Kannur Holidays

Kannur  Holidays Kannur is the one of the best place to visit in Kerala.. Here we are help you to visit Kannur
(1)

83 വർഷങ്ങൾക്ക് മുൻപ് കണ്ണൂരിൽ വിമാനമിറങ്ങിയ കഥ കേട്ടിട്ടുണ്ടോ?കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം ഇന്ന് കണ്ണൂർ എയർപോർട്...
09/03/2019

83 വർഷങ്ങൾക്ക് മുൻപ് കണ്ണൂരിൽ വിമാനമിറങ്ങിയ കഥ കേട്ടിട്ടുണ്ടോ?

കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം ഇന്ന് കണ്ണൂർ എയർപോർട്ട് ആണെന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ. ഏറെനാളത്തെ കാത്തിരിപ്പിനു ശേഷമാണ് കണ്ണൂരിൽ ഒരു എയർപോർട്ട് വന്നത്. കേരളമെമ്പാടും ആ വാർത്ത ഏറെ സന്തോഷത്തോടെയാണ് കണ്ടതും കേട്ടതുമെല്ലാം. എന്നാൽ കണ്ണൂരിൽ പണ്ട് വിമാനങ്ങൾ ഇറങ്ങിയിരുന്ന കാര്യം ആർക്കെങ്കിലും അറിയാമോ? എങ്കിൽ കേട്ടോളൂ, ഏതാണ്ട് എൺപതു വർഷങ്ങൾക്കു മുൻപ് കണ്ണൂരിൽ വിമാനം ഇറങ്ങിയിരുന്നു. അതും യാത്രാവിമാനം. ആ വിശേഷങ്ങളെക്കുറിച്ചാണ് ഈ ലേഖനം.
എങ്ങനെയാണ് കണ്ണൂരിൽ ഇങ്ങനെയൊരു വിമാനസർവീസ് ഉണ്ടായത്? എവിടെയായിരുന്നു അന്ന് വിമാനം ഇറങ്ങിയിരുന്നത്? അതിനുള്ള ഉത്തരം ഇതാ : കറാച്ചി – മദ്രാസ് റൂട്ടിൽ സർവ്വീസ് നടത്തുകയായിരുന്ന ടാറ്റാ സർവ്വീസിന്റെ ‘ഡിഎച്ച് 80 ഫോക്സ്മോത്ത്’ വിമാനം അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലവർമ്മയ്ക്ക് അന്നത്തെ ബ്രിട്ടീഷ് വൈസ്രോയി വെല്ലിംഗ്ടൺ പ്രഭുവിന്റെ ബർത്ത് ഡേ ആശംസയും ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ കോപ്പിയുമായിട്ടായിരുന്നു തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. ടാറ്റ ഗ്രൂപ്പ് ഉടമ ജെ.ആർ.ഡി. ടാറ്റ തന്നെയായിരുന്നു ഈ വിമാനം പറത്തിയിരുന്നതും.

തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനും കൂടി വേണ്ടിയായിരുന്നു കണ്ണൂരിൽ ഇറങ്ങിയിരുന്നത്. എയർ സ്ട്രിപ്പ് ഒന്നും ഇല്ലാതിരുന്നതിനാൽ കണ്ണൂർ കന്റോണ്മെന്റിലെ ബ്രിട്ടീഷ് മിലിട്ടറി ആസ്ഥാനത്തെ മൈതാനമായിരുന്നു അന്നത്തെ റൺവേ.

കണ്ണൂരിൽ അപ്രതീക്ഷിതമായി ഒരു വിമാനം ഇറങ്ങുന്നതു കണ്ട കുട്ടികളും മറ്റു നാട്ടുകാരുമെല്ലാം മൈതാനത്തിനു സമീപം തടിച്ചു കൂടിയിരുന്നതായി പഴയ ആളുകൾ ഓർമ്മിക്കുന്നു. നിറയെ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നതിനാൽ വിമാനത്തിൽ തൊടാനും മറ്റുമുള്ള ആളുകളുടെ ശ്രമം വിഫലമായി. കണ്ണൂരില്‍ ആദ്യമായി വിമാനമിറങ്ങുന്നതിന് അന്ന് കൊച്ചുകുട്ടിയായ താനും സാക്ഷിയായിരുന്നതായി അന്തരിച്ച വ്യവസായ പ്രമുഖന്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ ആത്മകഥയായ ‘കൃഷ്ണലീല’യില്‍ പറയുന്നുണ്ട്.

ഈ സംഭവത്തിന‌് കേവലം മൂന്നുവർഷം മുമ്പാണ‌് ഇന്ത്യയുടെ ആദ്യവിമാനം ചിറക‌് വിരിച്ചത‌്. 1932 ഒക്ടോബർ 15നായിരുന്നു അത്. കറാച്ചി – മദ്രാസ് വിമാന സർവ്വീസ് വന്നതോടെ അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലവർമ്മയുടെ ആവശ്യപ്രകാരമായിരുന്നു ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എയർലൈനായിരുന്ന ടാറ്റാ എയർ സർവ്വീസ് 1935 ൽ തിരുവനന്തപുരത്തേക്ക് വിമാന സർവ്വീസ് ആരംഭിച്ചത്. അന്നത്തെ കാലത്ത് തിരുവനന്തപുരത്തു നിന്നും ബോംബെയിലേക്ക് ട്രെയിൻ മാർഗ്ഗം യാത്ര ചെയ്യുവാൻ 58 മണിക്കൂറോളം എടുക്കുമായിരുന്നു. ഈ യാത്രാ ദൈർഘ്യം കുറയ്ക്കുന്നതിനും കൂടി വേണ്ടിയായിരുന്നു വിമാന സർവീസിനായി രാജാവ് മുൻകൈ എടുത്തത്.

