ദിംബം ഘട്ട് റോഡ് - 27 ഹെയർപിൻ വളവുകളുള്ള 14-കിലോമീറ്റർ (8.7 മൈൽ) റോഡ്, പശ്ചിമഘട്ടത്തോട് ചേർന്ന് കിഴക്കൻ ഘട്ടങ്ങൾക്ക് അടുത്താണ്.
#trip #yatra #travel #explore #travelandtours #travelpartner #tourpackages #domesticandinternationaltours #beautyofkerala #beautyofplace #sadhana #sadhanapadham #sanchari #trekking #instatravel #traveltheworld #yatrapremikal #yatravazhikal #yatrikan #travelling
കൊച്ചരീക്കൽ .എറണാകുളത്തുണ്ട് ഒരു ഗുഹ
ശാന്തസുന്ദരമായ ഒരു ഗ്രാമം. അതിനു നടുവിലായി അധികം ആളുകളൊന്നും അറിയാത്തൊരിടം. ഗ്രാമത്തിന്റെ ശാന്തതയിൽ നിന്നും ആ പടവുകളിറങ്ങിച്ചെല്ലുന്നത് കാടിന്റെ വന്യതയിലേക്കാണ്. പച്ചകൾ കൊണ്ടു മൂടിയ ആകാശം (തലയുയർത്തി നോക്കിയാൽ പോലും മാനം മുട്ടെ പച്ചപ്പ്), വള്ളി പടർപ്പുകളാൽ പ്രകൃതി തീർത്ത വേലിക്കെട്ടുകൾ,കരിങ്കൽ കെട്ടിയ ചതുരക്കുളം, മാനം മുട്ടി നിൽക്കുന്ന മുത്തശ്ശി മരങ്ങൾക്കു പിന്നിലൊളിച്ചു നിൽക്കുന്ന രണ്ട് ഗുഹകൾ. വായിക്കുമ്പോൾ ഏതോ യക്ഷിക്കഥയിലെ കാവിനെപ്പറ്റി പറയുകയാണെന്നു തോന്നും. എന്നാൽ ഇതാണ് എറണാകുളം
ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ കൊച്ചരീക്കൽ.എറണാകുളത്ത് നിന്ന് ഒന്നര മണിക്കൂർ യാത്ര ചെയ്താൽ നമ്മൾ കൊച്ചരിക്കലിൽ എത്തും. പിറവം ടൗണിൽ നിന്നും 12 കിലോമീറ്റർ ദൂരെ പിറമാടം എന്ന സ്ഥലത്താണ് കൊച്ചരിക്കൽ കേവ്
നേത്രാവതി പീക്ക്
അധികം അറിയപ്പെടാത്തതും എന്നാൽ മനോഹരവുമായ ഒരു ട്രെക്കിംഗ് ആണ് നേത്രാവതി കൊടുമുടിയെ വേറിട്ടു നിർത്തുന്നത്! ചിക്കമംഗളൂർ ജില്ലയിലെ കുദ്രേമുഖ് വനമേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ ട്രയൽ ട്രെക്ക് കൂടുതൽ ആവേശവും സാഹസികതയും ആവശ്യപ്പെടുന്നില്ല. അന്വേഷിക്കുന്ന ഒരാൾ പശ്ചിമഘട്ടത്തിലെ പച്ചപ്പ് നിറഞ്ഞ വനങ്ങളിലൂടെ ഒരു പാത കണ്ടെത്തേണ്ടതുണ്ട്. ആളുകളുടെ ചലനമില്ല, കുറച്ച് സാമ്പാർ മാനുകൾ, കാട്ടുപോത്ത്, കരടികൾ എന്നിവയും കണ്ടെത്താൻ ഭാഗ്യമുണ്ടായേക്കാം
#trip #yatra #travel #explore #travelandtours #lakshadweep #kasmir #manali #delhi #travelpartner #tourpackages #domesticandinternationaltours #beautyofkerala #beautyofplace #sadhana #sadhanapadham #sanchari #trekking #instatravel #traveltheworld #yatrapremikal #yatravazhikal #yatrikan #travelling
