Travelmate

Travelmate The page TRAVELMATE is about the journies around kerala[INDIA].The page discussed about the different tourist places ,travel rout to the destinations

03/01/2022
06/11/2021
12/06/2021
24/07/2020

#ഇത്_പോലുള്ള_സ്വപ്നങ്ങൾ_എല്ലാം_ഭാക്കിയാണ്_ദൈവമേ ...
#കോവിഡ്_മഹാമാരിയിൽ_നിന്ന്_ഞങ്ങളെ_രക്ഷിക്കണേ ....

#എന്നിട്ട്_വേണം_ദൈവം_പ്രകൃതിക്ക്_നൽകിയ #വരദാനങ്ങൾ_തേടിയിറങ്ങാൻ



#പ്രണയമാണ്_യാത്രയോട്

14/07/2020

#കൊളുക്കുമല_സൂര്യനെല്ലി_മൂന്നാർ ❤️

കാഴ്ച്ചയുടെ പൊൻവസന്തം ഒരുക്കി കൊളുക്കുമല
പോകാം ലോകത്തെ ഏറ്റവും ഉയരംകൂടിയ തേയിലത്തോട്ടമായ കൊളുക്കുമലയിലേക്ക്

റൂട്ട് : മൂന്നാർ-ചിന്നക്കനാൽ-സൂര്യനെല്ലി-കൊളുക്കുമല
Shot on pixel 3 XL ✌️

By : Ajmal Aju

13/07/2020




#മണാലി_ഹിമാചലിന്റെ_സൗന്ദര്യം 💜 😍 ♥

#ഇതൊക്കെ_ആസ്വദിചില്ലങ്കിൽ_എന്ത്_മണാലി_യാത്ര? ♥

#കുളു_മണാലി_മഞ്ഞിൽ_ജന്മംകൊണ്ട_ഒരു_സ്വർഗ്ഗമാണ് ?💚

മണാലിയേക്കുറിച്ച് നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്. ഒരു പക്ഷെ മികച്ച റൊമാന്റിക് ഡെസ്റ്റിനേഷന്‍ എന്നായിരിക്കാം അതല്ലെങ്കില്‍ മികച്ച അഡ്വഞ്ചര്‍ ഡെസ്റ്റിനേഷന്‍. പ്രണയവും സ‌ഹസികതയും ചേരുന്ന ഈ സ്ഥലത്തേക്ക് നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയേയും കൂട്ടിപോകാം. നിങ്ങളുടെ പ്രണയാനുഭവങ്ങളില്‍ ഒരല്‍പ്പം ‌സാഹ‌സികതയും ചേരുമ്പോള്‍ ഉണ്ടാകുന്ന ത്രില്‍ മണാലിയില്‍ പോയി തന്നെ അനുഭവിക്കണം. നിങ്ങള്‍ ഡല്‍ഹിയിലാണെങ്കില്‍ ഇടയ്ക്കിടെ പോകാന്‍ പറ്റി‌യ മിക‌‌ച്ച സ്ഥലങ്ങളില്‍ ഒന്നാണ് മണാലി. ചിലപ്പോള്‍ ഒറ്റയ്ക്ക്, ചിലപ്പോള്‍ കാമുകിയോടൊപ്പം, വേണമെങ്കില്‍ കുടുംബത്തോടൊപ്പം, അല്ലെങ്കില്‍ സുഹൃത്തുക്കളോടൊപ്പം അങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് മണാലി.

#ഇവിടുത്തെ_കാററാണ്_കാററ്
#സ്വർഗ്ഗം_കാണാൻ_പോകുന്നോ??? 😊 😘 😘 😘 😘

മനുഷ്യന്‍ ഹൃദയതത്തിൽ എത്രമാത്രം സ്നഹം ഉള്ളവർ ആണെന്നു ഇവിടെ ചെന്നാൽ മനസ്സിലാകും....
"കുളു മണാലി ( ഹിമാചല്‍പ്രദേശ്) ഞാൻ കണ്ട സ്വർഗ്ഗം"

പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്‍ മലനിരകളുടെ താഴ്വരയില്‍ ശാന്തസുന്ദരമായ ഒരു ഭൂമിയുണ്ട്. സഞ്ചാരികളുടെ പറുദീസയായ മണാലി. വടക്കേ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മണാലി. ഹിമാലയത്തോട്‌ ചേര്‍ന്ന്കിടക്കുന്ന ഈ വിസ്മയഭൂമി കാണാന്‍ ലോകത്തിന്‍റെ പലകോണുകളില്‍ നിന്നായി എണ്ണിയാലൊടുങ്ങാത്തത്ര സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടേക്ക് പ്രവഹിക്കുന്നത്. പ്രകൃതി സൗന്ദര്യം നുകരാനും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുമാണ് സഞ്ചാരികള്‍ കൂടുതലും ഇവിടെ എത്താറുള്ളത്. ഇന്ത്യയിലെ പ്രശസ്തമായ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ് മണാലി. മണാലിയിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ മനസിലാക്കാം.

മണാലിയിലേക്ക് :

ഡല്‍ഹിയില്‍ നിന്ന് 580 കിലോമീറ്റര്‍ അകലെയായി ഹിമാചല്‍ പ്രദേശില്‍ കുളുതാഴ്വരയുടെ വടക്ക് ഭാഗത്തായാണ് മണാലി സ്ഥിതി ചെയ്യുന്നത്.

മണാലിയില്‍ എത്തിച്ചേരാന്‍ :

മണാലിയില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെയാണ് റെയില്‍വെ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്, അതിനാല്‍ റോഡ് മാര്‍ഗമാണ് മണാലിയിലേക്ക് യാത്ര ചെയ്യുന്നത് ഉചിതം. ഡല്‍ഹിയില്‍ നിന്ന് ഹിമചല്‍ പ്രദേശ് ടൂറിസം കോര്‍പ്പറേഷന്റെ ബസുകള്‍ മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ നിന്ന് 15 മണിക്കൂര്‍ ബസില്‍ യാത്ര ചെയ്യണം മണാലിയില്‍ എത്തിച്ചേരാന്‍. ഡല്‍ഹിയില്‍ നിന്ന് മണാലിയിലേക്ക് രാത്രികാല ബസ് സര്‍വീസുകളാണ് കൂടുതലായും ഉള്ളത്.

പോകാന്‍ നല്ല സമയം :

മാര്‍ച്ച് അവസാനം മുതല്‍ ഒക്ടോബര്‍ വരെയാണ് മണാലിയില്‍ യാത്ര ചെയ്യാന്‍ നല്ല സമയം. ഒക്ടോബര്‍ മുത രാത്രിയും രാവിലെയും കനത്ത തണുപ്പായിരിക്കും. ഡിസംബര്‍ മുതല്‍ ആരംഭിക്കുന്ന മഞ്ഞുവീഴ്ച യാത്ര ദുസ്സഹമാക്കും.

സാഹസികരേ ഇതിലേ ഇതിലേ :

സാഹസികപ്രിയരുടെ ഇഷ്ടസ്ഥലമാണ് മണാലി. സഹാസികപ്രിയര്‍ക്ക് നിരവധി ആക്റ്റിവിറ്റികളാണ് മണാലിയില്‍ ഉള്ളത്. വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്‌കീയിംഗ്, മലകയറ്റം, ഹൈക്കിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് മണാലിയില്‍ ഉള്ളത്. സാഹസിക വിനോദങ്ങള്‍ ഒരുക്കുന്ന നിരവധി ഗ്രൂപ്പുകള്‍ ഇവിടെയുണ്ട്.

ഉത്സവപ്രേമികള്‍ക്ക് ചില കാര്യങ്ങള്‍ :

ഇവിടുത്തെ ഹഡിംബ ക്ഷേത്രത്തിലെ ഉത്സവമാണ് മണാലിയിലെ പ്രധാന ഉത്സവം. എല്ലാവര്‍ഷവും മെയ്മാസത്തില്‍ നടക്കാറുള്ള ഈ ഉത്സവത്തില്‍ പങ്കെടുത്താല്‍ മണാലിയുടെ പ്രാദേശിക സംസ്‌കാരം മനസിലാക്കാം. പ്രദേശിക കലാകാരന്മാരുടെ നാടന്‍കലാമേളകളും വൈവിധ്യപൂര്‍ണമായ ഘോഷയാത്രയും ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്. ഒക്ടോബര്‍ മാസത്തില്‍ നടക്കാറുള്ള കുളു ദസറയാണ് ഇവിടുത്തെ മറ്റൊരു ആഘോഷം.

താമസ സൗകര്യം :

ഇന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായതിനാല്‍ മെച്ചപ്പെട്ട ഹോട്ടലുകള്‍ മണാലിയില്‍ ഉണ്ട്. വുഡ്‌വാലി കോട്ടേജ്, റോക്ക് മണാലി റിസോര്‍ട്ട് തുടങ്ങിയ ഹോട്ടലുകള്‍ കുറഞ്ഞ നിരക്കില്‍ മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതാണ്. നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് മണാലിയില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യാം.

മണാലിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ :

മണാലിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ചുറ്റിയടിക്കാന്‍ നിരവധി സ്ഥലങ്ങളുണ്ട്. മണാലിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വഷിഷ്ട് എന്ന ചെറിയ ഗ്രാമത്തില്‍ ചെന്നാല്‍ മണാലി താഴ്വരയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാം. ഇവിടെയുള്ള ചെറിയ അരുവിയില്‍ നിന്ന് പുറപ്പെടുന്ന ചൂട്‌വെള്ളത്തില്‍ കാല്‍ നനച്ച് ആഹ്ലാദിക്കുകയും ചെയ്യാം.

യാത്രയുടെ ദൂരം കുറച്ചുകൂടി കൂട്ടിയാല്‍ സോളാങ് താഴ്വരയില്‍ എത്തിച്ചേരാം. നിരവധി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലൂടെയുള്ള ട്രെക്കിംഗ് പാതയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം

മണാലിയില്‍ നിന്ന് ഒരു ഡേ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ പോകാന്‍ പറ്റിയ സ്ഥലമാണ് റോഹ്താങ് പാസ്. മണാലിയില്‍ നിന്ന് ഇവിടേയ്ക്ക് ടാക്‌സി സര്‍വീസുകള്‍ ലഭ്യമാണ്.