എല്ലാ ബുധനാഴ്ചകളിലും സർവ്വീസ് നടത്തിയിരുന്ന ഈ വിമാനത്തിനു ബോംബൈയ്ക്കും തിരുവനന്തപുരത്തിനുമിടയിൽ രണ്ടു സ്റ്റോപ്പുകൾ ഉണ്ടായിരുന്നു. ഒന്ന് ഗോവയിലും മറ്റൊന്ന് നമ്മുടെ കണ്ണൂരിലും ആയിരുന്നു. ഈ രണ്ടിടങ്ങളിലും വിമാനത്തിന് ഇന്ധനം നിറയ്ക്കുവാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. ജെ ആർ ഡി ടാറ്റയുടെ സുഹൃത്തുക്കളായ ജാൽ നവറോജിയും ബോംബെയിലെ വ്യവസായി സേഠ‌് കാഞ്ചി ദ്വാരകാ ദാസുമായിരുന്നു കണ്ണൂരിലിറങ്ങിയ വിമാനത്തിലെ യാത്രക്കാർ. ബോംബെയിൽ നിന്നും കണ്ണൂരിലേക്ക് 135 രൂപയായിരുന്നു ചാർജ്ജ്. അന്നത്തെ 135 രൂപയുടെ മൂലവും കൂടി ഒന്നോർക്കണേ. ഇതേ വിമാനത്തിൽ ഗോവയിൽ നിന്നും കണ്ണൂരിലേക്ക് 75 രൂപ ടിക്കറ്റ് എടുത്താൽ മതിയായിരുന്നു. കൂടാതെ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് 60 രൂപ നിരക്കിലും സഞ്ചരിക്കാമായിരുന്നു.
ടാറ്റ തുടക്കമിട്ട എയർസർവീസാണ് പിന്നീട‌് ഇന്ത്യയുടെ ഔദ്യോഗികവിമാന സേവനദാതാവായ എയർ ഇന്ത്യയായി രൂപാന്തരം പ്രാപിച്ചത്. കണ്ണൂരിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും ഇറങ്ങുന്ന ഇന്ന് ആ പഴയകാല സർവ്വീസിനെ ഓർക്കുന്ന ആരെങ്കിലും ഉണ്ടാകുമോ?

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് – ഇന്ത്യൻ എക്സ്പ്രസ്സ്, മനോരമ ഓൺലൈൻ, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും മിതമായ നിരക്കിൽ പറക്കാം…വടക്കൻ കേരളക്കാരുടെ ചിരകാല സ്വപ്നമായിരുന്നു ക...
09/03/2019

കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും മിതമായ നിരക്കിൽ പറക്കാം…

വടക്കൻ കേരളക്കാരുടെ ചിരകാല സ്വപ്നമായിരുന്നു കണ്ണൂരിലെ എയർപോർട്ട്. കണ്ണൂർ, തലശ്ശേരി പട്ടണങ്ങളിൽ നിന്ന് 25 കിലോമീറ്റർ അകലെ മട്ടന്നൂരിലെ മൂർഖൻ പറമ്പിലാണ് കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വിമാനത്താവളം യാഥാർഥ്യമായതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമായി മാറി കണ്ണൂർ വിമാനത്താവളം.

തുടക്കത്തിൽ അബുദാബി, ബെംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായിരുന്നു കണ്ണൂരിൽ നിന്നുള്ള സർവ്വീസുകൾ. എന്നാൽ ഇപ്പോൾ കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ഗോവ, ഹൂബ്ലി, ചെന്നൈ, ഹൈദരാബാദ്, മുംബൈ, മസ്‌കറ്റ്, ഷാർജ, അബുദാബി, റിയാദ്, ദോഹ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കണ്ണൂരിൽ നിന്നും വിമാന സർവ്വീസുകൾ ലഭ്യമാണ്.

ഇപ്പോഴിതാ വരുന്ന ഏപ്രിൽ ഒന്നു മുതൽ കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്കും (കരിപ്പൂർ) വിമാന സർവ്വീസ് ആരംഭിക്കുകയാണ്. ഡൽഹിയിൽ നിന്നും കണ്ണൂർ വഴി കോഴിക്കോട്ടേക്കും തിരിച്ചുമാണ് സർവ്വീസ്. എയർ ഇന്ത്യയാണ് ഈ സർവ്വീസ് നടത്തുക. ഞായർ, ചൊവ്വ, ബുധൻ, വെള്ളി, ശനി എന്നിങ്ങനെയാണ് ആഴ്ചയിൽ അഞ്ചു ദിവസമാണ് സർവ്വീസുകൾ ഉണ്ടായിരിക്കുക.
ഡൽഹിയിൽ നിന്നും രാവിലെ 9.05 നു പുറപ്പെടുന്ന വിമാനം കണ്ണൂരിൽ ഉച്ചയ്ക്ക് 12.15 നു ഇറങ്ങുകയും വീണ്ടും ഒരു മണിയ്ക്ക് കോഴിക്കോട്ടേക്ക് യാത്ര തുടരുകയും ചെയ്യും. കണ്ണൂരിൽ നിന്നും അരമണിക്കൂർ സമയം പറന്ന് ഉച്ചയ്ക്ക് 1.30 യോടെ വിമാനം കോഴിക്കോട്ട് ലാൻഡ് ചെയ്യും. തിരികെ കോഴിക്കോട് നിന്നും ഉച്ച തിരിഞ്ഞു 2.15 നു പുറപ്പെടുന്ന വിമാനം കണ്ണൂരിൽ 2.45 നു എത്തുകയും അവിടെ നിന്നും 3.30 നു ഡൽഹിയിലേക്ക് പോകുകയും ചെയ്യും. ഈ വിമാനം ഡൽഹിയിൽ എത്തുമ്പോൾ വൈകുന്നേരം 6.45 ആകും.

ഡൽഹിയിൽ നിന്നും കണ്ണൂരിലേക്ക് യാത്ര ചെയ്യുവാൻ 4000 രൂപ മുതലും കണ്ണൂർ – കോഴിക്കോട് യാത്രയ്ക്ക് 1500 രൂപ മുതലുമാണ് ഏകദേശ ടിക്കറ്റ് ചാർജ്ജുകൾ. ഈ നിരക്കുകളിൽ മാറ്റങ്ങൾ വന്നേക്കാം. നിലവിൽ കണ്ണൂരിൽ നിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും വിമാനസർവീസുകൾ ലഭ്യമാണ്. ഏപ്രിൽ മുതൽ കണ്ണൂർ – കൊച്ചി റൂട്ടിൽ കുറഞ്ഞ നിരക്കിൽ ഇൻഡിഗോയുടെ സർവ്വീസ് ലഭ്യമാകും. 1300 രൂപ മുതലായിരിക്കും ഈ റൂട്ടിലെ ടിക്കറ്റ് ചാർജ്ജുകൾ.

