യാത്രയാണ് ജീവിതം-Hats

യാത്രയാണ് ജീവിതം-Hats യാത്രയെ സ്‌നേഹിക്കുന്നവര്‍ക്കായി Help to Travel

04/05/2024

ബ്രഹ്മപുത്ര.. കാമാഖ്യാ നീലചല്‍ മലമുകളില്‍ നിന്ന് ഉള്ള ദൃശ്യം..(കടപ്പാട് )

29/04/2024

ഊട്ടിയിൽ സമ്മർ സീസൺ ഫെസ്റ്റിവൽ ആയതിനാൽ 1.5.2024 മുതൽ 30.5.2024 വരെ ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.

ഊട്ടിയിലേക്ക് വരുന്ന വാഹനങ്ങൾക്ക് ഇഷ്ടം പോലെ ഊട്ടി ടൗണിലെ എല്ലായിടത്തും പ്രവേശിക്കാൻ പറ്റുകയില്ല എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.

സന്ദർശകരെ ഊട്ടി ടൗൺ ഔട്ടർസൈഡുകളിൽ വണ്ടികൾക്ക് പാർക്കിംഗ് കൊടുത്ത് അവിടുന്ന് ഗവൺമെന്റ് ബസ്സിൽ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയിൽ അവിടെ കൊണ്ടുപോയി വിടും എന്നാണ് സർക്കാർ അറിയിപ്പ്.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട്.

അത് ചെറിയ വാഹനങ്ങൾക്ക് ഉള്ളതാണ്.

നമ്മൾ ഊട്ടിയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ പോലീസ് ഒരു പേപ്പർ തരും.

ആ പേപ്പറിൽ കാണുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്യുക.

സ്കാൻ ചെയ്യുമ്പോൾ നമുക്ക് ആ സ്കാനിൽ ഒരു റൂട്ട് മാപ്പ് കാട്ടിത്തരും.

ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ ആ വാഹനം പോകാൻ പാടുള്ളൂ.

ഇത് പോലീസിന്റെ സ്ട്രിക്ട് ഓർഡർ ആണ്.

വേറെ റൂട്ട് മാറി പോകാൻ പാടില്ല.

കോയമ്പത്തൂർ സൈഡിൽ നിന്ന് ഊട്ടിയിലേക്ക് വരുന്ന വാഹനങ്ങൾ കുന്നൂർ വഴി വരികയും ആവിൻ പാൽ പാർക്കിങ്ങിൽ പാർക്ക് ചെയ്യുകയും വേണം.

കോയമ്പത്തൂരിലേക്ക് തിരിച്ചു പോകുന്ന വാഹനങ്ങൾ കോത്തഗിരി വഴി പോവുകയും ചെയ്യണം.

ഗൂഡല്ലൂർ വഴി വരുന്ന വാഹനങ്ങൾ എച്ച്പിഎഫിന്റെ അവിടെ പാർക്ക് ചെയ്യുകയും അല്ലെങ്കിൽ കാന്തൽ പാർക്കിങ്ങിൽ പാർക്ക് ചെയ്യുകയും ചെയ്യണം.

🙏🏻

*പോലീസ് അറിയിപ്പ് ഇങ്ങനെയാണ്.*

1. ഗൂഡല്ലൂരിൽ നിന്ന് ഉദഗൈയിലേക്കുള്ള സർക്കാർ ബസ് ഒഴികെയുള്ള എല്ലാ ടൂറിസ്റ്റ് ബസുകളും വാനുകളും മാക്സിക്യാബ് വാഹനങ്ങളും Hpf ഗോൾഫ് റോഡിൽ പാർക്ക് ചെയ്യണം. കൂടാതെ വിനോദസഞ്ചാരികൾക്ക് മറ്റ് വിനോദസഞ്ചാര സ്ഥലങ്ങളിലേക്ക് സർക്കാർ ബസ് ഉപയോഗിക്കാം

2. മസിനഗുഡിയിൽ നിന്ന് കല്ലട്ടി വഴി ഉദഗൈ ഭാഗത്തേക്ക് വരുന്ന ചെറുവാഹനങ്ങൾ തലൈകുണ്ട മറ്റം കോഴിപ്പണ്ണൈ പുതുമണ്ഡു വഴി സ്റ്റീഫൻ പള്ളിയിലെത്തും. ബൊട്ടാണിക്കൽ ഗാർഡനിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് പുതുമണ്ടിൽ നിന്ന് വണ്ടിസോലൈ വഴി ബൊട്ടാണിക്കൽ ഗാർഡനിലെത്താം.🪶

3. ഗൂഡല്ലൂരിൽ നിന്ന് ഉതകൈ ബോട്ട് ഹൗസിലേക്കും കർണാടക പാർക്കിലേക്കും വരുന്ന ടൂറിസ്റ്റ് വാഹനങ്ങൾ ഫിംഗർ പോസ്റ്റിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് കണ്ടൽ മുക്കോണം വഴി ബോട്ട് ഹൗസ് റോഡിലേക്കും കർണാടക പാർക്ക് റോഡിലേക്കും എത്താം.