ചില കാര്യങ്ങള്‍ കൂടി ഓര്‍മ്മയില്‍ വച്ചോളു :

മണാലിയില്‍ രണ്ട് പ്രദേശങ്ങളാണ് ഉള്ളത്. മണാലി ടൗണും ഓള്‍ഡ് മണാലിയും. മണാലി ടൗണില്‍ പ്രത്യേകിച്ച് കണ്ടിരിക്കേണ്ട ഒന്നുമില്ല. ഷോപ്പിംഗ് നടത്താനും, ട്രാവല്‍ ഏജന്റുമാരെ കാണാനും മണാലി ടൗണില്‍ പോകാം. ഓള്‍ഡ് മണാലിയാണ് സന്ദര്‍ശകരെ ആകര്‍ഷിപ്പിക്കുന്ന പ്രധാന സ്ഥലം.

മണാലിയില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ യാത്ര അനുഭവം കമന്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. മണാലിയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിങ്ങളുടെ കമന്റുകളും ഉപകാരപ്പെടും..

Tag your friends and remind them for the ride ❤ 🙂


#പ്രണയമാണ്_യാത്രയോട്

പ്രണയമാണ് യാത്രയോട്

10/07/2020
കുളു മണാലി അമൃത്സർ ആഗ്ര ഡൽഹി ടൂർ14-2-20 ന് വൈകിട്ട് വിമാനം കയറുമ്പോൾ ഒരു പിടി ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യമായി...
27/02/2020

കുളു മണാലി അമൃത്സർ ആഗ്ര ഡൽഹി ടൂർ

14-2-20 ന് വൈകിട്ട് വിമാനം കയറുമ്പോൾ ഒരു പിടി ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യമായിരുന്നു മനസ്സിൽ, ലീവ് കിട്ടാതിരുന്ന ജിഷ്ണുവിനെ കൂടാതെ ഞാൻ എൻ്റെ സുഹൃത്തുക്കളായJibi,Sreejith, Amal, Sreejithettan, ഒപ്പം എൻ്റെ ചേട്ടൻ അതുൽ എന്നിവരോടൊപ്പം [Miss ജിഷ്ണു ] ഡൽഹി എയർപോർട്ടിൽ ചെന്നിറങ്ങുമ്പോൾ ഞങ്ങളെ കാത്ത് യാത്രയിൽ മുഴുവൻ സുഹൃത്തായും ചേട്ടനായും നിന്ന സിബു ചേട്ടൻ കട്ട വെയ്റ്റ് ചെയ്ത് നിൽപ്പുണ്ടായിരുന്നു.7 ദിവസങ്ങൾ 7 മണിക്കൂർ പോലെ മനോഹരമാക്കി തന്ന സി ബു ചേട്ടനെ ഞങ്ങൾക്ക് പരിചയപെടുത്തിയത് GNPC ആയിരുന്നു.അജിത് അണ്ണൻ്റെ ഒരു പോസ്റ്റിൽ നിന്നും ലഭിച്ച നമ്പറിൽ നിന്നും വിളിച്ച് KL 17 മുവാറ്റുപുഴക്കാരനെ ഞങ്ങളിൽ ഒരാളായി ചേർക്കുമ്പോ ആ പഴയ SSV കോളേജ് കാരൻ ഇത്രയും കമ്പനി ആയിരിക്കുമെന്ന് കരുതിയിരുന്നില്ല. ഡൽഹിയിൽ നിന്നും 14 നു രാത്രി ഇന്നോവയിൽ കയറി യാത്ര തുടങ്ങി ചണ്ഡീഗർ വഴി കുളു മണാലിയിലേക്ക്. മഞ്ഞുമൂടിയ പർവതങ്ങളും മലനിരകളും മനോഹരം. കുളുവിൽ എത്തിയത് 15 നു വൈകിട്ട് അവിടെ തണുത്ത നദിയിൽ റിവർ റാഫ്റ്റിങ്ങ് ചെയ്തു. രാത്രിയിൽ റൂമിൽ കട്ടനടിയും കഴിഞ്ഞ് ഉറങ്ങി പിറ്റേന്ന് 16 നുരാവിലെ മണാലിയിലെ സോളംഗ് വാലി താഴ്വരയിലെ മഞ്ഞിൽ സ്കേറ്റിഗ് നടത്തി.വേറൊന്നും ചെയ്തില്ലേലും 650 രൂപക്ക് റോപ്പ് വെയിൽ കയറി മഞ്ഞുമലയുടെ മുകളിൽ കയറിയിരിക്കണം. ഒരു feel തന്നാണ്, പിന്നെ ഹഡിംബ ടെബിംൾ, വസിഷ്ട്, മാൾ റോഡ് മാർക്കറ്റ് എല്ലാം മനോഹരം .17 നു രാവിലെ 2 മണിക്ക് മണാലിയിൽ നിന്ന് അമൃത്സറിലേക്ക് വൈകിട്ട് 4 മണിക്ക് വാഗ ബോർഡറിൽ, ഇന്ത്യ പാക് അതിർത്തിയിലെ ഫ്ലാഗ് മീറ്റിംഗ് ഒരു ഇന്ത്യൻ പൗരൻ്റെ മനസ്സിൽ നിന്നും മായാത്ത കാഴ്ച തന്നാണ്. BSF ജവാന്മാർക്ക് ബിഗ് സല്യൂട്ട്. 18 നു രാവിലെ സിഖ് കാരുടെ ഗോൾഡൻ ടെംമ്പിൾ കണ്ട് ഡൽഹിയിലേക്ക്, ഗോൾഡൻ ടൈംമ്പിൾ നൽകുന്ന സന്ദേശം മഹത്തരം "അക്ഷരങ്ങളാണ് ദൈവം അതു പകർന്നു നൽകുന്ന പുസ്തകങ്ങളെ ആരാധിക്കണം" ,.19 നു രാവിലെ ആഗ്രയിലേക്ക് മാർബിളിൽ തീർത്ത പ്രണയസൗധം താജ് മഹലും ആഗ്രഫോർട്ടും കണ്ട് തിരികെ വരുന്ന വഴി മഥുരയിൽ ചെന്ന് കൃഷ്ണൻ്റെ ജന്മസ്ഥലവും കണ്ട് ഡൽഹിയിൽ തിരിച്ചെത്തി. ആഗ്ര - ഡൽഹി എക്സ്പ്രസ് വെ ഒരു രക്ഷേം ഇല്ല.കിടുവഴി.20നു ഡൽഹിയിലെ ഗാന്ധി സ്മൃതി, ഇന്ത്യ ഗേറ്റ്, രാഷ്ട്രപതി ഭവൻ, പാർലമെൻ്റ്, ചെങ്കോട്ട, സരോജിനിമാർക്കറ്റ്, ചാന്ദ്നി ചൗക് എന്നിവ കണ്ടു.വൈകിട്ട് അക്ഷർദാം ടെംബിൾ കണ്ടത് എന്നും ഓർമ്മയിൽ സൂക്ഷിക്കാം. 21 നു ഇന്ദിര ഗാന്ധി മെമ്മോറിയൽ, കുത്തബ്മിനാർ, ലോട്ടസ് ടെംബിൾ എന്നിവ കണ്ട് വൈകിട്ട് 5 മണിക്ക് കൊച്ചിയിലേക്ക് മടക്കം.ഡൽഹിയിലെ pollution ൽ നിന്ന് ഹിമാചലിലെ മലനിരകൾ കയറി മഞ്ഞുമൂടിയ പർവതനിരയിലൂടെ ഹരിയാനയിലെ വനനിബിഡമായ മലനിരകൾ താണ്ടി പഞ്ചാബിലെ കൃഷി സമൃദ്ധമായ സമതലങ്ങളിലൂടെ മുകൾ ഭരണത്തിൻ്റെ ഓർമ്മകളിൽ കൂടി ഡൽഹിയിലെ തെരുവുകളിൽ തിരിച്ചെത്തി ആകാശമാർഗ്ഗം നാട്ടിലേക്ക് തിരിക്കുമ്പോൾ വിമാനയാത്ര എന്ന ആഗ്രഹം കൂടി സഫലമായി.ഈ യാത്രയിൽ സിബു ചേട്ടനും ഒപ്പം യാത്രയുടെ 5-ാം ദിവസം നാവിനു രുചിയേറിയ ചോറും കാളനും തോരനും ഉണ്ടാക്കി ആദിത്യ മരുളിയ സിബു ചേട്ടൻ്റെ പ്രിയ പത്നി ധന്യ ചേച്ചിക്കും മകൻ ജഗനും ഒരു പാട് നന്ദി. ഇനി ഒരു യാത്ര പോകുന്ന ഏതൊരു ടീമിനോടും ഞങ്ങൾക്ക് ധൈര്യ സമേതം പറയാം Sibu ചേട്ടൻ is the right person.
Contact Sibu chettan
9891383580,9968651690

07/08/2019

Nammude Koothattukulam

#ഗവിക്ക്_പോകാം

നമ്മുക്ക് ആനവണ്ടിയിൽ ഗവിക്കൊരു യാത്രപോയാലോ കുളിരും മഞ്ഞും തണുത്ത കാറ്റും കാടിനെ കീറിമുറിച്ചൊരു യാത്ര...

