Back packer's diary

Back packer's diary Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Back packer's diary, Travel Company, Door NO. 510, Samastha Jubilee Memorial Soudham, Thiruvananthapuram.

ചെമ്പ്ര കൊടുമുടികേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരമുള്ള ചെമ്പ്...
13/02/2023

ചെമ്പ്ര കൊടുമുടി
കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരമുള്ള ചെമ്പ്ര കൊടുമുടി. മേപ്പാടി പട്ടണത്തിന് അടുത്താണ് ഈ കൊടുമുടി. ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമാണ് ചെമ്പ്ര. പ്രകൃതി സ്നേഹികളുടെയും സാഹസിക മലകയറ്റക്കാരുടെയും ഇഷ്ട പ്രദേശമാണിവിടം. വിനോദസഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കുവാനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കിയിരിക്കുന്നു. വനസംരക്ഷണ സമിതി അധികാരപ്പെടുത്തിയിരിക്കുന്ന വഴികാട്ടികൾക്കൊപ്പം മാത്രമേ മലകയറ്റം അനുവദിക്കുകയുള്ളു.
കൊടുമുടിക്ക് മുകളിൽ ഹൃദയത്തിന്റെ ആകൃതിയിൽ ഒരു പ്രകൃതിദത്ത തടാകം ഉണ്ട്. ഹൃദയസരസ്സ് എന്ന ഈ തടാകം നയനമനോഹരമായ ഒരു കാഴ്ചയാണ്. ഇവിടെ ധാരാളം നീലക്കുറിഞ്ഞി ചെടികളും ഉണ്ട്.ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും വലിയ കൊടുമുടിയാണ് സമുദ്രനിരപ്പിൽ നിന്നും 2100 മീറ്റർ (6900 അടി) ഉയരത്തിലുള്ള ചെമ്പ്ര കൊടുമുടി. മേപ്പാടി നഗരത്തിൽ സ്ഥിതിചെയ്യുന്ന ചെമ്പ്ര, കൽപറ്റയിൽനിന്നും 8 കിലോമീറ്റർ (5 മൈൽ) അകലെയാണ്.
Post Credit
Follow Us Back packer's diary Back Packers"s diary
(DM for Credit )

🏞️

കുട്ടനാട്‌കേരളത്തിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി പരന്നു കിടക്കുന്ന, കായലുകൾക്കും വിശാലമായ നെൽവയലുകൾക്കും മ...
13/02/2023

കുട്ടനാട്‌

കേരളത്തിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി പരന്നു കിടക്കുന്ന, കായലുകൾക്കും വിശാലമായ നെൽവയലുകൾക്കും മറ്റ് ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കും പേരുകേട്ട ഒരു പ്രദേശമാണ് കുട്ടനാട്. കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്.നാല് പ്രധാന നദികളായ പമ്പ, മീനച്ചിലാർ, അച്ചൻ‌കോവിലാർ, മണിമലയാർ എന്നിവ കുട്ടനാട്ടിലൂടെ ഒഴുകുന്നു. ജലം കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നെങ്കിലും കുടിവെള്ളക്ഷാമം ഇവിടെ രൂക്ഷമാണ്‌.
Post Credit
Pic Credit
Follow Us Back packer's diary Back Packers"s diary

🌴 🌴🌾🚣 🏝️ 🌾🌴 🌴

09/02/2023

Kodaikanal
Post Credit
Follow Us Back packer's diary Back Packers"s diary

മൂന്നാർ ഇടുക്കി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മൂന്നാർ . മൂന്നാ‍ർ ഒരു വിനോദസഞ്ചാര കേന്ദ്രമാ‍ണ്. മൂന്നാർ പട്ടണവും വിനോദസഞ്...
07/02/2023

മൂന്നാർ
ഇടുക്കി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മൂന്നാർ . മൂന്നാ‍ർ ഒരു വിനോദസഞ്ചാര കേന്ദ്രമാ‍ണ്. മൂന്നാർ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും മൂന്നാർ എന്നാണ് അറിയപ്പെടുന്നത്.മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ . മുന്നാർ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്. 2000 ത്തിൽ കേരളസർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു.സമുദ്രനിരപ്പിൽ നിന്നും ഏകദേശം1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. സാധാരണനിലയിൽ 9 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ . ഇരവികുളം നാഷനൽ പാർക്ക് മൂന്നാറിനടുത്താണ്. തെക്കിന്റെ കാശ്മീർ എന്ന അപരനാമത്തിൽ മൂന്നാർ പ്രസിദ്ധമാണ്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരം നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിയും കഴ്ചകാൾ അതിമനോഹരമാണ്

