Idukki -ഇടുക്കി എന്ന മിടുക്കി

  • Home
  • India
  • Idukki
  • Idukki -ഇടുക്കി എന്ന മിടുക്കി

Idukki -ഇടുക്കി എന്ന മിടുക്കി Idukki has a vast forest reserve area; more than a half of the district is covered by forests
ഇ?
(42)

29/06/2024
ചരിത്രത്തിൽ ഇടം പിടിച്ച ഫോട്ടോ🙂ഈ ഐക്കണിക് ഫോട്ടോഗ്രാഫ് ഇന്നും ഏറ്റവും ഭയാനകമായ ബഹിരാകാശ ഫോട്ടോഗ്രാഫുകളിൽ ഒന്നായി കണക്കാക...
21/06/2024

ചരിത്രത്തിൽ ഇടം പിടിച്ച ഫോട്ടോ🙂ഈ ഐക്കണിക് ഫോട്ടോഗ്രാഫ് ഇന്നും ഏറ്റവും ഭയാനകമായ ബഹിരാകാശ ഫോട്ടോഗ്രാഫുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ബഹിരാകാശ യാത്രികനായ ബ്രൂസ് മക്കാൻഡ്‌ലെസ് II ബഹിരാകാശ പേടകവുമായി ബന്ധിപ്പിച്ച സുരക്ഷാ ടെതർ ഇല്ലാതെ ബഹിരാകാശ നടത്തം നടത്തുന്ന ആദ്യ മനുഷ്യനായി.

14/06/2024

വിയറ്റ്നാം മോഡൽ കൃഷിയുമായി രാജാക്കാട് നിന്നൊരു കർഷകൻ

മുള്ളരിക്കുടി ചാക്കോസിറ്റിയിൽ സുഗതൻ കല്ലംപ്പിള്ളിലിന്റെ കുരുമുളക്‌ തോട്ടം

രാജാക്കാട്‌ വിയറ്റ്നാം മോഡൽ കുരുമുളക്‌ കൃഷിയിൽ നേട്ടംകൊയ്‌ത്‌ വ്യത്യസ്‌തനാമൊരു കർഷകൻ. സാധാരണ കുരുമുളക്‌ വള്ളികൾ പടർത്താൻ താങ്ങുമരമായി എല്ലാവരും ഉപയോഗിക്കുന്നത് മുരിക്ക്‌, പ്ലാവ്‌, ചൗക്ക എന്നിവയാണ്‌. എന്നാൽ, മുള്ളരിക്കുടി ചാക്കോസിറ്റിയിൽ സുഗതൻ കല്ലംപ്പിള്ളിലിന്റെ കൃഷിയിടത്തിലെ താങ്ങുമരം കോൺക്രീറ്റ് കാലുകളാണ്. കാലാവസ്ഥ വ്യതിയാനംമൂലം കാറ്റിലും മഴയിലും താങ്ങുമരം ഒടിഞ്ഞുവീഴുന്നതും മുരിക്കിന്‌ രോഗബാധയുണ്ടാകുന്നതുമാണ്‌ വേറിട്ടരീതി പരീക്ഷിക്കാൻ പ്രേരിപ്പിച്ചത്‌. രണ്ട് ഏക്കറിലാണ്‌ കോൺക്രീറ്റ് കാലിൽ കുരുമുളക്‌ കൊടിയിട്ടത്‌. 1000 രൂപ വിലയുള്ള ഒരു പോസ്റ്റിന് അഞ്ച് മീറ്റർ നീളമുണ്ട്. ആദ്യം 100 എണ്ണം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങി. ഇപ്പോൾ 500 എണ്ണമായി. കോൺക്രീറ്റ്‌ കാലിനുതന്നെ അഞ്ച് ലക്ഷം രൂപ ചെലവായി. ഈ വർഷം ആദ്യവിളവെടുപ്പ് നടത്തി. വിവിധയിനം കുരുമുളക്‌ കൊടികൾ സുഗതന്റെ കൃഷിയിടത്തിലുണ്ട്‌. കൂമ്പുങ്കൽ, തെക്കൻപേപ്പർ, ശക്തിതേവം, മലബാർ എക്‌സൽ, കരിമുണ്ട, പന്നിയൂർ ഒന്നുമുതൽ ഒമ്പതുവരെ കൃഷിചെയ്യുന്നുണ്ട്‌. മറ്റ് നാടൻ ഇനങ്ങളും കൃഷിചെയ്യുന്നു. മൊത്തത്തിൽ അഞ്ച് ഏക്കറാണുള്ളത്‌. ഏലം, ജാതി, ഗ്രാമ്പൂ, കൊക്കൊ, റബർ എന്നീ കൃഷികളും പശു, മീൻ വളർത്തലുമുണ്ട്. ഭാര്യ ജിജി ഇറ്റലിയിൽ നഴ്സാണ്. മകൾ ഗൗതമി ആയുർവേദ ഡോക്ടറും മകൻ ഗോവിന്ത് സിഎ വിദ്യാർഥിയുമാണ്‌.