കൂത്താട്ടുകുളത്തുനിന്നും രാവിലെ 3:15 പത്തനംതിട്ടക്ക് ഒരു ബസ്സ് ഉണ്ട് അത് ഏകദേശം 5:20 ഓടുകൂടി പത്തനംതിട്ടയിൽ എത്തിച്ചേരും. ഗവിക്ക് 6:15 ന് ആണ് ബസ്സ് കുറച്ച് നേരം പോസ്റ്റ് അടിക്കണം. ക്രിത്യം 6:10 ആകുമ്പോളെക്കും നമ്മുടെ ജംഗ്ഗിൾ റൈഡർ ഇങ്ങെത്തും പത്തനംതിട്ട - ഗവി - കുമളി ആന ഒരു ചെറിയ വണ്ടി.. ഗവിയിൽ കേരള ടൂറിസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ കുറച്ച് കൊട്ടേജുകൾ ഉണ്ട് നേരത്തെ ബുക്ക് ചെയ്യ്ത് വേണം അവിടെ താമസിക്കുവാൻ

പത്തനംതിട്ട മുതൽ ആങ്ങമുഴി വരെയുളള 41 കിലോമീറ്റർ ദൂരം ജനവാസകേന്ദ്രത്തിലൂടെയാണ് ബസ്സ് സഞ്ചരിക്കുന്നത് അതിനുശേഷം ബസ്സിൽ വിരലിലെണ്ണാവുന്നവർ മാത്രമാകുന്നു അവിടെ നിന്ന് അങ്ങോട്ട് കാഴ്ചകളുടെ ഒഴുക്കാണ് 4 മണിക്കൂർ നീണ്ട രസകരമായ യാത്രയാണ് പത്തനംതിട്ട മുതൽ കുമളി വരേ ഇടയ്ക്ക് ഭക്ഷണം കഴിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കും ബസ്സ് നിർത്തി തരും

കുമളിയോ വണ്ടിപെരിയാറോ ഇറങ്ങിയശേഷം കോട്ടയമോ പാലാ മുണ്ടക്കയം വഴിയോ തിരിച്ച് കൂത്താട്ടുകുളം എത്തിച്ചേരാം

കുമളി ചെന്ന ശേഷം കട്ടപ്പന തൊടുപുഴ റൂട്ടിൽ കുറച്ച് ഭംഗിയുള്ള കാഴ്ചകളും കണാനുണ്ട്. ആവശ്യമെങ്കി കുമളി - കട്ടപ്പന- തൊടുപുഴ വഴി തിരിച്ച് കൂത്താട്ടുകുളത്ത് എത്തിച്ചേരാം

#അന്വേഷണങ്ങൾക്ക്

Koothattukulam Depo : 0485 2253444

Pathanamthitta Depo : 0468 2222366

Website for pakcage : https://www.keralatourism.org/ecotourism/trekking-programs/gavi-programmes/32

NB : ഇതിനുമുൻമ്പ് പോയിട്ടുള്ളവർക്ക് യാത്ര അനുഭവങ്ങൾ പങ്കുവയ്യ്ക്കാം

21/05/2019
Aanavandi Travel Blog

Aanavandi Travel Blog

ഹംപി പോകാൻ നിരവധി പേർക്ക് നല്ല താൽപ്പര്യം ഉണ്ട് എന്നു പറയാറുണ്ട്. എങ്കിലും പലർക്കും എങ്ങനെ പോകണം എന്നു വ്യക്തമായ അറിവില്ല.ഇങ്ങനെയുള്ളവർക്ക് ഉപകാരപ്പെടണം എന്നു കരുതിയാണ് ഈ പോസ്റ്റ്.

04/05/2019

Ksrtc Alappuzha

വേളാങ്കണ്ണിക്ക് പോകാൻ ആഗ്രഹിക്കുന്നുവോ?
കെഎസ്ആർടിസിയുടെ ഒരേയൊരു വേളാങ്കണ്ണി സർവ്വീസ്സ് ..

നമ്മുടെ സ്വന്തം കെഎസ്ആർടിസി-യിൽ കുറഞ്ഞ ചിലവിൽ സുഖകരമായി വേളാങ്കണ്ണിയ്ക്ക് പോകാം...
2x2 push back seats Super Air Express
-------------------------------------------------------------------------
ദിവസവും ഉച്ചയ്ക്കു ശേഷം 02:30 നു ചങ്ങനാശ്ശേരി നിന്നും ആരംഭിക്കുന്ന സർവീസ് MC റോഡിലൂടെ കോട്ടയം- ഏറ്റുമാനൂർ കൂത്താട്ടുകുളം - മൂവാറ്റുപുഴ - തൃശൂർ പാലക്കാട് - പളനി - തിരുച്ചിറപ്പള്ളി - തഞ്ചാവൂർ - തിരുവാരൂർ വഴി ആണ് വേളാങ്കണ്ണിയ്ക്ക് പോകുന്നത്.
രാവിലെ 6.30 നു വേളാങ്കണ്ണി എത്തി ചേരും
തിരികെ ഉച്ചയ്ക്ക് 02:30 നു ...

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വേളാങ്കണ്ണിയിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് . ആലപ്പുഴ ഡിപ്പോയിലെ ഓൺലൈൻ ബുക്കിങ്ങ് കൗണ്ടറിൽ നിന്നും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം ....
=========================================
ഓൺലൈൻ ബുക്കിങ്ങ് >>> www.keralartc.com
=========================================
PC : Albin Månjalil

14/04/2019

ചരിത്ര ശാസ്ത്ര അന്വേഷണങ്ങൾ

Bangalore

സ്വപ്നങ്ങളുടെയും സന്തോഷങ്ങളുടെയും പ്രണയത്തിന്റെയും കുറച്ചു സങ്കടങ്ങളുടെയും ഊര്, ബാംഗ്ലൂർ.

12/01/2019

Ksrtc Alappuzha

*കൊച്ചിയിൽ നിന്ന് കുടജാദ്രിക്ക് ഒരു സിംഗിൾ ഡെ ട്രിപ്പ്..*
4 PM ആലപ്പുഴ - 5:10 PM വൈറ്റില - 7 AM കൊല്ലൂർ

കൊച്ചിയിൽ നിന്ന് ചിലവ് ചുരുക്കി ഒറ്റ ദിവസം കൊണ്ട് മൂകാംബിക ,കുടജാദ്രി എന്നീ സ്ഥലങ്ങളിൽ പോയി വരാൻ ആഗ്രഹിക്കുന്നവർക്കായി ട്രാവലിംഗ് പ്ലാൻ .

വൈറ്റില ഹബ്ബിൽ നിന്ന് കൃത്യം 5:10 PM ന് കൊല്ലൂർ ന് പുറപ്പെടുന്ന KSRTC യുടെ സെമി സ്ലീപ്പർ ബസിന് മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്യാവുന്നതാണ് ,ഏകദേശം 700 രൂപ ടിക്കറ്റ് ചാർജ് വരും.( ഈ ബസ് പുറപ്പെടുന്നത് ആലപ്പുഴ നിന്ന് 4.00 മണിക്കാണ്.). രാത്രി ഫുഡും അടിച്ച് നല്ലൊരു ഉറക്കം കഴിയുമ്പോഴേക്കും ഏകദേശം 7:30 AM ന് ബസ് കൊല്ലൂർ മൂകാംബികയിൽ എത്തും...
ബസ് സ്റ്റാൻറ്റിൽ നിർത്താതെ നേരെ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ലളിതാംബിക ഗസ്റ്റ് ഹൗസിന്റെ മുന്നിലാണ് ബസ് പാർക്ക് ചെയ്യുന്നത് .ആവശ്യമുണ്ടെങ്കിൽ മാത്രം അവിടെ റൂമെടുത്ത് ഒന്ന് ഫ്രഷായി ലഗേജ് വയ്ക്കാനായി 300 രൂപക്ക് റൂം ലഭിക്കും (check out 24 hrs) .
(അല്ലാത്തവർക്ക് നേരെ സൗപർണികയിൽ പോയി ഒരു കുളി പാസാക്കാം )...
9 മണിയോട് കൂടി അമ്പലത്തിൽ എത്തി ദർശനം നടത്തി തിരികെ യിറങ്ങി ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് നേരെ പോലീസ് സ്റ്റേഷന് മുന്നിൽ ഉള്ള ജീപ്പ് സ്റ്റാന്റിലേക്ക് ചെല്ലുക.. ഒരാൾക്ക് 375 രൂപ ( പോയി തിരികെ വരാൻ ) നിരക്കിൽ കുടജാദ്രിക്ക് ഷെയർ സിസ്റ്റത്തിൽ ജീപ്പ് ലഭിക്കും... ശ്രദ്ധിക്കുക 8 പേർ ഉണ്ടെങ്കിൽ മാത്രമെ ജീപ്പ് വിടുകയുള്ളു.. അല്ലെങ്കിൽ ബാക്കി തുക നമ്മൾ കൊടുത്താലും പോയി വരാം.. സാധാരണ ഗതിയിൽ ജീപ്പ് കിട്ടാൻ 15 മിനിറ്റിൽ കൂടുതൽ കാലതാമസം ഉണ്ടാവാറില്ല.. ആദ്യമായി പോകുന്നവർ അൽപം ചോക്കലേറ്റ് & സ്നാക്സ് വാങ്ങി കയിൽ കരുതുന്നത് നന്നാകും... സർവജ്ഞപീഠം കയറുന്നതിന് മുമ്പായി കടയുണ്ടെങ്കിലും എപ്പോഴും തുറക്കണമെന്നില്ല. 1.30 മണിക്കൂർ യാത്രയുണ്ട് കുടജാദ്രിയിലേക്ക്... ( 32 km ഇതിൽ 9 km കട്ട ഓഫ് റോഡ് ആണ് ) അവിടെ നിന്ന് സർവജ്ഞപീഠം കയറി ഇറങ്ങുവാൻ ഒരു രണ്ട് മണിക്കൂർ എങ്കിലും വേണം.. മഴക്കാലത്ത് പോകുന്നവർ അൽപം ഉപ്പ് കയിൽ കരുതിയാൽ നന്നാവും.. അട്ട കടിയേൽക്കാനുള്ള സാധ്യതയുണ്ട്.. (അനുഭവം ഗുരു) .സർവജ്ഞപീoത്തിൽ നിന്ന് ചിത്രമൂലയിലേക്ക് പോകണമെങ്കിൽ അൽപം കൂടി സമയം കൂടുതൽ ചിലവാക്കണം.. കോടമഞ്ഞിന്റെ തഴുകലേറ്റ് തിരിച്ചിറങ്ങി പോകുന്ന വഴിയിൽ നെട്ടൂർ എന്ന സ്ഥലത്ത് ജീപ്പ് നിർത്തിയാൽ 40 രൂപക്ക് നല്ല നാടൻ ഫുഡ് കിട്ടും അതും കഴിച്ച് മൂകാംബികയിലെത്തുമ്പോഴേക്കും വൈകുന്നേരമായിട്ടുണ്ടാകും.. നേരെ പോയി സൗപർണികയിൽ ഒരു തകർപ്പൻ കുളി കഴിയുമ്പോഴേക്കും അതുവരെയുണ്ടായിരുന്ന സർവ്വ ക്ഷീണവും മാറും ( കുളിച്ച് ഡ്രസ് മാറാനുള്ള സൗകര്യം നദിക്കരയിൽ തന്നെയുണ്ട് )..
പറ്റിയാൽ ഒന്നുകൂടി മൂകാംബിക ദേവിയെ തൊഴുത് ചെല്ലുമ്പോഴേക്കും ലളിതാംബിക ഗസ്റ്റ് ഹൗസിന് മുൻപിലായി നമ്മുടെ സ്വന്തം ആനവണ്ടി നമ്മളെ കാത്ത് അവിടെ കിടപ്പുണ്ടാകും.... രാത്രി 8 മണിക്ക് തിരികെ പുറപ്പെടുന്ന ബസ് രാവിലെ 8-9 മണിയോടു കൂടി തിരികെ വൈറ്റില ഹബ്ബിൽ എത്തും....
പിറ്റേന്ന് രാവിലെ ജോലിക്കും പോകാം....