ചെമ്പ്ര കഴിഞ്ഞാൽ കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വതമാണ് ബാണാസുരമല. സമുദ്ര നിരപ്പിൽ നിന്ന് 6732 അടി ഉയരം.ചെങ്കുത്തായ മലനിരകളാണ്.മലനിരകളുടെ താഴ്വരയിൽ വ്യാപിച്ചു കിടക്കുന്ന നീല ജലാശയമാണ് ബാണാസുര സാഗർ അണക്കെട്ട്.നാലു ദിക്കിലും കോട്ടപോലെ ചക്രവാളം മുട്ടി നിൽക്കുന്ന മല നിരകൾ.മണിക്കുന്ന്,ചെബ്രാപീക്ക്,തരിയോടുമല,സുഗന്ധഗിരിമല,തെക്കു കിഴക്കായി ബ്രഹ്മഗിരി മല നിരകൾ എന്നിവ കാണാം.#trip #yatra #yatrapremikal #sadhana #sadhanapadham #beautyofplace #Banasura #banasurahills #sanchari #sancharam
വടക്കൻ കേരളത്തിലെ കണ്ണൂർ ജില്ലയിലെ മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രവും ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രവുമാണ് മൗണ്ട് കോട്ടത്തലച്ചി. വിശുദ്ധ തോമാശ്ലീഹായുടെ അനുഗ്രഹം തേടി ആയിരക്കണക്കിന് തീർത്ഥാടകർ ഈ മലയോര പാതയിലൂടെ സഞ്ചരിക്കുന്നു. ഭക്തർക്ക് പുറമേ, ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികൾ പലപ്പോഴും ഈ മലകയറുന്നത് മനോഹരമായ കാലാവസ്ഥയും പ്രകൃതിദൃശ്യങ്ങളും ആസ്വദിക്കാൻ വേണ്ടിയാണ്. കണ്ണൂർ, കാസർകോട് ജില്ലകളിലെ മിക്കവാറും എല്ലാ പട്ടണങ്ങളുടെയും പക്ഷി-കാഴ്ചകൾ കോട്ടത്തലച്ചി പർവതത്തിൻ്റെ മുകളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കും. സൂര്യോദയവും സൂര്യാസ്തമയവുമാണ് ഇവിടെ കാണാൻ ഏറ്റവും മനംമയക്കുന്ന കാഴ്ചകൾ. അറബിക്കടലിൽ നിന്നുള്ള കാറ്റ് കോട്ടത്തലച്ചിയെ ഇടവിടാതെ ചുംബിക്കുന്നു.
#trip #yatra #travel #explore #travelandtours #lakshadweep #kasmir #manali #delhi #travelpartner #tourpackages #domesticandinternationaltours #beautyofkerala #beautyofplace #sadhana #sadhanapadham #sanchari #tre
ബ്രഹ്മഗിരി മഹാരാഷ്ട്ര 📍
ത്രയംബകേശ്വർ ബസ് സ്റ്റേഷനിൽ നിന്ന് 3 കിലോമീറ്ററും നാസിക്കിൽ നിന്ന് 31 കിലോമീറ്ററും അകലെ, മഹാരാഷ്ട്രയിലെ പശ്ചിമഘട്ടത്തിലെ ത്രയംബകേശ്വറിനോട് ചേർന്നുള്ള ഒരു പർവതമാണ് ബ്രഹ്മഗിരി. 1,298 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബ്രഹ്മഗിരി പവിത്രമായ ഗോദാവരി നദിയുടെ ഉത്ഭവസ്ഥാനമാണ്.