09/06/2024

𝐀𝐜𝐡𝐢𝐞𝐯𝐞 𝐘𝐨𝐮𝐫 𝐅𝐮𝐫𝐧𝐢𝐭𝐮𝐫𝐞 𝐁𝐮𝐬𝐢𝐧𝐞𝐬𝐬 𝐆𝐨𝐚𝐥𝐬 𝐖𝐢𝐭𝐡 𝐔𝐬!
Our services
✔️Retail store Management
✔️Staff training
✔️Marketing & Sales Strategies development
✔️PRODUCTION & Brand management
✔️System development
✔️CRM,R&D processing
Please call for our professional services:
*🛑CALL NOW👇*
☎️+𝟗𝟏 𝟖𝟎𝟖𝟗𝟕 𝟐𝟓𝟑𝟓𝟒
☎️+𝟗𝟏 𝟗𝟒𝟗𝟓𝟗𝟓𝟎𝟔𝟓𝟗
Email: [email protected]

07/06/2024
?
04/06/2024

?

27/05/2024
23/05/2024
21/05/2024
20/05/2024

എല്ലാവരും വരൂ ഇടുക്കിയിലേക്ക്‌

ഇടുക്കി എന്ന മിടുക്കി
കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കും പാട്ടുകൾക്കും പേജ് ലൈക്ക് ചെയ്തു, പേജ് ഷെയർ ചെയ്യുകയും ചെയ്യുക

09/05/2024
സ്വർണമാല നഷ്ടപ്പെട്ടുകട്ടപ്പന കുരിശുപള്ളി കുന്തളംപാറയ്ക്കും ഓറഞ്ച് ഹോട്ടലിനും ഇടയിൽ വെച്ച് ഒരു പവൻ തൂക്കം വരുന്ന മാലയും ...
04/05/2024

സ്വർണമാല നഷ്ടപ്പെട്ടു

കട്ടപ്പന കുരിശുപള്ളി കുന്തളംപാറയ്ക്കും ഓറഞ്ച് ഹോട്ടലിനും ഇടയിൽ വെച്ച് ഒരു പവൻ തൂക്കം വരുന്ന മാലയും ലോക്കറ്റും നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ ദയവായി ഈ നമ്പറിൽ വിളിച്ചറിയിക്കുക: 7736847432

14/03/2024

ഇടുക്കിയിൽ ക്രൈസ്ത‌വ ദേവാലയങ്ങൾക്ക് നേരെ ആക്രമണം നടത്തിയ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്തു.

കട്ടപ്പന,കമ്പമേട്ട്, ചേറ്റുകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള കുരിശുപള്ളികൾ കല്ലെറിഞ്ഞു തകർത്ത സംഭവത്തിൽ പ്രതി അറസ്റ്റിലായി. പുളിയന്മല പി.റ്റി.ആർ ചെറുകുന്നേൽ ജോബിൻ ജോസ് (35) ആണ് പിടിയിലായത്.

ആക്രമണത്തിന് പിന്നാലെ വണ്ടന്മേട് എസ്.എച്ച്.ഒ ഷൈൻ കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനെ കട്ടപ്പന ഡി.വൈ.എസ്.പി പി.വി ബേബി രൂപീകരിച്ചിരുന്നു. ഇവരാണ് പ്രതിയെ ഇന്ന് വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. വിവാഹം നിരന്തരമായി മുടക്കുന്ന സഭ അധികൃതരോടുള്ള വൈരാഗ്യമാണ് കുരിശുപള്ളികൾ തകർക്കാൻ കാരണമായത് എന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി.

മാർച്ച്‌ 12 -ന് പുലർച്ചെയാണ് പ്രതി ജോബിൻ ഓർത്തഡോക്സ്,
കത്തോലിക്കാ സഭകളുടെ കീഴിലെ എട്ടോളം കുരിശുപള്ളികളുടെ ചില്ലുകൾ തകർത്തത്.

പുളിയന്മല അമലമനോഹരി കപ്പേളയുടെ ചില്ല് ബൈക്കിൽ എത്തി എറിഞ്ഞു തകർക്കുന്ന സിസി ടിവി ദൃശ്യം പോലീസിന് ലഭിച്ചിരിക്കുന്നു. ഈ ദൃശ്യങ്ങളും, പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും, വസ്ത്രവുമാണ് കേസിൽ നിർണ്ണായകമായത്.

എസ്.ഐ ഡിജു ജോസഫ്, എ.എസ്.ഐ ജെയിംസ്, എസ്.സി.പി.ഒ പ്രശാന്ത് കെ മാത്യു, സി.പി.ഒ അൽബാഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

14/03/2024

അല്ലന്നേ

Address

Kattappana
Idukki
685511

Alerts

Be the first to know and let us send you an email when Idukki -ഇടുക്കി എന്ന മിടുക്കി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Idukki -ഇടുക്കി എന്ന മിടുക്കി:

Videos

Share

Category

IDUKKI - KERALA - INDIA -ASIA

150,000+ കൂട്ടുകാർ...!

അവിശ്വസനീയം...!!

പല പേജിലും പണം മുടക്കി ലൈക്ക്‌ വാരികൂട്ടി ആളെ ചേർക്കുമ്പോൾ തീർത്തും നമുക്കവകാശപ്പെടാം ഈ 140,857 ആളുകളും ഇടക്ക്കിയെ ഇഷ്ടപ്പെടുന്നവർ തന്നെയാണ്...

ഒരു ലൈക്ക്‌ പോലും നമ്മൾ ഈ 140,857 ൽ പണം മുടക്കി വാങ്ങിയിട്ടില്ല...