എങ്ങനുണ്ട് ചുളുവിൽ ലീവെടുക്കാതെയും അധികം ചിലവില്ലാതെയും ഒരു മൂകാംബിക ദർശനവും കുടജാദ്രി ട്രെക്കിംഗും.....

*ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....*

1. ബസിൽ മുൻകൂട്ടി റിസർവ് ചെയ്ത് പോകുന്നതായിരിക്കും നല്ലത്..
2. ക്ഷേത്ര ദർശനത്തിനെടുക്കുന്ന സമയം തിരക്കിനെ ആശ്രയിച്ചിരിക്കും..
3. വേറെയും 1-2 ബസുകൾ കൊട്ടാരക്കരക്കും ഗുരുവായൂരിനും ഉണ്ട്.. സമയക്രമം അനുസരിച്ച് തിരഞ്ഞെടുക്കാം.
4. http://keralartc.com എന്ന സൈറ്റിൽ ടിക്കറ്റ് മുൻ കൂട്ടി ബുക്ക് ചെയ്യാം
5. ഒരു ദിവസം അധികം ചിലവാക്കാൻ കയ്യിലുണ്ടെങ്കിൽ 65 km അകലെയുള്ള മുരുദേശ്വർ കൂടി കണ്ട് മടങ്ങാം...

© Arun Vijay

07/11/2018

Travelmate

24/06/2018

പ്രണയമാണ് യാത്രയോട്

#ഗുഡലൂർ_മുതുമല_മസിനഗുഡി_ഊട്ടി_കോത്തഗിരി ♥

By : Sadakath Rahman

#അപകടം_പിടിച്ചതും_എന്നാൽ_മനസ്സിന്_കുളിർമയേകുന്നതുമായ_കാനന_പാത.. 😍
ഒരു വനഗ്രാമമാണ് മസിനഗുഡി. കുറച്ച് റിസോര്‍ട്ടുകള്‍, പോലീസ് സ്റ്റേഷന്‍, മാരിയമ്മന്‍ ക്ഷേത്രം, കുറച്ചു കടകള്‍...
ജംഗ്ഷനില്‍ നിന്ന് നേരെ പോയാല്‍ ഊട്ടിയെത്തും.
സഞ്ചാരികളുടെ മനസ്സിലും ഫ്രെയിമിലും ഒരിക്കലും മായാതെ പതിയുന്ന പ്രകൃതിയും റോഡും കെട്ട് പിണഞ്ഞ നൂറ് കണക്കിന് മനോഹരമായ സ്പോട്ടുകൾ കാണാം ...

#ബോക്കാപുരം മസിനഗുഡി ഊട്ടി റൂട്ടിൽ നിന്നും രണ്ടു കിലോമീറ്റർ വലത്തോട്ടു മാറി സഞ്ചരിച്ചാൽ ഏത്താ വുന്ന കാട്ടിനുള്ളിലെ ഒരു കൊച്ചു സുന്ദര ഗ്രാമം

#കോത്തഗിരി

ഊട്ടി പോലെ തന്നെ മറ്റൊരു മനോഹരമായ സ്ഥലമാണ് കോത്തഗിരി. കോത്തഗിരി മനോഹരമായ ചായ തോട്ടങ്ങളും മറ്റു കൃഷികളും ഉള്ള ഒരു ചെറിയ ഗ്രാമമാണ്
കടൽ നിരപ്പിൽ നിന്നും 1850 m ഉയരത്തിലാണ് സ്ഥിതിച്ചെയുന്നത്.ഊട്ടി കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും വലിയ മലനിരപ്പ് ഉളളത്.പ്രകൃതി ഭംഗി ഏറ്റവും കൂടുതൽ ആസ്വദിക്കാൻ കഴിയുന്ന സ്ഥലംകുടിയാണ്. കോത്തഗിരി...
ഊട്ടി മലനിരകളുടെ അയൽവാസികളായ കോത്തഗിരി മലനിരകളെ ഇന്ത്യയുടെ സ്വിറ്റ്‌സർലണ്ടു എന്നു വിളിച്ചത് വിദേശികളാണ് . ലോകത്തെ ഏറ്റുവം മികച്ച രണ്ടാമത്തെ കാലാവസ്ഥ എന്നു സായ്പ് സെർട്ടിഫൈ ചെയ്ത കോത്തഗിരിക്ക് സ്വിറ്റ്‌സർലണ്ടു പോലെ എപ്പോഴു സുഖമുള്ള കാലാവസ്ഥ ആണ് ,ഊട്ടിയിലെ തിരക്കുകളിൽ നിന്നു മാറി പ്രകൃതിയെ തഴുകി പ്രകൃതിയുടെ ശബ്ദ വീചികൾക്കു കാതോർത്തു താങ്ങാൻ ഒരിടം അതാണ് കോത്തഗിരി...
Camara

#പ്രണയമാണ്_യാത്രയോട്

22/05/2018

പ്രണയമാണ് യാത്രയോട്

അപൂര്‍വ ദൃശ്യാനുഭവമായി ആനമട

By: Devaraj Devan / Devaraj Devan photography

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിൽ ഒന്നാണ് ആനമട

ഞാൻ നെല്ലിയാമ്പതി ആനമട എന്ന സ്ഥലത്തേക്ക് ഒരു യാത്രപോയി ...കാടിനകത്തേക്ക് 14 കിലോമീറ്റെർ നടക്കണം ആനമടയിലെ ഞങ്ങൾ താമസിച്ചിരുന്ന റിസോർട്ട് ലേക്ക്... അവിടെ ഒരു രാത്രിയും പകലും ..ആ യാത്രയിലെ എന്റെ ക്യാമറാ അനുഭവങ്ങൾ മറക്കാനാവാത്തതാണ്
കാടിനകത്തെ പുലർക്കാലം വല്ലാത്തൊരു അനുഭവമായിരുന്നു ...കയ്യിൽ ക്യാമറയും പിടിച്ചു അങ്ങനെ നോക്കി നിന്നുപോയി ... കാലിൽ കടിക്കുന്ന അട്ടകളെ കാര്യമാക്കാതെ കാട്ടിനുള്ളിലെക്ക്, നടക്കുമ്പോൾ ,കാടിന്റെ വന്യമായ ആ പച്ച മാത്രമായിരുന്നു ഉള്ളിൽ നിറയെ ...ഓരോ കാഴ്ചകളും എന്നെ അത്രമേൽ അമ്പരപ്പിച്ചു
മരകൂട്ടങ്ങൾക്കിടയിലൂടെ ആദ്യ വെയിലിന്റെ സ്വർണ നൂലുകൾ അരിച്ചിറങ്ങുന്നത്...ഇലകളിൽ വെയിൽ വീണു തിളങ്ങുന്നത് .....ഓറഞ്ച് തോട്ടങ്ങളിലൂടെ കൊടയോഴുകുന്നത് ....കാടിനുള്ളിലെ തടാകത്തിൽ നിന്നും പുകപോലെ നീരാവിയുയരുന്നത് ...റോസ് നിറത്തിൽ ഭംഗിയുള്ള പേരറിയാത്ത പൂവുകളിൽ മഞ്ഞു വീണു കിടക്കുന്നത്... കാപ്പിച്ചെടിയുടെ വെളുത്തപൂക്കൾ വനകന്യകമാരെപ്പോലെ തലകുനിച്ച് നിൽകുന്നത് .....അങ്ങിനെ ഒത്തിരി ഒത്തിരി കാഴ്ച്ചകൾ ..........കാട്ടിനുള്ളിൽ
എടുത്ത ഫോട്ടോകളിൽ ചിലത് നിങ്ങളുമായി ഇവിടെ പങ്കുവക്കുന്നു ...ഫോട്ടോഗ്രഫിയിലെ ഒരു തുടക്കക്കാരനാണ് ഞാൻ ...ഞാൻ നേരിട്ട് കണ്ടതിനോളം ഈ കാഴ്ച്ചകൾ മനോഹരമായി നിങ്ങൾക്ക് അനുഭവപ്പെട്ടില്ലെങ്കിൽ അതെന്റെ മാത്രം പരാജയമാണ് ...ക്ഷമിക്കുക ...എല്ലാവരും ഒരിക്കലെങ്കിലും ഇവിടെപ്പോവുക ,കാഴ്ച്ചകൾ നെരിട്ട് അനുഭവിക്കുക ...അപ്പൊ നെല്ലിയാമ്പതി കാടിന്റെ ഉള്ളിലോട്ട് നമുക്കൊന്ന് പോയിവരാം ....എന്താ റെഡിയല്ലേ..