വിനോദസഞ്ചാരകേന്ദ്രങ്ങൾ
മാട്ടുപ്പെട്ടി ഡാം
എക്കൊ പോയിന്റ്
കുണ്ടള ഡാം
ടോപ്പ് സ്റ്റേഷൻ
രാജമല
ആനമുടി
ആനയിറങ്ങൽ ഡാം
കൊളുക്കുമല

Post Credit
Pic Credit .satyam5
✍✍ Back packer's diary
Follow Us Back packer's diary
Back Packers"s diary

🌴

നെല്ലിയാമ്പതികേരളത്തിലെ പാലക്കാട് ജില്ലാ‍ തലസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെയായി ഉള്ള ഒരു പ്രശസ്തമായ മലയും വിനോദസഞ്ചാര...
01/02/2023

നെല്ലിയാമ്പതി
കേരളത്തിലെ പാലക്കാട് ജില്ലാ‍ തലസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെയായി ഉള്ള ഒരു പ്രശസ്തമായ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി. ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കാവേരി നദി എന്നിവയുടെ പ്രധാനപ്പെട്ട വൃഷ്ടിപ്രദേശമാണ് നെല്ലിയാമ്പതി . തേയില, കാപ്പി തോട്ടങ്ങൾക്കും ശീതളമായ കാലാവസ്ഥയ്ക്കും പ്രശസ്തമാണ് നെല്ലിയാമ്പതി. പാ‍വപ്പെട്ടവരുടെ ഊട്ടി എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നു. നിത്യഹരിതവനമേഖലയായ നെല്ലിയാമ്പതിയുടെ വിസ്തൃതി 82 ചതുരശ്ര കിലോമീറ്ററാണ്. ധാരാളം ചോലക്കാടുകളും പുൽമേടുകളുമുണ്ട്. ഏറ്റവും ഉയരമേറിയ പാടഗിരി സമുദ്രനിരപ്പിൽനിന്ന് 1585.08 മീറ്റർ ഉയരത്തിലാണ്. ജനുവരി മുതൽ മെയ് വരെ പകൽ തണുപ്പുകുറഞ്ഞ കാലാവസ്ഥയും ജൂൺ മുതൽ ഡിസംബർ വരെ തണുപ്പുകൂടിയ കാലാവസ്ഥയുമാണ്.
പുറം ലോകവുമായുള്ള ഏക പൊതു ഗതാ‍ഗത മാർഗ്ഗം കെ.എസ്.ആർ.ടി.സി.യുടെ ബസ്സുകൾ ആണ്. പാലക്കാടിനും നെല്ലിയാമ്പതിക്കും ഇടയ്ക്ക് സർക്കാർ ബസ്സുകൾ ഓടുന്നു. മലമ്പ്രദേശങ്ങളിൽ ജീപ്പുകളാണ് പൊതുവെ ഉള്ള ഗതാഗത മാർഗ്ഗം. പച്ചക്കറികളും പലചരക്കു സാധനങ്ങളും നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് ജീപ്പുകളിൽ കൊണ്ടുവരുന്നു.
Post Credit
Pic Credit
✍✍ Back packer's diary
Follow Us Back packer's diary Back Packers"s diary

Kuttanadകേരളത്തിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി പരന്നു കിടക്കുന്ന, കായലുകൾക്കും വിശാലമായ നെൽവയലുകൾക്കും മറ്...
01/02/2023

Kuttanad

കേരളത്തിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി പരന്നു കിടക്കുന്ന, കായലുകൾക്കും വിശാലമായ നെൽവയലുകൾക്കും മറ്റ് ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കും പേരുകേട്ട ഒരു പ്രദേശമാണ് കുട്ടനാട്. കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്.
നാല് പ്രധാന നദികളായ പമ്പ, മീനച്ചിലാർ, അച്ചൻ‌കോവിലാർ, മണിമലയാർ എന്നിവ കുട്ടനാട്ടിലൂടെ ഒഴുകുന്നു. ജലം കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നെങ്കിലും കുടിവെള്ളക്ഷാമം ഇവിടെ രൂക്ഷമാണ്‌.നെല്ല്, നേന്ത്രയ്ക്ക, കപ്പ, കാച്ചിൽ എന്നിവയാണ് കുട്ടനാട്ടിലെ പ്രധാന കാർഷിക വിളകൾ .കുട്ടനാട് 31.01.2012നു കാർഷിക പൈതൃകനഗരമായി പ്രഖ്യാപിച്ചു .കുട്ടനാട്ടിന് കേരളത്തിന്റെ നെല്ലറ എന്നും പേരുണ്ട്.
Post Credit
Pic Credit
✍✍ Back packer's diary
Follow Us Back packer's diary Back Packers"s diary

🌴 🏝️ 🌾🌴 🌴

24/01/2023

Idukki
Video Credit
Post Credit
Follow us Back packer's diary
Back Packers"s diary

