Kannur Next

Kannur Next Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kannur Next, Tourist Information Center, Thalassery Road, Caltex, Kannur.

28/10/2024
വിദേശ വിമാന കമ്പനികള്‍ക്ക് അനുമതിയില്ല... കണ്ണൂരിന്റെ ചിറകരിയുന്നോ?2018 ഡിസംബര്‍ 9 ആദ്യ വിമാനം പറന്നുയര്‍ന്ന കണ്ണൂർ വിമാ...
08/06/2023

വിദേശ വിമാന കമ്പനികള്‍ക്ക് അനുമതിയില്ല... കണ്ണൂരിന്റെ ചിറകരിയുന്നോ?

2018 ഡിസംബര്‍ 9 ആദ്യ വിമാനം പറന്നുയര്‍ന്ന കണ്ണൂർ വിമാത്താവളത്തിൽ ആദ്യ 10 മാസംകൊണ്ട് 10 ലക്ഷം യാത്രക്കാരുമായി കണ്ണൂര്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ സഞ്ചരിച്ച പത്ത് വിമാനത്താവലങ്ങളിൽ ഒന്നായി ചരിത്രം കുറിച്ചു. പക്ഷെ പ്രവര്‍ത്തനം അഞ്ചാം വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ ചിറകുതളരുകയാണ് കണ്ണൂരിന്.

എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഗോ ഫസ്റ്റ് എയര്‍ലൈന്‍സും സര്‍വീസ് അവസാനിപ്പിച്ചതാണ് കിയാലിനുണ്ടായ അവസാനത്തെ തിരിച്ചടി. മാസം 250 ഓളം സര്‍വീസുകള്‍ നടത്തിയിരുന്ന കമ്പനി പറക്കല്‍ നിര്‍ത്തിയതോടെ പ്രതിമാസം 5 കോടി രൂപയുടെ നഷ്ടമാണ് കിയാലിന് ഉണ്ടാവുന്നത്. കണ്ണൂര്‍, വയനാട്, കാസര്‍കോട് കോഴിക്കോട് ജില്ലകളില്‍ നിന്നും കുടക്, മൈസൂര്‍ മേഖലകളില്‍ നിന്നുമുളള യാത്രക്കാര്‍ ആശ്രയിച്ചിരുന്ന കണ്ണൂരില്‍ ഇപ്പോള്‍ പേരിന് രണ്ട് വിമാനക്കമ്പനികള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസ്സിനും ഇന്‍ഡിഗോയ്ക്കും മാത്രമാണ് ഇവിടെ നിന്ന് സര്‍വീസുളളത്. ഇതോടെ യാത്രാ നിരക്കും ഇരട്ടിയായി കൂടി. ദുബായ് സര്‍വീസ് നിരക്ക് 15,000 രൂപയില്‍ നിന്ന് 35,000 രൂപയ്ക്ക് മുകളിലേക്കാണ് ഉയര്‍ന്നത്. സര്‍വീസ് നിരക്ക് വര്‍ധനയില്‍ പ്രതിസന്ധിയിലായ യാത്രക്കാര്‍ വീണ്ടും കരിപ്പൂരിനെയും മംഗലാപുരത്തേയും ആശ്രയിച്ച് തുടങ്ങിയെന്നതും പ്രതിസന്ധിയാണ്.

ചരക്ക് നീക്കം കുറവ്, വിദേശ വിമാന കമ്പനികള്‍ക്ക് അനുമതിയില്ല, വരുമാനം കണ്ടെത്താന്‍ വഴികളില്ലാതെ കിയാല്‍. ശമ്പള വിതരണം, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ചെലവിനുള്ള പണം പോലും കണ്ടെത്താന്‍ കഴിയാതെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കണ്ണൂര്‍ കടന്നുപോകുന്നത്. വിമാനത്താവളത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ രാഷ്ട്രീയം മറന്ന് നാട് ഒരുമിക്കണം എന്നാണ് പ്രവാസി സംഘടനകള്‍ക്കും നാട്ടുകാര്‍ക്കും പറയാന്‍ ഉള്ളത്.

26/03/2023
ഈ ചൂട് സമയം പുല്ല് പിടിപ്പിച്ചാലേ അടുത്ത ചൂടുകാലത്തും പുല്ല് പിടിപ്പിക്കാൻ കഴിയുകയുള്ളൂ
18/03/2023

ഈ ചൂട് സമയം പുല്ല് പിടിപ്പിച്ചാലേ അടുത്ത ചൂടുകാലത്തും പുല്ല് പിടിപ്പിക്കാൻ കഴിയുകയുള്ളൂ

23/01/2023
17/01/2023

ജിയോ 5G ഇന്ന് മുതൽ കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് നഗരങ്ങളിലും

മുഴപ്പിലങ്ങാട് ഫ്ലോറ്റിംഗ് ബ്രിഡ്ജ് ഞായറാഴ്ച (15/01/23) സഞ്ചരികൾക്കായി തുറന്നു കൊടുക്കും.
13/01/2023

മുഴപ്പിലങ്ങാട് ഫ്ലോറ്റിംഗ് ബ്രിഡ്ജ് ഞായറാഴ്ച (15/01/23) സഞ്ചരികൾക്കായി തുറന്നു കൊടുക്കും.

https://youtu.be/jJH95PqbJCk
15/12/2022

https://youtu.be/jJH95PqbJCk

വിദേശ വിമാന കമ്പനി സർവ്വീസുകൾക്കായി കണ്ണൂർ വിമാനത്താവളം കാത്തിരിക്കേണ്ടെന്ന് കേന്ദ്രം. നോൺ മെട്രോ നഗരങ്ങളിൽ ...