22/04/2018

Mathrubhumi

ഈശ്വരനിലേക്കുള്ള വഴിത്താരയിൽ പച്ചനിറത്തിലൊരു പരവതാനി വിരിക്കുകയാണ് എരൂരിനടുത്തുള്ള പുത്തൻകുളങ്ങര ക്ഷേത്രം


https://goo.gl/8XoApq

21/04/2018

പ്രണയമാണ് യാത്രയോട്

അഞ്ചുരുളി ടണലിന്റെ ഉള്ളിൽ നിന്നുള്ള പ്രകൃതി രമണീയമായ കാഴ്ച്ച 💜😍♥

By: Arjun Ajay

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാ പാത്രങ്ങളിൽ ഒന്നാണ് കുംങ്ഫു പഠിക്കാൻ എത്തുന്ന വിജിലേഷ്. എന്റെ പേര് വിജിലേഷ് അഞ്ചുരുളിയിലാണ് വീട് എന്ന് നിഷ്കളങ്കതയോടെ പറഞ്ഞുകൊണ്ടാണ് വിജിലേഷ് സിനിമയിലേക്ക് കടന്ന് വരുന്നത്. വിജിലേഷ് പറയുന്ന അഞ്ചു‌രുളി സിനിമയിൽ കാണിക്കുന്നില്ലെങ്കിലും മറ്റു ചില സിനിമകളിലൂടെ പ്രശസ്തമാണ്.

ഇടുക്കി ഗോൾഡിലെ ഗോൾഡ്
ആഷിഖ് അബു സംവിധാനം ചെയ്ത ഇടുക്കി ഗോൾഡ് എന്ന സിനിമയിലൂടെയാണ് അഞ്ചുരുളി എന്ന സ്ഥലത്തിന്റെ സൗന്ദര്യം പൂർണമാ‌യും സ്ക്രീനിൽ എത്തിയത്.

ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്ക് അടുത്തുള്ള കാഞ്ചിയാർ ഗ്രാമത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയായാണ് അഞ്ചുരുളി സ്ഥിതി ചെയ്യുന്നത്. കോട്ടയം - കട്ടപ്പന റോഡിലായി സ്ഥിതി ചെയ്യുന്ന ഈ സ്ഥല‌ത്തേക്ക് കട്ടപ്പനയിൽ നിന്ന് 9 കിലോമീറ്റർ ദൂരമുണ്ട്.

ഇടുക്കി അണക്കെട്ടിന്റെ വിദൂരക്കാഴ്ചയും അഞ്ചുരുളി ടണലിൽ നിന്നുള്ള വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയുമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് വീണ്ടും വീണ്ടും വരാൻ പ്രേരിപ്പിക്കുന്നത്.

12/04/2018

Travel Buddies - ട്രാവൽ ബഡ്ഡീസ്

#മംഗളാദേവീ_ക്ഷേത്രം.❤

#മലമുകളിലെ_ആത്മീയ_അനുഭവം❤❤

കേരളത്തിലെ ഇടുക്കി ജില്ലയിലെ കുമളിയിലെ പ്രശസ്തമായ ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം. 2000 വർഷത്തിലധികം പഴക്കമുണ്ട് മംഗളാദേവിക്ഷേത്രത്തിന്, പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിന് 14 കിലോമീറ്റർ ഉള്ളിൽ ആയി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം ശരാശരി കടൽനിരപ്പിന്റെ മേൽ ഭാഗത്തിൽ ഏകദേശമായി 1337 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. തമിഴ്‌നാട് സംസ്ഥാനവും ഈ ക്ഷേത്രത്തിന്റെ അവകാശം ഉന്നയിക്കുന്നു. "ചിത്രപൗർണമി" നാളിൽ ധാരാളം ഭക്തർ ക്ഷേത്രം സന്ദർശിക്കാറുണ്ട്. 108 ദുർഗ്ഗാലയങ്ങളിൽ ഉൾപ്പെട്ട ക്ഷേത്രമാണിത്.

മധുരാ പുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തി എന്ന ഐതിഹ്യത്തിലാണ് ഇവിടെ ക്ഷേത്രം ഉണ്ടായത് എന്നു കരുതപ്പെടുന്നു. കരിങ്കല്ല് ചതുരക്കഷണങ്ങളാക്കി അടുക്കിവയ്ക്കുക മാത്രം ചെയ്യുന്ന പുരാതന പാണ്ഡ്യൻ ശൈലിയാണിവിടെ നിർമ്മാണത്തിന് സ്വീകരിച്ചിട്ടുള്ളത്. 14 ദിവസത്തിനു ശേഷം കണ്ണകി ഇവിടെ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയതായും ഐതിഹ്യം.

ശ്രീകോവിലിന്റെ ഭാഗങ്ങളും പ്രതിഷ്ഠയുടെ ഭാഗങ്ങൾ പോലും തകർന്ന നിലയിലായതിനാൽ പ്രതിഷ്ഠ ഏതെന്നു പോലും കൃത്യമായി അറിയാത്ത നിലയിലാണ്. നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രത്തിൽ1980-കളിൽ തമിഴ് നാട്ടുകാർ അവകാശവാദം ഉന്നയിച്ചതോടെ ഭൂമിശാസ്ത്രപരമായി നിസ്സംശയമായും കേരളത്തിന്റെ അതിർത്തിക്കുള്ളിൽ ഉഉള ഇവിടം തർക്കപ്രദേശമായി. പിന്നീട് ചിത്രപൗർണ്ണമി ദിവസം ക്ഷേത്രങ്ങളിൽ ഒന്നിൽ കേരളത്തിലെയും, മറ്റൊന്നിൽ തമിഴ്നാട്ടിലെയും പൂജാരിമാർക്ക് പൂജയ്ക്ക് അനുവാദം കൊടുക്കുന്നു. ഇവിടത്തെ ചിത്രപൗർണമി ഉത്സവം പ്രശസ്തമാണ്. 10,000-ത്തോളം ആളുകൾ ഈ ഉത്സവത്തിനു എത്തിച്ചേരുന്നു. ഉത്സവത്തിന് പ്രത്യേക പൂജകൾ രാവിലെ 6 മണിമുതൽ വൈകിട്ട് 4 മണിവരെ തുടരുന്നു. പെരിയാർ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെ ആണ് ക്ഷേത്രത്തിൽ എത്തിച്ചേരാൻ കഴിയുക. പ്രത്യേകം അനുമതി ലഭിച്ച റ്റാക്സി ജീപ്പുകളിലോ ഈ ഒരു ദിവസം മാത്രം ഭക്തന്മാർക്ക് മംഗളാദേവിയിൽ പ്രവേശനമുണ്ട്. മറ്റൊരു ദിവസവും ആരെയും വനത്തിനുള്ളിലേയ്ക്ക് കടത്തി വിടുകയില്ല. മംഗളാദേവി ഉൾപ്പെടുന്ന പെരിയാർ റ്റൈഗർ റിസർവ്വ് പ്രദേശം മുഴുവൻ വനം വകുപ്പിന്റെ കർശന നിയന്ത്രണത്തിലാണ്.

ഈ വർഷത്തെ ചിത്രാപൗർണമി ഉത്സവം ഏപ്രിൽ 30 ന് നാടക്കും. രാവിലെ ആറു മുതൽ വൈകിട്ട് 3 വരെ യായിരിക്കും കുമളിയിൽ നിന്നും പ്രവേശനം അനുവധിക്കും.
30 ന് മംഗളാദേവീക്ഷേത്രത്തിലേക്ക് പോകുന്ന എല്ലാ ടാക്സി സ്വകാര്യ ജീപ്പുകളും മോട്ടോർ വാഹന വകുപ്പ് നല്കുന്ന പാസ് എടുക്കണം. 28, 29 തീയ്യതികളിൽ കുമളി ചെക്ക് പോസ്റ്റിൽ പ്രവർത്തിക്കുന്ന R.T.O ഓഫീസിൽ ഉൾപ്പെടെ ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

Photo : Google images

12/04/2018

ചങ്ങാതിമാരെ...
എന്റെ വീട് കോതമംഗലം ഭാഗത്താണ്. ഈ പട്ടണത്തിൽ നിന്നും അധികം ദൂരമൊന്നുമില്ല തട്ടേക്കാടിലേക്കും ഇഞ്ചതൊട്ടിയിലേക്കും. നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുണ്ടെങ്കിൽ, പ്രകൃതിയെയും പുഴയെയും പക്ഷികളെയും പ്രണയിക്കുന്നുണ്ടെങ്കിൽ ഇങ്ങോട്ട് വന്നോളൂ. രാവിലെ ഏഴു മണി മുതൽ തട്ടേക്കാടിന്റെ പകരം വെക്കാനില്ലാത്ത കുളിർമയിലേക്ക് ഊളയിടാം... നിങ്ങൾക്ക് പക്ഷി നിരീക്ഷണത്തിലും ട്രെക്കിങ്ങിലും താത്പര്യം ഉണ്ടെങ്കിൽ 120 നു മുകളിൽ വരുന്ന കിളികളെ കാണാം അവയുടെ പാട്ട് കേട്ടു സ്വസ്ഥമായി നടക്കാം. കുറച്ചു ഭക്ഷണവും വെള്ളവും കരുതിയാൽ നന്നാകും. ഉച്ചക്ക് പുറത്തു വന്നിട്ടു നിങ്ങൾക്ക് മടുത്തില്ലേ.... തളരാത്ത ഒരു സാഹസിക മനസുണ്ടോ ???വരൂ ഇഞ്ചത്തൊട്ടി തൂക്കുപാലത്തിലേക് പോകാം. കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം കാണാം. താഴെ നിറഞ്ഞു തുളുമ്പി സമൃദ്ധമായി ചിരിക്കുന്ന പെരിയറിനെ കാണാം. 100 രൂപ കൊടുത്തു സുരക്ഷിതമായി കയാക്കിങ് ബോട്ട് തുഴഞ്ഞു ഇളം കാറ്റേറ്റു നമുക്ക് പെരിയാറിനെ ഒത്ത നടുക്ക് ചുംബിക്കാം... അവളുടെ അഴക് കണ്ടു സന്തോഷിക്കാം. മനം മയക്കുന്ന പച്ചപ്പും വെള്ളവും കണ്ടു ആസ്വദിക്കാം... നല്ല രുചിയുള്ള ശുദ്ധമായ പച്ചവെള്ളം കുടിയ്ക്കാം. ക്യാമറ ഉണ്ടെങ്കിൽ നല്ല ചിത്രങ്ങൾ എടുക്കാം... പിന്നെയും ഉണ്ട് കാണാൻ ഭൂതത്താൻ കെട്ട്, ഇടമലയാർ ഡാം, അയ്യപ്പൻ മുടി ..... വരുന്നോ കൂട്ടുകാരെയും കൂട്ടി ?????