4. കൂനൂരിൽ നിന്ന് ഉദഗയിലേക്ക് വരുന്ന സർക്കാർ ബസ് ഒഴികെയുള്ള എല്ലാ ടൂറിസ്റ്റ് ബസുകളും വാനുകളും മാക്‌സികാബ് വാഹനങ്ങളും ആവിൻ പാർക്കിംഗ് സ്ഥലത്ത് നിർത്തും, അവിടെ നിന്ന് ടൂറിസ്റ്റുകൾക്ക് സർക്കാർ ടൂർ ബസിൽ പോകാം.🪶

5. കോത്തഗിരിയിൽ നിന്ന് ഉത്തഗൈയിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും കട്ടബെട്ട് ജംഗ്ഷനിൽ നിന്ന് തിരിച്ചുവിട്ട് കൂനൂർ വഴി ഉദഗയിലെത്താം.🪶

6. അവശ്യ വാഹനങ്ങൾ ഒഴികെ (പാൽ, പെട്രോളിയം, പാചക വാതകം) 27.04.2024, 28.04.2024, വേനൽക്കാല ഉത്സവം 01.05.2024 മുതൽ 31.05.2024 വരെ 0600 AM മുതൽ 0800 PM വരെ എല്ലാ ഹെവി വാഹനങ്ങളും ഉദഗൈ നഗരത്തിനുള്ളിൽ അനുവദിക്കില്ല.

7. മേട്ടുപ്പാളയം മുതൽ ഉദഗൈ വരെയുള്ള എല്ലാ വാഹനങ്ങൾക്കും കൂനൂർ വഴിയും ഉദഗയിൽ നിന്ന് മേട്ടുപ്പാളയത്തേക്കുള്ള എല്ലാ വാഹനങ്ങൾക്കും 27.04.2024, 28.04.2024 തീയതികളിൽ കോത്തഗിരി വഴിയും ഉപയോഗിക്കാവുന്നതാണ്.
വേനൽക്കാല ഉത്സവമായ 01.05.2024 മുതൽ 31.05.2024 വരെ അനുവദനീയമാണ്.🪶

8. ഉദഗൈ മാർക്കറ്റ് ട്രേഡേഴ്സ് ആൻഡ് ഷോപ്പ് കൊമേഴ്സ്യൽ റോഡിൽ
കടകൾ കൈവശം വയ്ക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഉടമകൾ
ജീവനക്കാർ അവരുടെ കടയുടെ മുന്നിൽ നാല് ചക്ര വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് നിർദ്ദേശിക്കുന്നു
ഫോർ വീലറിന് പകരം ഇരുചക്ര വാഹനം ഉപയോഗിക്കുക

🪶🌿

ഇത്തവണ തേക്കടി മംഗ്ലാദേവി ക്ഷേത്ര ഉത്സവം ഏപ്രിൽ 23 ന്....
19/03/2024

ഇത്തവണ തേക്കടി മംഗ്ലാദേവി ക്ഷേത്ര ഉത്സവം ഏപ്രിൽ 23 ന്....

Illikkal kallu (credit🙏🏻)
10/03/2024

Illikkal kallu (credit🙏🏻)

27/02/2024

മൂന്നാറിൽ ഇന്ന് ഹർത്താൽ,ഓട്ടോ കുത്തിമറിച്ച് ഒറ്റയാൻ ഡ്രൈവറെ കൊന്നു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

മൂന്നാർ കന്നിമല എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നാർ സ്വദേശിയായ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറു വരെ കെ.ഡി.എച്ച് വില്ലേജ് പരിധിയിൽ എൽ.ഡി.എഫും യു.ഡി.എഫും ഹർത്താലിന് ആഹ്വാനം ചെയ്തു. റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.

തിങ്കളാഴ്ച രാത്രി 10-ഓടെയായിരുന്നു യാത്രക്കാരുമായി സഞ്ചരിച്ച ഓട്ടോ ഒറ്റയാൻ ആക്രമിച്ചത്‌. സംഭവത്തിൽ മൂന്നാർ കന്നിമല ടോപ് ഡിവിഷൻ സ്വദേശി സുരേഷ്‌കുമാർ (മണി-45) മരിച്ചു.

