ECO tourism of kerala

ECO tourism of kerala ''''''''കേരളം ഒറ്റനോട്ടത്തില്?
(1)

കേരള സുവനീറുകള്‍, ഹൗസ്‌ബോട്ട്, കളരിപ്പയറ്റ്‌, അവതരണകലകള്‍, കായലുകള്‍, ബീച്ചുകള്‍, കുന്നുകള്‍, വെള്ളച്ചാട്ടങ്ങള്‍, വന്യജീവികള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ആലപ്പുഴ, ബേക്കല്‍, ഫോര്‍ട്ട്കൊച്ചി, കോവളം, കുമരകം, മൂന്നാര്‍, തേക്കടി, വര്‍ക്കല, വയനാട്, മുഴുപ്പിലങ്ങാട്‌ ഋതുക്കള്‍, ഭൂമിശാസ്ത്രം, ജനങ്ങള്‍, ചരിത്രം, ജീവിതനിലവാരം, ഉത്തരവാദിത്തടൂറിസം, പുരസ്‌കാരങ്ങള്‍, സമ്പദ്ഘടന, കലയുംസംസ്കാ,രവും, കായികരംഗം, ഭാഷ, സാഹിത്യം, ശാസ്ത്രസാങ്കേതികരംഗം, അനുഭവം, ആയുര്‍വേദം, ഭക്ഷ്യവിഭവങ്ങള്‍, ഉത്സവങ്ങള്‍

16/10/2023
04/07/2023
📍 #വാൽപ്പാറ - 7th Heaven 💚പശ്ചിമഘട്ടത്തിലെ ആനമലൈ പർവതനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാ...
04/07/2023

📍 #വാൽപ്പാറ - 7th Heaven 💚

പശ്ചിമഘട്ടത്തിലെ ആനമലൈ പർവതനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാൾപാറൈ ഹിൽ സ്റ്റേഷൻ തമിഴ്‌നാട്ടിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. മലിനീകരണ രഹിത സ്വർഗ്ഗീയ ഭൂമിയാണ് വാൽപ്പാറ ഹിൽ സ്റ്റേഷൻ. വളരെ മനോഹരമായ തേയിലത്തോട്ടങ്ങൾ നിറഞ്ഞതാണ് വാൾപാറ. കൂടാതെ വ്യൂ പോയിന്റുകൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ, വനങ്ങൾ, എസ്റ്റേറ്റുകൾ, അണക്കെട്ടുകൾ, ജലസംഭരണികൾ എന്നിങ്ങനെ പ്രകൃതിസൗന്ദര്യമുള്ള നിരവധി സ്ഥലങ്ങളുണ്ട്.

പൊള്ളാച്ചി മുതൽ വാൾപാറൈ വഴി അതിരപ്പള്ളിയിലേക്കുള്ള റൂട്ട് ഇന്ത്യയിലെ 10 മികച്ച റൈഡിങ് റൂട്ടുകളിൽ ഒന്നാണ്. അതിനാൽ ബൈക്ക് യാത്രികരുടെ പറുദീസയാണ് വാൾപാറ .പൊള്ളാച്ചിയിൽ നിന്നും വരുമ്പോൾ 40 ഓളം കുത്തനെയുള്ള, ഹെയർപിൻ വളവുകൾ കഴിഞ്ഞു വേണം ഇവിടെ എത്താൻ . ആനകളും പുള്ളിപ്പുലികളും മറ്റു മൃഗങ്ങളും കാണപ്പെടുന്നു . നീലഗിരി താറിന്റെ ആവാസ കേന്ദ്രമാണ് വാൾപാറൈ.

വാൾപാറയിൽ നിന്ന് സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളാണ് അപ്പർ ഷോലയാർ ഡാം (15 km). നിരാർ ഡാം (7 km), അലിയാർ ഡാം (30 km), മങ്കി ഫാൾസ് (24 km), ബാലാജി ക്ഷേത്രം (കരിമലൈ -15 km), വേളാങ്കണ്ണി ചർച്ച് (കരിമലൈ - 15 km), പഞ്ച മുഗ വിനയഗർ കോയിൽ മുതലായവ. കാഴ്ചകൾക്ക് പുറമേ യാത്രക്കാർക്ക് ട്രെക്കിംഗിലും ഏർപ്പെടാം, കൂടാതെ ടീ എസ്റ്റേറ്റുകൾ സന്ദർശിക്കാനും കഴിയും.

