09/11/2022
പ്രിയരേ,
Tour on Tyre ൻ്റെ ക്രിസ്മസ് അവധിക്കാല യാത്ര ഡിസംബർ 27ന് രാവിലെ 9 മണിക്ക് കോഴിക്കോട് നിന്നും പുറപ്പെടുകയാണ്. ബീജാപൂർ - ഹംപി - ബദാമി- ഐഹോളെ - പട്ടടക്കൽ - ചിത്രദുർഗ്ഗ എന്നീ സ്ഥലങ്ങളിലേക്കാണ് 5 ദിവസത്തെ യാത്ര. ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളാണിവ. ദക്ഷിണേന്ത്യയിലെ പ്രശസ്തമായ നാലു രാജവംശ സാമ്രാജ്യങ്ങളിലൂടെയുള്ള സ്വപ്ന യാത്ര നിങ്ങൾക്ക് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും.....
ഡിസംബർ 27 ന് രാവിലെ 9 മണിക്ക് കോഴിക്കോട് നിന്ന് യാത്ര ആരംഭിക്കും. വടകര, കണ്ണൂർ, പയ്യന്നൂർ വഴി പിറ്റേന്ന് രാവിലെ 8 മണിയോടെ ബീജാപ്പൂരിലെത്തും. രാത്രിയാത്ര ഉള്ളതിനാൽ സൗകര്യാർത്ഥം Bharath Benz A/C സെമി സ്ലീപ്പർ ബസ് ആണ് യാത്രയ്ക്കായി ഒരുക്കികിയിരിക്കുന്നത്.
28 ന് കാലത്ത് പ്രഭാത ഭക്ഷണശേഷം ബീജാപ്പൂരിലെ പ്രശസ്തമായ Gol Gumbuz സന്ദർശിക്കും. ആദിൽഷാ സാമ്രാജ്യത്തിലെ സുൽത്താൻ മുഹമ്മദ് ആദിൽഷാ പണി കഴിപ്പിച്ച.... ഇന്ത്യയിലെ ഏറ്റവും പ്രമുഖ നിർമ്മിതികളിലൊന്നാണ് Gol Gumbuz. 126 അടി വ്യാസമുള്ള ഇതിൻ്റെ മകുടം ലോകത്ത് രണ്ടാം സ്ഥാനത്തുള്ളതാണ്. ഇതിനേക്കാൾ കേവലം 2 അടി മാത്രം വ്യാസം കൂടുതലുള്ള വത്തിക്കാൻ കത്രീഡലിൻ്റെ മകുടമാണ് ഒന്നാം സ്ഥാനത്ത്. ഇതിൻ്റെ മുകൾഭാഗത്തെ ചുമരിനോട്മുഖമമർത്തി നാം മെല്ലെ സംസാരിച്ചാൽ പോലും അകലെ മറുഭാഗത്ത് നിൽക്കുന്ന ആൾക്ക് വ്യക്തമായി കേൾക്കാം. ടെലിഫോൺ സംവിധാനങ്ങൾ ഉണ്ടാകുന്നതിനും മുമ്പേയാണ് ഇത് പണിതതെന്നോർക്കുക. സുൽത്താൻ്റെ പ്രണയിനിയായ ശ്രീലങ്കൻ നർത്തകിയുമായി സ്വകാര്യ സംഭാഷണത്തിനായാണത്രേ ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയത്. 1656 ൽ ഇറ്റാലിയൻ ആർക്കിടെക്ടായ Yaquit of Dabul ആണ് ഇതിൻ്റെ ശില്പി. അമ്പരപ്പിക്കുന്ന അൽഭുതമാണ് Gol Gumbuz. Tajmahal of Decan എന്നറിയപ്പെടുന്ന 'ഇബ്രാഹിം റൗസ' എന്ന നിർമ്മിതി കണ്ടാണത്രേ ഷാജഹാന് ആഗ്രയിൽ Tajmahal നിർമ്മിക്കാൻ പ്രചോദനമായത്. ഈ ചരിത്ര സ്മാരകം Tajmahal ന് സമാനമാണ്. ഇബ്രാഹിം ആദിൽഷാ II ൻ്റെ കാലത്ത് പേർഷ്യൻ ആർകിടെക്ടാണ് ഇത് നിർമ്മിച്ചത്.
ഉച്ചഭക്ഷണത്തിന് ശേഷം ,തളിക്കോട്ട യുദ്ധവിജയത്തിൻ്റെ സ്മാരകമായി അലി ആദിൽഷാ പണി കഴിപ്പിച്ച ....