തിരുവനന്തപുരത്തേക്ക് കണ്ണൂരിൽ നിന്നും 2000 രൂപ മുതലായിരിക്കും ചാർജ്ജ് ഈടാക്കുക. Goibibo, MakeMyTrip പോലുള്ള ഓൺലൈൻ സൈറ്റുകളിൽ നിന്നും ബുക്ക് ചെയ്യുന്നവർക്ക് ചിലപ്പോൾ ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭ്യമാകും.
എന്തായാലും അത്യാവശ്യക്കാർക്ക് കേരളത്തിലെ ട്രാഫിക് ബ്ലോക്കുകളെയും കൂടിയ യാത്രാസമയങ്ങളെയും പേടിക്കാതെ കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം റൂട്ടുകളിൽ വിമാനത്തിൽ യാത്ര ചെയ്യാം. യാത്രയുടെ തലേദിവസങ്ങളിൽ ബുക്ക് ചെയ്യാൻ നോക്കിയാൽ ചിലപ്പോൾ ടിക്കറ്റ് നിരക്കുകൾ കൂടുതലാകുവാൻ ചാൻസുണ്ട്.

ഹരിത വിമാനത്താവളം : മറ്റു വിമാനത്താവളങ്ങളിൽ നിന്നു വ്യത്യസ്തമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളം പരിസ്ഥിതി സൗഹൃദമാണെന്ന പ്രത്യേകതയുണ്ട്. പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകാത്ത വിധത്തിൽ ഗ്രീൻഫീൽഡ് എയർപോർട്ട് എന്ന നിലയിലാണ് കണ്ണൂർ വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്. മലനിരകളും കൊച്ചു വനപ്രദേശവുമായിരുന്ന മൂർഖൻപറമ്പിലെ മരങ്ങൾ മുറിച്ചുമാറ്റിയതിനാൽ പരിസ്ഥിതിക്കു കോട്ടം തട്ടാതിരിക്കാൻ സമീപ പ്രദേശങ്ങളിൽ മൂന്നു ലക്ഷത്തോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയുണ്ടായി.

Good evening @ Kannur Holidays.. #പറശ്ശിനിക്കടവ് മുത്തപ്പന്റെ കഥ #അയ്യങ്കര ഇല്ലത്ത് വാഴുന്നവർ എന്ന നാടുവാഴിക്ക് കുട്ടികൾ...
07/03/2019

Good evening @ Kannur Holidays..

#പറശ്ശിനിക്കടവ് മുത്തപ്പന്റെ കഥ #

അയ്യങ്കര ഇല്ലത്ത് വാഴുന്നവർ എന്ന നാടുവാഴിക്ക് കുട്ടികൾ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ പത്നിയായ പാടിക്കുറ്റി അന്തർജ്ജനം ശിവഭക്തയായിരുന്നു. ശിവന് ബലിയായി അവർ പലതും അർപ്പിച്ചു. ഒരുദിവസം സ്വപ്നത്തിൽ അന്തർജ്ജനം ശിവനെ കണ്ടു. പിറ്റേദിവസം അടുത്തുള്ള ഒരു അരുവിയിൽ കുളിച്ച് കയറി വരവേ അവർ ഒരു കുഞ്ഞ് പൂമെത്തയിൽ കിടക്കുന്നതു കണ്ടു. കുട്ടിയെ എടുത്ത് വീട്ടിലേക്കു കൊണ്ടുവന്ന് അവർ സ്വന്തം മകനെപ്പോലെ വളർത്തിത്തുടങ്ങി. ഈ കുട്ടി ഇവരുടെ മനയ്ക്ക് അടുത്തുള്ള കാട്ടിൽ അമ്പും വില്ലുമെടുത്ത് വേട്ടയ്ക്കു പോകുന്നത് പതിവായിരുന്നു. താഴ്ന്ന ജാതിക്കാരുമൊത്ത് ഈ കുട്ടി ഭക്ഷണം കഴിക്കുമായിരുന്നു. ഇതു രണ്ടും നമ്പൂ‍തിരി ആചാരങ്ങൾക്ക് എതിരായതിനാൽ മാതാപിതാക്കൾ കുട്ടിയോട് ഇവ നിറുത്തുവാൻ അഭ്യർത്ഥിച്ചു. പക്ഷേ ഈ അഭ്യർത്ഥന കുട്ടി ചെവിക്കൊണ്ടില്ല. അയ്യങ്കര വാഴുന്നവർ ഇതിൽ വളരെ നിരാ‍ശനായി. ഒരു ദിവസം കുട്ടി അവന്റെ മാതാപിതാക്കളുടെ അടുത്തെത്തി അമ്പും വില്ലുമെടുത്ത് തീക്കണ്ണുകളോടെ തന്റെ വിശ്വരൂപം കാണിച്ചു. മാതാപിതാക്കൾക്ക് ഇത് ഒരു സാധാരണ കുട്ടി അല്ലെന്നും ദൈവമാണെന്നും മനസ്സിലായി. അവർ അവന്റെ മുൻപിൽ സാഷ്ടാംഗം നമസ്കരിച്ചു. കുട്ടി അവരെ അനുഗ്രഹിച്ചു. ഇതിനു ശേഷം ദൈവം അയ്യങ്കരയിലേക്ക് യാത്രയായി. പക്ഷേ കുന്നത്തൂരിന്റെ പ്രകൃതി സൗന്ദര്യം കണ്ട് ദൈവം അവിടെ തങ്ങുവാൻ തീരുമാനിച്ചു. പനമരങ്ങളിലെ കള്ള് കണ്ട് ദൈവം ആകൃഷ്ടനായി.