ദുർഘടമായ ഭൂപ്രകൃതിയുള്ള ബ്രഹ്മഗിരി കുന്നുകൾ തീർത്ഥാടകരെ മാത്രമല്ല, പ്രകൃതിയെയും സാഹസിക പ്രേമികളെയും ആകർഷിക്കുന്നു. മരം നിറഞ്ഞ മരങ്ങൾക്കിടയിൽ നിരവധി ട്രെക്കിംഗ് പാതകളുണ്ട്. പ്രകൃതിദത്തമായ ആകർഷണങ്ങളാലും പ്രകൃതിരമണീയമായ സ്ഥലങ്ങളാലും സമ്പന്നമാണ് ഈ ശ്രേണികൾ. ബ്രഹ്മഗിരി കുന്നുകൾ പ്രകൃതിഭംഗി നിറഞ്ഞതാണ്. ബ്രഹ്മഗിരി കുന്നിൻ്റെ പനോരമ കണ്ണിന് വിരുന്നൊരുക്കും
ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ നിന്നും ഇരുപതു കിലോമീറ്റർ അകലെ, തൊമ്മൻകുത്തിനു സമീപത്തായുള്ള വെള്ളച്ചാട്ടമാണ് ആനചാടി കുത്ത് വെള്ളച്ചാട്ടം അഥവാ ആനയടി കുത്ത് വെള്ളച്ചാട്ടം (Anayadikuthu waterfall). മഴക്കാല മാസങ്ങളിൽ മാത്രമേ വെള്ളച്ചാട്ടം മുഴുവൻ ഭംഗിയിൽ ആസ്വദിക്കാൻ കിട്ടൂ. ജൂലൈ മുതൽ ഒക്ടോബർ മാസം വരെ വെള്ളച്ചാട്ടം സന്ദർശിക്കാൻ അനുയോജ്യമായ സമയം[1].
പ്രദേശ വാസികൾ വെള്ളച്ചാട്ടത്തിനെ ആനചാടി കുത്ത് എന്ന് വിളിക്കുന്നു. പരിസരവാസികൾ പറയുന്നതനുസരിച്ചു വർഷങ്ങൾക്കു കാട്ടാനകളുടെ വിഹാര കേന്ദ്രമായിരുന്നു ഇവിടം. ഒരിക്കൽ രണ്ടു കൊമ്പൻ ആനകൾ വെള്ളച്ചാട്ടത്തിനു മുകളിലെ പാറയുടെ മുകളിൽ കൊമ്പ് കോർക്കുകയും, അതിൽ ഒരു ആന പാറയിൽ നിന്ന് വഴുതി താഴേക്കു വീണത് കൊണ്ടാണ് ആനചാടി കുത്ത് എന്ന പേര് കിട്ടിയതെന്ന് കരുതുന്നു
ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് - ഊട്ടി
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണവും നഗരസഭയുമാണ്. നീലഗിരി ജില്ലയുടെ ആസ്ഥാനവും ഇതു തന്നെയാണ്. തമിഴ്നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ആളുകളെ ഏറ്റവും ആകർഷിക്കുന്ന സ്ഥലമാണ് ഇത്. ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് എന്നാണ് ഊട്ടി അറിയപ്പെടുന്നത്[1]. ഉദഗമണ്ഡലം എന്നാണ് ഔദ്യോഗിക നാമം. ഊട്ടക്കമണ്ഡ് എന്നാണ് ബ്രിട്ടീഷുകാർ വിളിച്ചിരുന്നത്; അതിന്റെ ചുരുക്കമാണ് ഊട്ടി. ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ വേനൽക്കാല ആസ്ഥാനകേന്ദ്രമായാണ് ഇതിനെ വികസിപ്പിച്ചു കൊണ്ടുവന്നത്. ഇന്ത്യയിൽ നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നാണിത്. മേട്ടുപ്പാളയം-ഊട്ടി നാരോ ഗേജ് തീവണ്ടി ലോക പൈതൃക സ്മാരകത്തിലൊന്നായി ഇടം പിടിച്ചിട്ടുണ്ട്.
