KSRTC SWIFT Unofficial

KSRTC SWIFT Unofficial Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSRTC SWIFT Unofficial, Travel Service, Thiruvananthapuram.
(1)

30/10/2022
27/04/2022
26/04/2022

കേള്‍ക്കുന്നതൊന്നുമല്ല അടിപൊളിയാണ് കെ-സ്വിഫറ്റ്.
Video Courtesy: Mathrubhumi

26/04/2022
വിവാദങ്ങള്‍ക്കിടയിലും സ്വിഫ്റ്റ് ബസുകളെ ഏറ്റെടുത്ത് ജനം.
22/04/2022

വിവാദങ്ങള്‍ക്കിടയിലും സ്വിഫ്റ്റ് ബസുകളെ ഏറ്റെടുത്ത് ജനം.

10 ദിവസം കൊണ്ട് 61.71 ലക്ഷം രൂപ കളക്ഷൻ. വെറും 30 ബസ്സുകളിൽ നിന്നും. ബസ്സുകൾ എല്ലാം നിറയെ യാത്രക്കാർ. സ്വകാര്യ ബസ്സുകളുടെ...
21/04/2022

10 ദിവസം കൊണ്ട് 61.71 ലക്ഷം രൂപ കളക്ഷൻ. വെറും 30 ബസ്സുകളിൽ നിന്നും. ബസ്സുകൾ എല്ലാം നിറയെ യാത്രക്കാർ. സ്വകാര്യ ബസ്സുകളുടെ കൊലക്കൊള്ളയടി ഇനി സ്വപ്നങ്ങളിൽ മാത്രം. പതിറ്റാണ്ടുകളായുള്ള കൊള്ളയടിക്ക് എന്നന്നേയ്ക്കും പരിഹാരം.
കെ - സ്വിഫ്റ്റ്നെ ശൈശവ ദിനങ്ങളിൽ തന്നെ കൊല്ലാൻ ശ്രമിച്ചവർക്കെതിരെ ജനം സംഘടിച്ചപ്പോൾ പത്തിമടക്കി മാഫിയ.
കെ - റെയിലും ഇതേ അനുഭവത്തിലായിരിക്കും.
റെജി ലൂക്കോസ്

KSRTC SWIFT  #വോൾവോ_സ്ലീപ്പർ_ബസ്സിലെ_യാത്ര;  #ഒരു_പാസഞ്ചർ_റിവ്യൂവിവരണം – ലിജോ ചീരൻ ജോസ്.ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ...
21/04/2022

KSRTC SWIFT
#വോൾവോ_സ്ലീപ്പർ_ബസ്സിലെ_യാത്ര; #ഒരു_പാസഞ്ചർ_റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്.

ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക് സർവീസ് നടത്തുമ്പോൾ നമ്മൾക്ക് പേരിനു അന്ന് ഒരു ഗരുഡൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തിരുവനന്തപുരം ബാംഗ്ലൂർ വോൾവോ ഗരുഡ സർവീസ് B9RLE.

മാറ്റങ്ങൾ അനിവാര്യമാണെന്ന് കെ.എസ്ആർ.ടി.സി മാനേജ്‍മെന്റിനോ തോന്നിയപ്പോ വോൾവോയുടെ പുതിയ മോഡലുകൾ അവതരിപ്പിച്ചു. പിന്നെ മൾട്ടി ആക്സിൽ ബസുകളിലേക്കും, സ്‌കാനിയ ബസുകൾ സ്വന്തമായും വാടകയ്ക്കും എടുത്തു സർവീസ് നടത്തിയെങ്കിലും കർണാടക സർക്കാരിന്റെ കേരളത്തിലേക്കുള്ള ബസുകളുടെ സർവീസിന്റെ എണ്ണം ദിനം പ്രതി ഉയർന്നു കൊണ്ടേയിരുന്നു.

നമ്മുടെ കെ.എസ്ആർ.ടി.സി അപ്പോഴും ഇപ്പോഴും എല്ലായിപ്പോഴും പ്രാരാബ്ധത്തിൽ തന്നെ തുടരുന്നു. ഈ പോക്ക് പോയാൽ കടപൂട്ടും എന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് പുതിയ കട തുറക്കുന്നത്. പുതിയ രൂപത്തിലും ഭാവത്തിലും എന്ന പേരിൽ 2021 രൂപീകൃതമായ കമ്പനിയാണ് ഇന്ന് സംസാര വിഷയം.

ദീർഘദൂര യാത്രകൾ എല്ലാം സ്വിഫ്റ്റ് കീഴടക്കുന്നു എന്നായിരുന്നു ആദ്യം കേട്ടത്. അതിനിടയിൽ വോൾവോ ആദ്യമായി നിർമിച്ച സ്ലീപ്പർ ബസുകൾ SWIFT സ്വന്തമാക്കി എന്ന് വാർത്ത വന്നതോടെഏവർക്കും സ്വിഫ്റ്റിലായി നോട്ടം എന്ന് പറയാതിരിക്കാനാവില്ല.

