലെ ഗുണപാഠം:

ജനസംഖ്യയിൽ ഇപ്പുറത്ത് 80% പേർ ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല,
പരസ്പരം ഭിന്നിച്ചും, തർക്കിച്ചും നടന്നാൽ,
വെറും 20% മാത്രമുള്ളവര്‍ നമ്മളെ ഭരിക്കും..🙏

ചേർന്ന് നിൽക്കുക,
ചെറുത്ത് തോല്‍പ്പിക്കുക,

24/03/2024

അന്ന് ഉള്ളുലഞ്ഞു നിന്നു, ഇന്ന് സന്തോഷം; നാരായണന് പുത്തന്‍ ഓട്ടോ സമ്മാനിച്ച് മലയാളി ദമ്പതികള്‍...

❤️❤️❤️

ഇടുക്കി ചേറ്റുകുഴിയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യംവണ്ടന്മേട് :  ചേറ്റുകുഴിയിലുണ്ടായ വാഹനാപകടത്തിൽ...
24/03/2024

ഇടുക്കി ചേറ്റുകുഴിയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം

വണ്ടന്മേട് : ചേറ്റുകുഴിയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം.

കമ്പംമെട്ട് അച്ചക്കട കാട്ടേഴത്ത് എബി -അമലു ദമ്പതികളുടെ മകൾ ആമി എൽസ(5) ആണ് മരിച്ചത്.

മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച വാനും കെ എസ് ആർ റ്റി സി ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.വാഹനമോടിച്ചിരുന്ന എബി, ഭാര്യ അമലു,മകൻ എയ്ഡൻ,എബിയുടെ മാതാപിതാക്കളായ തങ്കച്ചൻ,മോളി എന്നിവർക്ക് സാരമായി പരിക്കേറ്റു.
ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 7മണിയോടെയാണ് അപകടം നടന്നത്.

കമ്പത്തിന്ന് കട്ടപ്പനയിലേക്ക് വന്ന ബസിലാണ് വാൻ ഇടിച്ച് കയറിയത്

Address

Idukki
685561

Website

Alerts

Be the first to know and let us send you an email when ഇടുക്കിയുടെ സ്വന്തം കൂട്ടുകാർ - Friends of Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ഇടുക്കിയുടെ സ്വന്തം കൂട്ടുകാർ - Friends of Idukki:

Videos

Share

Nearby travel agencies


Other Tourist Information Centers in Idukki

Show All