21/01/2020
ഇഹ് ലാസിന്റെ അസാന്നിധ്യമുണ്ടാക്കുന്ന അപകടങ്ങൾ വലുതാണ്. _ജീവിതത്തിലെ മുഴുവൻ കർമ്മങ്ങളിലും നിലപാടുകളിൽ ഇഹ് ലാസ് വെച്ചു പുലർത്തുമ്പോൾ ഒരു മുസ്ലിമിന്ന് നേടാനാകുന്ന സൽഫലങ്ങളെ സംബന്ധിച്ച് നാം മനസ്സിലാക്കുകയുണ്ടായി. ഇനി വിവരിക്കുന്നത്
ഇഹ് ലാസിന്റെ സാന്നിധ്യമില്ലാതിരുന്നാൽ സംഭവിക്കാവുന്ന അപകടങ്ങളെ കുറിച്ചാണ്.
സ്വർഗ്ഗ പ്രവേശനം സാധ്യമാവുകയില്ല
🖇عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ تَعَلَّمَ عِلْمًا مِمَّا يُبْتَغَى بِهِ وَجْهُ اللَّهِ عَزَّ وَجَلَّ لَا يَتَعَلَّمُهُ إِلَّا لِيُصِيبَ بِهِ عَرَضًا مِنْ الدُّنْيَا لَمْ يَجِدْ عَرْفَ الْجَنَّةِ يَوْمَ الْقِيَامَةِ يَعْنِي رِيحَهَا
അബൂഹുറൈറ(റ) നിവേദനം. നബി(സ്വ) അരുളി. അല്ലാഹുവിന്റെ തൃപ്തി പ്രതീക്ഷിക്കാവുന്ന ഒരു വിജ്ഞാനം,ദുനിയാവിൽ നിന്നെന്തെങ്കിലും ലഭിക്കാനായി മാത്രം ഒരു പഠിക്കുകയാണെങ്കിൽ, ക്വിയാമത്തുനാളിൽ
അവന്ന് സ്വർഗ്ഗത്തിന്റെ സുഗന്ധമാസ്വദിക്കാൻ കഴിയില്ല. (അബൂ ദാവൂദ്:3664, ഇബ്നു മാജ 252. അൽബാനി സ്വഹീഹ് എന്ന് അഭിപ്രായപ്പെട്ടത്.)📚
നരക പ്രവേശനം
▪അബൂഹുറൈറ(റ) നിവേദനം:അല്ലാഹുവിന്റെ ദൂതൻ പറയുന്നത് ഞാൻ കേൾക്കുകയുണ്ടായി: ക്വിയാമത്തു നാളിൽ ജനങ്ങളിൽ നിന്ന് ആദ്യമായി
വിചാരണയും വിധിയും തീരുമാനിക്കപ്പെടുന്നത് രക്തസാക്ഷിത്വം വരിച്ച
വ്യക്തിയിലായിരിക്കും. അവൻ അല്ലാഹുവിന്റെ മുമ്പിൽ ഹാജരാക്കപ്പെടും. രക്തസാക്ഷി എന്ന നിലക്ക് ലഭിക്കാവുന്ന
അനുഗ്രഹങ്ങളെ അവന്ന് പറഞ്ഞ് ബോധ്യപ്പെടുത്തും. എന്നിട്ട് അവനോട്
ചോദിക്കും: എന്ത് ഉദ്ദേശ്യത്തിലാണ് നീ യുദ്ധത്തിൽ പോരാടിയത്? അവൻ പറയും: നിന്റെ മാർഗ്ഗത്തിൽ എന്ന നിലക്കാണ് ഞാൻ യുദ്ധം ചെയ്തത്,
അങ്ങനെയാണ് ഞാൻ രക്തസാക്ഷിത്വം വഹിച്ചതും. അല്ലാഹു പറയും: നീ നുണ പറയുന്നു. നീ പോരാടിയത്, ആളുകൾ നിന്നെ ധീരൻ എന്ന്
പറയാനായിരുന്നു. നിന്നെപ്പറ്റി ആളുകൾ അങ്ങനെ പറഞ്ഞു കഴിഞ്ഞു.ശേഷം അവനെ മുഖം നിലത്തിഴച്ച് വലിച്ച് കൊണ്ടുപോകുകയും
അങ്ങനെയവൻ നരകത്തിൽ എറിയപ്പെടുകയും ചെയ്യും.