നിരക്ഷരനായ ചന്ദൻ എന്ന കള്ള് ചെത്തുകാരൻ തന്റെ പനമരങ്ങളിൽ നിന്ന് എന്നും രാത്രി കള്ള് മോഷണം പോവുന്നതായി കണ്ടുപിടിച്ചു. അങ്ങനെ പനകൾക്ക് കാവൽ കിടക്കുവാൻ ചന്ദൻ തീരുമാനിച്ചു. അങ്ങനെ കാവൽ കിടക്കവേ ഒരു വൃദ്ധൻ പനയിൽ നിന്ന് തന്റെ കള്ള് മോഷ്ടിക്കുന്നതായി ചന്ദൻ കണ്ടുപിടിച്ചു. തന്റെ അമ്പും വില്ലുമെടുത്ത് ഈ വൃദ്ധനെ പനമരത്തിൽ നിന്ന് എയ്തിടാൻ ചന്ദൻ തീരുമാനിച്ചു. അമ്പു തൊടുക്കവേ ചന്ദൻ ബോധരഹിതനായി നിലത്തുവീണു. ഭർത്താവിനെ തിരക്കി വന്ന ചന്ദന്റെ ഭാര്യ അദ്ദേഹം ബോധരഹിതനായി നിലത്തു കിടക്കുന്നതു കണ്ട് നിലവിളിച്ചു. മുകളിലേക്കു നോക്കിയ അവർ മരത്തിനു മുകളിൽ ഒരു വൃദ്ധനെ കണ്ട് ഒരു അപ്പൂപ്പനെ എന്ന പോലെ മുത്തപ്പാ എന്ന് വിളിച്ചു. ദൈവത്തോട് തന്റെ ഭർത്താവിനെ രക്ഷിക്കാൻ അവർ പ്രാർത്ഥിച്ചു. പിന്നാലെ അവരുടെ ഭർത്താവിന് ബോധം തിരിച്ചുവന്നു.

അവർ മുത്തപ്പന് പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും ചുട്ട മീനും കള്ളും നൈവേദ്യമായി അർപ്പിച്ചു. മുത്തപ്പന്റെ അനുഗ്രഹം അവർ അഭ്യർത്ഥിച്ചു. ചന്ദന്റെ ആഗ്രഹം അനുസരിച്ച് മുത്തപ്പൻ കുന്നത്തൂർ തന്റെ ഭവനമായി തിരഞ്ഞെടുത്തു. ഇതാണ് പ്രശസ്തമായ കുന്നത്തൂർ പാടി. ഇന്നും മുത്തപ്പൻ ക്ഷേത്രങ്ങളിൽ വിശ്വാസികൾ പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും നൈവേദ്യമായി അർപ്പിക്കുന്നു. കുന്നത്തൂരിൽ ഏതാനും വർഷങ്ങൾ താമസിച്ചതിനു ശേഷം മുത്തപ്പൻ തന്റെ അവതാരത്തിന്റെ ലക്ഷ്യ പൂർത്തീകരണത്തിനായി കൂടുതൽ അനുയോജ്യമായ ഒരിടത്തേക്കു മാറുവാൻ തീരുമാനിച്ചു. കുന്നത്തൂ പാടിയിൽ നിന്ന് ആകാശത്തേക്ക് മുത്തപ്പൻ ഒരു അമ്പ് തൊടുത്തുവിട്ടു. ഈ അമ്പ് പറശ്ശിനിക്കടവിൽ വന്നു വീണു. ഇവിടെയാണ് പ്രശസ്റ്റമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനടുത്തുള്ള തീർത്ഥത്തിൽ നിന്ന് പ്രകാശം ചൊരിഞ്ഞ ഈ അമ്പ് ഇന്ന് പറശ്ശിനിക്കാവ് ക്ഷേത്രത്തിലെ ഒരു അൾത്താരയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതിനുശേഷം മുത്തപ്പൻ പറശ്ശിനിക്കടവിൽ വസിക്കുന്നു എന്നാണ് വിശ്വാസം.

Copied

മഴമേഘങ്ങൾക്കു താഴെ സഹ്യന്റെ മടിത്തട്ടിൽ പാലക്കയം തട്ട് ..Good morning@ Kannur Holidays !
28/02/2019

മഴമേഘങ്ങൾക്കു താഴെ സഹ്യന്റെ മടിത്തട്ടിൽ പാലക്കയം തട്ട് ..

Good morning@ Kannur Holidays !

കണ്ണൂരിൽ നിന്നുള്ള വിമാനസർവീസിന്റെ സമയവിവരങ്ങൾ!!ഷെയർ ചെയ്യൂ! മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ..
02/02/2019

കണ്ണൂരിൽ നിന്നുള്ള വിമാനസർവീസിന്റെ സമയവിവരങ്ങൾ!!
ഷെയർ ചെയ്യൂ! മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ..

Travelling - it leave's you speechless,then turns you into a storyteller.Good evening@ Kannur Hoidays
30/01/2019

Travelling - it leave's you speechless,then turns you into a storyteller.

Good evening@ Kannur Hoidays

ഏച്ചിക്കാനം തറവാട്പേര് കല്യാണഭവനം  കാഞ്ഞങ്ങാടിന് കിഴക്ക് ഏഴ് കിലോമീറ്റർ അകലെ ഏച്ചിക്കാനം ഗ്രാമത്തിൽ തലയെടുപ്പോടെ നിൽക്കു...
25/01/2019