ഇന്ത്യയിലെ ആദ്യത്തെ പള്ളികളിലൊന്നായ 'ജാമിയ മസ്ജിദ് ' സന്ദർശിച്ച ശേഷം ആദിൽഷാ രണ്ടാമൻ പണികഴിപ്പിച്ച, പണ പൂർത്തികരിക്കാത്ത കൊട്ടാരമായ 'Barah Kamana' സന്ദർശിക്കും. മുഹമ്മദ് ആദിൽഷാ പണി കഴിപ്പിച്ച 6 പ്രവേശന കവാടമുള്ള Gol Gumbuz നേക്കാൾ വലിയ കൊട്ടാരമായി 12 പ്രവേശന കവാടമുള്ള കൊട്ടാരം മകൻ നിർമ്മാണമാരംഭിച്ചതോടെ അച്ഛൻ മകനെ കൊലപ്പെടുത്തുകയായിരുന്നു. താൻ നിർമ്മിച്ച Gol Gumbuz എന്നും സമാനതകളില്ലാത്ത ചരിത്ര സ്മാരകമായി നില നിൽക്കണമെന്ന സ്വാർത്ഥതയാണത്രേ...... ഇത്തരമൊരു കടുംകൈ ചെയ്യാൻ അദ്ദേഹെത്ത പ്രേരിപ്പിച്ചത്. പണിതീരാതെ പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ട Barah Kamana കാഴ്ചക്കാരിൽ നൊമ്പരമുണർത്തുന്നതാണ്. 24 മീറ്റർ ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന Uppali Buruz വാച്ച് ടവർ കണ്ട ശേഷം Malik- i- Maidan ൽ അല്പനേരം ആനന്ദിച്ച് രാത്രി 8 മണിയോടെ രാത്രി ഭക്ഷണശേഷം ബിജാപ്പുരിലെ ഹോട്ടലിൽ താമസം.
29 ന് കാലത്ത് 7.30 ന് പുറപ്പെട്ട് 11 മണിയോടെ Aihole എത്തിച്ചേരും. ഉയരമുള്ള പാറകൾ തുരന്ന് കൊത്തുപണികളാൽ നിർമ്മിക്കപ്പെട്ട ചരിത്ര പുരാതന ക്ഷേത്രങ്ങളാണ് ഐ ഹോളെയുടെ പ്രത്യേകത. ചാലൂക്യരാജവംശത്തിൻ്റെ കാലത്ത് ഏഴാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച നിർമ്മിതികളാണിത്. ഇവിടെയുള്ള ഒരു നിർമ്മിതിയുടെ മാതൃകയാണത്രേ ഇന്ത്യൻ പാർലമെൻ്റ് മന്ദിരം പണിയാൻ തിരഞ്ഞെടുത്തത്. 12 മണിയോടെ അടുത്ത അൽഭുതമായ 'പട്ടsക്കൽ' എത്തിച്ചേരും. ചാലൂക്യരാജവംശത്തിൻ്റെ കാലത്ത് രാജകീയ ആഘോഷങ്ങൾക്കായി പതിനൊന്നാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതത്രേ ഇവിടുത്തെ നിർമ്മിതികൾ.... എത്ര സമയം ചിലവഴിച്ച് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയാലും മതിവരില്ല....
കണ്ണുകളെ നിർബന്ധിച്ച് പിൻവലിച്ചാലേ നമുക്കിവിടം വിട്ടു പോരാനാവൂ....
ഉച്ചഭക്ഷണശേഷം Badami യിലേക്ക്...
കലയ്ക്കും വാസ്തുവിദ്യക്കും അതിപ്രാധാന്യം നൽകിയിരുന്ന ചാലൂക്യരാജവംശത്തിൻ്റെ തലസ്ഥാനമായിരുന്നു' വാതാപി' എന്നറിയപ്പെട്ടിരുന്ന Badami . മാനംമുടി ഉയർന്നു നിൽക്കുന്ന ചുവന്ന കുന്നുകളിലെ ഗുഹാ നിർമ്മിതികൾ കൗതുകവും നയനാനന്ദകരവുമാണ്. മനുഷ്യനിർമ്മിത തടാകവും ചുവന്ന കുന്നുകൾക്കിടയിലൂടെ നടന്ന് മലമുകളിലെത്തുമ്പോഴുള്ള നിർവൃതി പറഞ്ഞറിയിക്കാനാവില്ല.....