പിന്നീട്, അറിവു നേടുകയും വിജ്ഞാനം പകരുകയും കുർആൻ
പാരായണത്തിലേർപ്പെടുകയും ചെയ്തിരുന്ന ഒരു വ്യക്തിയെകൊണ്ടുവരം, അവന്ന് ലഭിക്കാവുന്ന അനുഗ്രഹങ്ങളെപ്പറ്റി അവനെ പറഞ്ഞ് ബോധ്യപ്പെടുത്തും. ശേഷം അവനോട് ചോദിക്കും: ഈ കർമ്മങ്ങളൊക്കെ നീ ചെയ്തത് എന്ത് ഉദ്ദേശ്യത്തിലായിരുന്നു? അവൻ പറയും: ഞാൻ അറിവുകൾ പഠിച്ചതും പഠിപ്പിച്ചതും കർആൻ
പാരായണം ചെയ്തതും നിനക്കു വേണ്ടിയായിരുന്നു. അല്ലാഹു പറയും:
നീ നുണ പറയുകയാണ്. _നീ പഠിച്ചത് നീയൊരു _പണ്ഡിതനാണ് എന്ന്
പറയപ്പെടാനും, നീ കുർആനോതിയത് നീയൊരു നല്ല ക്വാരിഅ് ആണ് എന്ന് അറിയപ്പെടാനും വേണ്ടിയായിരുന്നു. ആളുകൾ നിന്നെപ്പറ്റി
അപ്രകാരം പറഞ്ഞു കഴിഞ്ഞു. തുടർന്ന് അവന്റെ മുഖം നിലത്തിഴച്ച് വലിച്ച് കൊണ്ടുപോകുകയും അങ്ങനെയവൻ നരകത്തിൽ
എറിയപ്പെടുകയും ചെയ്യും.
ശേഷം ഹാജരാകുന്നത്, അല്ലാഹു ധാരാളം സൗകര്യങ്ങളും പലതരം
സമ്പത്തുകളും നൽകിയ വ്യക്തിയായിരിക്കും. അവന്റെ കർമ്മങ്ങൾക്ക്
ലഭിക്കാവുന്ന പ്രതിഫലങ്ങളെ കുറിച്ച് അല്ലാഹു അവനെ പറഞ്ഞു ബോധ്യപ്പെടുത്തും. എന്നിട്ട് ചോദിക്കും; നിന്റെ സമ്പത്തും
സൗകര്യങ്ങളുമെല്ലാം എന്ത് ഉദ്ദേശ്യത്തിലായിരുന്നു ചെലവഴിച്ചിരുന്നത്?
അവൻ പറയും: സമ്പത്ത് ചെലവഴിക്കുന്നതിന് നീ ഇഷ്ടപ്പെടുന്ന ഏതെല്ലാം
മേഖലയുണ്ടോ, അവിടെയെല്ലാം നിനക്കുവേണ്ടി ചെലവഴിക്കാതെ ഞാൻ
ഉപേക്ഷിച്ചിട്ടില്ല. അപ്പോൾ അല്ലാഹു പറയും: നീ നുണ പറയുകയാണ്,
യഥാർത്ഥത്തിൽ, നീ യൊരു ധർമ്മിഷ്ടനാണ് എന്ന് പറയപ്പെടാൻ
വേണ്ടിയായിരുന്നു നീ അപ്രകാരം ചെയ്തത്. ആളുകൾ നിന്നെപ്പറ്റി
അപ്രകാരം പറഞ്ഞു കഴിഞ്ഞു. തുടർന്ന് അവന്റെ മുഖം നിലത്തിഴച്ച്
വലിച്ച് കൊണ്ടുപോകുകയും അങ്ങനെയവൻ നരകത്തിൽ
എറിയപ്പെടുകയും ചെയ്യും. (മുസ്ലിം(1905)📚
▪നരകം സത്യമാണ്. നരക ശിക്ഷയും സത്യമാണ്. നരക ശിക്ഷ വേദനയേറിയതും ഒരു മനുഷ്യന് താങ്ങാവുന്നതിലും അപ്പുറവുമുള്ളതാണ്.
🏮 إِنَّ ٱلَّذِينَ كَفَرُوا۟ بِـَٔايَٰتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَٰهُمْ جُلُودًا غَيْرَهَا لِيَذُوقُوا۟ ٱلْعَذَابَ ۗ إِنَّ ٱللَّهَ كَانَ عَزِيزًا حَكِيمًا
▪തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക് നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്. അവര്‍ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന്‍ വേണ്ടിയാണത്. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു. (സൂ അന്നിസാഅ്:56)📚
നാം ചെയ്യുന്ന എല്ലാ കർമങ്ങളും നിമിഷനേരം കൊണ്ട് ഇല്ലാതായി നരകത്തിൽ ആപതിക്കുന്ന വലിയ ദുരന്തമാണ് ഇഖ്‌ലാസ് ഇല്ലാത്തതിനാൽ വന്ന് ഭവിക്കുന്നത്. അതിനാൽ നാം സദാ ജാഗരൂകരായിരിക്കണം. ചെയ്യുന്ന എല്ലാ കർമങ്ങളും ആത്മാർഥമായി അല്ലാഹുവിന്റെ തൃപ്തി ഉദേശിച്ച് നിഷ്ക്കളങ്കമായി ചെയ്യുക.അല്ലാഹു അനുഗ്രഹിക്കട്ടെ.ആമീൻ.