13/06/2022
05/06/2022

തലശേരി മാഹി ബൈപാസ് 85% പൂർത്തിയായി...(ജൂൺ 1 വരെ).

പ്രധാന പണികൾ പൂർത്തിയാകാൻ ഉള്ളത്.
1. അഴിയൂർ റെയ്ൽവേ ഓവർ ബ്രിഡ്ജ്. പടിഞ്ഞാറ് വശത്തെ പിയർ ക്യാപ് നിർമാണം പൂർത്തിയായി. കിഴക്ക് വശത്ത് ഒരു പിയർ നിർമാണം പുരോഗമിക്കുന്നു. 8 പൈലിങ് കൂടി ബാകി ഉണ്ട്.

2. ബാലം പാലം ദിർഘിപ്പികൽ ( തെക്ക് വശത്ത്)

ഇനി അപ്രോച്ച് റോഡ് പണി പൂർത്തിയാക്കാൻ ഉള്ളത്-
1 ബാലം പാലം ( തെക്ക് വശത്ത്)
2. അഴിയൂർ റെയ്ൽവേ മേൽപാലം (രണ്ടു വശത്തും)
3. അഴിയൂർ അണ്ടർ പാസ്സ് (തെക്ക് വശത്തും)

പൊതു മരാമത്ത് മന്ത്രി ഇപ്പൊൾ തന്നെ ദക്ഷിണ റയിൽവേയിൽ സമർദ്ദം ചെലുത്തിയാൽ അഴിയൂർ ഓവർ ബ്രിഡ്ജിൻ്റെ ( സ്ലാബ് ) നിർമാണതിന് അനുമതി ലഭിക്കും. ഡിസംബറിൽ നമ്മുക്ക് പ്രതീക്ഷിക്കാം....

കഴിഞ്ഞ രണ്ടു മാസത്തിൽ ജോലിയിൽ നല്ല പുരോഗതിയുണ്ട്. രണ്ടു മാസതിനുള്ളിൽ പൂർത്തിയായ ജോലികൾ.
1.പള്ളൂർ അണ്ടർ പാസ്സ് (രണ്ടു വശത്തും)
2. മഴയ്യി പാലം ( തെക്ക് വശത്ത്)
3.അഴിയൂർ അണ്ടർ പാസ്സ് (വടക്ക് വശത്തും)

കുയ്യാളി, മഴയ്യി, അഞ്ചരക്കണ്ടി, ധർമധം പാലം പണികൾ പൂർത്തിയായി.. അവസാന ഘട്ട പൈൻ്റിങ് ജോലികൾ പുരോഗമിക്കുന്നു. എല്ലാ അണ്ടർ പാസ്സ് നിർമാണവും പൂർത്തിയായി.. (പള്ളൂര് ഉൾപെടെ)

സംസ്ഥാന സർകാർ നല്ല രീതിയിൽ മേൽനോട്ടം വഹിക്കുന്നത് കൊണ്ടാണ് ജോലികൾ മുന്നേറുന്നത്...

ഫോട്ടോയില് ഇന്ന് കുയ്യാലി പാലത്തിന് സമീപം ജിതേഷ് എടുത്തത്

Calicut Next

24/05/2022
Courtesy: Mathrubhumi
18/05/2022

Courtesy: Mathrubhumi

18/05/2022
17/05/2022

ഈ മാസം മുതൽ വീണ്ടും ഓടി തുടങ്ങാൻ ഉള്ള പാസഞ്ചർ ട്രെയിനുകളുടെ ലിസ്റ്റ് വന്നു. കണ്ണൂർ തൃശൂർ പാസഞ്ചർ ഇല്ല. നിലമ്പൂർ ട്രെയിനും ഇല്ല

തലശ്ശേരി മാഹി അഴിയൂർ ബൈപാസ് അപ്ഡേറ്റ്അഴിയൂർ അണ്ടർ പാസ്സ് അപ്ഡേറ്റ്
14/05/2022

തലശ്ശേരി മാഹി അഴിയൂർ ബൈപാസ് അപ്ഡേറ്റ്

അഴിയൂർ അണ്ടർ പാസ്സ് അപ്ഡേറ്റ്

വർണാഭമായി അണ്ടർ പാസ്സ്.. തലശ്ശേരി മാഹി ബൈപ്പാസിൽ നിന്ന്
12/05/2022

വർണാഭമായി അണ്ടർ പാസ്സ്.. തലശ്ശേരി മാഹി ബൈപ്പാസിൽ നിന്ന്

കോട്ട കാണാം. 🏛️ കോട്ട കപ്പും കാണാം...🏏തലശ്ശേരി കോട്ട പരിസരത്ത് വർഷങ്ങളായി സായാഹ്നങ്ങളിൽ കളിച്ചും  ചിരിച്ചും കഥകൾ പറഞ്ഞും...
12/05/2022