കടവുപുഴ അരുവി
കോട്ടയം ജില്ലയിലെ മനോഹരമായ ഒരു വെള്ളച്ചാട്ടം ആണിത് ..ഈരാറ്റുപേട്ട നിന്ന് ഒരു 12 km ആണ് ഇങ്ങോട്ടേക്ക് ഉള്ളത് .. റോഡിൽ നിന്ന് ഒരു 100mtr കാണുള്ളൂ .. പോകുന്നവർ മഴ ഇല്ലാത്തപ്പോൾ പോവുന്നതാണ് നല്ലത് .. വെള്ളം കൂടുതൽ ആണേൽ കുറച്ചു task ആവും ഇതിനടുത്തേക്ക് എത്തിപ്പെടുന്നത് .. നല്ല വഴുക്കൽ ആണ് പാറ ഒക്കെ .. ഏറ്റവും ശ്രെദ്ധിക്കേണ്ട കാര്യം മുകളിൽ നിന്ന് നോക്കുമ്പോ അടിഭാഗം ക്ലിയർ ആയി കാണാൻ പറ്റും .. അപ്പൊ നമ്മൾ വിചാരിക്കും ആഴം കുറവാണു എന്ന് .. പക്ഷെ നല്ല ആഴം ഉണ്ട് .. നീന്തൽ അറിയുന്നവർ ആണേൽ പോലും വളരെ ശ്രെദ്ധിക്കുക .. ഇതിന്റെ അടുത്തായിട്ടാണ് ഇല്ലിക്കൽ കല്ല് , ഇലവീഴാപൂഞ്ചിറ , കട്ടിക്കയം , മാർമല ഒക്കെ ഉള്ളത്.
നേപ്പാൾ
ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ് നേപ്പാൾ . 2008 മേയ് 28 നാണ് നേപ്പാൾ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലായി കരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന രാജ്യമാണ് നേപ്പാൾ. തൊണ്ണൂറു ശതമാനത്തോളം ജനങ്ങൾ ഹിന്ദുമതവിശ്വാസികളാണ്. എവറസ്റ്റ് കൊടുമുടി ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണം ഇവിടെയുണ്ട്. ടൂറിസം മേഖലയിലും, മനോഹരമായ ക്ഷേത്രങ്ങളാലും ഈ രാജ്യം പ്രശസ്തമാണ്. ഇവിടത്തെ ഏറ്റവും വലിയ നഗരമായ കാഠ്മണ്ഡു ആണ് ഇതിന്റെ തലസ്ഥാനം. പൊഖാറ, ബിരത്നഗർ, ലളിത്പുർ, ഭക്തപുർ, വീരേന്ദ്രനഗർ, മഹേന്ദ്രനഗർ തുടങ്ങിയവയാണ് മറ്റു പ്രധാന നഗരങ്ങൾ.
Longest trekking routes in kerala
സ്വന്തമായി വെള്ളച്ചാട്ടമുള്ള സ്കൂള്‍ കേരളത്തിലുണ്ട്: അത്ഭുത കാഴ്ചയൊരുക്കി മാമലക്കണ്ടം
വനങ്ങളും മലനിരകളും വെള്ളച്ചാട്ടങ്ങളുമെല്ലാമാണ് പ്രകൃതിയുടെ സൗന്ദര്യം ഏറ്റവും മനോഹരമായി ദൃശ്യമാക്കുന്നത്. ഇവയെല്ലാം കണ്ട് ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍, ഇവ മൂന്നും സ്കൂളിലെ ക്ലാസ് മുറിയില്‍ നിന്ന് കാണാന്‍ സാധിച്ചാലോ അത്തരമൊരു ദൃശ്യം സമ്മാനിക്കുന്ന സ്കൂള്‍, അതായത് സ്വന്തമായി വെള്ളച്ചാട്ടമുള്ള ഒരു സ്കൂള്‍ കേരളത്തിലുണ്ട്. അതാണ് മാമലക്കണ്ടം സര്‍ക്കാര്‍ ഹൈസ്കൂള്‍. ക്ലാസില്‍ നിന്ന് നോക്കിയാല്‍ അതിമനോഹരമായ മലകളും വെള്ളച്ചാട്ടവും. കേരളത്തിലെ മറ്റൊരു സ്കൂളിനും അവകാശപ്പെടാന്‍ കഴിയാത്ത പ്രകൃതി ഭംഗിയാണ് ഈ സ്കൂളിനെ വ്യത്യസ്തമാക്കുന്നത്.
ഷാങ്ജിയാജി നാഷണൽ ഫോറസ്റ്റ് പാർക്ക് ചൈന
1982-ൽ, 4,810 ഹെക്ടർ വിസ്തൃതിയുള്ള ഈ പാർക്ക് ചൈനയിലെ ആദ്യത്തെ ദേശീയ വന പാർക്കായി അംഗീകരിക്കപ്പെട്ടു. 397.5 കിമീ പ്രകൃതിരമണീയമായ പ്രദേശത്തിൻ്റെ ഭാഗമാണ് ഷാങ്ജിയാജി നാഷണൽ ഫോറസ്റ്റ് പാർക്ക് . 1992-ൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി വുളിംഗ്യുവാൻ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു . 2001-ൽ Zhangjiajie Sandstone Peak Forest National Geopark എന്ന പേരിൽ ഭൂവിഭവ മന്ത്രാലയം ഇതിനെ അംഗീകരിച്ചു .