റിസോർട്ടുകൾ, ഹോട്ടലുകൾ, കോട്ടേജുകൾ, ഹോം സ്റ്റേകൾ, ടീ എസ്റ്റേറ്റ് ബംഗ്ലാവുകൾ എന്നിവയുടെ രൂപത്തിൽ വാൾപാറായ്ക്ക് ധാരാളം താമസ സൗകര്യങ്ങളുണ്ട്. ഒക്ടോബർ മുതൽ നവംബർ വരെയും മാർച്ച് മുതൽ മെയ് വരെയുമാണ് വാൽപാറൈ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

പൊള്ളാച്ചിയിൽ നിന്ന് 64 km കോയമ്പത്തൂരിൽ നിന്ന് 102 km, ചാലക്കുടിയിൽ നിന്ന് ഏകദെശം 108 kmഉം, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്ന് ഏകദെശം 78km അകലെയായാണ് വാൾപാറൈ സ്ഥിതി ചെയ്യുന്നത് . പൊള്ളാച്ചി ബസ് ടെർമിനലിൽ നിന്ന് ഓരോ 30 മിനിറ്റിലും പൊതു ബസുകൾ ലഭ്യമാണ്. കോയമ്പത്തൂർ വിമാനത്താവളമാണ് വാൽപ്പാറയ്ക്ക് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം - ഏകദേശം 124 km. കോയമ്പത്തൂർ ജംഗ്ഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - ഏകദേശം 105 km.

Before the rain... Vamala Murukan temple, Pallavur, Palakkad...
03/07/2023

Before the rain... Vamala Murukan temple, Pallavur, Palakkad...

15/06/2023

പാലക്കാട്‌ ജില്ലയിലെ തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന ആനക്കട്ടി എന്ന ഫോറെസ്റ്റ് വില്ലേജ്.. അവിടെ കാടിനാൽ ചുറ്റപ്പെട്ട ഒരു ശാന്തസുന്ദര സ്ഥലം...
Nirvana Holistic Living Anakkatti, Contact +91 97398 39931

