09/03/2024
കുട്ടികളുമൊത്ത് ശുദ്ധ വായു ശ്വസിക്കാൻ ഒരു യാത്ര പോകണമോ? എങ്കിൽ മാംഗോ മെഡോസിലേക്ക് വിട്ടോളൂ. കുട്ടികൾക്ക് ഒരു പാഠ പുസ്തകം കൂടിയാണ് അവിടം. പ്രകൃതിയെക്കുറിച്ചറിയാത്ത യുവതലമുറയ്ക്ക് ഒരു സർവകലാശാലയാണിവിടം.
4800 ഓളം സസ്യജനുസുക്കള്‍, 700 വൃക്ഷയിനങ്ങള്‍, 146 ഇനം പച്ചക്കറികള്‍, 101 ഇനം മാവുകള്‍, 21 ഇനം പ്ലാവുകള്‍ , 39 തരം വാഴകള്‍, 25 ഇനം വളര്‍ത്തുപക്ഷി മൃഗാദികള്‍ എന്നിവയെ ഇവിടെ സംരംക്ഷിക്കുന്നു.
കോട്ടയത്തു കടുത്തുരുത്തിക്കടുത്ത് ആയാംകുടിയിലാണ് മാംഗോ മെഡോസ്. ഒരു ദിവസത്തെ ടൂർ, റിസോർട്ട് ടൂർ, ആയുർവേദ ചികിത്സ, സുഖവാസം തുടങ്ങിയ സൗകര്യങ്ങളോടെ ഇക്കോ ടൂറിസമാണ് മാംഗോ മെഡോസ്. മത്സ്യക്കുളം, മരക്കൂട്ടം, കൃഷിയിടം, കന്നുകാലി ഫാം, ബോട്ട് സവാരി, റോപ് വേ, റസ്റ്ററന്റ്, റിസോർട്ട് എന്നിവയാണ് മാങ്കോ മെഡോസ് എന്ന പാർക്കിന്റെ ഉള്ളടക്കം. കുളത്തിനു മുകളിലൂടെയുള്ള കേബിൾ കാർ, മുപ്പതേക്കർ തോട്ടം മുഴവനായും കണ്ടാസ്വദിക്കാൻ പറ്റിയ വാച്ച് ടവർ, ഗുഹാ കോട്ടേജ് എന്നിവയാണ് തീം പാർക്കിന്റെ സവിശേഷതകൾ. നീന്തൽക്കുളം, പെഡൽ ബോട്ടിങ്, റോ ബോട്ടിങ്, വാട്ടർ സൈക്കിൾ, ഗോ കാർട്ട്, ജലചക്രം, മീനൂട്ട്, റോപ് കാർ, ആർച്ചറി, ട്രാംപോ ലൈൻ, ബംപർ കാർ, സ്നൂക്കർ, എന്നിങ്ങനെ നിരവധി സൌകര്യങ്ങൾ.
The world’s 1st Agricultural theme park and resort, spread across 30 acres of land with more than 4500 species of plants and trees, Enjoy and relax in one of...