കഴിഞ ആഴ്ചയിലായിരുന്നു സർവീസുകൾ ആരംഭിക്കുന്നത്. അതിനു കുറച്ഛ് ദിവസം മുൻപ് തന്നെ ബുക്കിംഗ് ആരംഭിച്ചു. വിഷു ഈസ്റ്റർ അവധി പ്രമാണിച്ചു കെ.എസ്ആർ.ടി.സിയുടെ ഒട്ടു മിക്യ ബസുകളും ബുക്കിങ് നിറഞ്ഞിരിക്കുന്ന സമയത്താണ് സോഹദര സ്ഥപനമായ സ്വിഫ്റ്റിന്റെ വരവ്.

സ്വിഫ്റ്റ സർവീസുകളിലേക്കു റിസർവേഷൻ ആരംഭിച്ച ദിവസം തന്നെ അവധി കഴിഞ് തിരികെ എനിക്ക് പോകുവാനുള്ള ടിക്കറ്റ് വോൾവോ സ്‌ലീപ്പറിൽ സ്വന്തമാക്കി. അടുത്തു ദിവസന്തങ്ങളിൽ തന്നെ സർക്കാർ തലത്തിൽ പുതിയ സർവീസുകളുടെ ഉൽഘടനം നിർവഹിക്കുകയും സ്വിഫ്റ്റ്ൻറെ സർവീസുകൾ ആരംഭിച്ചു. നിർഭാഗ്യവശാൽ ആദ്യ ദിവസം തൊട്ട് തുടർച്ചയായി ചെറിയ അപകടങ്ങൾ ചില ബസുകൾക്ക് സംഭവിച്ചു ഇത് യാത്രക്കാർക്കിടയിൽ അല്പം വിഷമം ഉണ്ടാക്കി.

സ്വിഫ്റ്റിലെ എൻ്റെ ആദ്യ യാത്ര അനുഭവം. ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത് 17/4/22ന് എറണാകുളം ബാംഗ്ലൂർ 8 PM സ്വിഫ്റ്റ് സർവീസിൽ യാത്ര ചെയുവനാണ്. സാധാരണയായി വാഹനം പുറപ്പെടും മുൻപ് ക്രൂ വിവരങ്ങൾ യാത്രകാരന്റെ മൊബൈലിൽ SMS വരുന്നതാണ്. ആ SMS ലഭിച്ചതിനു ശേഷം കയറുന്ന ഇടം വിളിച്ചു പറയുവാൻ കാത്തിരിക്കുയായിരുന്നു ഞാൻ. എന്നാൽ എന്റെ മൊബൈലിൽ എട്ടു മണി ആയിട്ടും യാത്രചെയ്യേണ്ട വാഹനത്തിന്റെ വിവരങ്ങൾ ലഭ്യമായില്ല.

മെസ്സേജ് വരാത്തത് കൊണ്ട് KSRTC കണ്ട്രോൾ റൂമിൽ വിളിച്ചു അന്വേഷിക്കുമ്പോഴാണ് എനിക്ക് 8.10ന് ക്രൂവിന്റെ വിളി വന്നത്. ക്രൂ: “സർ ഞെങ്ങൾ KSRTC യുടെ സ്വിഫ്റ്റ് സർവീസിൽ നിന്നാണ് സാറിന്റെ ബുക്കിങ് അനുസരിച്ചു സാറിനെ കാണാത്തത് കൊണ്ട് വിളിച്ചതാണ്‌. ഞെങ്ങൾ സാറിന് വേണ്ടി വെയിറ്റ് ചെയ്യുകയാണ്.”

ഞാൻ: “നിങ്ങളുടെ SMS ഇതുവരെ എനിക്ക് ലഭിച്ചട്ടില്ല അതുകൊണ്ടു നിങ്ങളെ ബെന്ധപെടുവാനുള്ള ശ്രമത്തിലാണ്. [അപ്പോൾ സമയം 8.10 pm-വണ്ടി 10 മിനിറ്റ് എനിക്കായി വൈകി] നിങ്ങൾ എനിക്കായി വെയിറ്റ് ഇനി ചെയ്യണ്ട. എത്രെയും വേഗം പുറപ്പെടു മറ്റു യാത്രക്കാരെ ബുദ്ധിമുട്ടിക്കണ്ട.”

ക്രൂ : “സാറിന് എവിടന്നു കയറാൻ കഴിയും?” ഞാൻ: “ദേശിയ പാതയിൽ എവിടെ വേണമെങ്കിലും കാത്തു നിൽക്കാം.” എയർപോർട്ട് ജംഗ്ഷൻ പറഞ്ഞപ്പോ അവിടെ നിന്നാൽ മതി എന്ന് സമ്മതിച്ചു.

അധികം വൈകാതെ തന്നെ സ്വിഫ്റ്റിന്റെ ഗജരാജൻ എത്തി. വളരെ വിനയപൂർവം ക്രൂ എന്നോട് സർ “ലഗേജ് താഴെ വെയ്ക്കാം” ലഗേജ് ക്യാബിൻ തുറന്ന് ക്രൂ തന്നെ എൻറെ കയ്യിൽ നിന്ന് വാങ്ങി വെച്ചു. യാത്ര ആരംഭിക്കും മുൻപ് എൻ്റെ ടികറ്റ് പരിശോധിച്ച് ഉറപ്പു വരുത്തി.