പാർക്കിൻ്റെ ഏറ്റവും ശ്രദ്ധേയമായ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ പാർക്കിലുടനീളം കാണപ്പെടുന്ന സ്തംഭം പോലെയുള്ള രൂപങ്ങളാണ്. കാർസ്റ്റ് ഭൂപ്രദേശത്തോട് സാമ്യമുള്ളതാണെങ്കിലും , ഈ പ്രദേശം ചുണ്ണാമ്പുകല്ലുകളാൽ അടിവരയിട്ടിട്ടില്ല, മാത്രമല്ല ചുണ്ണാമ്പുകല്ലിൻ്റെ സ്വഭാവ സവിശേഷതയായ രാസ പിരിച്ചുവിടലിൻ്റെ ഉൽപ്പന്നവുമല്ല. അവ രാസവസ്തുക്കളല്ല, അനേകവർഷത്തെ ഭൗതികമായ മണ്ണൊലി
അതിരപ്പിള്ളി വെള്ളച്ചാട്ടം
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ജലപാതമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിലാണ്.
വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ് ഇവിടം. ജില്ലാ വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദസഞ്ചാരികൾ കൂടുതലായി സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ ബാഹുല്യം ഇവിടത്തെ പ്രകൃതി-പരിസ്ഥിതി വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു[അവലംബം ആവശ്യമാണ്]. അടുത്ത് രണ്ടു സ്ഥലങ്ങളിലായി ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം എന്നിവ കാണാം.
സൂര്യൻ വൈകിയുദിക്കുന്ന നാട്
കിണ്ണക്കോരെ അഥവാ സൂര്യൻ വൈകിയുദിക്കുന്ന നാട്.... ആളുകൾ പറഞ്ഞറിഞ്ഞും ചിത്രങ്ങളിലൂടെയും എന്നെ ആകർഷിച്ച ആ മനോഹര ഗ്രാമത്തിലേക്കുള്ള റോഡിനുപോലും ഒരു പ്രത്യേക ഭംഗിയാണ്. നാലുഭാഗത്തും മനോഹരമായ തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ ഒരു വാഹനത്തിനുമാത്രം കടന്നുപോകാൻ കഴിയുന്ന റോഡിനോട് ചേർന്നു പച്ചപ്പുല്ലുകൾ പരവതാനി വിരിക്കുമ്പോൾ സിനിമകളിൽ കണ്ടിട്ടുള്ള ആൽപ്സ് പാർവതനിരകളുടെ താഴ്വരയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന പോലെയാണെനിക്ക് തോന്നിയത്. അത്രയ്ക്ക് മനോഹരമായ ആ റോഡുകൾക്ക് യൂറോപ്യൻ രാജ്യങ്ങളിലേതു പോലെ സൗന്ദര്യമുണ്ട്. തേയിലത്തോട്ടങ്ങൾ അവസാനിക്കുന്നിടത്ത് കാനനപാത ആരംഭിക്കുകയായി.നട്ടുച്ചയ്ക്ക് പോലും സൂര്യപ്രകാശം കടന്നുചെല്ലാൻ മടിക്കുന്ന ഈ വഴിയിൽ കോടമഞ്ഞുകൂടി വരുന്നതോടെ നമ്മുടെ യാത്ര മനോഹരമാകും.
മീശപ്പുലിമല
ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് മീശപ്പുലിമല. ആനമുടി കഴിഞ്ഞാൽ കേരളത്തിലെ (പശ്ചിമഘട്ടത്തിലെ) ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. മീശയുടെ രൂപത്തിലാണ് ഈ പർവ്വതനിര കാണപ്പെടുന്നത്ത്. ഉയരം 2,640 metres (8,661 ft).