12/01/2023

Munnar
മഞ്ഞിന്‍റെ വെള്ളപ്പുതപ്പണിഞ്ഞ് മൂന്നാർ. ഈ വര്‍ഷം ഇതാദ്യമായി മൂന്നാറിലെ താപനില പൂജ്യത്തിനും താഴെയെത്തി. ചെണ്ടുവര, വട്ടവട തുടങ്ങിയ മേഖലകളിലാണ്
തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെട്ടത്. അര്‍ധരാത്രി ഒരു മണിയ്ക്കു ശേഷം പുലര്‍ച്ചെ സൂര്യനുദിക്കുന്നത് വരെ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു...
Post Credit
DM FOR CREDITS
Follow Us Back packer's diary
Back Packers"s diary

#

13/12/2022

Valanjanganam Falls | Kuttikkanam | Idukki

Distance from Kuttikkanam 5 Km

Post Credit
Video Credit
Follow Us Back packer's diary Back Packers"s diary

LIke and Follow Our page Back packer's diary

Vagamon (പശുപാറ)Post Credit  Follow Us Back packer's diary  Back Packers"s diaryDM for any credit issue                 ...
07/12/2022

Vagamon (പശുപാറ)
Post Credit
Follow Us Back packer's diary Back Packers"s diary

DM for any credit issue

06/12/2022

Zipping through the treetops
Post Credit .sanchari
Video Credit
Follow Us Back packer's diary Back Packers"s diary

Kappil Beachതിരുവനന്തപുരം ജില്ലയിലെ ഇടവ ഗ്രാമപഞ്ചായത്തിലെ ഒരു തീരദേശ ഗ്രാമമാണ്‌ കാപ്പിൽ. വർക്കലയിൽ നിന്നു ഏകദേശം 8 കിലോമ...
03/12/2022

Kappil Beach

തിരുവനന്തപുരം ജില്ലയിലെ ഇടവ ഗ്രാമപഞ്ചായത്തിലെ ഒരു തീരദേശ ഗ്രാമമാണ്‌ കാപ്പിൽ. വർക്കലയിൽ നിന്നു ഏകദേശം 8 കിലോമീറ്റർ മാറിയാണു ഇതു സ്ഥിതി ചെയ്യുന്നത്.കടലിനും കായലിനും ഇടയിൽ ആയി നിലകൊള്ളുന്ന ഈ ചെറു ഗ്രാമം സഞ്ചാരികളുടെ പറുദീസയാണ്‌. ഇവിടെ ബൊട്ട് ക്ലബ്ബും റിസൊർട്ടുകളും ഉണ്ട്.കൊല്ലത്ത് നിന്നും 26.1 കിലോമീറ്റർ റോഡ്‌ മാർഗ്ഗം സഞ്ചരിച്ചാൽ ഇവിടെ എത്താം.കടലും കായലും സംഗമിക്കുന്ന അപൂർവ്വ കാഴ്ച കാണാൻ സ്വദേശികളും വിദേശികളും ആയി ആയിരക്കണക്കിന് ആളുകൾ ഇവിടെ ദിവസേന വരുന്നു.
Pic Credit
✍✍ Back packer's diary
Follow Us Back packer's diary Back Packers"s diary

🏝 ❤️ 🌴 🌴🌴

03/12/2022

Munnar
Post Credit .sanchari
Video Credit
Follow Us Back packer's diary Back Packers"s diary

🌴

വൈപ്പിൻകേരളത്തിലെ എറണാകുളം ജില്ലയിലുള്ള ഒരു ദ്വീപാണ് വൈപ്പിൻ. 26 കിലോമീറ്റർ നീളവും.ശരാശരി 2.5 കിലോമീറ്റർ വീതിയുമുള്ള ഈ ദ...
30/11/2022