കോട്ട കാണാം. 🏛️ കോട്ട കപ്പും കാണാം...🏏

തലശ്ശേരി കോട്ട പരിസരത്ത് വർഷങ്ങളായി സായാഹ്നങ്ങളിൽ കളിച്ചും ചിരിച്ചും കഥകൾ പറഞ്ഞും ഒത്തുകൂടുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റാണ് തലശ്ശേരി കോട്ട കപ്പ്. തലശ്ശേരി കോട്ട എന്ന ചരിത്ര സ്മാരകത്തിനും അറബികടലിനും ഇടയിലായി 30 വർഷത്തോളമായി ഈ കൂട്ടായ്മ എന്നും ഒത്തുചേരുന്നുണ്ട്.

തലശ്ശേരിയിൽ തലയുയർത്തി നിൽക്കുന്ന പൈതൃക നഗരികളിൽ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് നൂറ്റാണ്ടുകളുടെ ചരിത്ര കഥകൾ പറയുന്നു തലശ്ശേരി കോട്ട. ഈ കോട്ടയുടെ പേരിൽ നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റ് നാടിനാകെ ആവേശമായി നടാകെ കൊണ്ടാടുന്ന ഉത്സവമായി മാറിയിട്ടുണ്ട്.

മറ്റ് ടൂർണമെന്റുകളിൽ നിന്നും വ്യത്യസ്തമായി കോട്ട കപ്പിനു പ്രത്യേക കളി നിയമങ്ങളാകും ഉണ്ടാവുക.

അറബികടലിനും ജവഹർ ഘട്ടിനും സെന്റ് ആംഗ്ലിക്കൻ ചർച്ചിനും തലശ്ശേരി കോട്ടയ്ക്കും ഇടയിലായി നടക്കുന്ന കോട്ട കപ്പ് അക്ഷരർത്ഥത്തിൽ നൂറ്റാണ്ടുകളുടെ ചരിത്രത്തിന് ഒത്ത നടുവിൽ നടക്കുന്ന ചരിത്രത്തിലേക്കുള്ള എത്തിനോട്ടം കൂടിയായി മാറുകയാണ്.

പൈതൃക നഗരിയുടെ പൈതൃക തനിമയെ തൊട്ടറിഞ്ഞ് കൊണ്ട് നടക്കുന്ന കോട്ടകപ്പ് കാണാൻ മെയ് 13,14,15 തീയതികളിലായി ഏവരെയും തലശ്ശേരി കോട്ട പരിസരത്തേക്ക് സ്വാഗതം ചെയ്യുന്നു.

Design: Snap infinity





#കടൽപ്പാലം

🛣

❤️

ദേശിയ പാത വികസനം.. കണ്ണൂർ എരഞ്ഞോളി ഭാഗം   ..
10/05/2022

ദേശിയ പാത വികസനം.. കണ്ണൂർ എരഞ്ഞോളി ഭാഗം ..

09/05/2022

തലശ്ശേരി ഹെറിറ്റേജ് ടൂറിസം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഹെർമൻ ഗുണ്ടർട്ടിന്റെ കഥ പറയുന്ന ഗുണ്ടർട്ട് മ്യൂസിയത്തിന്റെ ഉദ്ഘാടനം ബഹു: കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി.എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു.

മലയാളത്തിലെ ആദ്യ ഭാഷാ നിഘണ്ടു രചിച്ച ഗുണ്ടർട്ട് ന് ആദരസൂചകമായിട്ടാണ് അദ്ദേഹത്തിന്റെ ജീവിത കഥ പറയുന്ന മ്യൂസിയം ഒരുക്കിയിട്ടുള്ളത്. വളർന്നു വരുന്ന നമ്മുടെ കുട്ടികൾക്ക്‌ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചരിത്ര ഏടുകൾ കോർത്തിണക്കിയാണ് മ്യൂസിയം തയ്യാറാക്കിയിട്ടുള്ളത്.

തലശ്ശേരിയുടെ പൈതൃക ചരിത്രത്തിൽ വലിയ സംഭാവനകൾ നൽകിയ ഗുണ്ടർട്ട്ന്റെ ജീവിതകഥ തൊട്ടറിയുവാനും പഠിക്കുവാനും ഏവരെയും ഗുണ്ടർട്ട് കഥ പറയുന്ന മ്യൂസിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

Address

Thalassery Road, Caltex
Kannur
670001

Website

Alerts

Be the first to know and let us send you an email when Kannur Next posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Tourist Information Centers in Kannur

Show All