മൂന്നാറിൽ നിന്നും മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റ് കടന്നാൽ മീശപ്പുലിമലയിലേക്കുള്ള ബേസ്ക്യാമ്പിൽ എത്താം. മീശപ്പുലിമലയിലേക്കുള്ള ട്രക്കിംഗ് കേരള വനം വികസന കോർപ്പറേഷൻ മുഖാന്തിരമാണ് നടത്തുന്നത്. മീശപ്പുലിമലയിലേക്ക് അനധികൃത ട്രക്കിംഗ് അനുവദനീയമല്ല.നേപ്പാളിന്റെ ദേശീയ പുഷ്പവും ഉത്തരാഖണ്ഡിന്റെയും നാഗാലാൻഡിന്റെയും സംസ്ഥാന വൃക്ഷവുമായ കാട്ടുപൂവരശ്[5] (Rhododendron arboreum ) മീശപ്പുലിമലയിൽ ധാരാളമായി കാണപ്പെടുന്നു.ഇവിടുത്തെ ഒരു താഴ്വരക്ക് റോഡോഡെൻട്രോൺ വാലി എന്നാണ് പേരുനൽകിയിരിക്കുന്നത്.
വാഗമൺ
ഇടുക്കി,കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമൺ. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 25 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്.
തെക്കു-പടിഞ്ഞാറേ ശാന്തസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപുരാഷ്ട്രമാണ് ന്യൂസീലൻഡ്. പ്രധാനമായും വടക്കേ ദ്വീപും തെക്കേ ദ്വീപും കൂടാതെ സ്റ്റീവാർട്ട് ദ്വീപ്, ചാത്തം ദ്വീപുകൾ തുടങ്ങിയ ഒട്ടനവധി ചെറുദ്വീപുകളും ചേർന്നതാണ് ഈ രാജ്യം. ന്യൂസീലൻഡിന്റെ ഭരണാധികാരം കുക്ക് ദ്വീപുകൾ, നിയുവെ (സ്വതന്ത്രഭരണം, പക്ഷേ സ്വതന്ത്ര പങ്കാളിത്തം) ടോക്ലവ്, റോസ് ഡിപ്പെൻഡൻസി (ന്യൂസിലൻഡ് അവകാശപ്പെടുന്ന അന്റാർട്ടിക്കാ ഭൂപ്രദേശം) എന്നീ പ്രദേശങ്ങളുടെ മേലും ഉണ്ട്.
സാങ്ച്വറി ഓഫ് ട്രൂത്ത്
തായ്ലൻഡിലെ പട്ടായയിലെ ഒരു പൂർത്തിയാകാത്ത മ്യൂസിയമാണ് തായ് വ്യവസായി ലെക് വിരിയഫൻ രൂപകൽപ്പന ചെയ്തത് . മ്യൂസിയം ഘടന ഒരു ക്ഷേത്രത്തിൻ്റെയും കോട്ടയുടെയും സങ്കരമാണ്, അത് അയുത്തയ സാമ്രാജ്യത്തെയും ബുദ്ധമത , ഹിന്ദു വിശ്വാസങ്ങളെയും പ്രമേയമാക്കുന്നു. കെട്ടിടം തീർത്തും മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, പ്രത്യേകിച്ച് മൈ ഡീയാങ് , മൈ ടാകിയൻ , മായി പഞ്ചാത്ത് , തേക്ക് . മരത്തിൽ കൊത്തിയെടുത്ത വിഗ്രഹങ്ങളും ശിൽപങ്ങളും മാത്രമാണ് ഇതിൽ ഉള്ളത്. 1981-ൽ ആദ്യം നിർമ്മാണം ആരംഭിച്ചു, ഇപ്പോഴും നിർമ്മാണത്തിലാണ്, എന്നിരുന്നാലും സന്ദർശകരെ ഹാർഡ് തൊപ്പികൾ ഉപയോഗിച്ച് അകത്ത് അനുവദനീയമാണ്. 13 ഹെക്ടർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ 2,115 മീറ്റർ 2 ആന്തരിക ഇടമുണ്ട് , ഏറ്റവും ഉയരം കൂടിയ ശിഖരം 30 മീറ്ററിലെത്തും