ഓട്ടോ കുത്തിമറിച്ചിട്ട ഒറ്റയാൻ, തെറിച്ചുവീണ മണിയെ തുമ്പിക്കൈയിൽ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു. കന്നിമല എസ്റ്റേറ്റ് ഫാക്ടറിയിൽ ജോലികഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം.

04/02/2024
HATS TREKKING പൂപ്പാറ ട്രെക്കിംഗ്   ഫെബ്രുവരി .10,11 ഹൈറേഞ്ച് അഡ്വഞ്ചർ ആൻഡ് നേച്ചർ ട്രക്കിംഗ് സൊസൈറ്റിയുടെ 52 മത് ഗ്രൂപ്...
02/02/2024

HATS TREKKING പൂപ്പാറ ട്രെക്കിംഗ്
ഫെബ്രുവരി .10,11

ഹൈറേഞ്ച് അഡ്വഞ്ചർ ആൻഡ് നേച്ചർ ട്രക്കിംഗ് സൊസൈറ്റിയുടെ 52 മത് ഗ്രൂപ്പ് പ്രോഗ്രാം...ഫെബ്രുവരി 10,11 തീയതികളിൽ പൂപ്പാറ ട്രക്കിംഗ്... താല്പര്യം ഉള്ളവർ ബന്ധപ്പെടുക... 9567628339,9446053339

ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JKRV6ZnydmLIcHeG4hzhhx

വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
31/01/2024

വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

WhatsApp Group Invite

9 വർഷം മുമ്പ്.. HATS   ചൊക്രമുടി കൊളുക്കുമല പ്രോഗ്രാം...
15/01/2024

9 വർഷം മുമ്പ്.. HATS ചൊക്രമുടി കൊളുക്കുമല പ്രോഗ്രാം...

ട്രെയിൻ യാത്ര പോകയാണോ ? ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കാം. 984620018098462001509846200100 ട്രെയിൻ യാത്രയ്ക്കിടയ...
25/12/2023

ട്രെയിൻ യാത്ര പോകയാണോ ?
ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കാം.

9846200180
9846200150
9846200100

ട്രെയിൻ യാത്രയ്ക്കിടയിൽ എന്തെങ്കിലും പ്രശനമുണ്ടായാൽ
24 മണിക്കൂറും പ്രവർത്തിക്കുന്ന റയിൽവേ പോലീസ് കണ്ട്രോൾ റൂമിൽ വിവരം അറിയിക്കാം.

കൂടാതെ 9497935859 എന്ന വാട്സ്ആപ് നമ്പറിൽ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും വിവരങ്ങൾ കൈമാറാം.

😂

HATS ന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
19/12/2023

HATS ന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

WhatsApp Group Invite

ഊട്ടി പൈതൃക തീവണ്ടി സർവീസ് പുനരാരംഭിച്ചു*കൊയമ്പത്തൂർ* : മഴയും മണ്ണിടിച്ചിലും കാരണം നിർത്തിവെച്ച ഊട്ടി പൈതൃക തീവണ്ടിയുടെ ...
19/12/2023

ഊട്ടി പൈതൃക തീവണ്ടി സർവീസ് പുനരാരംഭിച്ചു

*കൊയമ്പത്തൂർ* : മഴയും മണ്ണിടിച്ചിലും കാരണം നിർത്തിവെച്ച ഊട്ടി പൈതൃക തീവണ്ടിയുടെ സർവീസ് പുനരാരംഭിച്ചു. രാവിലെ 7.10ന് മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്കുള്ള പതിവു സർവീസ് ആരംഭിച്ചതോടെ വിനോദസഞ്ചാരികളും ആഹ്ലാദത്തിലാണ്.
കല്ലാറിനും കൂനൂരിനുമിടയിൽ മണ്ണിടിഞ്ഞും മരങ്ങൾ വീണും റെയിൽവേ ട്രാക്ക് പലയിടത്തും തകർന്നിരുന്നു. ഇതോടെയാണ് 21 ദിവസത്തോളം തീവണ്ടി സർവീസ് പൂർണമായും നിർത്തിവെച്ചത്. കഴിഞ്ഞ ദിവസം മുതൽ മൂടൽമഞ്ഞ് കനക്കുകയും മഴ കുറയുകയും ചെയ്തതോടെ തീവണ്ടി സർവീസ് പുനരാരംഭിക്കാൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു

WhatsApp Group Invite

 #ജമ്മുകാശ്മീരിലെ സോജില പാസില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു.പാലക്കാട് ചി...
05/12/2023

#ജമ്മുകാശ്മീരിലെ സോജില പാസില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു.

പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ സുധേഷ് (32), അനില്‍ (34), രാഹുല്‍ (28), വിഘ്‌നേഷ് (23) എന്നിവരും വാഹനത്തിന്റെ ഡ്രൈവറും കശ്മീര്‍ സ്വദേശിയുമായ ഇജാസ് അഹമ്മദ് അവാനുമുള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്.

അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് പരിക്കേറ്റു. ചിറ്റൂര്‍ ജെടിഎസിന് സമീപത്തുള്ള പത്ത് യുവാക്കളാണ് സംഘത്തില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം. ഇതില്‍ ഏഴ് പേരാണ് അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇതിലൊരാളുടെ നില ഗുരുതരമാണ്.

മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് ജമ്മുകാശ്മീര്‍ പൊലീസ് പറയുന്നത്. നവംബര്‍ 30ന് ട്രെയിന്‍ മാര്‍ഗമാണ് യുവാക്കളുടെ സംഘം കാശ്മീരിലേക്ക് വിനോദയാത്ര പോയത്. സോനം മാര്‍ഗിലേക്ക് പോകുകയായിരുന്ന കാര്‍ ശ്രീനഗറിലെ സോജില പാസിനടുത്ത് വച്ച്‌ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

മലയാളികളായ ഏഴംഗ സംഘവും ഡ്രൈവറുമാണ് അപകടം സംഭവിച്ച വാഹനത്തിലുണ്ടായിരുന്നത്. മൃതദേഹങ്ങള്‍ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കേരളത്തിലെ പ്രമുഖ യാത്രാസംഘമായ ഹൈറേഞ്ച് അഡ്വഞ്ചർ ആൻഡ് നേച്ചർ ട്രക്കിംഗ് സൊസൈറ്റിയുടെ (KTM/TC/72/2016)  ആഭിമുഖ്യത്തിൽ ഡിസ...
03/12/2023

കേരളത്തിലെ പ്രമുഖ യാത്രാസംഘമായ ഹൈറേഞ്ച് അഡ്വഞ്ചർ ആൻഡ് നേച്ചർ ട്രക്കിംഗ് സൊസൈറ്റിയുടെ (KTM/TC/72/2016) ആഭിമുഖ്യത്തിൽ ഡിസംബർ 9,10 തീയതികളിൽ മാമലക്കണ്ടം ട്രെക്കിംഗ് സംഘടിപ്പിക്കുന്നു .. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9567628339,9446053339 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം

*വാഴച്ചാൽ- മലക്കപ്പാറ റൂട്ടിലെ ഗതാഗത നിയന്ത്രണം പിൻവലിച്ചു**Published 01-12-2023 വെള്ളി*                        https://...
01/12/2023

*വാഴച്ചാൽ- മലക്കപ്പാറ റൂട്ടിലെ ഗതാഗത നിയന്ത്രണം പിൻവലിച്ചു*

*Published 01-12-2023 വെള്ളി*
https://chat.whatsapp.com/Kb2CWHJJmvqHetGHVz3kMA
*അതിരപ്പിള്ളി*: വാഴച്ചാൽ- മലക്കപ്പാറ റൂട്ടിലെ ഗതാഗത നിയന്ത്രണം പിൻവലിച്ചു.
കഴിഞ്ഞ മാസത്തിലെ കനത്ത മഴയിലാണ് അതിരപ്പിള്ളി- മലക്കപ്പാറ റോഡിലെ അമ്പലപ്പാറയില്‍ റോഡിന്റെ വശം ഇടിഞ്ഞത്. തുടർന്ന് നവംബർ ആറു മുതൽ പൂർണ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. പണി പൂർത്തിയാക്കി നവംബർ 21ന് തുറന്നു നൽകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നിയന്ത്രണം പത്ത് ദിവസം കൂടി നീണ്ടു. അത്യാവശ്യമുള്ള ഇരുചക്രവാഹനങ്ങൾ മാത്രമായിരുന്നു കടത്തിവിട്ടിരുന്നത്.

