02/03/2019
രോഗ ദുരിതങ്ങളും ഭീമമായ ചികിത്സാ ചെലവുകളും ഒഴിവാക്കി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കായി, നാട്ടു മാമ്പഴങ്ങളും ചക്കയും മറ്റ് വേനൽപ്പഴങ്ങളും കൊണ്ട് വിരുന്നൊരുക്കി ഒരു ആരോഗ്യപഠന ക്യാമ്പ് - ഹൈജീനിക്സ്-മാർച്ച് 9-12 @ കണ്ണൂർ ജോസ് ഗിരി പുകയൂനി ഇക്കോ ഫാമിലെ ലൈഫ് സ്റ്റൈൽ അക്കാദമിയിൽ - വച്ച് നടത്തുന്നു.
സാമ്പത്തിക പരിമിതികൾ ക്യാമ്പിൽ പങ്കെടുക്കാൻ തടസ്സമല്ല.
ക്യാമ്പിൽ പങ്കെടുത്തതിന് ശേഷം തൃപ്തികരമല്ലെന്ന് അനുഭവപ്പെട്ടാൽ ക്യാമ്പ് ഫീസിൽ നിന്ന് ആവശ്യപ്പെടുന്ന തുക മടക്കി നൽകുന്നു (Money Back/Satisfaction Guarantee)
താമസം: സ്ത്രീകൾക്കും പുരുഷൻമാർക്കും സുഖകരവും വൃത്തിയുള്ളതുമായ പ്രത്യേകം ഡോർമിറ്ററികൾ, ആദ്യം രജിസ്റ്റർ ചെയ്യുന്ന 5 ഫാമിലികൾക്ക് ഡെക്കാത്ത്ലോൺ ടെന്റുകൾ, താമസസ്ഥലത്തോട് ചേർന്ന് ഹൈജീനിക് ടോയ്ലറ്റുകൾ, ഉറങ്ങാൻ കട്ടിൽ & ബെഡ് സൗകര്യങ്ങൾ, സ്വകാര്യത അനിവാര്യമായവർക്ക് മാത്രം 2 കോട്ടേജുകൾ.
ഭക്ഷണം: ഇക്കോ ഫാമിൽ നിന്നും ഉദ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കുന്നത് (മാർച്ച് ക്യാമ്പിൽ മാങ്ങ, ചക്ക, പേരക്ക, സപ്പോട്ട, കരിക്ക്, പപ്പായ, വാഴപ്പഴങ്ങൾ എന്നിവ സമൃദ്ധമായി ലഭിക്കുന്നതാണ്.) അത്യാവശ്യം സാധനങ്ങൾ പുറത്തു നിന്ന് ലഭ്യമാക്കും.
ക്ലാസ്സുകൾ& ഹൈജീനിക്സ് ആരോഗ്യ പഠന ക്യാമ്പിലെ പരിപാടികൾ:
1- മനുഷ്യ ശരീരത്തെക്കുറിച്ചും ആരോഗ്യത്തോടെ നിലനിൽക്കാൻ ശരീരത്തിനുള്ള കഴിവുകളെ കുറിച്ചും അതിനു വേണ്ട അനുയോജ്യമായ സാഹചര്യം എങ്ങനെ ഒരുക്കാം എന്നതിനെക്കുറിച്ചും ലളിതമായി പഠിപ്പിക്കുന്നു.
2-മനുഷ്യ ശരീരം പരിസ്ഥിതിയുമായി എങ്ങനെ പ്രതിപ്രവർത്തിക്കുന്നു എന്നും വിവിധ സാഹചര്യങ്ങളിൽ അതിന്റെ ആശയ വിനിമയങ്ങളും പ്രതികരണങ്ങളും നൽകുന്ന സൂചനകൾ എന്തെല്ലാമെന്ന് തിരിച്ചറിയാനും അനുയോജ്യമായവ ചെയ്യാനും പര്യാപ്തമാക്കുന്നു.