ഏച്ചിക്കാനം തറവാട്

പേര് കല്യാണഭവനം കാഞ്ഞങ്ങാടിന് കിഴക്ക് ഏഴ് കിലോമീറ്റർ അകലെ ഏച്ചിക്കാനം ഗ്രാമത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഭീമൻ തറവാട് വീട്. മൂന്നു നിലകളിലായി 40-ലേറെ മുറികൾ. അതിന്റെ ഇരട്ടിയോളം വാതിൽപ്പടികൾ. കട്ടിളകളും വാതിലുകളുമെല്ലാം കൊത്തുപണികളാൽ ആകർഷമായവ .മുസ്‌ലിം തറവാടായും വില്ലൻമാരുടെ ഒളിസങ്കേതമായും നായകന്റെ നാലുകെട്ടായുമെല്ലാം സിനിമയിൽ മിന്നിത്തെളിയുന്ന ഈ വലിയ വീടിന് മലബാറിലെ ജന്മിത്വത്തിന്റെയും കർഷക ജീവിതത്തിന്റെയും കഥ പറയാനുണ്ട്. മടിക്കൈ ഗ്രാമപ്പഞ്ചായത്തിലാണ് ഏച്ചിക്കാനം തറവാട് നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ വിളകൊയ്ത്തിന്റെയും നെല്ലെടുപ്പിന്റെയും തുടങ്ങി കേരളമൊട്ടാകെ കത്തിപ്പടർന്ന കർഷക-കമ്യൂണിസ്റ്റ് സമരങ്ങളുടെ മടിക്കൈ കരുത്തിന് സാക്ഷിയാണ് ഈ തറവാട് വീട്. എ.കെ.ജി.യുൾെപ്പടെയുള്ള നേതാക്കളുടെ സമര കാൽപ്പാടുകൾ പതിഞ്ഞ ഏച്ചിക്കാനം കല്യാൺറോഡിൽനിന്ന് വടക്ക് താഴ്വാരത്തിൽ നോക്കിയാൽ കല്യാണഭവനം കാണാം. നാലുകെട്ടിന്റെ പേര് കല്യാണഭവനം എന്നായതിനാൽ ദേശീയപാതയിൽനിന്ന് തുടങ്ങുന്ന റോഡിനും ഇതേ പേരായി. കണ്ണൂർ ജില്ലയിലെ പരിയാരത്തെ വിശ്വകർമജരാണ് മരപ്പണികൾക്ക് നേതൃത്വം കൊടുത്തത്. ബേപ്പൂരിൽനിന്ന് ഖലാസികളെത്തിയാണ് വൻമരങ്ങൾ പണിപ്പുരയിലെത്തിച്ചത്. അഞ്ചുവർഷം വേണ്ടിവന്നു നാലുകെട്ടിന്റെയും മാളികയുടെയും നിർമാണം പൂർത്തിയാക്കാൻ , നാലുകെട്ടിന് 90 വയസ്സ്; നിർമാണം വേങ്ങയിൽ ചാത്തുക്കുട്ടി നായനാർ കുമ്പള റായ് കുടുംബത്തിലെ ചിറക്കര ചന്തു ഏച്ചിക്കാനം ചന്തുവായ ചരിത്ര പശ്ചാത്തല കഥയുണ്ട് ഏച്ചിക്കാനം തറവാടിന് . ഒരുകാലത്ത് നാല് ആനകൾ വരെ തുമ്പിക്കൈ ഉയർത്തിനിന്ന ജന്മിത്തറവാട്. സ്വാതന്ത്ര്യസമരസേനാനി കെ.മാധവൻ, അദ്ദേഹത്തിന്റെ ആത്മകഥയിൽ ഇങ്ങനെ കുറിച്ചിട്ടുണ്ട്.തൃക്കരിപ്പൂർ മുതൽ കാസർകോട് വരെ 16 പത്തായപ്പുരകളായി വ്യാപിച്ചുകിടക്കുന്ന കോടോത്ത്, ഏച്ചിക്കാനം തറവാട്ടുകാരെ പറയാതെ മടിക്കൈയുടെയോ കാസർകോടിന്റെയോ ചരിത്രം മുഴുമിപ്പിക്കാനാകില്ല

#

Wake up & LiveGood morning @ Kannur Holidays
20/09/2018

Wake up & Live

Good morning @ Kannur Holidays

കാപ്പി മലയിൽ പോയിട്ടുണ്ടോ....കാപ്പി മല ...വൈതൽ കുണ്ട് '         കണ്ണൂർ, തളിപ്പറമ്പ് വഴി 43 കി.മീ സഞ്ചരിച്ചാൽ ആലക്കോട് ഗ്...
20/04/2018

കാപ്പി മലയിൽ പോയിട്ടുണ്ടോ....കാപ്പി മല ...വൈതൽ കുണ്ട് '
കണ്ണൂർ, തളിപ്പറമ്പ് വഴി 43 കി.മീ സഞ്ചരിച്ചാൽ ആലക്കോട് ഗ്രാമത്തിൽ എത്താം,
അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് 8 കി.മീ യാത്ര ചെയ്ത് കഴിയുമ്പോൾ ' റിവേർസ് മുക്ക് ' എന്ന സ്ഥലത്ത് ഒരു കുരിശ് പള്ളി കാണും...
അവിടെ നിന്നും വലത്തോട്ട് 2 കി.മീ സഞ്ചരിച്ചാൽ ആദ്യം കാണുന്ന (വലത് ഭാഗത്ത് )
മണ്ണിട്ട റോഡിന്റെ അരികിൽ വണ്ടി നിർത്തി, കാൽനടയായി 500 മീറ്റർ നടന്നാൽ പ്രകൃതി സുന്ദരമായ 'വൈതൽ കുണ്ട് 'ൽ എത്തിച്ചേരാം.
പൈതൽമലയിൽ നിന്നും ഉൽഭവിച്ച് വൈതൽ കുണ്ടിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം അതി മനോഹര കാഴ്ചയാണ്. സ്വകാര്യ വ്യക്തികളുടെ പറമ്പിലൂടെ ഒഴുകുന്ന ചെറിയ ചെറിയ അരുവികളും,
കൃഷിയിടങ്ങളും കണ്ടു കൊണ്ടുള്ള കാൽനടയാത്ര ഒരു അനുഭവം തന്നെയാണ്.
(ഇതുവഴി ജീപ്പുകൾ സഞ്ചരിക്കാറുണ്ടെങ്കിലും ഉരുൾപൊട്ടൽ കാരണം റോഡ് തകർന്നിരിക്കയാണ്)
കണ്ണൂർ ജില്ലയിലെ ഏറ്റവും കൂടുതൽ തണുപ്പുള്ളതും ഉയരം കൂടിയതുമായ സ്ഥലമാണ്
' കാപ്പി മല ' കർണ്ണാടകയുടെ ബ്രഹ്മഗിരി മലനിരകളുമായി അതിർത്തി പങ്കിടുന്ന മനോഹരമായ ഗ്രാമം ......
'റിവേർസ് മുക്ക് ' ൽ നിന്നും ഇടത്തോട്ട് 4 കി.മീ സഞ്ചരിച്ചാൽ കാപ്പി മലയിലെത്താം.. നിരവധി വെള്ളച്ചാട്ടങ്ങളും, കോട മലനിരകളും, വീതി കുറഞ്ഞ റോഡിന്റെ ഇരുവശത്തും പൂത്ത് നിൽക്കുന്ന മഞ്ഞപ്പുല്ലുകളും ഈ ഗ്രാമത്തിന്റെ പ്രത്യേകതകളാണ്.
കാപ്പി മല, വൈതൽ കുണ്ട് കാഴ്ചകൾ പറഞ്ഞറിയക്കാൻ പ്രയാസമാണ്. കണ്ട് രസിക്കുക തന്നെ വേണം.
കണ്ണൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നും ഒരുKRTC ഉൾപ്പെടെ സ്വകാര്യ ബസ്സുകൾ കാപ്പി മലയിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്.
വൈതൽ കണ്ടിലേക്ക് പോകുമ്പോൾ ഭക്ഷണം കരുതുന്നത് നന്നായിരിക്കും, കാരണം അതിലെ മനോഹര കാഴ്ചകൾ പെട്ടെന്ന് കണ്ട് തിരിച്ച് പോരാൻ ഒരു സഞ്ചാരിക്കും സാധിക്കില്ല.