താഴെ കാണുന്ന ചിത്രങ്ങൾ ഇഞ്ചതൊട്ടിയിൽ നിന്നും എടുത്തതാണ്.. ☺

06/04/2018

പ്രണയമാണ് യാത്രയോട്

#സുന്ദരശിലകളാല്‍_സ്വപ്‌നങ്ങള്‍_നെയ്യുന്ന_ഹംപി💜 😍 ♥

By: Vineeth Kuttippala

#കല്ലുകള്‍_കഥ_പറയുന്ന_ഹംപി 😍
#ഹംപി_ ഒരു_മനോഹര_ശില്‍പം 😍

ആനന്ദം എന്ന സിനിമയിലൂടെ മലയാളികളുടെയും മനസിൽ ഇടംപിടിച്ചൊരു സ്ഥലമുണ്ട്. സഞ്ചാരപ്രേമികളുടെ സ്വപ്ന സ്ഥലമാണിത്. പേരിൽ പോലും സൗന്ദര്യം ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഹംപി. തെക്കന്‍ ഭാരതത്തിലേക്കുള്ള അധിനിവേശങ്ങളെ ഫലപ്രദമായി ചെറുത്തു തോല്‍പ്പിച്ച വിജയനഗര സാമ്രാജ്യത്തിന്‍റെ പ്രധാന കേന്ദ്രം എന്ന നിലയിലുള്ള ചരിത്ര പ്രസക്തിയാണ് കര്‍ണാടകയിലെ ഹംപി എന്ന ഗ്രാമത്തെ ഇന്ത്യയിലെ തന്നെ ഒരു പ്രധാന ടൂറിസം കേന്ദ്രമായി വളര്‍ത്തിയത്.

ബെംഗളുരൂവിൽ നിന്ന് 343 കിലോമീറ്റര്‍ അകലെ ബെല്ലാരി ജില്ലയില്‍ തുംഗഭദ്ര നദിക്കരയിലാണ് ഹം‌പി. ഇരുപത്താറ് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായി വിജയനഗര സാമ്രാജ്യത്തിന്‍റെ ശേഷിപ്പികള്‍ ഇവിടെ പടര്‍ന്ന് കിടക്കുന്നു. യുനെസ്ക്കോ ലോക പൈതൃക കേന്ദ്രമായി തെരഞ്ഞെടുത്തിടുള്ള ഹംപി അവശിഷ്ടങ്ങളുടെ നഗരം എന്നും അറിയപ്പെടുന്നു. ചരിത്രപ്രാധാന്യത്തിന് പുറമെ ഒരു പ്രമുഖ മതകേന്ദ്രം കൂടിയാണ് ഹംപി. കലയെയും കലാകാരന്‍മാരെയും പ്രോത്സാഹിപ്പിച്ചിരുന്ന വിജയനഗര രാജാക്കന്‍മാരുടെ കലാ സംഭാവനകള്‍ തെളിഞ്ഞു കാണുന്ന ക്ഷേത്ര വാസ്തു ശില്‍പ്പങ്ങള്‍ ഇവിടെ കാണാനാകും. വിരിപാക്ഷ ക്ഷേത്രം, വിതാല ക്ഷേത്ര സമുച്ചയം, ഹസാര രാം ക്ഷേത്രം, മല്യവന്ത രഘുനാഥ സ്വാമി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ക്ഷേത്രങ്ങള്‍. അത്യപൂര്‍വ്വമായ വാസ്തുവിദ്യകളാണ് ഈ ക്ഷേത്രങ്ങളുടെ നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്നും തീര്‍ഥാടകരായും കാഴ്ചക്കാരായും ഹംപിയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്‌ ഹേമകുടയുടെ താഴ്‌വാരത്ത്‌ സ്ഥിതി ചെയ്യുന്ന വിരൂപാക്ഷ ക്ഷേത്രം. വിരൂപാക്ഷന്‍ എന്ന പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട്‌ ഇവിടത്തെ ശിവ പ്രതിഷ്ഠ കാമനെ ഭസ്മീകരിക്കാന്‍ തൃക്കണ്ണ്‌ തുറന്നു നില്‍ക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്‌.

വിരുപാക്ഷ ബാസാര്‍, നരസിംഹ വിഗ്രഹത്തോട് ചേര്‍ന്നുള്ള കൂറ്റന്‍ ശിവലിംഗം, രാജാവിന്‍റെ ത്രാസ് തുടങ്ങിയ മറ്റു പല ആകര്‍ഷണങ്ങളും ഇവിടെയുണ്ട്. ഇവയെല്ലാം ശില്‍പ്പചാരുത കൊണ്ടാണ് ശ്രദ്ധേയമാകുന്നതും. ഒരു പഴയ കനാലിലൂടെ ഒഴുകി വരുന്ന വെള്ളത്തിലാണ് മൂന്നു മീറ്റര്‍ ഉയരമുള്ള ശിവലിംഗം നില്‍ക്കുന്നത്. സാധുക്കള്‍ക്ക് രാജാവിന്‍റെ തൂക്കത്തിന് അനുസരിച്ച് ധാന്യങ്ങളും സ്വർണവും ഒക്കെ തൂക്കി നല്‍കാന്‍ ഉപയോഗിച്ചിരുന്നതാണ് രാജാവിന്‍റെ ത്രാസ്. മുപ്പത്തിരണ്ട് മീറ്റര്‍ വീതിയും 728 മീറ്റര്‍ നീളവുമുള്ള തെരുവാണ് വിരുപാക്ഷ ബസാര്‍. വിരുപാക്ഷ ക്ഷേത്രം മുതല്‍ മാതംഗ മല വരെ നീണ്ട് കിടക്കുന്നു ഈ തെരുവ്. മുകള്‍ ഭാഗം താമര പോലെ വിടര്‍ന്ന് നില്‍ക്കുന്ന ലോട്ടസ് മഹല്‍ കൊട്ടാരമാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. ഹിന്ദു-മുസ്ലിം വാസ്തു ശില്‍പ്പ ശൈലികള്‍ സംയോജിപ്പിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഹസാര രാമ ക്ഷേത്രത്തിന്‍റെ കോട്ടയ്ക്ക് അകത്തുള്ള ക്വീന്‍സ് ബാത്ത് എന്ന കുളിസ്ഥലമാണ് ഇവിടെത്തെ മറ്റൊരു ശില്‍പ്പ വിസ്മയം. പതിനഞ്ച് മീറ്റര്‍ വീതിയും 1.8 മീറ്റര്‍ ആഴവുമുള്ള ഈ കുളിസ്ഥലത്തിന് ചുറ്റുമുള്ള ഇടനാഴികളും മട്ടുപ്പാവുകളും അതിമനോഹരങ്ങളാണ്. നേരിട്ട് ട്രെയിന്‍, വിമാന സര്‍വീസുകള്‍ ഇല്ലാത്ത ഹം‌പിയിലേ റോഡ് മാര്‍ഗം മാത്രമെ എത്തിച്ചേരാനാകൂ. തൊറാംഗല്ലുവാണ് ഹം‌പിക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. പതിമൂന്നു കിലോമീറ്റര്‍ അകലെയുള്ള ഹോസ്പെട്ടാണ് ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍. ഹം‌പിയില്‍ ചില ഹോട്ടലുകള്‍ ഉണ്ടെങ്കിലും കൂടുതല്‍ മെച്ചപ്പെട്ട താമസ സൗകര്യങ്ങളുള്ളത് ഹോസ്പെട്ടിലാണ്.

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഹം‌പി സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ച സമയം.

#പ്രണയമാണ്_യാത്രയോട്


16/03/2018

പ്രണയമാണ് യാത്രയോട്

മീശപ്പുലിമല

മീശപുലിമലയില്‍ പോകുന്ന പ്രിയ സഞ്ചാരികൾക്കു വേണ്ടി... !!