3-ആരോഗ്യം, രോഗപ്രതിരോധം,രോഗകാരണങ്ങൾ ,രോഗങ്ങൾ ,രോഗശമനം എന്നിവയുടെ മാനസിക-ശാരീരിക- പാരിസ്ഥിതിക - സാമൂഹിക യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുന്നതിലൂടെ പുതിയ ഒരു ജീവിത ശൈലിയിലേക്ക് മാറാൻ പ്രചോദനവും കരുത്തും നൽകുന്നു.
4 - മനുഷ്യനെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധ - പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും പഠിപ്പിക്കുന്നു. രോഗകാരണങ്ങളെ ഒന്നൊന്നായി തിരിച്ചറിഞ്ഞ് സ്വന്തം ജീവിതത്തിന്റെ പടിക്കു പുറത്ത് നിർത്താൻ സാധ്യമാകുന്നു.
5-ഒരു മനുഷ്യന് അവശ്യം കിട്ടിയിരിക്കേണ്ട ശരീരചലനങ്ങളെക്കുറിച്ചും (വ്യായാമം ) വിശ്രമത്തെക്കുറിച്ചും മനസ്സിന്റെ സന്തുലനത്തെക്കുറിച്ചും പ്രായോഗിക പാഠങ്ങൾ നൽകുന്നു.
6-നല്ല ഭക്ഷണം എന്തെന്നും അതെങ്ങനെ രുചികരമായി തയ്യാറാക്കാം എന്നും നിത്യജീവിതത്തിൽ ആരോഗ്യകരവും ആസ്വാദ്യകരവുമായി നല്ല ഭക്ഷണ രീതി എങ്ങനെ പ്രായോഗികമാക്കാമെന്നും പഠിപ്പിക്കുന്നു.
7-പരിസ്ഥിതി സൗഹൃദ കൃഷിയെക്കുറിച്ചും ഏറ്റവും ചുരുങ്ങിയ സ്ഥലത്തുപോലും അതെങ്ങനെ ഫലപ്രദമായി ചെയ്യാമെന്നും പഠിപ്പിക്കുന്നു.
8 - കുഞ്ഞുങ്ങളുടെ പരിപാലനം, രക്ഷാകർതൃത്വം, സർഗ്ഗാത്മക വിദ്യാഭ്യാസം തുടങ്ങിയവയെക്കുറിച്ച് ചർച്ച ചെയ്യുന്നു.
9- സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സന്തോഷകരവും സുരക്ഷിതവുമായ കുടുംബ-സാമൂഹ്യ ജീവിതത്തിന്റെ പാഠങ്ങൾ പകർന്നു തരുന്നു. സർഗ്ഗാത്മകമായ സാമൂഹ്യ ജീവിതവും മാനസിക ആരോഗ്യവും സാധ്യമാകുന്നു.
10- ഭൂമിയിൽ മനുഷ്യന്റെ ഇടം, സഹജീവികളുമായുള്ള ബന്ധങ്ങൾ, നിലനിൽപിനായി നിർവഹിക്കേണ്ട പാരിസ്ഥിതിക ധർമ്മങ്ങൾ എന്നിവ തിരിച്ചറിയുന്നതിലൂടെ അർത്ഥപൂർണ്ണവും ധന്യവുമായ സുസ്ഥിര ആരോഗ്യ ജീവനം ആവിഷ്ക്കരിക്കപ്പെടുന്നു
*BETTER LIFE SOCIETY*
*SBl PERSONAL BANKING BRANCH ,TRISSUR ROUND SOUTH*
A/c No: 67397523634
IFSC : SBlN0070680
ക്യാമ്പിൽ പങ്കെടുക്കാൻ ബന്ധപ്പെടുക:
8547092520 (Bsnl-Call & whatsapp )
7025847675(Idea)
7034484767 ( Vodafone)
ഈ നമ്പറിൽ SMS ചെയ്താൽ വിവരങ്ങൾ അറിയിക്കാം. നമ്പർ:9496856762(call)
*ക്യാമ്പ് ഡയറക്ടർ*
സനൂപ് നരേന്ദ്രൻ (ഹൈജീനിക്സ് ട്രെയിനർ)