വൈപ്പിൻ
കേരളത്തിലെ എറണാകുളം ജില്ലയിലുള്ള ഒരു ദ്വീപാണ് വൈപ്പിൻ. 26 കിലോമീറ്റർ നീളവും.ശരാശരി 2.5 കിലോമീറ്റർ വീതിയുമുള്ള ഈ ദ്വീപ് 1331ൽ ആണ് രൂപംകൊണ്ടത്. കടൽ വെച്ചുണ്ടായത് കൊണ്ടാണ് വയ്പ് എന്ന് വിളിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപാണ് വൈപ്പിൻ. തെക്ക്-കൊച്ചിൻ അഴിമുഖം,കൊച്ചിൻ കോർപ്പറേഷൻ ഒന്നാം ഡിവിഷൻ പരിധിയിൽപെടുന്ന തെക്കേയറ്റം വൈപ്പിൻ എന്ന പേരിൽ തന്നെ അറിയപ്പെടുന്നു. തുടർന്ന് വടക്കോട്ട് പല പേരിലുള്ള ദ്വീപിലെ ഗ്രാമങ്ങൾ വൈപ്പിൻകര എന്ന പൂർണനാമത്തിൽ വടക്ക് മുനമ്പം അഴിയിൽ അവസാനിക്കുന്നു. ഈ മുനമ്പം അഴിയാണ് ചരിത്രത്തിൽ മുസിരിസ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ തുറമുഖമായിരുന്നത് പടിഞ്ഞാറ്-അറബിക്കടൽ. ടൂറിസ്റ്റുകളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളായ പുതുവൈപ്പ്ബീച്ച്,ചെറായിബീച്ച് എന്നിവ ഈ തീരങ്ങളിലാണ്. കിഴക്കിന്റെ അതിർ ഭംഗിയായ പുഴയോരത്ത് നിന്ന് നോക്കിയാൽ വല്ലാർപാടം, പനമ്പുകാട്, കടമക്കുടി, ചാത്തനാട്, കൂനമ്മാവ്, കോട്ടുവള്ളി, കുഞ്ഞിത്തൈ, മാല്യങ്കര എന്നീ പച്ചത്തുരുത്തുകളുടെ മനോഹാരിത കാണാം, കടലും, കായലും ഉള്ളതിനാൽ മത്സ്യബന്ധനത്തെ ആശ്രയിച്ചുള്ള തൊഴിലുകളും,ഫിഷിംഗ്ഹാർബറുകൾ വഴിയുള്ള വ്യവസായങ്ങളും കൂടുതലായി നടക്കുന്നു. കൊച്ചിയിലേക്ക് വരുന്ന കപ്പലുകളെ സ്വാഗതം ചെയ്യാനെന്ന പോലെ വൈപ്പിന്റെ തെക്കെയറ്റത്ത് പുഴവക്കിൽ നിര നിരയായി നിൽക്കുന്ന ചീന വലകൾ അവസാനിക്കുന്ന കടൽത്തീരത്ത് 6കിലോ മീറ്റർ നീളത്തിലായി എൽ.എൻ.ജി, എസ്.പി.എം, ഐ.ഒ.സി, എന്നി പദ്ധതികൾ കോടിക്കണക്കിന് രൂപ മുതൽ മുടക്കി പൂർത്തികരണത്തിലെത്തിയിരിക്കുന്നു.

വിനോദസഞ്ചാര ആകർഷണങ്ങൾ
പുതുവൈപ്പിലെ വിളക്കുമാടം(ലൈറ്റ് ഹൗസ്) - എല്ലാ ദിവസവും വൈകിട്ട് 3 മുതൽ 5 വരെയാണ് പ്രവേശന സമയം.
ചെറായി ബീച്ച്
പള്ളിപ്പുറം കോട്ട - 16-ആം നൂറ്റാണ്ടിൽ നിർമ്മിച്ച കോട്ട
സഹോദരൻ അയ്യപ്പൻ സ്മാരകം, ചെറായി.
വീരൻപുഴ വൈപ്പിൻ ഭാഗത്ത് വേമ്പനാട് കായൽ വീരൻപുഴ എന്നാണ് അറിയപ്പെടുന്നത്. ശാന്തസുന്ദരമായ ഈ പുഴയോരം ഇതുവരെ ഒരു വിനോദസഞ്ചാര സ്ഥലമായി അറിയപ്പെട്ടു തുടങ്ങിയിട്ടില്ല.
pic credit
✍ Back packer's diary
Follow us Back packer's diary Back Packers"s diary

09/11/2022

Neyyar Dam
Video Credit

DM for Credit Issues
Follow Us Back packer's diary Back Packers"s diary

💦

പൊന്മുടി(PONMUDI)കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് വിതുര -പൊന്മുടി. തിരുവനന്തപുരം ജില്ലയ...
09/11/2022

പൊന്മുടി(PONMUDI)