ചാർലി എന്ന സിനിമ ഇറങ്ങിയതിനു ശേഷമാണു കൂടുതൽ ആളുകളും മീശപുലിമല എന്ന് കേൾക്കുന്നത്. എന്നാൽ ഇപ്പോഴും അതെന്താണെന്നോ എവിടയാന്നെന്നോ മിക്കവർക്കും അറിയില്ല. മഹേഷിന്റെ പ്രതികാരത്തിലെ സുന്ദരിയായ ഇടുക്കി ജില്ലയിലാണ് മീശപുലിമല. മൂന്നാറിൽ നിന്നും 27 KM ദൂരമുണ്ട്.
സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയും യുണൈസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളിൽ അംഗീകരിക്കുന്ന ജൈവ വൈവിധ്യങ്ങലാലും, നിറഞ്ഞു കിടക്കുന്ന പുൽമേടുകളാലും, പ്രകൃതി വിരുന്നു ഒരുക്കിയിരിക്കുന്ന മനോഹരമായ സ്ഥലം.
ഗവണ്മെന്റ് പാക്കേജിലൂടെ മാത്രമേ ഇവിടേക്കുള്ള യാത്ര സാധിക്കു.
മറ്റു വഴികളിലൂടെ പോകുന്നത് നിയമവിരുദ്ധം ആണ്...
വനത്തിൽ താമസിക്കുന്നതുൾപ്പെടെയാണു KFDCയുടെ പാക്കേജ്..
ബുക്ക് ചെയ്യാൻ ഓൺലൈൻ സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
http://munnar.kfdcecotourism.com/BaseCamp.aspx
കൂടുതൽ വിവരങ്ങൾക്ക് KFDC മൂന്നാർ :8289821400, 8289821401, 8289821408
ഈ നമ്പറിലേക്ക് ബന്ധപെടുക.
മൂന്നാറിൽനിന്നുമാട്ടുപ്പെട്ടി റൂട്ടിൽ 21 കിലോമീറ്റർ അകലെ സൈലന്റ്‌വാലിയിലും റോഡോവാലിയിലുമാണു ബേസ് ക്യാംപ്. ഉച്ചയ്ക്കു രണ്ടു മണിക്കു മുൻപായി മൂന്നാറിലെത്തണം. ഒന്നരമണിക്കൂറിനുള്ളിൽ ബേസ് ക്യാംപിലെത്താം.ഇവിടെയുള്ള കുറിഞ്ഞിവാലി വെള്ളച്ചാട്ടം മനോഹരമാണ്. ടെന്റിൽ താമസിക്കുന്നതിനും ഭക്ഷണത്തിനും ഉൾപ്പെടെ രണ്ടു പേർക്കു 3,500 രൂപയാണ് ഈടാക്കുന്നത്. ഒരു ടെന്റിൽ രണ്ടു പേർക്കു താമസിക്കാം. ആകെ 10 ടെന്റുകളുണ്ട്. രാവിലെ മലകയറ്റമാണ്..ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ ഏർപ്പെടുത്തിയ സഹായിയും ഒപ്പമുണ്ടാകും.
ആകാശത്തിന്റെ അടുത്ത് മേഘങ്ങളെ തൊട്ടു സാഹസികമായ ഒരു സഞ്ചാരമാണ് മീശപുലിമയിലേക്കുള്ള കയറ്റം. ടോപ് സ്റ്റേഷൻ, ഇരവികുളം നാഷണൽ പാർക്ക്, ആനയിറങ്കൽ ഡാം എന്നിങ്ങനെ മീശപുലിമലയിൽ നിന്നുള്ള കാഴ്ചകൾ ഏറെയാണ്..

07/03/2018

പ്രണയമാണ് യാത്രയോട്

ിവസം_3_സംസ്ഥാനങ്ങൾ_2_നാഷണൽ_പാർക്കുകൾ

#അട്ടപ്പാടി_മുള്ളി_ഊട്ടി_മസിനഗുഡി_ബന്ദിപ്പുർ_ഗുഡ്‌ലൂർ_നിലമ്പുർ

By: Akhil Narayanan

"അപ്പോ നാളെ എന്താ പ്ലാൻ ?" അർജുൻ വിളിച്ചപ്പോഴാണ് ഞാനും ആലോചിക്കുന്നത്. ശരിക്കും ഒരു പ്ലാനുമില്ല, ഊട്ടിക്കു പോകാൻ തീരുമാനിച്ചിട്ടുണ്ട് അത്ര തന്നെ!! അല്ലെങ്കിലും ഈ ഊട്ടി വരെ പോകാൻ എന്താണിത്ര പ്ലാൻ ചെയ്യാൻ ഇരിക്കുന്നത്.

പ്രണയമാണ് യാത്രയോട് നിന്നും തന്നെ പ്രചോദനം ഉൾക്കൊണ്ടാണ് ഇങ്ങനെ ഒരു യാത്ര പ്ലാൻ ചെയ്‌തത്‌. ഊട്ടിക്ക് മുൻപ് പല തവണ പോയിട്ടുണ്ടെങ്കിലും മുള്ളി വഴി ഇത് ആദ്യമാണ്. കുറച്ചധികം പോസ്റ്റുകൾ കണ്ടിരുന്നു ഈ റൂട്ടിനെക്കുറിച്. അതുകൊണ്ടു തന്നെ പോകണം എന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നതാണ്.

അങ്ങനെ രാവിലെ 5 .30 ന് തന്നെ വീട്ടിൽ നിന്നും ഇറങ്ങി (അങ്കമാലി). വഴി ഒക്കെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ല എന്ന വിശ്വാസത്തോടെ വലിയ അന്വേഷണം ഒന്നും നടത്താതെയാണ് യാത്ര തുടങ്ങിയത്. പാലക്കാട് വഴി അട്ടപ്പാടി, അവിടെ നിന്ന് മുള്ളി -മഞ്ചൂർ വഴി ഊട്ടി. ഇതായിരുന്നു ഏകദേശ രൂപരേഖ. രാവിലെ ട്രാഫിക് മുറുകുന്നതിനു മുൻപ് തന്നെ പാലക്കാട് കടക്കാൻ കഴിഞ്ഞു. അവിടെ നിന്നും പ്രാതലും കഴിച്ചു.

ഇനിയങ്ങോട്ട് പുതിയ റോഡുകളാണ്, ജീവിതത്തിൽ തന്നെ ആദ്യമായിട്ട് ഓടിച്ചു കയറുന്ന വഴികൾ. അതുകൊണ്ടു തന്നെ ആകാംക്ഷയും കൂടുതലായിരുന്നു.
അട്ടപ്പാടിയിലേക്ക് തിരിയുന്നതോടു കൂടി നമ്മൾ വലിയ ഹൈവേകളോട് വിടപറയുകയാണ് . അട്ടപ്പാടി മുതൽ മുള്ളി വരെ തിരക്കില്ലാത്ത ചെറിയ റോഡുകളാണ് . പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ഗ്രാമങ്ങളും ആളുകളും . പത്തിരുപതു വര്ഷം പിന്നോട്ട് പോയ പോലെ തോന്നി.വളരെ ആസ്വദിച്ചും ആവശ്യത്തിന് സമയമെടുത്തുമാണ് ഞങ്ങൾ അവിടം പിന്നിട്ടത് . ഇതിനിടെ അടുത്തടുത്തായി നമ്മൾ കേരളാ - തമിഴ് നാട് ചെക്‌പോസ്റ്റുകൾ കടന്നുപോകും. പുക പരിശോധന ഉൾപ്പെടെ എല്ലാ പേപ്പറുകളും കരുതുന്നതായിരിക്കും നല്ലത് .

മുള്ളിയിൽ നിന്നും മഞ്ചൂർ വഴിയാണ് ഊട്ടിയിലെത്തുക. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം തന്നെയാണ് ഈ റൂട്ട്. കാടും, ഹൈയർ പിന്നുകളും താണ്ടിയുള്ള ആ യാത്രയിൽ ഞങ്ങൾ ഉച്ചയൂണ് വരെ മറന്നു എന്നുള്ളതാണ് സത്യം. വൈകിട്ടോടെ അങ്ങനെ ഞങ്ങൾ ഊട്ടി പിടിച്ചു. വഴിയിൽ നിന്നും ജോൺ എന്ന ഒരു സുഹൃത്തിനെയും കിട്ടി . ലവ്‍ടയിൽ മുതൽ ഊട്ടി വരെ ലിഫ്റ്റ് നൽകിയതാണ് പുള്ളിക്ക്, അദേഹം ഊട്ടിയിലെ കുറച്ചു നല്ല അനുഭവങ്ങൾ പങ്കുവച്ചു തന്നു. ഊട്ടിയിലെ എല്ലാ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും ഞങൾ മിസ് ചെയ്തു. പക്ഷെ ഒട്ടും നിരാശയില്ലായിരുന്നു ഞങ്ങൾ, അവയെ വെല്ലുന്ന അനുഭവങ്ങളായിരുന്നു ആ ദിവസം ഞങ്ങൾക്കു സമ്മാനിച്ചത്.

ഊട്ടിയിൽ എത്തിയ ഉടൻ ഞങ്ങൾ റൂം ചെക്ക് ഇൻ ചെയ്തു.
ഓൺലൈൻ വഴി അപ്പോൾ തന്നെ ഒരു റൂം ബുക്ക് ചെയ്യുകയായിരുന്നു. ഒന്ന് ഫ്രഷ് ആയ ശേഷം സ്വാഭാവികമായും ഞങ്ങൾ ലക്‌ഷ്യം ഭക്ഷണം തന്നെ ആയിരുന്നു. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു ആകെ അകത്താക്കിയത് രണ്ടു ചായ മാത്രമായിരുന്നു. ആ വിഷ്‌മം ഞങ്ങൾ അവിടെ തീർത്തു. റോഡ് സൈഡിൽ നിന്നും ഓരോ പ്ലേറ്റ് ഗോപി ബജിയും, അടുത്തുള്ള ഒരു ഹോട്ടലിൽ നിന്നും ചപ്പാത്തിയും മഞ്ചൂരിയും കഴിച്ചു. മാർക്കറ്റ് റോഡിലൂടെ കുറച്ചു കറങ്ങി നടന്ന ശേഷം അന്നത്തെ പരിപാടികൾ അവസാനിപ്പിച്ചു മയങ്ങാൻ തീരുമാനിച്ചു.

രാവിലെ നാലഞ്ചു അലാറമുകളുടെ സഹായത്തോടെ അഞ്ചു മണിക്ക് തന്നെ തല പൊക്കി. മസിനഗുഡി ലക്ഷ്യമാക്കിയായിരുന്നു പിന്നീടുള്ള യാത്ര . ഹുള്ളത്തിയിലൂടെയുള്ള വഴി കുത്തനെ ചരിവുകളും വളവുകളും നിറഞ്ഞതാണ്. ശ്രദ്ധയോടെ ഓടിച്ചാൽ ആസ്വദിക്കാൻ ഒരുപാടുള്ള റൂട്ടാണിത് .

മസിനഗുഡിയിൽ നിന്നും മുതുമലൈ നാഷണൽ പാർക്ക് വഴി ബന്ദിപ്പുർ ആയിരുന്നു അടുത്ത ലക്‌ഷ്യം. രണ്ടു നാഷണൽ പാർക്കുകൾ, രണ്ടും യാത്രക്കാർക് ഒന്നിനൊന്നു മികച്ച അനുഭവങ്ങളാണൊരുക്കുക. അതിനിയിടയിൽ നമ്മൾ കർണാടക ബോർഡറും കടക്കും. ഇടക്കിടെ വഴിയോരങ്ങളിലായി മാനുകളും, മയിൽക്കൂട്ടങ്ങളും ഞങ്ങൾക്കു ദൃശ്യ വിരുന്നൊരുക്കി.