15/06/2023
11/03/2023
26/12/2022
18/10/2022
16/09/2022
31/08/2022
02/08/2022

പാനൂർ പൊയിലൂർ തൃപങ്ങോട്ടൂർ പഞ്ചായ
ത്തില്‍ കിഴക്കന്‍ മലയോരമേഖലയായ പൊ
യിലൂർ ഏഴ്‌ മലനിരകളുടെ സംഗമഭൂമിയാ
യാണ്‌ അറിയപെടുന്നത്‌.സമുദ്രനിരപ്പില്‍നിന്ന്‌ രണ്ടായിരത്തോളം അടി ഉയരവും രണ്ടായി
രത്തിലധികം ഏക്കർ വിസ്‌തൃതിയുമുള്ള മലനിരകള്‍ ഏവരെയും ആകർഷിക്കുന്നു.
വിനോദ സഞ്ചാരവികസനത്തിന്‌ ഏറെ സാദ്ധ്യ
തയുള്ള പ്രദേശങ്ങളാണിവിടം.ഒരു നാടിന്റെ വികസനത്തിന്‌ ഉതകുന്ന എല്ലാ സാഹചര്യവും ഉണ്ടായിട്ടും അധികാരികള്‍ കാണാതെ
പോവുന്നത്‌ നാടിനോടുള്ള അവഗണനയാ
ണെന്ന്‌ നാട്ടുകാർപറയുന്നു.
കോഴിക്കോട്‌,കണ്ണൂർ ജില്ലകളെ അതിരിടുന്ന പാനൂരിന്റെ കിഴക്കന്‍ മലനിരകളാണിവ.
പാത്തിക്കല്‍ മലയില്‍ തുടങ്ങി വാഴമലവരെ ഏഴുമലകള്‍.പാത്തിക്കല്‍ മലയില്‍ നിന്നാരംഭിച്ച്‌ കൊളുത്തായിമല,ആനപ്പാറ,നരിക്കോട്‌ മല,പന്ന്യന്‍കാവ്‌,കുട്ടിക്കൊളുത്തുവായി,വാഴമല വാര മഴക്കാടുകള്‍,പുത്തൂർ പുഴയുടെ ഒറ്റക്കൈതെക്കുളം മോഹനഗിരിയുടെ താഴ്‌വരയിലും കല്ലിക്കണ്ടി പുഴ വാഴമലയിലെ ആയിരം തണ്ണിയില്‍ നിന്നുമാണ്‌ ഉദ്‌ഭവിക്കുന്നത്‌.
പഴശ്ശിരാജാവിന്റെ പടത്തലവനായി
രുന്ന തലക്കല്‍ ചന്തുവിന്റെയും അഌചരന്‌മാരുടെയും പിന്‍മുറക്കാരായ കുറിച്യരും പണിയരുമടങ്ങുന്ന ഹരിജനങ്ങളുടെ ആവാസകേന്ദ്രമാണ്‌ ഈ മല നിരകള്‍.
പാത്തിക്കല്‍ മലയില്‍നിന്ന്‌ വാഴമലയിലേക്കുള്ള യാത്ര വിനോദ സഞ്ചാരികള്‍ക്ക്‌ മനസിഌം കണ്ണിഌം കുളിരേകുന്നതാണ്‌..
കണ്ണെത്താ ദൂരത്ത്‌ വ്യാപിച്ചുകിടക്കുന്ന പച്ചപ്പു നിറഞ്ഞ വയലുകളും മലനിരകളും പാറക്കെട്ടിലെ വെള്ളച്ചാട്ടങ്ങളും പൊയിലൂർ പള്ളിമിനാരവും മുത്തപ്പന്‍ മഠപ്പുരയും കോഴിക്കോട്‌ വളയത്തെ ബി.എസ്‌.എഫ്‌ കേന്ദ്രവും മലമുകളില്‍നിന്നുള്ള സുന്ദരമായ കാഴ്‌ചകളാവുന്നു.വാഴമലയിലെ വിമാനപ്പാറ മറ്റൊരു കൗതുക കാഴ്‌ചയാണ്‌.
ഉയരമുള്ള പാറക്കെട്ടുകള്‍ക്കിടയിലേക്ക്‌ സഞ്ചാരികള്‍ക്ക്‌ എത്തിപ്പെടാന്‍ സാഹസിക യാത്രതന്നെവേണം.കുറിച്യർ പാറയ്‌ക്ക്‌ മുകളില്‍ ഉരുളുണ്ടാക്കി നെല്ലുരിയുന്നതിനിടെ പാറക്കെ
ട്ടിലെ വെള്ളച്ചാട്ടത്തിലേക്ക്‌ വഴുതിവീണ്‌ മരണപ്പെട്ടതിന്റെ ഓർമ്മയ്‌ക്ക്‌ കുട്ടിവീണ
വെള്ളച്ചാട്ടം എന്നപേരില്‍ വെള്ളച്ചാട്ടം ഇവിടെയുണ്ട്‌.ഞായറാഴ്‌ചകളില്‍ വിനോദ
സഞ്ചാരികളെക്കൊണ്ട്‌ അത്യപൂർവ്വമായ തിരക്കാണ്‌ ഇവിടങ്ങളില്‍....
പൊയിലൂർ,ചെറുപ്പറമ്പ്‌ എന്നിവിടങ്ങളില്‍നിന്ന്‌ 12 കിലോ മീറ്ററും ചെറുവാഞ്ചേരിയില്‍നിന്ന്‌ 15 കിലോമീറ്ററും സഞ്ചരിച്ചാല്‍ ഇവിടെ എത്താം.സർക്കാർ ഇത്തരം ടൂറിസ്‌റ്റ്‌ സാദ്ധ്യതാ മേഖലകളെ അവഗണിക്കുകയാണെന്ന്‌ നാട്ടുകാർ പറയുന്നു.പ്രദേശത്തെ ടൂറിസം ഭൂപടത്തില്‍ ഉള്‍പെടുത്തിയാല്‍ വിദേശികള്‍ അടക്കമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാനാവുമെന്നാണ്‌ വിദഗ്‌ദരുടെയും ജനങ്ങളുടെയും അഭിപ്രായം.
നമ്മുടെ പാനൂരിന്റെ..കണ്ണൂരിന്റെ ഈ കാനന
സൗന്ദര്യം മറ്റുള്ളവരിലേക്ക്‌ എത്തിക്കാന്‍ ഇത്‌
വായിക്കുന്നവർ ഷെയർ ചെയ്‌ത്‌ മറ്റുള്ള
വരിലേക്ക്‌ എത്തിക്കുക...രാഷ്‌ട്രീയ അക്രമങ്ങളുടെ പേരില്‍ നമ്മുടെ നാടിന്റെ പേര്‌ കളങ്കപെടുമ്പോഴും ഇതുപോലുള്ള നമ്മുടെ ഹരിതതാഴ്‌വരകളിലൂടെ നമ്മുടെ കണ്ണൂരിനെ മറ്റുള്ളവർ ഹൃദയംകൊണ്ട്‌ ഏറ്റുവാങ്ങട്ടെ....