കടപ്പാട് :

ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഇനി ടൂറിസം ഭൂപടത്തിൽസംസ്ഥാന ടൂറിസം വകുപ്പ് ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വാട്ടർ ടൂറിസത്ത...
20/10/2017

ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഇനി ടൂറിസം ഭൂപടത്തിൽ

സംസ്ഥാന ടൂറിസം വകുപ്പ് ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വാട്ടർ ടൂറിസത്തിനായി ഒരു കോടി രൂപ അനുവദിച്ചു.
മഞ്ഞുമലയുടെ മടിത്തട്ടായി വിശേഷിക്കപ്പെടുന്ന മലബാറിലെ പ്രധാന സാഹസിക വിനോദസഞ്ചാര കേന്ദ്രമായ പൈതൽ മലയിലെത്തുന്ന സഞ്ചാരികൾക്ക്‌ കാഴ്ചയുടെ നവവസന്തമൊരുക്കുകയാണ്‌ ഏഴരക്കുണ്ട്‌ വെള്ളച്ചാട്ടം. 200 അടി ഉയരത്തിൽ നിന്ന്‌ പാറക്കെട്ടുകളെ തഴുകി താഴേക്ക്‌ ഒഴുകിയെത്തുന്ന ജലപ്രവാഹമാണ്‌ ഏഴരക്കുണ്ടിനെ കാഴ്ച്ചക്കാർക്ക്‌ വിസ്മയിപ്പിക്കുന്ന അനുഭവമായി മാറ്റുന്നത്‌. പാറക്കെട്ടുകളിലൂടെ താഴേക്ക്‌ പതിയുന്ന ജലം പല തട്ടുകളിലൂടെയാണ്‌ ഒഴുകിയെത്തുന്നത്‌. പ്രകൃതി ഒരുക്കിയ എട്ട്‌ തട്ടുകളാണ്‌ ഇവിടെയുള്ളത്‌. ഇതിൽ ഒരെണ്ണം അൽപം ചെറുതായതിനാലാണ്‌ ഈ വെള്ളത്തിന്‌ ഏഴരക്കുണ്ട്‌ എന്ന വിളിപ്പേര്‌ വന്നത്‌.
കുടിയാൻമലയിൽ പൈതൽമലയിലേക്കുള്ള യാത്രയിൽ മലയടിവാരത്തായാണ്‌ ഏഴക്കുണ്ട്‌ വെള്ളച്ചാട്ടം.
കാലവർഷം കനക്കുമ്പോൾ ഹൂങ്കാര ശബ്ദത്തോടെയാണ്‌ വെള്ളച്ചാട്ടത്തിന്റെ പതനം. ഇതിന്‌ ചുറ്റും കാടുകൾ നിറഞ്ഞുനിൽക്കുന്നതും വെള്ളച്ചാട്ടത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്ന മനോഹര കാഴ്ചയാണ്‌. പൈതൽമലയിൽ നിന്ന്‌ റോപ്‌ വേ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത സഞ്ചാരികൾക്ക്‌ ആസ്വദിക്കാൻ കഴിയും.
മഴ ശക്തമാകുമ്പോൾ ആതിരപ്പള്ളിയെ അനുസ്മരിക്കുന്ന ദൃശ്യാനുഭവമാണ്‌ ഏഴരക്കുണ്ട്‌ വെള്ളാട്ടം സഞ്ചാരികൾക്ക്‌ സമ്മാനിക്കുന്നത്‌. ഇത്‌ കാണുന്നതിനായി നിത്യവും നിരവധി സഞ്ചാരികളാണ്‌ പൈതൽമലയിലും ഏഴരക്കുണ്ടിലുമായി എത്തുന്നത്‌. പൈതൽ റിസോർട്ടിന്റെ ആഭിമുഖ്യത്തിലും സഞ്ചാരികൾക്ക്‌ ഏഴരക്കുണ്ട്‌ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിന്‌ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്‌.
#കടപ്പാട്

കണ്ണൂർ ജില്ലയുടെടൂറിസത്തിൽ വയലപ്ര.... അഭിമാനം.!!കണ്ണൂർ ജില്ലാ ടൂറിസം കൗൺസിൽ പ്രദേശമായി പഴയങ്ങാടിക്കടുത്ത രാമപുരം ,വയലപ്ര...
08/09/2017