WhatsApp Group Invite

HATS TREKKING മാമലകണ്ടം ട്രക്കിംഗ്   ഡിസംബർ.9,10 ഹൈറേഞ്ച് അഡ്വഞ്ചർ ആൻഡ് നേച്ചർ ട്രക്കിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ  ഡി...
30/11/2023

HATS TREKKING മാമലകണ്ടം ട്രക്കിംഗ്
ഡിസംബർ.9,10

ഹൈറേഞ്ച് അഡ്വഞ്ചർ ആൻഡ് നേച്ചർ ട്രക്കിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 9, 10 തീയതികളിൽ മാമലക്കണ്ടം ട്രക്കിംഗ് സംഘടിപ്പിക്കുന്നു 9567628339,9446053339

WhatsApp Group Invite

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്...
13/10/2023

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 76 വയസായിരുന്നു ഇദ്ദേഹത്തിന്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അധ്യാപകനായിരുന്നു. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രകൃതിക്കുവേണ്ടി ജീവിച്ച വ്യക്തിത്വമായിരുന്നു പ്രൊഫസര്‍ ടി. ശോഭീന്ദ്രന്‍.

പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിച്ച പ്രൊഫസര്‍ ടി. ശോഭീന്ദ്രന്‍റെ വസ്ത്രധാരണവും വ്യത്യസ്തമായിരുന്നു. പച്ച പാന്‍റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥിരം വേഷം. കോഴിക്കോട്ടെയും മറ്റു ജില്ലകളിലെയും ഒട്ടെറെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള ില്‍ സജീവമായിരുന്നു. വയനാട് ചുരത്തിലെ മഴ നടത്തത്തില്‍ ഉള്‍പ്പെടെ അദ്ദേഹം സ്ഥിരമായി പങ്കെടുത്തിരുന്നു.
ശോഭീന്ദ്രന്‍ മാഷിന്‍റെ മരണവിവരം അറിഞ്ഞ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും എത്തിക്കൊണ്ടിരിക്കുകയാണ്.

03/10/2023

പീരുമേട് പാമ്പനാർ കൈലാസഗിരിയിൽ കുടുങ്ങിയ കാഞ്ഞിരപ്പള്ളി സ്വദേശികളായ യുവാക്കളെ പീരുമേട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപെടുത്തുന്നു... വീഡിയോ...

02/10/2023

*കോട്ടയം ജില്ലയിൽ ഖനന പ്രവർത്തനത്തിന് നിരോധനം*

*മലയോര മേഖലയിലേയ്ക്കുള്ള രാത്രികാല യാത്രയ്ക്കും നിരോധനം.*

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങൾക്കും ഒക്ടോബർ അഞ്ചു വരെ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി.

മലയോര മേഖലയിലേയ്ക്കുള്ള രാത്രികാല യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തി.

___________________________________*ടൂറിസം ദിനത്തില്‍ അഭിമാന നേട്ടം; കാന്തല്ലൂര്‍ രാജ്യത്തെ മികച്ച ടൂറിസം വില്ലേജ്*_____...
27/09/2023

__________________________________

_*ടൂറിസം ദിനത്തില്‍ അഭിമാന നേട്ടം; കാന്തല്ലൂര്‍ രാജ്യത്തെ മികച്ച ടൂറിസം വില്ലേജ്*_

__________________________________

```ലോക ടൂറിസം ദിനത്തിൽ അഭിമാന നേട്ടവുമായി കേരളം. കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ടൂറിസം പുരസ്‌കാരത്തിന് ഇടുക്കി ജില്ലയിലെ കാന്തല്ലൂർ അർഹമായി. രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് അവാർഡാണ് കാന്തല്ലൂരിന് ലഭിച്ചിരിക്കുന്നത്. കേരള മാതൃക അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.

ടൂറിസം വളർച്ചക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിയതിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ പ്രദേശമാണ് കാന്തല്ലൂർ.

പഞ്ചായത്തുമായി ചേർന്ന് ഉത്തരവാദിത്ത ടൂറിസം മിഷനാണ് കാന്തല്ലൂരിലെ പദ്ധതി നടപ്പാക്കിയത്. പരമ്പരാഗത ജീവിത രീതികൾക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നൽകിയാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.```

__________________________________

കൊല്ലങ്കോട് ടൂറിസം മാപ്പ്
31/08/2023

കൊല്ലങ്കോട് ടൂറിസം മാപ്പ്

Vagamon lake   (കടപ്പാട് Binosh )
30/08/2023

Vagamon lake (കടപ്പാട് Binosh )

എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
29/08/2023

എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

Address

Kottayam
686513

Telephone

9567628339

Website

Alerts

Be the first to know and let us send you an email when യാത്രയാണ് ജീവിതം-Hats posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to യാത്രയാണ് ജീവിതം-Hats:

Videos

Share

Nearby travel agencies