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് വിതുര -പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ (വിതുര വഴി)വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ്.പൊൻമുടിയുടെ തൊട്ടാടുത്ത് ഉളള ഒരു ടൗണ് ആണ് വിതുര.പൊന്മുടിയിലെ തേയിലത്തോട്ടങ്ങൾ പ്രശസ്തമാണ്. പൊന്മുടി കൊടുമുടിയിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെയാണ് വിനോദസഞ്ചാര കേന്ദ്രം. ഈ സ്ഥലം എക്കോ പോയിന്റ് എന്നും അറിയപ്പെടുന്നു. സാഹസിക മലകയറ്റം തുടങ്ങുന്നതിനുള്ള ഒരു തുടക്ക സ്ഥലമാണ് പൊന്മുടി.
പൊന്മുടിക്ക് സമീപത്തായി കാടിനുള്ളിൽ ഒരുപാട് അരുവികളും വെള്ളച്ചാട്ടങ്ങളും നിലനിൽക്കുന്ന വിതുര ഗോൾഡൻ വാലിയുംആകർഷണമാണ്. വിതുരകല്ലാർ നദിയിലേയ്ക്കുള്ള ഒരു കവാടവുമാണ് പൊന്മുടി. ഉരുളൻ കല്ലുകളും പച്ചമരങ്ങളും കുളിരുകോരിയ വെള്ളവും ഒരു നല്ല വെള്ളച്ചാട്ടവും മത്സ്യങ്ങളുമുള്ള കല്ലാർ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. 2000 അടി ഉയരത്തിൽ നിൽക്കുന്ന അഗസ്ത്യകൂടമാണ് ഈ പ്രദേശത്തെ മറ്റൊരു ആകർഷണം. വിതുര മീൻ‌മുട്ടി വെള്ളച്ചാട്ടം അടുത്തുള്ള മറ്റൊരു പ്രധാന ആകർഷണമാണ്. സമീപത്തായി വിതുര-ബ്രൈമൂർ, വിതുര-ബോണക്കാട് തുടങ്ങിയ പ്രദേശങ്ങളും സ്ഥിതിചെയ്യുന്നു.
Pic Credit
Post Credit .goldenpeak
✍✍ Back packer's diary
Follow Us Back packer's diary Back Packers"s diary
🌴

നീലക്കുറിഞ്ഞി 💙💙💙💙Pic Credit Follow Us Back packer's diary Back Packers"s diaryLike , Share Back packer's diary        🌸...
08/11/2022

നീലക്കുറിഞ്ഞി 💙💙💙💙

Pic Credit
Follow Us Back packer's diary Back Packers"s diary

Like , Share Back packer's diary

🌸 😍 🌴

Eravikulam National Park(ഇരവികുളം ദേശീയോദ്യാനം)മൂന്നാറിൽ നിന്ന് 17 കിലോമീറ്റർ അകലെയായി വംശനാശം നേരിടുന്ന വരയാടുകളുടെ സംര...
19/10/2022

Eravikulam National Park(ഇരവികുളം ദേശീയോദ്യാനം)

മൂന്നാറിൽ നിന്ന് 17 കിലോമീറ്റർ അകലെയായി വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ്‌.
വംശനാശം നേരിടുന്നതും ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതും ആയ വരയാട്, സിംഹവാലൻ കുരങ്ങ് ഉൾപ്പെടെ വിവിധ ഇനം കുരങ്ങുകൾ, മാൻ, കാട്ടുപോത്ത്‌ തുടങ്ങിയ ജീവികൾ ഇവിടെയുണ്ട്‌. ഇവിടെയെത്തുന്ന സന്ദർശകരിൽ അധികഭാഗവും വരയാടുകളെ കാണാൻ എത്തുന്നവരാണ്.
97 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തീർണം. ഹിമാലയത്തിനു തെക്ക്‌ ഇന്ത്യയിലുള്ള ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി (ഉയരം: 2695 മീറ്റർ) ഇരവികുളം ദേശീയോദ്യാനത്തിലാണ്. പുൽമേട്‌, കുറ്റിച്ചെടി, ചോലവനം എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ സസ്യജാലമാണ് ഇവിടെയുള്ളത്‌.
Pic Credit
📝📝 Back packer's diary
Follow Us Back packer's diary Back Packers"s diary

Like, Share and Support Our Page Back packer's diary

Parambikulam Tiger Reserveകേരളത്തിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന...
19/10/2022

Parambikulam Tiger Reserve

കേരളത്തിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം. പറമ്പിക്കുളം നദിയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം അണക്കെട്ടിന് ചുറ്റുമായി ഈ വന്യജീവി സംരക്ഷണകേന്ദ്രം 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ ടോപ്പ്സ്ലിപ്പ് പറമ്പികുളത്തിനടുത്താണ്. തൂണക്കടവ് അണക്കെട്ട് പറമ്പിക്കുളത്തെ പ്രധാന ആകർഷണമാണ്.
ആനകളുടെ താവളം എന്നതിനു ഉപരി കാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല എന്നിവയും ചുരുക്കം കടുവകൾ, പുള്ളിപ്പുലികൾ എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ ഉണ്ട്. വിവിധയിനത്തിലുള്ള സസ്യജാലങ്ങൾക്ക് വാസസ്ഥലമാണ് ഇവിടം. മുൻ‌കൂർ അനുവാദം വാങ്ങിയാൽ വനത്തിൽ സാഹസികയാത്രയ്ക്ക് പോവാം. ഇവിടത്തെ തടാകത്തിൽ ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം ഇവിടെയുള്ള തൂണക്കടവ് എന്ന സ്ഥലത്താണ്.