കണ്ണൂർ ജില്ലയുടെ
ടൂറിസത്തിൽ വയലപ്ര.... അഭിമാനം.!!
കണ്ണൂർ ജില്ലാ ടൂറിസം കൗൺസിൽ പ്രദേശമായി പഴയങ്ങാടിക്കടുത്ത രാമപുരം ,വയലപ്ര വൻ കുതിച്ച് ചാട്ടം തന്നെ നടത്തി കഴിഞ്ഞു.....! നിരവധി പ്രദേശങ്ങളിൽ നിന്നും പ്രകൃതിയുടെ ദൃശ്യവിരുന്ന് നേരിൽ കാണാൻ 100 കണക്കിന് ആളുകൾ എന്നും വയലപ്രയിൽ എത്തുന്നു..,, പ്രകൃതി കനിഞ്ഞ ഈ മണ്ണ് ചുരുങ്ങിയ കാലം കൊണ്ട് ജില്ലയുടെ ടൂറിസത്തിൽ ഇടം പിടിച്ചു.കൂടുതലും പ്രവാസികളും കുടുംബങ്ങളുമാണ് വയലപ്രയിൽ എത്തുന്നത് എന്ന് വയലപ്രക്കാരും പറയുന്നു.
വയലപ്രയുടെ ഇന്നത്തെ മനോഹാരിതയക്ക്
ടി.വി.രാജേഷ് എം.എൽ.എ യുടെ പങ്ക് ഈ അവസരത്തിൽ അനുസ്മരിക്കട്ടെ...
'ഇന്നത്തെ വയലപ്ര കായലും ... പാർക്കും നേരിൽ കാണാൻ .... കുടുംബസമേതം ശ്രമിക്കുമല്ലോ..''..... (തീർച്ചയായും നല്ല അനുഭവമാകും.)
ചില കൂട്ടുകാരുമൊത്ത് #
തിരിക്കിട്ട ക്ലിക്കുകൾ....
വയലപ്രയിൽ നിന്നും.

ഹൃദയം നിറഞ്ഞ ഓണാശംസകൾ...Let's Celebrate The Return Of The King.🌸 Happy Onam 🌸kannur Holidays
04/09/2017

ഹൃദയം നിറഞ്ഞ ഓണാശംസകൾ...

Let's Celebrate The Return Of The King.
🌸 Happy Onam 🌸
kannur Holidays

  Beach fixesEverything..!Gudmrng  Holidays
29/08/2017

Beach fixes
Everything..!

Gudmrng Holidays

ചിറകു വിരിക്കാൻ ഒരുങ്ങി നമ്മുടെ കണ്ണൂർ..കണ്ണൂര്‍ വിമാനത്താവളത്തിന്റെ എയര്‍സൈഡ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 95 ശതമാനവും സിറ...
27/08/2017

ചിറകു വിരിക്കാൻ ഒരുങ്ങി നമ്മുടെ കണ്ണൂർ..
കണ്ണൂര്‍ വിമാനത്താവളത്തിന്റെ എയര്‍സൈഡ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 95 ശതമാനവും സിറ്റിസൈഡ് നിര്‍മാണം 87 ശതമാനവും പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിമാനങ്ങള്‍ നിര്‍ത്തിയിടുവാനുള്ള 827 മീറ്റര്‍ ഏപ്രണ്‍, 3050 മീറ്റര്‍ നീളമുള്ള റണ്‍വേ, എയര്‍ ട്രാഫിക്‍ കണ്‍ട്രോള്‍, ഫ്ലൈ‌ഓവര്‍ എന്നിവയുടെ നിര്‍മാണമാണ് പൂര്‍ത്തിയായിട്ടുള്ളത്. വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുവാനുള്ള ഫ്യുവല്‍ ഫാമിന്റെ നിര്‍മാണവും പൂര്‍ത്തിയായിക്കഴിഞ്ഞു. DVOR ഉള്‍പ്പടെയുള്ള ഗതിനിയന്ത്രണ സംവിധാനങ്ങള്‍ എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചുകഴിഞ്ഞു.

എയര്‍ കാര്‍ഗോ കോംപ്ലക്സ്, CISFനുള്ള കെട്ടിടസമുച്ചയം, KIAL ഓഫീസ് കോംപ്ലക്സ്, ചുറ്റുമതില്‍ റോഡ് നിര്‍മാണം, അനുബന്ധ ലൈറ്റിങ്ങ് സംവിധാനം എന്നിവയുടെ ദര്‍ഘാസ് നടപടികള്‍ അവസാനഘട്ടത്തിലാണ്. വിമാനത്താവളത്തിനോട് അനുബന്ധിച്ചുള്ള കാര്‍ പാര്‍ക്കിങ്ങ്, മള്‍ടിപ്ലെക്സ്, ഡ്യൂട്ടിഫ്രീ ഷോപ്പുകള്‍, വൈഫൈ സൗകര്യങ്ങള്‍ എന്നിവയ്ക്കായുള്ള ദര്‍ഘാസ് നടപടികളും ആരംഭിച്ചു.

വിമാനത്താവളത്തിന്റെ സമീപപ്രദേശങ്ങളില്‍ KIALന്റെ നേതൃത്വത്തില്‍ വനവല്‍ക്കരണവും പുരോഗമിക്കുകയാണ്. മട്ടന്നൂര്‍/കീഴല്ലൂര്‍ പഞ്ചായത്തുകളുടെ പരിധിയില്‍ 3.48 ലക്ഷം വൃക്ഷത്തൈകള്‍ ഇതുവരെ നട്ടുകഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  all things of nature there is   for the marvelous  morning Kannur... ! The Sunday
27/08/2017

all things of nature there is
for the marvelous

morning Kannur...
! The Sunday

  & shineIts a beach walk'in timeGud mrng  Kannur  beach view from Payyambalam ,
26/08/2017

& shine
Its a beach walk'in time

Gud mrng Kannur

beach view from Payyambalam ,

  morning cheerfulness can   extremly obnoxiousvery Good morning kannur....
25/08/2017

morning cheerfulness can
extremly obnoxious

very Good morning kannur....

  museums are places where Time is transformed into SpaceGood morning  Holidays
23/08/2017

museums are places where Time is transformed into Space

Good morning Holidays

കണ്ണിനും മനസിനും കുളിരണിയിക്കാൻ പച്ച പട്ടുടുത്ത്‌ ഒരുങ്ങി നിൽക്കുന്ന നമ്മുടെ കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം..
22/08/2017