എട്ടു മണിയോടെ ബന്ദിപ്പുർ എത്തിയ ഞങ്ങൾ, അവിടുത്തെ ഒരു ഹോട്ടലിൽ നിന്നും ബ്രേക്ക് ഫാസ്റ്റും കഴിച്ചു തിരിക്കാൻ തീരുമാനിച്ചു . നേരത്തെ മുത്തങ്ങ വഴി തിരികെ പോകാം എന്നായിരുന്നു പ്ലാനെങ്കിലും സമയകുറവ് മൂലം മടക്കയാത്ര നിലമ്പുർ വഴിയാക്കി. ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആണ്, അങ്ങനെ കൈനിറയെ കുറെ നല്ല ഓർമകളുമായി ഞങ്ങൾ അവിടെ നിന്നും മടങ്ങി.

നന്ദി!

05/03/2018

പ്രണയമാണ് യാത്രയോട്

ക്‌ളൗഡ്‌ ഫാമിലേക്ക് ഒരു യാത്ര ♥

By: Ameer Thazhathveetil

സമുദ്ര നിരപ്പിൽ നിന്നും 6946 അടി മുകളിലാണ് ഞങ്ങൾ ഇപ്പോ

ഗൾഫിൽ നിന്ന് ലീവ് നു വന്ന ഉറ്റ ചങ്ങാതി ഷഹീർ നു ഒരു മോഹം .. എല്ലാർക്കും കൂടെ ഒരു ട്രിപ്പ് പോണം എന്ന് .. അങ്ങനെ ഇത്തവണ ക്‌ളൗഡ്‌ ഫാം tent ക്യാമ്പ് ലേക്ക് പോകാൻ തീരുമാനിച്ചു .. മുന്നാറിൽ നിന്നും 30km സഞ്ചരിച്ചാൽ (ടോപ്സ്റ്റേഷൻ റൂട്ട് ) യെല്ലപ്പെട്ടി എന്ന സ്ഥലത്തു എത്തും. അവിടെ നിന്ന് 3km നടക്കണം കാട്ടുഗുഡി ഹിൽസ് ൽ ഉള്ള ക്‌ളൗഡ്‌ഫാം ലേക്ക് .. വൈകിട്ട് 5 മണി ആയപ്പോഴേക്കും ഞങ്ങൾ യെല്ലപ്പെട്ടി എത്തി. അവിടെ സത്യൻ അന്തിക്കാട് സിനിമ ഓർമിപ്പിക്കുന്ന തരത്തിൽ പഴയ ഒരു പോസ്റ്റ് ഓഫീസ്‌ കാണാം. അതിന്റെ മുന്നിലുള്ള ചായ കടയിലെ ചേട്ടൻ ഞങ്ങളെ സ്വാഗതം ചെയ്തു. അവിടെ വണ്ടി പാർക്ക് ചെയ്തു പുള്ളി ഞങ്ങളേം കൂട്ടി തേയില തോട്ടങ്ങൾക്കിടയിലൂടെ നടക്കാൻ തുടങ്ങി. മഴ പെയ്തത് കൊണ്ട് അത്യാവശ്യം ചെളി ഉണ്ടായിരുന്നു വഴിയിൽ. കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോ കൊടും കാട്ടിൽ എത്തി . പൊതുവെ നടന്നു ശീലമില്ലാത്ത ഞങ്ങൾ 7 പേർ അത്യാവശ്യം ക്ഷീണിച്ചു. പിന്നെ കാട്ടിലൂടെ ആയി നടത്തം. അത്യാവശ്യം നല്ല രീതിയിൽ എല്ലാവരുടെയും ചോരയുടെ രുചി അവിടത്തെ അട്ടകൾ ആസ്വദിച്ചു. നടന്ന് നടന്ന് ഏറ്റവും മുകളിൽ എത്തിയപ്പോ കണ്ട കാഴ്ച ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. കൂറ്റൻ മലകളും അതിന്റെ ഇടയിലൂടെ കോടമഞ്ഞും തിരമാല പോലെ ഒഴുകി നടക്കുന്നു ..അങ്ങ് ദൂരെ ബോഡിനായ്ക്കനൂർ നഗരം കാണാം.. അപ്പൊ തന്നെ ഒരു പടം എടുത്ത് ഇൻസ്റ്റാഗ്രാമിൽ ഇടാൻ നോക്കിയപ്പോ ആരുടേയും ഫോണിൽ റേഞ്ച് ഇല്ല. അടിച്ചു വെച്ച ഹാഷ് ടാഗ്‌സ് ഒക്കെ വേസ്റ്റ് ആയി.. ആരുടേയും കോൾ ശല്യം ഇല്ലാത്ത കൊണ്ട് ഫോൺ മാറ്റി വെച്ചു ഞങ്ങൾ അവിടെ ഇരുന്ന് കത്തി വെക്കാൻ തുടങ്ങി ..

നേരം ഇരുട്ടിയപ്പോ ഞങ്ങൾക്ക് campfire സെറ്റ് ചെയ്തു ആ സ്ഥലത്തിന്റെ ചരിത്രം പറഞ്ഞു തന്നു ക്യാമ്പ് നടത്തുന്ന 3 പേരിൽ ഒരാളായ അമൽ .. അപ്പോഴാണ് ഞങ്ങൾ അറിയുന്നത് സൗത്ത് ഇന്ത്യയിലെ ഏറ്റവും മുകളിൽ നിൽക്കുന്ന ക്യാമ്പ് സൈറ്റ് ആണ് ക്‌ളൗഡ്‌ഫാം എന്ന്.. ഗവണ്മെന്റ് ജോലി രാജിവെച്ചു tent ക്യാമ്പിംഗ് ലേക്ക് തിരിഞ്ഞ അമൽ ഒരു traveller ആണ്.. അമൽ സഞ്ചരിച്ച ഒരുപാട് യാത്രകളുടെ അനുഭവങ്ങളും രസകരമായ സംഭവങ്ങളും കേട്ട് സമയം പോയതറിഞ്ഞില്ല. 10 മണി ആയപ്പോ ഞങ്ങളെ എല്ലാരേം കൂട്ടി കാട്ടിലൂടെ ഒരു ട്രെക്കിങ്ങ്. അതൊരു ഒന്നൊന്നര അനുഭവം ആയിരുന്നു .. നടന്ന് നടന്ന് മുകളിൽ എത്തിയപ്പോ നല്ല തണുത്ത കാറ്റും ഒഴുകി നടക്കുന്ന കോടമഞ്ഞും . സമുദ്ര നിരപ്പിൽ നിന്നും 6946 അടി മുകളിലാണ് ഞങ്ങൾ ഇപ്പോ. അവിടെ നിന്നാൽ തൊട്ടപ്പുറത്തു മീശപ്പുലിമല ,കുളുക്ക്മല എന്നിവയൊക്കെ കാണാം. അവിടന്ന് ഇറങ്ങി താഴെ വന്നു ചൂടോടെ ചപ്പാത്തിയും ചിക്കൻ കറി യും കഴിച്ചു രാവിലെ 5 മണിക്ക് അലാറം വെച്ചു ഞങ്ങൾ ടെന്റിനുള്ളിൽ കിടന്നു. വെളുപ്പിന് 5:30 ആയപ്പോ ഞങ്ങൾ വീണ്ടും നടന്നു സൂര്യോദയം കാണാൻ മല മുകളിലേക്ക്. കോട മഞ്ഞും തണുത്ത കാറ്റും മലകൾക്കിടയിലൂടെ ഉദിക്കുന്ന സൂര്യനെയും ഇത്രേം ഉയരത്തിൽ നിന്ന് കാണുന്ന ഭംഗി ഒന്ന് കാണേണ്ടത് തന്നെയാണ്. ഫോട്ടോ സെഷൻ ഒക്കെ കഴിഞ്ഞു ഞങ്ങൾ താഴോട്ട് ഇറങ്ങി ക്യാമ്പിൽ എത്തിയപ്പോ ഏതാണ്ട് 8 :30 ആയി. breakfast കഴിഞ്ഞു ടോപ് സ്റ്റേഷൻ ട്രെക്കിങ്ങ് ഉണ്ടെന്നു കേട്ടപ്പോ എല്ലാരും ഒന്ന് ഞെട്ടി .. ഇനിയും നടക്കാനോ !! നോ ..നെവർ !! എന്ന ഭാവത്തോടെ. അതോടെ ആ ട്രെക്ക് സ്‌കിപ് ചെയ്തു ഇനി ഒരിക്കൽ ഞങ്ങൾ വരാം എന്ന് പറഞ്ഞു അമലിനോടും അരുണിനോടും അഖിലിനോടും ഉത്തമനോടും ക്ഷേമയോടും നന്ദി പറഞ്ഞു ഞങ്ങൾ ഇറങ്ങി.

ക്‌ളൗഡ്‌ഫാം ലേക്ക് എത്താൻ: മുന്നാറിൽ നിന്ന് 30km സഞ്ചരിച്ചാൽ (ടോപ്സ്റ്റേഷൻ റൂട്ട് ) യെല്ലപ്പെട്ടി എന്ന സ്ഥലത്തു എത്തും. അവിടെ നിന്ന് പാമ്പാടിച്ചോല ഫോറെസ്റ് വഴി കാട്ടുകുടി ഹിൽസ് ൽ എത്താം.

പോകുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ : അട്ട യുടെ ശല്യം ഒഴിവാക്കാൻ കുറച്ചു ഉപ്പ് കയ്യിൽ കരുതുക , മൊബൈൽ ചാർജ് ചെയ്യാൻ പവർബാങ്ക് , പിന്നെ ഒരു നല്ല ക്യാമറയും.
Thanks to all Photographers.. & Instagram farm♥

Address

Perumbavoor
686669

Telephone

9526995298

Website

Alerts

Be the first to know and let us send you an email when Travelmate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Travelmate:

Share

Category

Nearby travel agencies


Other Tour Agencies in Perumbavoor

Show All