2010 ഫെബ്രുവരി 19-ന് ഈ വന്യജീവികേന്ദ്രം, കേരളത്തിലെ രണ്ടാമത്തെ കടുവാസം‌രക്ഷണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു.
Pic Credit .mahesh
Post Credit
✍✍Back packer's diary
Follow Us Back packer's diary Back Packers"s diary

Like, Share and Support Our Page Back packer's diary
🌴

CHEEYAPPARA WATERFALLS(ചീയപ്പാറ വെള്ളച്ചാട്ടം)എറണാകുളം ജില്ലയിലെ നേര്യമംഗലത്തിനും ഇടുക്കി ജില്ലയിലെ അടിമാലിയ്ക്കും ഇടയില...
19/10/2022

CHEEYAPPARA WATERFALLS(ചീയപ്പാറ വെള്ളച്ചാട്ടം)

എറണാകുളം ജില്ലയിലെ നേര്യമംഗലത്തിനും ഇടുക്കി ജില്ലയിലെ അടിമാലിയ്ക്കും ഇടയിലായി കൊച്ചി - ധനുഷ്കോടി ദേശീയപാതയിലുള്ള ജലപാതമാണ് ചീയപ്പാറ വെള്ളച്ചാട്ടം. മൂന്നാർ സന്ദർശകരുടെ ഒരു പ്രധാന ഇടത്താവളമാണ് ചീയപ്പാറ. ഇവിടെ നിന്നും ഏഴു തട്ടുകളിലായി ജലം താഴേക്ക് പതിക്കുന്നു. വർഷകാലത്ത് സമൃദ്ധമായ ജലപാതം വേനലിൽ വറ്റി വരളും. എന്നാൽ, വനമേഖല സമ്പുഷ്ടമായിരുന്ന കാലത്ത് വേനൽക്കാലത്തും ഇവിടം സമൃദ്ധമായിരുന്നു. ഒഴുവത്തടം, വാളറ തുടങ്ങിയ വനമേഖലകൾ വെട്ടിവെളുപ്പിച്ചതിനാൽ വെള്ളച്ചാട്ടത്തിനു വിനയായി മാറി. വേനലിൽ ഒഴുവത്തടം മേഖലയിൽ നിന്നൊഴുകി വരുന്ന തോട്ടിലെ നീരൊഴുക്ക് നിലക്കുമ്പോൾ വെള്ളച്ചാട്ടം വറ്റിവരളുന്നു.

നേര്യമംഗലം - അടിമാലി ദേശീയപാതയിലൂടെ 20 കിലോമീറ്റർ മൂന്നാർ പാതയിൽ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാം.

Pic Credit
✍Back packer's diary
Follow Us Back packer's diary Back Packers"s diary

Like, Share and Support Our Page Back packer's diary
💦

Neyyar Dam(നെയ്യാർ അണക്കെട്ട്)കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ കള്ളിക്കാടിൽ നെയ്യാർ നദിയിൽന...
19/10/2022

Neyyar Dam(നെയ്യാർ അണക്കെട്ട്)

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ കള്ളിക്കാടിൽ നെയ്യാർ നദിയിൽനിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് നെയ്യാർ അണക്കെട്ട് . 1958-ൽ നിർമ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രം കൂടിയാണ്.ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല നെയ്യാർ വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കായുള്ള പൊക്കം കുറഞ്ഞ മലകൾ നെയ്യാർ ഡാമിന് അതിർത്തി തീർക്കുന്നു. സുന്ദരമാ‍യ ഒരു തടാകവും ഉണ്ട് ഇവിടെ. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളിൽ കാട്ടുപോത്ത്, വരയാട്, സ്ലോത്ത് കരടി, കാട്ടുപൂച്ച, നീലഗിരി ലംഗൂർ, കാട്ടാന, സാമ്പാർ മാൻ എന്നിവ ഉൾപ്പെടുന്നു.നെയ്യാർ ജലസേചനപദ്ധതിയുടെ ഭാഗമായാണ് ഈ അണക്കെട്ട് .പരമാവധി സംഭരണ ശേഷി 84.75 മീറ്ററാണ്.

എത്തിച്ചേരാനുള്ള വഴി

ഏറ്റവും അടുത്തുള്ള വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം- 38 കി.മി.
ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: തിരുവനന്തപുരം (തമ്പാനൂർ) - 32 കി.മി.
തിരുവനന്തപുരം നഗരത്തിൽ നിന്നും നെയ്യാറിന് ബസ്സ് ലഭിക്കും
Post Credit
Pic Credit
✍ Back packer's diary
Follow Us Back packer's diary Back Packers"s diary

Like, Share and Support Our page Back packer's diary

ചെമ്പ്ര കൊടുമുടികേരളത്തിലെ ഒരു പർവതമാണ്, സമുദ്രനിരപ്പിൽ നിന്ന് 2,100 മീറ്റർ (6,890 അടി) ഉയരമുണ്ട്. വയനാടൻ മലനിരകളിലെ ഏറ്...
19/10/2022