ബദാമിയിലെ കാഴ്ചകൾക്ക് ശേഷം നേരെ ഹംപി യിലേക്ക്....
ഹോസ്പെട്ടിൽ താമസം.
30 ന് കാലത്ത് 8 മണിക്ക് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ തുംഗഭദ്ര ഡാം സന്ദർശിച്ച് നേരെ ഹംപി യിലേക്ക്....
ഒരു യാത്രാ സ്നേഹിയുടെ ലിസ്റ്റിൽ മുൻനിരയിൽ ഇടം പിടിച്ച സ്ഥലമായിരിക്കും ഹംപി....
മറ്റൊരു ലോകത്തെത്തിയ പോലെ....
ദക്ഷിണേന്ത്യയിലെ പുകഴ്പെറ്റ സാമ്രാജ്യമായ വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്നു ഹംപി. 2500 ഏക്കർ സ്ഥലത്ത് പണി കഴിപ്പിച്ച കൊട്ടാരം....
അനുബന്ധ കെട്ടിടങ്ങൾ....
ഇപ്പോഴും പ്രൗഡി മായാത്ത Queen's Bath - തോഴിമാരോടൊത്ത് രാജ്ഞി നിരാടിയ കൊട്ടാരസദൃശമായ നിർമ്മിതി...
ആയിരങ്ങൾ തിങ്ങിനിറഞ്ഞ ദസറാ സ്റ്റേജ്, Lotus Palace, കരവിരുതു തീർത്ത കരിങ്കൽ പടവുകളിനുള്ളിൽ പണി തീർത്ത ശുദ്ധജല സംഭരണി, പഴയ കാലത്തെ വാണിജ്യ നഗരം, വിറ്റാല ക്ഷേത്രം, കരവിരുതിൻ്റെ കളിയരങ്ങായ വിരുപാക്ഷി ക്ഷേത്രത്തിലെ ശില്പങ്ങൾ കൊത്തുപണികൾ, കരിങ്കൽ തൂണിൽ തീർത്ത കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടങ്ങൾ......
പിന്നെ....
ഒറ്റക്കല്ലിൽ തീർത്ത കരിങ്കൽ രഥം....
ഹിപ്പി ദ്വീപ്.....
സ്വർണ്ണനിറത്തിലുള്ള പാറക്കൂട്ടങ്ങൾക്കിടയിലെ മനോഹര നിർമ്മിതികൾ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങാനാവില്ല...
കൃഷ്ണദേവരായരുടെ കാലത്ത് പതിനഞ്ചാം നൂറ്റാണ്ടിൽ പണി തീർത്തവയാണ് ഹംപി യിലെ കൊട്ടാരം...
ചന്ദന മരത്തിൽ തീർത്ത ചുവരുകൾ..
ഒരു ദിവസം പതിനായിരത്തിൽപരം പേർ പരിചാരകരായുണ്ടായിരുന്നത്രേ..
കെട്ടുകഥയോ യാദാർത്ഥ്യമോ?
അവസാനം.....
മറാത്തി രാജാക്കൻമാരുടെ നേതൃത്വത്തിൽ അഞ്ച് രാജവംശങ്ങൾ ചേർന്ന് ഒന്നിച്ച് ആക്രമിച്ച് തകർത്തു കളഞ്ഞ കൊട്ടാര അവശിഷ്ടങ്ങൾ...
അഗ്നിക്കിരയാക്കിയ സൗധങ്ങൾ....
ശേഷിക്കുന്നവ കണ്ടിട്ട് തീരുന്നില്ലെങ്കിൽ.....
നശിപ്പിക്കപ്പെട്ടിട്ടില്ലായിരുന്നെങ്കിൽ...
മലമുകളിലെ അസ്തമയ സൂര്യൻ്റെ ഭംഗി ആവോളം നുകർന്ന് തിരികെ ഹോട്ടലിലേക്ക്....
31ന് കാലത്ത് ചിത്രദുർഗ്ഗയിലേക്ക്....
ഉച്ചയോടെ അവിടെത്താം....
ഉച്ചഭക്ഷണത്തിനു ശേഷം...
Zig Zag ആകൃതിയിൽ തീർത്ത കോട്ട മതിലുകൾക്കുള്ളിലേക്ക്....
യുദ്ധത്തിൽ പണ്ട് കാലത്ത് കോട്ട മതിലുകളിൽ വിള്ളലുണ്ടാക്കിയിരുന്നത് ഓടി വരുന്ന ആനകൾ ശക്തിയിൽ ഇടിച്ചിട്ടായിരുന്നു...
