04/06/2023
https://m.facebook.com/story.php?story_fbid=741886777937529&id=100063486413752&mibextid=Nif5oz
ദീർഘകാലം അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകനായി പാർട്ടി ആദർശങ്ങളിൽ അടിയുറച്ച് വിശ്വസിച്ച് ജീവിതത്തില്‍ അത് പകർത്തി നാളിതുവരെ നിങ്ങളോടൊപ്പം നിങ്ങളിലൊരാളായി പ്രവർത്തിച്ച എനിക്ക് ഇന്നും മനസ്സിലാകാത്ത എന്റെ അയോഗ്യത എന്താണ് ?
സി.പി.എം നിയന്ത്രണത്തിലുള്ള അമ്യൂസ്മെന്റെ പാർക്കിനെതിരെ നൽകിയ കേസ് പിൻവലിക്കാത്തതാണോ എന്റെ അയോഗ്യത?
സി.പി.എം ന്റെ കൊള്ളരുതായ്മകൾക്കെതിരെ സന്ധിയില്ല സമരം പ്രഖ്യാപിച്ചതാണോ എന്റെ അയോഗ്യത?
കെ.പി.സി.സി പ്രസിഡന്റ് ശ്രീ കെ.സുധാകരന്റെ എതിരാളികളോട് വിട്ടുവീഴ്ചയില്ലാത്ത സമരം എന്ന നിലപാടിൽ ഉറച്ചുനിന്ന് കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിച്ചതാണോ എന്റെ അയോഗ്യത?
ഐ.എൻ.ടി.സി യൂണിയന് പ്രവർത്തനരംഗത്ത് 1985 മുതൽ പ്രവർത്തിച്ച് നാളിതുവരെ സംഘടനയോട് തികഞ്ഞ ആത്മാർത്ഥതയോടും അച്ചടക്കത്തോടെയും പാർട്ടി ചട്ടക്കൂടിൽ തന്നെ ഇന്നും നിലകൊള്ളുന്നതാണോ എന്റെ അയോഗ്യത.?
അസ്സംബ്ലി തിരഞ്ഞെടുപ്പിൽ തോട്ടം തൊഴിലാളിയായ എന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ തികഞ്ഞ ആത്മാർത്ഥതയോടെയും ചിട്ടയായും പ്രവർത്തിക്കുകയും പാർട്ടി പിൻമാറാൻ ആവശ്യപ്പെട്ടപ്പോൾ യാതൊരു മടിയും കൂടാതെ നിർദ്ദേശം പാലിക്കുകയും ചെയ്തതാണോ എന്റെ അയോഗ്യത?
ഭാര്യയുടെ താലിമാലയടക്കം പണയപ്പെടുത്തി ദേവികുളം നിയോജകമണ്ഡലത്തിൽ പ്രചരണത്തിന്റെ ഭാഗമായി അടിച്ച് വച്ച ഫ്ലക്സുകളും പോസ്റ്ററുകളും മാറ്റി പകരം പ്രഖ്യാപിച്ച സ്ഥാനാർത്ഥിയുടെ പ്രചരണബോർഡുകൾ ഒരു മടിയും കൂടാതെ സ്ഥാപിച്ച് യാതൊരു പരാതിയും പരിഭവവും ഇല്ലാതെ പ്രവർത്തിച്ചതാണോ അയോഗ്യത?
നാല് തവണ അടുപ്പിച്ച് അസ്സംബ്ലി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് പരിശോധിച്ച് പരിഹാരം കാണണം എന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടതാണോ എന്റെ അയോഗ്യത ?
പാർട്ടി ശക്തിപ്പെടാൻ ദേവികുളത്തിന് ഒരു.എം.എൽ.എ ഉണ്ടാകാൻ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചതാണോ എന്റെ അയോഗ്യത.?
പാർട്ടിക്ക് വേണ്ടി നിരവധി കേസുകളില്‍ പ്രതിയായതാണോ എന്റെ അയോഗ്യത?
ഇക്കാലമത്രയും വിനീത വിധേയനായി പാർട്ടിക്കും നേതാക്കൾക്കും ഒപ്പം അടിയുറച്ച് നിന്നതാണോ എന്റെ അയോഗ്യത?
എന്നെപ്പോലെ ഒരു തോട്ടം തൊഴിലാളിയായ കോൺഗ്രസ് പ്രവർത്തകന് ഈ കാര്യങ്ങൾ അറിയണം എന്ന് ആഗ്രഹിക്കാൻ പോലും പാടില്ല എന്നാണ് നേതൃത്വം കൈക്കൊള്ളുന്ന തീരുമാനം