ചെമ്പ്ര കൊടുമുടി
കേരളത്തിലെ ഒരു പർവതമാണ്, സമുദ്രനിരപ്പിൽ നിന്ന് 2,100 മീറ്റർ (6,890 അടി) ഉയരമുണ്ട്. വയനാടൻ മലനിരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നായ നീലഗിരി കുന്നുകളോടും വെള്ളരിമലയോടും ചേർന്നുള്ള ഇത് കേരളത്തിലെ വയനാട് ജില്ലയിൽ മേപ്പാടി പട്ടണത്തിനടുത്തും 8 കിലോമീറ്റർ ദൂരത്തിലും സ്ഥിതിചെയ്യുന്നു.
ചെമ്പ്ര കൊടുമുടിയുടെ മധ്യത്തിൽ ഹൃദയാകൃതിയിലുള്ള ഒരു തടാകമുണ്ട്. വേനൽക്കാലത്ത് പോലും ഈ തടാകം വറ്റില്ല.

കൽപ്പറ്റയിൽ നിന്ന് 8 കിലോമീറ്റർ തെക്കും മേപ്പാടി പട്ടണത്തിനും സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. മേപ്പാടി ടൗണിൽ നിന്ന് തന്നെ ചെമ്പ്ര കൊടുമുടിയിലേക്ക് ട്രെക്കിംഗ് ആരംഭിക്കാം.

പെർമിഷൻ എടുക്കാൻ തുടങ്ങുന്ന സ്ഥലത്തേക്ക് പോകുന്ന വഴിയിൽ ഫോറസ്റ്റ് ഓഫീസ് ഉണ്ട്. സൗത്ത് വയനാട് വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ചെമ്പ്ര പീക്ക് വിഎസ്എസ് അനുമതിയും വഴികാട്ടിയും നൽകുന്നു.
ചെമ്പ്ര കൊടുമുടിയിലെ ഏറ്റവും ഉയരമുള്ള സ്ഥലത്തേക്കുള്ള ട്രെക്കിംഗ് ഇപ്പോൾ അനുവദനീയമല്ല, കാരണം പാതയിലെ വന്യജീവികളുടെ പ്രവർത്തനം കാരണം. എന്നിരുന്നാലും, ചെമ്പ്ര കൊടുമുടിയിൽ നിന്ന് 1.5 കിലോമീറ്റർ താഴെയുള്ള ഹൃദയാകൃതിയിലുള്ള തടാകത്തിലേക്കുള്ള ട്രെക്കിംഗ് പ്രധാന ആകർഷണങ്ങളിലൊന്നാണ്.
ഹൃദയാകൃതിയിലുള്ള തടാകത്തിലേക്കുള്ള ട്രെക്കിംഗ് ഏകദേശം രണ്ടര മണിക്കൂർ എടുക്കും. തേയിലത്തോട്ടങ്ങളിൽ നിന്ന് ആരംഭിക്കുന്ന പാത, ഇടതൂർന്ന വനത്തിലേക്ക് പ്രവേശിച്ച് പടർന്ന് പിടിച്ച പുൽമേടിലൂടെ കടന്നുപോകുന്നു.
ഹൃദയാകൃതിയിലുള്ള തടാകം മുതൽ ചെമ്പ്ര കൊടുമുടി വരെ, പാത നേരെയാണ്. എന്നിരുന്നാലും, ട്രെക്കിന്റെ ഈ ഭാഗം വളരെ കുത്തനെയുള്ളതാണ്.
Pic Credit

Follow Us Back packer's diary Back Packers"s diary
🏞️

Anjuthengu Fort(അഞ്ചുതെങ്ങു കോട്ട)തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ്‌ താലുക്കിലെ ഒരു കടലോര ഗ്രാമമായ അഞ്ചുതെങ്ങിൽ ഈസ്റ്റ്‌...
17/10/2022

Anjuthengu Fort(അഞ്ചുതെങ്ങു കോട്ട)

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ്‌ താലുക്കിലെ ഒരു കടലോര ഗ്രാമമായ അഞ്ചുതെങ്ങിൽ ഈസ്റ്റ്‌ ഇന്ത്യ കമ്പനി 1695-ൽ കെട്ടിയ ഒരു കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട എന്നറിയപ്പെടുന്നത്. ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്ക്‌ വ്യാപാരാവശ്യത്തിനു വേണ്ടി ആറ്റിങ്ങൽ മഹാറാണി കൽപ്പിച്ചു നൽകിയ ഒരു പ്രദേശമാണ് ഇത്. ആറ്റിങ്ങൽ റാണി ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് അഞ്ചുതെങ്ങിൽ ഒരു ഫാക്ടറി പണിയാൻ 1684-ൽ അനുവാദം നൽകി. 1690-ൽ ഇവിടെ ഒരു കോടതി പണിയാനുള്ള അനുവാദവും ലഭിച്ചു. കോട്ട പണിതത് 1695-ലാണ്.