28/07/2022

ഗവിയിലേക്ക് ഒരു കാനന യാത്ര പോയാലോ?? 🚌🐘🐃🦌🦚🦨🌲💥🌧️⛈️

ഗവി: ഇത്ര അടുത്തായിട്ടും പല കാരണങ്ങളാൽ മാറ്റിവെക്കപ്പെട്ട ഗവി യാത്ര എന്ന സ്വപ്നം "പ്രണയമാണ് യാത്രയോട്" ടീം യാഥാർത്യമാക്കുന്നു അതും കുറഞ്ഞ ചിലവിൽ

മലപ്പുറം To ഗവി

എല്ലാ ശനിയാഴ്ച്ചകളിലും

_രാത്രി 8 മണിക്ക് പുറപ്പെട്ട് പുലർച്ചെ ഗവി റൂട്ടിൽ ആങ്ങാമുഴിയിൽ നിന്ന് ഫ്രഷ്അപ്പ് & ബ്രേക്ക്ഫാസ്റ്റ്.._

കാട്ടാനകളും കാട്ടുപോത്തുകളും കാട്ടാറുകളും ഡാമുകളും വ്യു പോയിന്റുകളും കോടമഞ്ഞിന്റെ കുളിരുംകടന്ന് ഉച്ചക്ക് ഗവിയിൽ നിന്ന് ഭക്ഷണവും കഴിച്ച് ഒരു കിടുക്കാച്ചി യാത്ര.... ഉച്ചകഴിഞ്ഞ് വണ്ടിപ്പെരിയാർ വഴി കുന്നും മലകളും കോടമഞ്ഞും കൊടും കാറ്റും വീശുന്ന പരുന്തും പാറയിലേക്ക് അസ്തയമത്തോടെ ബസ്സിലേക്ക് രാത്രി ഭക്ഷണ ശേഷം നേരെ മലപ്പുറത്തേക്ക് ...

⭕ including:⭕
_Forest entry_Pass_ 🪪
_Breakfast_🍛
_Lunch_🍲
_Tea_☕🍘
_Dinner_🍝
_Push back seet buss_💺

_LOVE TO TRAVEL_

📞9048347070

13/07/2022
10/05/2022
16/04/2022
10/02/2022
27/12/2021
27/12/2021
09/12/2021

Address

Kannur

Telephone

33285175

Website

Alerts

Be the first to know and let us send you an email when ECO tourism of kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Kannur travel agencies

Show All