ഞാൻ എന്റെ സീറ്റിൽ എത്തി. അവിടെ കമ്പിളി പുതപ്പ് വൃത്തിയായി മടക്കി വെച്ചട്ടുണ്ട്. ഉടനെ ആ ക്രൂ എൻ്റെ സീറ്റിന്റെ അരികിൽ എത്തി ഒരു കോമ്പ്ളിമെന്ററി സ്നാക്സ് പാക്കറ്റ് തന്നു. അതിൽ ബിസ്കറ്റ്, ജ്യൂസ് തുടങ്ങി മൂന്ന് ഇനങ്ങൾ ഉണ്ടായിരുന്നു. വളരെ സന്തോഷം തോന്നി KSRTC യിൽ നിന്ന് ഇങ്ങനെ ഒരു അനുഭവത്തിന്.

വൈകാതെ തൃശൂർ എത്തി. കയറുവാനുള്ള യാത്രക്കാർ ഓരോരുത്തരോടും ക്രൂ വളരെ വിനയത്തോടെയുള്ള പെരുമാറ്റം തുടർന്നു. റിസർവേഷൻ ചെയ്ത എല്ലാ യാത്രക്കാരും കയറിയെന്നു ഉറപ്പു വരുത്തിയതിനു ശേഷം യാത്ര തുടർന്നു. പാലക്കാട് എത്തും മുൻപ് ഭക്ഷണത്തിനായി നിർത്തി. ശേഷമുള്ള യാത്രയിൽ ഞാൻ നല്ല ഉറക്കത്തിൽ ആയിരുന്നു.

രാവിലെ അഞ്ചേമുക്കാലോടെ ഹൊസൂർ പിന്നിട്ടു വൈകാതെ തന്നെ എനിക്ക് ഇറങ്ങേണ്ട സ്ഥലം എത്തി. ഞാൻ പറഞ്ഞ സ്ഥലത്ത് നിർത്തി തരുകയും എൻറെ ലഗേജ് ക്രൂ മെമ്പർ എടുത്തു തന്നു അവരോടുള്ള നന്ദിയും അർപ്പിച്ചു. ഈ യാത്രയിൽ ഡ്രൈവർ കം കണ്ടക്റ്റർമാരായ ജോസഫ്. ആനന്ദ് എന്നി പുതിയ ക്രൂവിനെ സഹായിക്കാൻ KSRTC സ്‌ക്വാഡ് ഉദ്യോഗസ്ഥനായ സുരേഷ് സർ ഒപ്പം ഉണ്ടായിരുന്നു.

ഈ സ്ലീപ്പർ ബസിൽ തല ചായ്ക്കാൻ ഒരു തലയിണ ഉണ്ടായിരുന്നെങ്കിൽ എന്ന് ആലോചിച്ചു പോയി. ചില ബസുകളിൽ തല വെയ്ക്കുന്ന ഭാഗം അല്പം ഉയർന്ന തന്നെ ഉണ്ടാകാറുണ്ട്. അല്ലെങ്കിൽ പ്രത്യേക തലയിണ ഉണ്ടാകാറുണ്ട്. ഇവിടെ ഇവ രണ്ടും ഇല്ലാത്തതിനാൽ ബാഗ് തന്നെ തലയിണയാക്കി.

എനിക്ക് SMS അല്ലെങ്കിൽ കോൾ ലഭിക്കാത്തത് ഞാൻ ഉപയോഗിക്കുന്ന മൊബൈൽ നെറ്റ്‌വർക്ക് തകരാർ മൂലമെന്ന് പറയാനാകൂ. എനിക്ക് വേണ്ടി പത്തു മിനിറ്റു കാത്ത് നിൽക്കുകയും തുടർന്ന് എന്നെ ഫോണിൽ ലഭ്യമായതിനെ തുടർന്ന് എന്നോട് സംസാരിച്ചതിന് ശേഷമാണു അവർ യാത്ര ആരംഭിച്ചത്. ഞാൻ കാരണം 10 മിനിറ്റു വൈകി പുറപ്പെടാനായതിൽ മറ്റു യാത്രക്കാരോട് ഖേദം പ്രകടിപ്പിക്കുന്നു. KSRTC Swift ൻറെ സർവീസ് ഏറ്റവും മികച്ചതായി തുടരട്ടെ എന്ന് ആശംസിക്കുന്നു.

21/04/2022

KSRTC സ്വിഫ്റ്റ് നെക്കുറിച്ച് യഥാർത്ഥ വസ്തുതയുമായി മാതൃഭൂമി ന്യൂസ്

Address

Thiruvananthapuram
695023

Website

Alerts

Be the first to know and let us send you an email when KSRTC SWIFT Unofficial posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category


Other Travel Services in Thiruvananthapuram

Show All