Pic Credit .c_s
📝📝 Back packer's diary
Follow Us Back packer's diary Back Packers"s diary

Like,Share and Support Our Page Back packer's diary

Kuthira Malika(കുതിര മാളിക)തിരുവനന്തപുരത്ത് പത്മസ്വാമി ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായി സ്വാതിതിരുനാൾ രാമവർമ്മ പ...
17/10/2022

Kuthira Malika(കുതിര മാളിക)

തിരുവനന്തപുരത്ത് പത്മസ്വാമി ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായി സ്വാതിതിരുനാൾ രാമവർമ്മ പണി തീർത്ത ഒരു കൊട്ടാരമാണ് കുതിര മാളിക എന്ന് അറിയപ്പെടുന്ന പുത്തൻ മാളിക കൊട്ടാരം.കൊട്ടാരത്തിൻറെ മുകളിലത്തെ നിലയിൽ, പുറമേ തടിയിൽ 122 കുതിരകളെ വരി വരിയായി കൊത്തിവെച്ചിട്ടുണ്ട്. അങ്ങനെയാണ് 22 ഏക്കർ സ്ഥലത്ത് നിൽക്കുന്ന ഈ കൊട്ടാരത്തിനു കുതിര മാളിക എന്ന പേര് കിട്ടിയത്.കൊട്ടാരത്തിന്റെ ഉള്ളിൽ ചെന്നാൽ ആദ്യം കാണുന്നത് പല രീതിയിൽ ഉള്ള കഥകളി രൂപങ്ങൾ ആണ് - തടിയിൽ നിർമ്മിച്ചത്‌. ഒരുവിധം എല്ലാ കഥകളി വേഷങ്ങളും ഒരു ചെറിയ കാര്യം പോലും വിടാതെ വളരെ മനോഹരമായി പകർത്തിയിരിക്കുന്നു.ഈ കൊട്ടാരത്തിൽ, വളരെ പഴയതും പ്രസിദ്ധവും ആയ പല വസ്തുക്കളുംസൂക്ഷിച്ചു വെച്ചിട്ടുണ്ട്.ഇരുപത്തിനാല് ആനകളുടെ കൊമ്പിൽ തീർത്ത സിംഹാസനവും, ക്രിസ്റ്റലിൽ തീർത്ത മറ്റൊരു സിംഹാസനവും ആണ്.ഓരോ മുറിയിലും വ്യത്യസ്തമായ കൊത്തുപണികൾ കാണാൻ കഴിയും.കൊട്ടാരത്തിന്റെ നിലം പണികൾ ചെയ്തിരിക്കുന്നത് മുട്ടയും കരിയും ചേർന്ന മിശ്രിതം ഉപയാഗിച്ചാണ് അത് ഇപ്പോഴും അത്പോലെ തന്നെ നിലനിൽക്കുന്നു.മച്ചിലും മറ്റും തത്ത, മയിൽ, ആന എന്നീ ജീവികളുടെ പെയിംന്റിംഗും, തടിയിലെ ചിത്ര പണിയും കാണാം. ഇത് കൂടാതെ ധാരാളം വ്യാളികളെയും കാണാം.
Pic Credit
📝📝 Back packer's diary
Follow Us Back packer's diary Back Packers"s diary

🌴

Meenmutty Waterfalls(മീൻമുട്ടി വെള്ളച്ചാട്ടം)മീന്മുട്ടി വെള്ളച്ചാട്ടം. തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്റർ ദൂരത്തിൽ സ...
17/10/2022

Meenmutty Waterfalls(മീൻമുട്ടി വെള്ളച്ചാട്ടം)

മീന്മുട്ടി വെള്ളച്ചാട്ടം. തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.നെയ്യാർ അണക്കെട്ടിന്റെ പരിസരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം വരെ വാഹന ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ വനത്തിലൂടെ 2 കിലോ മീറ്റർ നടന്നു വേണം വെള്ളച്ചാട്ടത്തിനടുത്തെത്താൻ. മീന്മുട്ടി വെള്ളച്ചാട്ടത്തിന്റെ മുകളിലുള്ള ജലപ്രവാഹത്തിലേയ്ക്ക് ട്രക്ക് വഴി അഗസ്ത്യകൂടത്തിലൂടെ 2 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ കൊമ്പൈക്കനി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നു.

Pic Credit .bharat
✍ Back packer's diary
Follow Us Back packer's diary Back Packers"s diary

Like,Share and Support Our Page Back packer's diary

🌴 💦

Address

Door NO. 510, Samastha Jubilee Memorial Soudham
Thiruvananthapuram
695001

Telephone

+919633118080

Website

Alerts

Be the first to know and let us send you an email when Back packer's diary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category

Nearby travel agencies


Other Travel Companies in Thiruvananthapuram

Show All