കണ്ണിനും മനസിനും കുളിരണിയിക്കാൻ പച്ച പട്ടുടുത്ത്‌ ഒരുങ്ങി നിൽക്കുന്ന നമ്മുടെ കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം..

  smaller the creature, the bolder its spirit. # Rise Up and Salute the Sun #    Good Morning @ Kannur Holidays  from Ar...
18/08/2017

smaller the creature, the bolder its spirit.
# Rise Up and Salute the Sun #

Good Morning @ Kannur Holidays

from Aralam forest , Kannur

 #"Take a  quiet walk with  mother nature.  will nurture your  , body & soul"Good Morning @ Kannur Holidays  from Ranipu...
17/08/2017

#"Take a quiet walk with
mother nature.
will nurture your
, body & soul"

Good Morning @ Kannur Holidays

from Ranipuram Hill Station
other nearest attractive spots from kannur

ചിങ്ങം പിറന്നു.. ഐശ്വര്യത്തേയും സന്തോഷത്തെയും വരവേൽക്കാൻ പ്രകൃതിയും ഒരുങ്ങി... മാടായിപ്പാറയിൽ നിന്നും മനോഹരമായ ഒരു കാഴച്...
17/08/2017

ചിങ്ങം പിറന്നു.. ഐശ്വര്യത്തേയും സന്തോഷത്തെയും വരവേൽക്കാൻ പ്രകൃതിയും ഒരുങ്ങി... മാടായിപ്പാറയിൽ നിന്നും മനോഹരമായ ഒരു കാഴച്ച..

  day is a new begining  a deep breath,smile,& Start again  morning @ Kannur Holidays  #
16/08/2017

day is a new begining
a deep breath,smile,
& Start again

morning @ Kannur Holidays

#

  sunset brings,the promise of a new dawn #  Night @ Kannur Holidays #A warm sunset @ muzhappilangad Beach
15/08/2017

sunset brings,
the promise of a new dawn #
Night @ Kannur Holidays #
A warm sunset @ muzhappilangad Beach

  is short #  the trip #  the shoes #  Have a trekking in paithalmala #
15/08/2017

is short #
the trip #
the shoes #
Have a trekking in paithalmala #

14/08/2017

the declaration of Independence #
@ Holidays #

13/08/2017

# Up & Attack the day with #
# # #
Morning @ Kannur Holidays #

  without you is a dwindled dawn #   Morning! @ kannur Holidays  # #@ Thottada Beach  #
11/08/2017

without you is a dwindled dawn # Morning! @ kannur Holidays #
#@ Thottada Beach #

KANNUR HOLIDAYS... MAKE UR HOLIDAYS AS LONG AS MEMORABLE..
10/10/2015

KANNUR HOLIDAYS... MAKE UR HOLIDAYS AS LONG AS MEMORABLE..

കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏപ്രില്‍ രണ്ടാംവാരത്തില്‍ ആദ്യവിമാനം പറന്നുയരും. നിര്‍മാണ പ്ര...
22/09/2015

കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏപ്രില്‍ രണ്ടാംവാരത്തില്‍ ആദ്യവിമാനം പറന്നുയരും. നിര്‍മാണ പ്രവൃത്തി ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെ വിമാനത്തിന്റെ പരീക്ഷണ പറക്കലിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കാനുള്ള ഈ പദ്ധതി അതിവേഗം പൂര്‍ത്തീകരിച്ച് ജനങ്ങളുടെ അംഗീകാരം നേടിയെടുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പരീക്ഷണ പറക്കല്‍ എത്രയും പെട്ടെന്ന് നടത്താനുള്ള നീക്കങ്ങള്‍ നടക്കുന്നത്.
ഏപ്രില്‍ രണ്ടാം വാരമോ മെയ് ആദ്യവാരമോ കണ്ണൂര്‍ മൂര്‍ഖന്‍ പറമ്പിലെ വിമാനത്താവളത്തില്‍ നിന്ന് പരീക്ഷണ പറക്കല്‍ നടക്കുംം. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി വരികയാണ്. സപ്തംബര്‍ മാസം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും അടുത്തവര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പും കടന്നുവരാനിരിക്കെ നായകരെന്ന പരിവേഷം ലഭിക്കുന്നതിന് വേണ്ടിയാണ് വിമാനത്താവളത്തിന്റെ പ്രവൃത്തികള്‍ അതിവേഗം പൂര്‍്ത്തീകരിച്ച് വോട്ട് നേടാനുള്ള തന്ത്രങ്ങല്‍ അണിയറയില്‍ ഒരുങ്ങുന്നത്. ഡിസംബര്‍ മാസത്തില്‍ വിമാനത്താവളം തുറന്നുകൊടുക്കാനാണ് സര്‍ക്കാറിന്റെ നീക്കം. വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഊര്‍ജിതമായി. അതിനോടൊപ്പം റണ്‍വെയുടെ നിര്‍മാണ പ്രവൃത്തികളും ഏകദേശം പൂര്‍ത്തിയാവും. കരാര്‍ ഏറ്റെടുത്ത കിയാല്‍ കമ്പനി രാവും പകലും നൂറുകണക്കിന് തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് നിര്‍മാണ പ്രവൃത്തികള്‍ ഊര്‍ജിതമാക്കുന്നത്. 1200 ഏക്കര്‍ സ്ഥലത്ത് ആയിരത്തി അറന്നൂറ് കോടി രൂപാ ചെലവിലാണ് വിമാനത്താവളം നിര്‍മിക്കുന്നത്.

22/09/2015
30/07/2015

കണ്ണൂർ എയർപോർട്ടിന് എ . പി.ജെ അബ്ദുൽ കലാമിന്റെ പേര് ഇടുക . ലോകം കണ്ട, ഇന്ത്യക്ക് അഭിമാനമായ ഒരു മഹാത്മാവിനോടുള്ള ആദരവ് കൊണ്ട് ജനങ്ങളുടെ ഒരു ആഗ്രഹം ആണ് . അധികാരികളുടെ അടുത്ത എത്തുന്നത് വരെ ഷെയർ ചെയ്യുക.

Address

Kannur
670001

Alerts

Be the first to know and let us send you an email when Kannur Holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Tour Agencies in Kannur

Show All