ഓട്ടത്തിൻ്റെ ശക്തിയിൽ ആനകൾക്ക് നേരെയുള്ള കോട്ടമതിച്ചുകൾ എളുപ്പം തകർക്കാം.... അത് ഒഴിവാക്കാനാണത്രേ ZigZag ആകൃതിയിൽ കോട്ട മതിലു പണിതത്...
മുപ്പതടിയിൽ കൂടുതൽ ഉയരത്തിലുള്ള മിനുസമാർന്ന കോട്ട മതിലിനു മേലേക്ക് ജീവൻ പണയം വച്ച് അള്ളിപ്പിടിച്ചു കയറുന്ന 'മങ്കിമാൻ' എന്നു വിളിപ്പേരുള്ള യുവാവിൻ്റെ സാഹസിക പ്രകടനം ശ്വാസമടച്ചു പിടിച്ച് , നെഞ്ചത്ത് കൈവെച്ചല്ലാതെ നമുക്ക് കണ്ടു തീർക്കാനാവില്ല...
ദക്ഷിണേന്ത്യ അടക്കി ഭരിച്ചിരുന്ന ഹൈദരാലിയുടെയും ടിപ്പു സുൽത്താൻ്റെയും സൈന്യത്തിൻ്റെ ആയുധപ്പുരകളും ധാന്യ പുരകളും എത്ര വിദഗ്ദ മായാണ് നിർമ്മിച്ചിരിക്കുന്നത്...
ഉയർന്ന പാറക്കു മുകളിൽ വിശാലമായ കിണറിൽ എണ്ണ നിറച്ചാണത്രേ ആയുധങ്ങൾ സൂക്ഷിച്ചിരുന്നത്....
ഇന്ത്യയിൽ ഒരിഞ്ചുപോലും തകർക്കപ്പെടാതെ അവശേഷിച്ച ഏറ്റവും വലിയ രണ്ടാമത്തെ കോട്ടയാണ് ചിത്രദുർഗ്ഗ.
വൈകുന്നേരത്തോടെ തിരിച്ചിറങ്ങുമ്പോൾ.....
ഒരിക്കൽ കൂടെ വരും....
ഇനിയും കാണണം....
എന്ന് മനസ്സിലുറപ്പിച്ചല്ലാതെ കോട്ടവാതിലുകൾ പിന്നിടാനാവില്ല....
ഒരാൾക്കും.....
ചിത്രദുർഗ്ഗ നിങ്ങളെ മാടി വിളിക്കും,....
ഉണർവിലും..... ഉറക്കത്തിലും....
ചിത്രദുർഗ്ഗയിൽ നിന്നും നേരെ....
ടിപ്ടൂർ, ചന്ന പട്ടണം കുശാൽനഗർ വഴി നാട്ടിലേക്ക്....
യാത്രക്കിടയിൽ രാത്രി12 മണിക്ക് നമുക്ക് ഒരുമിച്ച് പുതുവർഷത്തെ വരവേൽക്കാം....
മറക്കാനാവാത്ത അനുഭവങ്ങളോടെ...
മായ്ച്ചു കളയാനാവാത്ത ഓർമ്മകളോടെ.....
നിറഞ്ഞ മനസ്സോടെ....
2023 ജനുവരി 1 ന് കാലത്ത് 9 മണിയോടെ കോഴിക്കോട് ഈ യാത്ര അവസാനിപ്പിക്കാം....
Trip to Bijapur-Hampi- Badami- Aihole- Pattadakkal - Chitradurga.
5 days + 5 nights
Package Includes.....
1. 3 days Hotel Accommodation
( One bed room for One family )
2. Breakfast (veg)
3. Lunch (veg )
4. Dinner (non - Veg)
5. Transportation - AC Semi SIeeper Bharat Benz - 40 Seater
6 AII entry tickets
7 All tolls, taxes including Karnataka entry txes
8. Tourist Guide
9 Mineral water
10.
Package Rate:
Adults - Rs.17,000 Per Person
Child < 5yrs - Free (No Separate seats in bus)
Child - 6-17 yrട - Rs 15000 per Person
NB: Tour on Tyre ൻ്റെ കഴിഞ്ഞ ഏതെങ്കിലും ഒരു യാത്രയിൽ പങ്കെടുത്തവർക്ക് Rate ൽ 10% ഇളവ്.
Rs.15 ,300 / person only
BOOKING STARTED......
Please Pay Rs.7000 / person & Book your Seats soon.....
Team Tour on Tyre